Aksharathalukal

ആദിദേവയാമി

പാർട്ട് 1

 ആദിദേവയാമി


 ഇന്റർവ്യൂനു ഇരിക്കുമ്പോള് അവളുടെ ഉള്ളു നിറയെ ടെൻഷനായിരുന്നു

 ഈ ജോലി കിട്ടിയില്ലെങ്കിൽ...
എന്റെ കൃഷ്ണ ഈ ജോലി എങ്കിലും കിട്ടണം.


. അവൾ ഉള്ളാലെ കൃഷ്ണനോട് പ്രാർത്ഥിച്ചു

 ദേവയാമി അകത്തേക്ക് വാ...

 അവളെ അകത്തേക്ക് വിളിപ്പിച്ചു.. അവൾ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് അകത്തേക്ക് കയറി

 അവിടെ ചെയറിൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ടായിരുന്നു

 ഇരിക്കൂ

അയാൾ അയാളുടെ മുന്നിലെ കസേരയിലേക്ക് കൈചൂണ്ടി

 അയാൾ അവളെ ഒന്നു നോക്കി വെളുത്ത് കൊലുന്നനെ ഒരു പെണ്ണ് നിതംബം വരെ ചുരുണ്ടമുടി എന്തോ ഒരു പ്രത്യേകത തോന്നും അവളുടെ മുഖത്തേക്ക് നോക്കിയാൽ

 അയാളുടെ മുന്നിലെ ബോർഡിലേക്ക് അവൾ നോക്കി
അഭിജിത്ത്

 അവൾ പതിയെ അയാളുടെ പേര് വായിച്ചു


 എന്താ തന്റെ പേര്..

 എന്റെ പേര് ദേവയാമി വിശ്വനാഥൻ..

 കോളിഫിക്കേഷൻ

 സാർ ഞാൻ ഡിഗ്രി കഴിഞ്ഞു നിൽക്കുകയായിരുന്നു

 ഇതാണ് സർട്ടിഫിക്കറ്റ്

 സാർ tally പഠിച്ചിട്ടുണ്ട് 

 ജോലി എന്താണെന്ന് അറിയാമോ..

 അറിയാം സാർ ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ആയിട്ട് അല്ലേ

 അതെ ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ആയിട്ടാണ് ഡിഗ്രി കോളിഫിക്കേഷൻ മതിയാകും തന്റെ സർട്ടിഫിക്കറ്റ് നോക്കിയപ്പോൾ നല്ല മാർക്ക് ആണല്ലോ എന്താ പിന്നെ തുടർന്ന് പഠിക്കാതെ ഇരുന്നത്...


തുടർന്ന് പഠിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു....

അത്യാവശ്യം ഒരു ജോലി ആണ് എനിക്ക് വേണ്ടത്

ഓക്കേ ജോലിക്ക് എന്നാണ് ജോയിൻ ചെയ്യാൻ പറ്റുക..
 നാളെ ജോയിൻ ചെയ്യാൻ പറ്റുമോ..

.
ചെയ്യാം സാർ   thank you so much sir..


 അവൾ അയാൾക്ക് മുന്നിൽ കൈകൂപ്പി..

ശരി നാളെ രാവിലെ 10 മണിക്ക് മുമ്പ് ജോയിൻ ചെയ്താൽ മതി അവൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു..

അവൾ സർട്ടിഫിക്കറ്റുമായി പുറത്തേക്ക് നടന്നു...

അച്ഛാ....

 അവൾ ഓടി അവളുടെ അച്ഛന്റെ അരികിലെത്തി..

 അവളും അച്ഛനും കൂടി ആയിരുന്നു ഇന്റർവ്യൂ ന് വന്നത്..

എന്തായി മോളെ കിട്ടിയോ..

അച്ഛാ നാളെ രാവിലെ 10ന് മുമ്പ് ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്


