Aksharathalukal

തട്ടുകടയിലെ മുഹബ്ബത്ത് 08

തട്ടുകടയിലെ മുഹബ്ബത്ത്

ഭാഗം : 08

അവർ നേരെ പോയത് ബീച്ചിലെക്ക് ആയിരുന്നു...
_______________________________

ബീച്ചിൽ ഇറങ്ങി മൂന്ന് പേരും ആ പൊരിഞ്ഞ വെയിൽ ഒന്നും വകവെക്കാതെ കടൽ തിരമാലകളാൽ കാലുകൾ ന്നനയിപ്പിക്കുകയായിരുന്നു...ഉച്ച സമയം ആയതിനാൽ ആളുകൾ കുറവായിരുന്നു...അവസാനം ക്ഷീണിച് അവർ മൂന്നും ഒരു മരത്തണലിൽ മണലിൽ ചെന്നിരുന്നു...

\"നല്ല ചൂട് ഇണ്ടല്ലേ... ഞാൻ ഐസ്ക്രീം വാങ്ങിച്ചു വരാം...\"

മീര ടവൽ കൊണ്ട് മുഖം തുടക്കുന്നതിനിടയിൽ പറഞ്ഞു...

\"നാനും വരട്ടെ....\"

വുസമായയും ഐസ്ക്രീം വാങ്ങാൻ മീരക്ക് ഒപ്പം കൂടി...

\'സത്യത്തിൽ ഈ കുട്ടി ഒരു രോഗി തന്നെ ആണോ... പുറമെ നിന്ന് നോക്കുമ്പോൾ ഒരു കുഴപ്പവും ഇല്ല...

എന്തിനായിരിക്കും വരുണിന് ക്യാഷിന്റെ അത്യാവശ്യം.... വിസ്മയക്ക് ഇനി പുറമെ കാണാൻ കഴിയാത്ത അവൾക്കറിയാത്ത വല്ല രോഗവും ഉണ്ടാവുമോ... എല്ലാം ഒന്ന് അറിയണം എന്ന് ഉണ്ട് അതിന് ആദ്യം വരുൺ ആയിട്ട് ഇത്തിരി എങ്കിലും ക്ലോസ് ആവാതെ പറ്റില്ല...\'

കൃഷ്ണ മീരയുടെ കയ്യിൽ പിടിച്ചു നടക്കുന്ന വിസ്മയയുടെ ഓരോ ചെയ്തികളും നോക്കി കൊണ്ട് കൃഷ്ണ മനസ്സിൽ ഓരോന്ന് പറയുകയാണ്... അപ്പോഴേക്കും മീരയും വിസ്മയയും ചോരണ്ടി ഐസ് വാങ്ങി കൃഷ്ണയുടെ അടുത്ത് എത്തിയിരുന്നു...

\"നിങ്ങൾക്കറിയോ ഞാൻ ഇന്ന് വളരെ ഹാപ്പി ആണ്...\"

മീരയെയും കൃഷ്ണയെയും നോക്കി വിസ്മയ പുഞ്ചിരിയോടെ പറഞ്ഞു... മീരയും കൃഷ്ണയും അവളെ നോക്കി...

\"കുറെ ആയി ഞാൻ ഇങ്ങനെയൊക്കെ പുറത്ത് പോയിട്ടും മറ്റും... ആദ്യം ഒക്കെ ഏട്ടൻ ഏട്ടന്റെ തട്ടുകട ഒരു ദിവസം തുറക്കാതെ എനിക്ക് വേണ്ടി ടൈം കണ്ടത്തി പുറത്തൊക്കെ കൊണ്ട് പോകുമായിരുന്നു..പിന്നെ പിന്നെ എൻറെ ചികിത്സക്കും വീട്ടിലെ ചിലവിനും ഒക്കെ പൈസ തികയുന്നില്ല എന്ന് കണ്ടതിൽ പിന്നെ ഏട്ടൻ ഏട്ടന് വയ്യാത്ത ദിവസം പോലും കാര്യത്തിൽ എടുക്കാതെ തട്ടുകട തുറക്കാൻ പോകും...\"

കടലിന്റെ അറ്റമില്ലാത്ത നിരപ്പായ വേദിയിലേക്ക് നോട്ടമറ്റു കൊണ്ട് വിസ്മയ അവൾക്കുള്ളിലെ സങ്കടം അവകർക്ക് മുന്നിൽ വെളിപ്പെടുത്താൻ ആഗ്രഹിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി...ഈ കുറച്ചു സമയം കൊണ്ട് തന്നെ മീരയോടും കൃഷ്ണയോടും മനസ്സ് തുറന്ന് സംസാരിക്കാനുള്ള ഒരു ബന്ധം ഉണ്ടായ പോലെ തോന്നിയിരുന്നു വിസ്മയക്ക്...

