Aksharathalukal

Unraveled Dream

ഈ കഥയിലെ നായകന്റെ പേര് രാഹുൽ എന്നാണ്. അവന് ഒരു കൂട്ടുകാരൻ ഉണ്ട് വിഷ്‌ണു. വിഷ്‌ണുവും രാഹുലും കൂടി ഒരു ദിവസം രാത്രി സിനിമ കാണാൻ രാഹുലിൻ്റെ ബൈക്കിൽ  പോയി. സിനിമ കണ്ട് ഇറങ്ങിയപ്പോൾ വിഷ്‌ണു അവൻ്റെ കാമുകിയുടെ വീടിൻ്റെ അടുത്ത് കൂടി ഉള്ള വഴി വീട്ടിൽ പോയാൽ മതി എന്ന് പറഞ്ഞു. മനസില്ല മനസോടെ രാഹുൽ അത് സമ്മതിച്ചു. വിഷ്ണുവിന്റെ കാമുകിയുടെ വീട് റോഡിൽ നിന്നും കുറച്ച് ഉള്ളിലായിട്ടാണ്. രാഹുൽ ആ റോഡിൽ ബൈക് നിർത്തി. വിഷ്ണു കാമുകിയോട് വീടിന്റെ അടുത്തേക്ക് പോയി. എന്തായാലും സമയം എടുക്കും ബൈക് അവിടെ നിന്ന് കുറച്ചു മാറ്റി വെച്ച്  രാഹുൽ നടക്കാൻ ഇറങ്ങി. കുറച്ചു കടന്നപ്പോൾ ഒരു ചെറിയ ബസ് സ്റ്റോപ്പ് കണ്ടു. രാഹുൽ അവിടെ ഇരുന്ന് മൊബൈലിൽ അവൻ്റെ കാമുകിക്ക് മെസ്സേജ് അയച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ട് രാഹുൽ ഞെട്ടി. അപ്പോഴാണ് അവൻ ബസ് സ്റ്റോപ്പിന്റെ എതിർവശത്ത് ഒരു പഴയ വീട് കണ്ടത്. ആ വീട് കണ്ടാലറിയാം അവിടെ ആരും താമസിക്കുന്നില്ല എന്ന്. ആ വീട് അത്രക്കും മോശമായി കിടക്കുകയാണ്. ആ ശബ്‌ദം ആ വീട്ടിനുള്ളിൽ നിന്നാണ് വന്നത്. എന്തോ ഒന്ന് തറയിൽ വീഴുന്ന ശബ്‌ദം ആണ് കേട്ടത്. പൂച്ച വല്ലോം അകത്തു കയറിയതായിരിക്കും എന്ന് രാഹുൽ വിചാരിച്ചു. പെട്ടെന്ന് ഒരു പെൺകുട്ടി കരയുന്നത് രാഹുൽ കേട്ട്. ആ ശബ്ദവും അവിടെ നിന്നാണ് വന്നത്. രാഹുൽ ബസ് സ്റ്റോപ്പിൽ നിന്നും ആ വീടിന്റെ അടുത്തേക്ക് പോയി. രാഹുൽ വീടിൻ്റെ ജനലിൽ കൂടി അകത്തേക്ക് നോക്കാം എന്ന്  തീരുമാനിച്ചു. രാഹുൽ വീടിൻ്റെ ജനൽ പാളികൾ തുറക്കാൻ കൈ നീട്ടി. പെട്ടെന്ന് വിഷ്‌ണു അവനെ കിടന്നു വിളിക്കാൻ തുടങ്ങി. രാഹുൽ ബൈക്കിന്റെ അടുത്തേക്ക് ഓടി. രാഹുൽ ബൈക് വേഗം സ്റ്റാർട്ട് ചെയ്തു. വിഷ്ണു ഓടി വന്ന് ബൈക്കിൽ കയറി. അവർ രണ്ടുപേരും അവിടെ നിന്ന് തിരിച്ചു. പോകുന്ന വഴി രാഹുൽ വിഷ്ണുവിനോട് എന്തിനാ ഓടിയത് എന്ന് ചോദിച്ചു. വിഷ്‌ണു അവളുടെ വീട്ടുകാർ ഉണർന്നു എന്ന് പറഞ്ഞു. രാഹുൽ വിഷ്ണുവിനോട് നടന്ന കാര്യങ്ങൾ പറഞ്ഞു. വിഷ്ണു ചിരിച്ചു കൊണ്ട് പറഞ്ഞു ആ വീട്ടിൽ ആരും താമസം ഇല്ല എന്ന് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന കുടുംബം ആത്മഹത്യ ചെയ്‌തെന്നും അത് കഴിഞ്ഞ് ആരും ആ വീട് മേടിച്ചില്ല എന്നും അവൻ്റെ കാമുകി പറഞ്ഞിട്ടുണ്ട് എന്നും വിഷ്ണു രാഹുലിനോട് പറഞ്ഞു. ഒര വിഷ്ണുവിനെ വീട്ടിൽ കൊണ്ട് വിട്ടിട്ട് രാഹുൽ അവന്റെ വീട്ടിൽ എത്തി. രാത്രി താമസിച്ചത് കൊണ്ട് രാഹുൽ ഉറങ്ങാൻ കിടന്നു. രാഹുലിന് ഇപ്പോഴും ആ ശബ്ദം ആ വീട്ടിൽ നിന്ന് എങ്ങനെ വന്നു എന്ന് സംശയം ആയി. രാഹുൽ ഉറങ്ങാൻ തുടങ്ങി. പെട്ടെന്ന് അതേ പെൺകുട്ടിയുടെ രാഹുൽ ഉണർന്നു.