ദൈവമേ...സമാധാനമായി


അയാൾ നെഞ്ചിൽ കൈവെച്ചു കൊണ്ട് പറഞ്ഞു

അച്ഛാ നമുക്ക് പോകാം

അവൾ അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു


ഇത് വിശ്വനാഥൻ വിശ്വനാഥനും നന്ദിനിക്കും മൂന്ന് മക്കളാണ്
ദത്തൻ, ദേവനന്ദ, ദേവയാമി..ഒരു മകനും രണ്ടു പെൺകുട്ടികളും ആണ് അയാൾക്കുള്ളത് മകൻ കല്യാണം കഴിച്ചു വേറെയാണ് താമസിക്കുന്നത് ഒരു മകളെ കെട്ടിച്ചു വിട്ടു അവൾ ഡിവോഴ്സ് വാങ്ങി  വീട്ടിൽ നിൽക്കുകയാണ്..ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്  ഏറ്റവും ഇളയവളാണ് ദേവയാമി.. ഇടയ്ക്ക് ഒരു നെഞ്ചുവേദനയുടെ രൂപത്തിൽ  വീട്ടിലേക്ക് ഒരു അതിഥി എത്തി.. അതോടെ വിശ്വനാഥനു ജോലിക്ക് പോലും പോകാൻ പറ്റാതെയായി വീട്ടിൽ റസ്റ്റ് പറഞ്ഞിരിക്കുകയാണ് വിശ്വനാഥന് വയ്യാതായതോടുകൂടി വീടിന്റെ അവസ്ഥ വളരെ പരിതാപകരമായി..പെട്ടെന്ന് തന്നെ നല്ലൊരു തുക മരുന്നിനുവേണ്ടി ചിലവാകും അത് നോക്കുന്നത് മൂത്തമകനാണ് അതുതന്നെ വളരെ പാടുപെട്ടാണ് അവൻ ചെയ്യുന്നത്..
 വീട്ടിലെ അവസ്ഥ കണ്ടിട്ടാണ് ദേവയാമി ജോലി അന്വേഷിച്ച് ഇറങ്ങിയത്
ഈ ജോലി അവൾക്കൊരു ദുരന്തം ആവുമെന്ന് അപ്പോൾ അവൾ കരുതിയില്ല...


ദേ മോളെ അവർ വന്നു... അകത്തേക്ക് നോക്കി നന്ദിനി പറഞ്ഞു..

മോളെ ആമി എന്തായി പോയകാര്യം..

അതൊക്കെ പറയാം നീ ആദ്യം ഞങ്ങൾക്ക് കുടിക്കാൻ എന്തേലും എടുക്ക്... നല്ല ഷീണം... പുറത്തു നല്ല ചൂടാ...


ധാ അച്ഛാ വെള്ളം...

ദേവ വെള്ളവുമായി വന്നു..

അമ്മേ ചേച്ചി ജോലി കിട്ടി..

ദൈവമേ.. നന്ദി..

നന്ദിനി കൈകുപ്പി കൊണ്ട് പറഞ്ഞു..

എത്ര രൂപയുണ്ട് മോളെ സാലറി..
അതൊന്നും പറഞ്ഞില്ല ചേച്ചി നാളെ മുതൽ join ചെയ്യാൻ പറഞ്ഞു.. ആദ്യമേ അവർ പറഞ്ഞിട്ടുണ്ടല്ലോ 12000  രൂപ ആണെന്ന് അതാവും വീണ്ടും പറയാതിരുന്നത്..

ഇപ്പോളത്തെ അവസ്ഥയിൽ ഈ ജോലി ഒരു ആശ്വാസം ആണ്..


. മാരുന്നുവാങ്ങാൻ ചേട്ടന്റെ കൈൽ തരാൻ കാശില്ലാന്ന് ആണ് പറഞ്ഞിരിക്കുന്നത്..

ആമി പറഞ്ഞു..

അവന്റ കൈൽ ഇല്ലാത്തോണ്ട് അല്ല മോളെ.. അവൾ തരാൻ സമ്മതിക്കില്ല..

അതെന്തോ ആവട്ടെ.. മരുന്ന് വാങ്ങണ്ട... ഞാൻ ചത്ത ആർക്കാ നഷ്ടം...

വിശ്വനാഥൻ ദേഷ്യത്തോടെ പറഞ്ഞു..

അച്ഛാ... അച്ഛൻ എന്തിനാ ഇങ്ങനൊക്കെ പറയുന്നത്... ആമി കരയാൻ തുടങ്ങി..

നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല മക്കളെ... അച്ഛന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാ... മാസം 4000 രൂപ വേണം മരുന്ന് വാങ്ങാൻ തന്നെ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞിട്ട് അതിനുപോലും പറ്റുന്നില്ല

അതൊക്കെ നടക്കും അച്ഛാ എന്തെങ്കിലും വഴി ദൈവം കാണിച്ചു തരും..

മോളെവിടെ ചേച്ചി..

അവൾ ഉറക്കമാ മോളെ..

മം... ട്യൂഷനുള്ള കുട്ടികൾ ഇപ്പൊ വരും
. ഞാൻ ഡ്രസ്സ്‌ ഒക്കെ മാറട്ടെ..

നാളെ മുതൽ നിനക്ക് ഇതിനൊക്കെ സമയം കിട്ടുമോ മോളെ...