\"മോൾക്ക് എന്ത് ചികിത്സയാ നടത്തുന്നെ....\"

കൃഷ്ണ ചോദിച്ചു...

\"ഡയാലിസിസ് എല്ലാ രോഗികളെയും പോലെ എനിക്ക് കിടപ്പ് തന്നെ ഒന്നും അല്ല എങ്കിലും സർജറി കഴിഞ്ഞ ഭാഗങ്ങളിലൊക്കെ വല്ലാത്ത വേദന തോന്നും... ആഴ്ചയിലാഴ്ചയിൽ ഉണ്ടാവും ഹോസ്പിറ്റൽ കേസ്...🥺എനിക്ക് വയ്യ ചേച്ചി ഇങ്ങനെ വേദന തിന്ന് ജീവിക്കാൻ ഒന്നും ഞാൻ ഒരു അധികപറ്റായി തോന്നണു എനിക്ക്... 😭\"

വിസ്മയ കരയാൻ തുടങ്ങി കൃഷ്ണയും മീരയും അപ്പുറവും ഇപ്പുറവുമായി അവൾക്കിരു വശത്തുമായി ഇരുന്നു...


\"അച്ഛനും അമ്മയും എനിക്കൊരു ചേച്ചി കൂടി ഉണ്ടായിരുന്നു ചേച്ചിയും കൂടെ ഒരു ആക്സിഡന്റിൽ മരണപെട്ടും നാനും ഏട്ടനും പരിക്കുകളോടെ രക്ഷപെടുകയും ചെയ്തു... അതിന് ശേഷമാണ് എനിക്ക് ഇങ്ങനൊരു രോഗം ഉണ്ട് എന്ന് മനസിലായത് അതിൽ പിന്നെ എനിക്ക് വേണ്ടി ജീവിച്ചു ജീവിച് ഏട്ടൻ ഏട്ടന് വേണ്ടി ജീവിക്കാൻ മറന്ന് പോകുവാ... ചേച്ചിക്ക് ഏട്ടനെ ഇഷ്ട്ടമാണന്നല്ലേ പറഞ്ഞത് ചേച്ചി ഏട്ടനെ കൈ വിടല്ലേ പാവമാണ്...

നാളെ ആയി എനിക്കൊരു ഓപറേഷൻ ഉണ്ട് അത്യാവശ്യം പൈസ ചിലവുള്ള കാര്യമാ... അതിന് വേണ്ടി നല്ലോണം കഷ്ടപ്പെട്ട് കാണും.. ഒന്നും ഇന്ന് വരെ എന്നെ അറിയിച്ചിട്ടില്ല... 🥺
എനിക്ക് ഓപറേഷൻ പേടിയാണെച്ചി നിക്ക് നല്ലോണം വേദന ആവൊള്ളൂ.. 🥺ഓപറേഷൻ കഴിഞ്ഞ പിന്നെ മൂന്നാലു ദിവസം എണീക്കാൻ ഒന്നും കഴിയില്ല നിക്ക്.. ഏട്ടൻ ആ ദിവസങ്ങളിൽ ഒരു ചേച്ചിയെ വീട്ടിൽ നിർത്തുകയാണ് ചെയ്യാ... എന്നെ നോക്കാൻ...

എല്ലാ കുട്ടികളും uniform ഒക്കെ ഇട്ട് സ്കൂൾ പോകുന്നത് കാണുമ്പോ നിക്ക് സങ്കടാവൊള്ളൂ എനിക്ക് പോകാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്ത്... എന്നാലും ഏട്ടൻ എന്നെ ഓൺലൈൻ ആയി പഠിപ്പിക്കുന്നുണ്ട്...\"

വിസ്മയ കൃഷ്ണയെ നോക്കി ഓരോന്ന് പറയുകയാണ്... അവളിലെ ഉള്ളിലെ വിഷമങ്ങൾക്കൊരു അവസാനം ഇല്ല എന്ന് തോന്നി പോയി അവർക്ക്...

\"മോളെ... കരയല്ലേ ഡീ...\"

കൃഷ്ണയും എന്ത് പറയണമെന്ന് അറിയാതെ ഇത്തിരിക്കുകയിരുന്നു മീരയാണ് വിസ്മയയെ തോളിൽ തട്ടി സമാധാനിപ്പിക്കുന്നത്... വിസ്മയ കൃഷ്ണയുടെ കയ്യിൽ പിടിച്ച പിടി വിട്ട് മീരയുടെ ഷോൾഡറിൽ തല വെച്ച് കടലിലേക്കും നോക്കി അങ്ങനെ കിടന്നു... അവർ മൂന്ന് പേരിലും അത്ര നേരം ഉണ്ടായിരുന്ന സന്തോഷവും ആഹ്ലാതവും എല്ലാം പൂർണമായും നിലച്ചു... സമയം 2:30 ആയി തുടങ്ങിയിരുന്നു... മിട്ടായിയും മറ്റും എല്ലാം കഴിച്ചത് കൊണ്ട് അവർക്കക്കും വിശപ്പ് ഇല്ലായിരുന്നു...

\'തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാം ഒറ്റയടിക്ക് കിട്ടിയല്ലോ ഈശ്വരാ... ഇതൊന്നും അറിയാതെ ആണ് ഞാൻ വരുണിനെ ഇഷ്ടപെട്ടത് ഇനിയൊരിക്കലും ഇതെല്ലാം അറിഞ്ഞു കൊണ്ട് ഞാൻ അവനെ വിട്ട് കളയില്ല.. എനിക്ക് ഉറപ്പ് ഉണ്ട് ഞാൻ ആഗ്രഹിക്കുന്ന സ്നേഹം നൽകാൻ കഴിയുന്നവൻ ആണ് അവൻ എന്ന്...\'

കൃഷ്ണ മനസ്സിൽ ഓരോന്ന് ചിന്തിച് കൂട്ടുകയാണ്...

\"ഞാൻ ഓരോന്ന് പറഞ്ഞു നിങ്ങളുടെ mood കളഞ്ഞുലെ... 😊നമ്മക്കിനി പോകാം... നാല് മണിയായാൽ നബീസാത്ത വന്ന് വിളിക്കും ചിലപ്പോ അപ്പോ കണ്ടില്ലേൽ ശെരിയാവില്ല.. നമ്മക് പോക...\"

ഇരിക്കുന്നിടത് നിന്നും പതിയെ എഴുന്നേച് നിന്ന് കൊണ്ട് തന്റെ ദേഹത്തു പിടിച്ച മണൽ തരികൾ തട്ടി കൊണ്ട് വിസ്മയ പറഞ്ഞു...

\"മോളെ... മോൾ നങ്ങൾ വന്നതും കണ്ടതും നമ്മൾ പുറത്ത് പോയതും ഒന്നും വരുണിനോട്‌ പറയരുത്ട്ടോ...\"

കൃഷ്ണ വിസ്മയയെ നോക്കി പറഞ്ഞു.. നങ്ങളെ അവസ്ഥ എല്ലാം അറിഞ്ഞപ്പോൾ കൃഷ്ണക്ക് വരുണിനോട്‌ തോന്നിയ ഇഷ്ട്ടം നഷ്ട്ടപെട്ടിരിക്കുന്നു എന്ന് തോന്നി വിസ്മയക്കും മീരക്കും... വിസ്മയ കൃഷ്ണയെ നിസ്സഹായതയോടെ നോക്കി..

\"എന്താന്ന് വെച്ചാൽ ഞാൻ ആയിട്ട് തന്നെ എല്ലാം പറയാം.. മോൾ ഒന്നും അറിയിക്കേണ്ടട്ടോ... ഒന്നും അറിയാതെ അവനെ ഇഷ്ട്ട പെട്ടു ഇനിപ്പോ ഇത്രയും അറിഞ്ഞ സ്ഥിതിക്ക് ഇനി എന്ത് വന്നാലും അവൻ ഇനി എന്നെ ഇഷ്ട്ടമല്ല എന്ന് അറിഞ്ഞാൽ പോലും അവനോടുള്ള എന്റെ മതിപ്പ് ഇല്ലാണ്ടാവില്ല...\"

ഇരിക്കുന്നിടത് എഴുന്നേച് നിന്ന് കൊണ്ട് കൃഷ്ണ പുഞ്ചിരിയോടെ പറഞ്ഞു.. അത് കേട്ടതും വിസ്മയ അവളെ മുറുക്കെ കെട്ടി പിടിച്ചു.. ആ കൊച്ചു പെൺകുട്ടിയെ കൃഷ്ണയും നെഞ്ചോട് ചേർത്തു...

