തട്ടുകടയിലെ മുഹബ്ബത്ത് 08
തട്ടുകടയിലെ മുഹബ്ബത്ത്ഭാഗം : 08അവർ നേരെ പോയത് ബീച്ചിലെക്ക് ആയിരുന്നു..._______________________________ബീച്ചിൽ ഇറങ്ങി മൂന്ന് പേരും ആ പൊരിഞ്ഞ വെയിൽ ഒന്നും വകവെക്കാതെ കടൽ തിരമാലകളാൽ കാലുകൾ ന്നനയിപ്പിക്കുകയായിരുന്നു...ഉച്ച സമയം ആയതിനാൽ ആളുകൾ കുറവായിരുന്നു...അവസാനം ക്ഷീണിച് അവർ മൂന്നും ഒരു മരത്തണലിൽ മണലിൽ ചെന്നിരുന്നു...\"നല്ല ചൂട് ഇണ്ടല്ലേ... ഞാൻ ഐസ്ക്രീം വാങ്ങിച്ചു വരാം...\"മീര ടവൽ കൊണ്ട് മുഖം തുടക്കുന്നതിനിടയിൽ പറഞ്ഞു...\"നാനും വരട്ടെ....\"വുസമായയും ഐസ്ക്രീം വാങ്ങാൻ മീരക്ക് ഒപ്പം കൂടി...\'സത്യത്തിൽ ഈ കുട്ടി ഒരു രോഗി തന്നെ ആണോ... പുറമെ നിന്ന് നോക്കുമ്പോൾ ഒരു കുഴപ്പവും ഇല്ല...എന്തിനായിരിക