നോക്കാം ചേച്ചി... ട്യൂഷൻ വേണ്ടന്ന് വയ്ക്കാൻ പറ്റില്ലല്ലോ... ചെറുപുഞ്ചിരിയോടെ അവൾ അകത്തേക്ക് നടന്നു...

ചെറിയ പ്രായത്തിൽ തന്നെ ഒരു വലിയ ഉത്തരവാദിത്തം ആണ് എന്റെ കുഞ്ഞെടുത്തു തലയിൽ വച്ചിരിക്കുന്നത്... ഒരു മോനുണ്ട്.. പറയാൻ വേണ്ടി മാത്രം..ദേ ഒരുത്തി താലിയും പൊട്ടിച്ചെറിഞ്ഞു വന്നു നിക്കുന്നു ഒരു കൈകുഞ്ഞിനേയും കൊണ്ട്...നന്ദിനി ഉടുത്തിരുന്ന സാരീ കൊണ്ട് കണ്ണുകൾ തുടച്ചു...

അമ്മേ.... ദേവുവിന്റെ കണ്ണുകൾ നിറഞ്ഞു..

നിന്നെ കുറ്റം പറഞ്ഞതല്ല മോളെ... അമ്മയുടെ സങ്കടം കൊണ്ട് പറഞ്ഞത് ആണ്... നീ കുഞ്ഞിന്റെ അടുത്തേക്ക് ചെല്ല്...

ദേവു കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി..


പിറ്റേന്ന് അതിരാവിലെ തന്നെ ആമി എഴുന്നേറ്റു.... ആദ്യത്തെ ദിവസമാണ് താമസിച്ചു ചെല്ലാൻ പറ്റില്ലല്ലോ... എഴുന്നേറ്റു കുളിച്ചു കരീനില നിറത്തിലുള്ള ഒരു സാരീ ആണ് അവൾ ഉടുത്തത് അതവളുടെ അഴക് ഒന്നുകൂടി ഇരട്ടിപ്പിച്ചു അവൾ പൂജമുറിയിൽ കയറി വിളക്ക് വച്ചു പ്രാത്ഥിച്ചു..

 കണ്ണാ എല്ലാം ശെരിയാക്കി തരണേ... നീയേ തുണ... 🙏🙏

അടുക്കളയിൽ ചെന്ന് ബാഗിലേക്ക് ചോറുപാത്രം എടുത്ത് വച്ചു... ദേവൂന്റെ കൈലിരിക്കുന്ന കുഞ്ഞിന്റെ നെറ്റിയിൽ മുത്തമിട്ടു...

കുഞ്ഞാ പോയിട്ട് വരട്ടെടി കുറുമ്പി പെണ്ണെ...

മോളെ ഈ ദോശ കഴിച്ചിട്ട് പോ...

വേണ്ട അമ്മേ പോകുന്നവഴിക്ക് കണ്ണന്റെ നടയിൽ കേറി പ്രാത്ഥിച്ചിട്ടു വേണം പോകാൻ...

അമ്മേ ചേച്ചി പോയിട്ട് വരട്ടെ...

മം പോയിട്ട് വാ മോളെ...

അച്ഛനെവിടെ...

തിണ്ണയിൽ ഉണ്ടാവും മോളെ

മം..

അവൾ ബാഗ് എടുത്തുകൊണ്ടു പുറത്തേക്കിറങ്ങി...

അച്ഛാ പോയിട്ട് വരാം...

അവൾ അച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.
നന്നായി വരും മോളെ..

ശെരി അച്ഛാ...

എല്ലാവരെയും നോക്കിയിട്ട് അവൾ ബസ്സ്റ്റോപ്പിലേക്ക് നടന്നു പോകുന്നവഴിയിൽ കണ്ണന്റെ തിരുനടയിൽ കേറി പ്രാത്ഥിച്ചു...

ചേട്ടനോട് പറഞ്ഞിട്ട് പോകാം.. എന്നോർത്ത് കൊണ്ട് അവൾ അവൻ താമസിക്കുന്ന വീട്ടിലേക്ക് നടന്നു..
കാളിങ് ബെൽ അടിച്ചു കുറച്ചു സമയത്തിനുശേഷം.. വാതിൽ തുറന്നു..

ഓ നീ ആയിരുന്നോ...

ഏട്ടത്തി ഏട്ടനെ ഒന്നു വിളിക്കാമോ..

എന്തിനാ നീ ഏട്ടനെ കാണുന്നെ.. കാശിനുവേണ്ടി ആണേൽ നടക്കില്ല മോളെ...