\"ഹോ... ഇപ്പോ നാത്തൂനും നാത്തൂനും ആയപ്പോ നമ്മൾ പുറത്ത്...😒

നിക്ക് സങ്കടോന്നുല്ലാ ന്നാലും ചെറിയൊരു വിഷമം...\"

മുഖത് ഇത്തിരി വിഷമമൊക്കെ ഫിറ്റ്‌ ചെയ്ത് ഇരുന്നിടത് നിന്നും എഴുന്നേച്ചു കൊണ്ട് മീര പറഞ്ഞു...

\"ഈ നാത്തൂൻ എന്ന് വെച്ച ആരാ... 👀\"

വിസ്മയ മീരയെ നോക്കി ചോദിച്ചു...

\"അതോ... ഏട്ടന്റെ പെണ്ണിനെ ആണ് നാത്തൂൻ എന്ന് വിളിക്ക...\"

മീര വിസ്മയയുടെ മൂക്കിൽ പിടിച് കൊണ്ട് കൊഞ്ചലോടെ പറഞ്ഞു..

\"ഈ... 😁\"

വിസ്മയ കൃഷ്ണയിലേക്ക് കൂടുതൽ ചേർന്ന് നിന്ന് കൊണ്ട് ഇളിച്ചു..

\"നീ എന്റെ നാത്തൂൻ അല്ലെ ഡീ ന്റെ മീര കൊച്ചേ.. അന്നേ വേണ്ടാണ്ടിരിക്കോ നിക്ക്...\"

അവളെയും കൂടെ ചേർത്ത് പിടിച്ചു കൊണ്ട് കൃഷ്ണ പറഞ്ഞു... കൃഷ്ണ പറഞ്ഞത് മനസിലാവാതെ വിസ്മയ രണ്ട് പേരെയും മാറി മാറി നോക്കി...

\"ഇവൾ എന്റെ ഏട്ടന്റെ പെണ്ണ് ആണ്...\"

കൃഷ്ണ ഇളിച്ചു കൊണ്ട് പറഞ്ഞു..

\"ഹോഹോഹോ...\"

അതിന് വിസ്മയ മീരയെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...

\"എന്നാൽ വാ നമ്മക് ഫുഡ്‌ കഴിച് പോകാം...\"

കൃഷ്ണ തൃതി കൂട്ടി...

\"ഇനി നിക്ക് ഒന്നും വേണ്ട.. വയർ ഫുൾ ആണ്...\"

വിസ്മയ പറഞ്ഞു...

\"നിക്കും വേണ്ട...\"

മീരയും പറഞ്ഞു...

\"അത് പറഞ്ഞാൽ എങ്ങനെ... നിങ്ങൾ വാ...\"

കൃഷ്ണക്ക് വിശപ്പില്ല എങ്കിലും അവരെ നിർബന്ധിപ്പിച്ചു..

\"വേണ്ട ചേച്ചി.. വാ നമ്മക് പോകാം.. വീട്ടിൽ ഇരിപ്പുണ്ട് എനിക്കുള്ളത് അത് കഴിച്ചില്ലേൽ ഏട്ടൻ എന്നെ വഴക്ക് പറയും... 😫\"

വിസ്മയ പറഞ്ഞു...

\"ഓക്കേ ഓക്കേ എന്നാൽ വാ നമ്മക് പോകാം..\"

അങ്ങനെ വീണ്ടും അവർ കളിച്ചും ചിരിച്ചും നേരെ സ്കൂട്ടിയിൽ കയറി വിസ്മയയുടെ വീട്ടിലേക്ക് പോയി..

\"നിങ്ങൾ ഇടക്കിടക്ക് ഇങ്ങനെ വരുവോ...🥺\"

തിരിച്ചു പോകാൻ നിൽക്കുന്ന മീരയെയും കൃഷ്ണയെയും നോക്കി വിസ്മയ സങ്കടത്തോടെ ചോദിചു...

\"വരാലോ ഡാ.... 😍\"

മീര വിസ്മയയെ ചേർത്ത് പിടിച് കൊണ്ട് പറഞ്ഞു...

\"വരാട്ടോ... മോൾ മോൾടെ നമ്പർ ഒന്ന് തരോ...\"

കൃഷ്ണ ഫോൺ കയ്യിലെടുത്ത് കൊണ്ട് ചോദിച്ചു...