കാശിനല്ല ഏട്ടത്തി ഞാൻ ആദ്യമായി ജോലിക്ക് പോകുവാ ഏട്ടന്റെ അനുഗ്രഹം വാങ്ങാൻ..

അനുഗ്രഹം വാങ്ങി പോകാൻ ias നൊന്നുമല്ലല്ലോ നീ പോകുന്നെ... ദത്തേട്ടൻ ഉറങ്ങുവാ നീയൊന്നു പോയെ... അവൾക്കുമുന്നിൽ വാതിൽ കൊട്ടിയടച്ചു...

ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അവൾ അവിടുന്ന് ഇറങ്ങി നടന്നു... ഏട്ടത്തി വരുന്നതിനുമുൻപ് എന്ത് സന്തോഷം ആയിരുന്നു ഞങ്ങളുടെ കുടുംബത്തിൽ.. ദത്തൻ സ്നേഹിച്ചാണ് നീതുവിനെ വിവാഹം ചെയ്തത് അമ്മയുടെയും അച്ഛന്റെയും ഒറ്റമകൾ ആയോണ്ട് ദത്തനെ അവൾ മാറ്റികൊണ്ട് പോയി..

ഓരോന്ന് ആലോചിച്ചു ബസ്സ്റ്റോപ്പ് എത്തിയത് അവൾ അറിഞ്ഞില്ല ബസിൽ കയറി ഓഫീസിൽ എത്തിയപ്പോൾ 9 മണി കഴിഞ്ഞിരുന്നു.. കുറച്ചു സ്റ്റാഫുകൾ മാത്രമേ വന്നിരുന്നോളൂ... അവൾ സെക്യൂരിറ്റി ചേട്ടന് ഒരു ചെറുപുഞ്ചിരി നൽകിയിട്ടു അകത്തേക്ക് ചെന്ന് ഫ്രണ്ട് ഓഫീസിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു..

ഹായ്..

new സ്റ്റാഫ്‌ ആണ്...

ഹായ്.. ഞാൻ പാർവതി പാറുന്നു വിളിക്കും...
എനിക്ക് കൂട്ടായി വന്നത് ആണല്ലേ... അവൾ പുഞ്ചിരിയോടെ ചോദിച്ചു..

അതെ...

പേരെന്താ..

ദേവയാമി...

വയസ്സൊ...

24

അപ്പൊ ചേച്ചിയാ...

ആമി അവളെ നോക്കി പുഞ്ചിരിച്ചു...

ചേച്ചി ദേ അവിടെ അഭി സാർ ഉണ്ട്... അവിടെ ചെല്ലുമ്പോൾ സാർ ഐഡി കാർഡ് തരും അതുവാങ്ങി പഞ്ച് ചെയ്തിട്ട് ദേ ഈ സിറ്റിലേക്ക് ഇരിക്കാം...

അവൾ തലയാട്ടിയിട്ട് ഓഫീസ് റൂമിലേക്ക് നടന്നു...

may comin sir...

oo yes comin...

ദേവയാമി നേരത്തെ എത്തിയോ വാചിലേക്ക് നോക്കികൊണ്ട് അഭി ചോദിച്ചു...

ഫസ്റ്റ് day അല്ലെ sir...

മം ok.. good..

തന്റെ ഐഡി കാർഡ് ആ ടേബിളിൽ ഉണ്ടാവും.. അതിൽ നിന്ന് ദേവയാമിടെ ഐഡി എടുത്തിട്ട് പുറത്തു പോയി പഞ്ച് ചെയ്തോളു...

ok sir... thank you..

അവളുടെ കാർഡ് എടുത്തതിനു ശേഷം അവൾ ഡോർ തുറന്നു..

ഏയ്യ് ആമി ജസ്റ്റ്‌ സെക്കന്റ്‌..

sir.. അഭി സിറ്റിൽ നിന്നെഴുന്നേറ്റു അവളുടെയൊപ്പം പുറത്തേക്കിറങ്ങി... സ്റ്റാഫ്‌ റൂമിൽ ചെന്ന് അവളുമായി...

ഹായ് all.. ഇത് ദേവയാമി ഫ്രണ്ട് ഓഫീസിലേക്ക് വന്നതാണ്..

എല്ലാവരും അവളെ നോക്കി പുഞ്ചിരിച്ചു...

ഇനി നിങ്ങൾ പരിചയപ്പെട്ടോളൂ...

പറഞ്ഞിട്ട് അഭി പോയി...