\"അതിനെന്താ... \"

എന്നും പറഞ്ഞു കൊണ്ട് വിസ്മയ കൃഷ്ണയുടെ ഫോണിൽ നമ്പർ save ആക്കി കൊടുത്തു...അങ്ങനെ കൃഷ്ണയും മീരയും വിസ്മയയോട് യാത്ര പറഞ്ഞു കൊണ്ട് കോളേജിന്റെ അവിടേക്ക് വിട്ടു...കോളേജിന്റെ അവിടെ എത്തിയപ്പോഴേക്കും 3:30 ആയതിനാൽ കോളേജ് വിട്ടിരുന്നു...കൃഷ്ണ സ്കൂട്ടി നേരെ ചെന്ന് വരുണിന്റെ തട്ടുകടയുടെ മുന്നിൽ നിർത്തി....

\"Heey... നിങ്ങൾ ഇന്ന് ഏപ്സെൻറ് ആയിരുന്നല്ലോ... എവിടെ എങ്കിലും പോയിരുന്നോ....\"

അവരുടെ ക്ലാസ്സിലെ മൂന്നാല് കുട്ടികൾ അവരെ കണ്ട പാടെ ചോദിച്ചു..

\"ആഹ്ഹ്.... നങ്ങൾ just ഒന്ന് കറങ്ങാൻ പോയതാ... 😊\"

കൃഷ്ണ പുഞ്ചിരിച്ചു കൊണ്ട് അത്ര മാത്രം പറഞ്ഞു... ശേഷം കൃഷ്ണ തട്ടുകടയിലേക്ക് കയറി... ഇന്ന് എത്ര നേരം ആയാലും വരുണിനോട്‌ ഒന്ന് സംസാരിച്ചിട്ടേ മടങ്ങു എന്ന് തീരുമാനിച്ചാണ് കൃഷ്ണയുടെ ആ പോക്ക്... കൃഷ്ണയും മീരയും വീട്ടിൽ വിളിച്ചു പറഞ്ഞു പുറത്ത് പോവുകയാണ് എന്നും കുറച്ചു കഴിഞ്ഞേ വീട്ടിൽ എത്തു എന്നും ഈ വിഷയ കാര്യങ്ങൾ ഒന്നും വലിയ പ്രശ്നം ഇല്ലാത്ത ഫാമിലി ആണ് രണ്ട് പേരുടെയും.. പിന്നെ അങ്ങോട്ട് മീരയുടെ കൂടെ ഇരിക്കുന്ന കൃഷ്ണ കടയിലെ തിരക്കൊന്നു ഒഴിയാൻ കാത്തിരിക്കുകയായിരുന്നു...
______________________________________
തുടരും

അഭിപ്രായങ്ങൾ പറയണേട്ടോ.. 🥺💔

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്



തട്ടുകടയിലെ മുഹബ്ബത്ത് 09

തട്ടുകടയിലെ മുഹബ്ബത്ത് 09

4.4
746

തട്ടുകടയിലെ മുഹബ്ബത്ത്ഭാഗം : 09പിന്നെ അങ്ങോട്ട് മീരയുടെ കൂടെ ഇരിക്കുന്ന കൃഷ്ണ കടയിലെ തിരക്കൊന്നു ഒഴിയാൻ കാത്തിരിക്കുകയായിരുന്നു...______________________________________നാലര മണി ആയി തുടങ്ങിയപ്പോഴേക്കും കോളേജ് കുട്ടികൾ എല്ലാം പോയിരുന്നു പിന്നെ ആ നാട്ടിലെ വൃദ്ധർ  മൂന്നാലാളുകൾ വന്ന് തുടങ്ങി... കൃഷ്ണ പതിയെ ഇരിക്കുന്നിടത് നിന്നും എഴുന്നേച്ചു...മീര ആവളെ ഒന്ന് നോക്കി.. മീരക്ക് നല്ല ടെൻഷൻ ഉണ്ട്...കൃഷ്ണ പതിയെ വരുൺ നിക്കുന്നിടത്തേക്ക് നടന്നു... വരുൺ അപ്പോൾ ചായ വീശിയടിക്കുകയായിരുന്നി... വരുൺ കൃഷ്ണയെ ഒന്ന് നോക്കി... അവൻ നോക്കി എന്ന് മനസിലായതും കൃഷ്ണ ഒന്ന് പുഞ്ചിരിച്ചു... അത് കണ്ടിട്ടും കാണ