എല്ലാവരും അവളെ വന്നു പരിചയപെട്ടു എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയാണ് അവളോട് മിണ്ടിയത്...

അവൾ അവളുടെ സിറ്റിലേക്കിരുന്നു.. ഒരു നിമിഷം കണ്ണടച്ചു പ്രാത്ഥിച്ചു... അച്ഛനും അമ്മയും ചേച്ചിയും മോളുമെല്ലാം അവളുടെ മനസിലേക്ക് ഓടി വന്നു...

അവൾക്ക് ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ പാറു പറഞ്ഞു കൊടുത്തു... ഓപ്പൺ ആയി സംസാരിക്കുന്ന ഒരു പെൺകുട്ടി ആയിരുന്നു പാർവതി... പാറുവിനെ ആമിക്ക് ഒരുപാട് ഇഷ്ടമായി... അന്നത്തെ ദിവസം കുഴപ്പം ഇല്ലാതെ കടന്നുപോയി.. വൈകിട്ട് ഇറങ്ങുമ്പോൾ പാറുവും ഒപ്പം ഉണ്ടായിരുന്നു ബസ്സ്റ്റോപ്പ് വരെ...

അവളുടെ ബസ് വന്നപ്പോൾ അവൾ കയറിപ്പോയി അതുകഴിഞ്ഞു 5മിനിറ്റ് കഴിഞ്ഞാണ് ആമിയുടെ വണ്ടി വന്നത്... ബസിന്റെ സൈഡ് സിറ്റ് ആണ് അവൾക്ക് കിട്ടിയത്... പുത്തേക്ക് നോക്കി ഇരിക്കുമ്പോൾ അവളുടെ മനസ്സിൽ പല പല ചിന്തകൾ വന്നു നിറഞ്ഞു... പതിയെ കണ്ണുകൾ അടച്ചിരുന്നു അവൾ... ഇറങ്ങേണ്ട സ്ഥലത്തിറങ്ങുമ്പോൾ 5 45 കഴിഞ്ഞിരുന്നു.. ട്യൂഷൻ തുടങ്ങേണ്ട സമയം കഴിഞ്ഞു അവർ വരുമ്പോൾ ട്യൂഷൻ തുടങ്ങിവയ്ക്കൻ ചേച്ചിയോട് പറഞ്ഞിരുന്നു അവൾ... വേഗത്തിൽ നടന്നു അവൾ.. പെട്ടെന്ന് ഒരു ബുള്ളറ്റ് അവളുടെ മുന്നിൽ വന്നു നിന്നു.. ആ വണ്ടി കണ്ടതും ഭയത്തോടെ അവൾ ചുറ്റും നോക്കി.. കുറച്ചാളുകൾ കടയുടെ ഫ്രന്റിൽ നിൽക്കുന്ന കണ്ടപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം തോന്നി...

ബുള്ളറ്റ്റ്റിലിരുന്ന ആൾ ഹെൽമറ്റ് ഊരി മാറ്റി..

ആഹാ.. ഭദ്രേട്ടന്റെ മോൾ ജോലിക്ക് പോയിട്ട് വരുവാണോ...

മീശ പിരിച്ചുവച്ചുകൊണ്ട് അവൻ ചോദിച്ചു...

എവിടെ പോയാലും ഇയാൾക്കെന്താ..

ഞാൻ നിന്റെ ചേച്ചിടെ കെട്ടിയോൻ അല്ലെ മോളെ... വേണേൽ നിന്റെം കെട്ടിയോൻ ആവാം... അവൻ അവളെ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു..

തനിക്ക് നല്ല തല്ലു കിട്ടാത്ത കൊണ്ട...

അതേടി.. നീ കൂടുതൽ കിടന്ന് പിടയ്ക്കല്ലേ..
എന്ത് കണ്ടിട്ടടി നീയും അവളും കിടന്ന് നെഗളിക്കുന്നെ..

അവളുടെ കഴുത്തിനു കുതിപിടിച്ചു അവൻ.. അവന്റെ ബലിഷ്ഠമായ കൈകളിൽ നിന്നു അനങ്ങാൻ പോലുമാവാതെ നിന്നുപോയി ആ പെണ്ണ്.....

തുടരും....

എല്ലാവരുടെയും സപ്പോർട്ട് പ്രേതിഷിച്ചുകൊണ്ട് എഴുതി തുടങ്ങുവാ.. എല്ലാവരും കമന്റ്റിലൂടെ അഭിപ്രായം പറയുമെന്ന് പ്രേതിഷിച്ചുകൊണ്ട്.. ❤❤❤

സിനി സജീവ് ❤❤❤