കണ്ണ് തുറന്നു നോക്കിയപ്പോൾ അവൻ അതേ ബസ് സ്റ്റോപ്പിൽ തന്നെ ആണ്. രാഹുൽ ബസ് സ്റ്റോപ്പിൽ നിന്ന് ഇറങ്ങി. രാഹുലിന് വീണ്ടും സംശയം ഞാൻ അപ്പോൾ ഇത്രെയും നേരം കണ്ടത് സ്വപ്‌നം ആയിരുന്നോ. പെട്ടെന്ന് വിഷ്ണു രാഹുലിനെ വിളിക്കാൻ തുടങ്ങി. രാഹുൽ അവന്റെ ബൈക്കിന്റെ അടുത്തേക്ക് ഓടി. രാഹുൽ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഓടി വന്ന് ബൈക്കിൽ കേറിയ വിഷ്ണു അവളുടെ വീട്ടുകാർ ഉണർന്നു വേഗം വണ്ടി എടുക്ക് എന്ന് പറഞ്ഞു. അവർ രണ്ടുപേരും കൂടി അവിടെ നിന്ന് യാത്രയായി. രാഹുൽ വിഷ്ണുവിനോട് സ്വപ്നം കണ്ടതിനെ പറ്റി പറഞ്ഞു. വിഷ്ണു ചിരിക്കാൻ തുടങ്ങി. രാഹുൽ വിഷ്ണുവിനോട് ആ പഴയ വീടിനെ പറ്റി പറയാൻ തുടങ്ങി. വിഷ്‌ണു ചിരി നിർത്തി നിനക്ക് ആ വീടിനെ പറ്റി എങ്ങനെ അറിയാം എന്നും ഞാൻ തന്നെ അവൾ പറയുമ്പോൾ ആണ് അറിഞ്ഞതെന്നും രാഹുലിനോട് പറഞ്ഞു. വിഷ്ണുവിനെ വീട്ടിൽ വിട്ടിട്ട്  രാഹുൽ വീട്ടിലേക്ക് പോയി. രാഹുൽ ഉറങ്ങാൻ കിടന്നു. അവൻ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം  വീണ്ടും അതെ ശബ്‌ദം. രാഹുൽ ഉണർന്നപ്പോൾ അവൻ ബസ് സ്റ്റോപ്പിൽ അല്ല ഉണ്ടായിരുന്നത്. അവൻ ആ പഴയ വീടിൻ്റെ ലിവിങ് റൂമിൽ ആയിരുന്നു. അവൻ പുറത്തേക്ക് ഇറങ്ങാൻ വേണ്ടി  മുൻവാതിൽ തുറക്കാൻ നോക്കി. തുറക്കാൻ സാധിക്കുന്നില്ലായിരുന്നു. രാഹുൽ ജനലിലൂടെ പുറത്തേക്ക് നോക്കി. രാഹുലിനെ പോലെ ഒരാൾ വിഷ്ണുവിനെയും കൊണ്ട് ബൈക്കിൽ പോകുന്നു. ആ മുഖം രാഹുലിനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പുറകിൽ നിന്നും ഒരു ശബ്ദം. ഒരു രൂപം തിരിഞ്ഞു നോക്കിയാ രാഹുലിന്റെ ഒരു ആയുധം കൊണ്ട് അടിച്ചു. രാഹുൽ പെട്ടെന്ന് ഞെട്ടി ഉണർന്നു. കൺ തുറന്നു നോക്കിയാ രാഹുൽ കണ്ടത് ഒരു ബെഡ് റൂം ആയിരുന്നു. രാഹുൽ ഇപ്പോൾ അതെ വീടിൻ്റെ ബെഡ് റൂമിൽ ആണ്. രാഹുൽ ബെഡ്‌റൂമിൽ നിന്നും ലിവിങ് റൂമിലേക്ക് ഒടി. അവിടെയെത്തിയ രാഹുൽ മുൻവാതിൽ ചവിട്ടി തുറക്കാൻ നോക്കി. പെട്ടെന്ന് രാഹുൽ തൻ്റെ ബൈക്കിന്റെ ശബ്ദം കേട്ടൂ. രാഹുൽ ജനലിലൂടെ പുറത്തേക്ക് നോക്കി. അവനെ പോലെ തന്നെ ഇരിക്കുന്ന ഒരാൾ വിഷ്ണുവിനെയും കൊണ്ട് ബൈക്കിൽ പോകുന്നതാണ്. അയാൾ രാഹുലിനെ നോക്കി ചിരിച്ചു. രാഹുൽ അപ്പോഴാണ് ഓർത്തത് ഈ സമയം പുറകിൽ നിന്ന് ഒരു രൂപം തൻ്റെ തലയിൽ എന്തോ ഒന്ന് കൊണ്ട് അടിക്കും. രാഹുൽ തിരിഞ്ഞു നോക്കിയപ്പോഴേക്കും ആ രൂപം അവൻ്റെ അടുത്ത് എത്തി കഴിഞ്ഞു. ആ രൂപം ഭാരമേറിയ എന്തോ കൊണ്ട് രാഹുലിൻ്റെ തലയിൽ അടിച്ചു. വീണ്ടും രാഹുൽ ഞെട്ടി ഉണർന്നു. അപ്പോൾ ഉണ്ടായിരുന്നത് ആ വീടിന്റെ സ്റ്റോറൂമിൽ  ആയിരുന്നു. രാഹുൽ രക്ഷപെടാൻ ഒരു പ്ലാൻ ഉണ്ടാക്കി. ആ രൂപം വരുമ്പോൾ അതിന്റെ ശ്രെദ്ധ തെറ്റിച്ച് രക്ഷപെടാം എന്നതാണ് പ്ലാൻ. അതിന്  വേണ്ട സാധങ്ങൾ രാഹുൽ അവിടെ  അന്വേഷിക്കാൻ തുടങ്ങി. രാഹുൽ വേണ്ട സാധനങ്ങൾ കണ്ടു പിടിച്ചു. പുറത്തു നിന്ന് അവന്റെ ബൈക്കിന്റെ ശബ്ദം രാഹുൽ കേട്ടു.  അപ്പോഴേക്കും ആ രൂപം അവന്റെ അടുത്ത് എത്തി. വീണ്ടും രഹുലിന്റെ  തലയിൽ ഭാരമേറിയ എന്തോ കൊണ്ട് അടിച്ചു. അവൻ വീണ്ടും ഞെട്ടി ഉണർന്നു. ഈ പ്രാവിശ്യം ഉണ്ടായിരുന്നത് ആ വീട്ടിലെ ഒരു ബാത്‌റൂമിൽ ആയിരുന്നു. രാഹുൽ സ്റ്റോർ റൂമിലേക്ക് ഓടി. വേഗം വേണ്ട സാധനങ്ങൾ എടുത്ത് കൊണ്ട് രാഹുൽ ലിവിങ് റൂമിലേക്ക് ഓടി.  പെട്ടെന്ന് പ്രത് നിന്ന് രാഹുൽ അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടു. ഇപ്പോൾ ആ രൂപം വരും രാഹുൽ കാത്തുനിന്നു. ആ രൂപം ആ റൂമിലേക്ക് വരുന്നുണ്ടെന്ന് മനസിലാക്കിയ രാഹുൽ കുറച്ചു സാധനങ്ങൾ എടുത്ത് പല ഭാഗത്തേക്ക് എറിഞ്ഞു. ബോളിന്റെ രൂപത്തിലുള്ള ഒരു സാധനം അവന് സ്റ്റോർറൂമിൽ നിന്ന് കുട്ടിയായിരുന്നു. അവൻ അത് അവസാനം ഉപയോഗിക്കാം എന്ന് കരുതി കയ്യിൽ സൂക്ഷിച്ച് വെച്ചു. ശബ്ദത്തെ പിന്തുടർന്ന് ആ രൂപം പോയ സമയം നോക്കി രാഹുൽ അടുക്കളയുടെ ഭാഗത്തേക്ക് ഓടി. അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറക്കാൻ രാഹുൽ ശ്രേമിച്ചു. വാതിൽ തുറക്കാൻ കഴിഞ്ഞില്ല. രാഹുൽ ചവിട്ടി തുറക്കാൻ ശ്രേമിച്ചു. ശബ്ദം കേട്ട ആ രൂപം അവിടെക്ക് എത്തി. രാഹുൽ കയ്യിൽ ഉള്ള ആ ബോൾ പോലെ ഉള്ള ആ സാധനം ആ രൂപത്തെ നോക്കി വലിച്ചെററിയാൻ നോക്കിയപ്പോൾ അതിലെ പിൻ പോലെ ഉള്ള ഒരു സാധനം അവൻ്റെ ഷർട്ടിൽ കുടുങ്ങി. രാഹുൽ ശക്തിയോട് ആ സാധനത്തെ വലിച്ചു. അതിലെ പിൻ  അവൻ്റെ ഷർട്ടിൽ നിന്ന് തെറിച്ചു പോയി. അപ്പോഴാണ് അവൻ ശ്രെദ്ദിക്കുന്നത് അത് ഒരു ഗ്രനേഡ് ആയിരുന്നു എന്ന്. അവൻ ആ രൂപത്തിനെ നോക്കി എറിഞ്ഞു. ആ ഗ്രനേഡ് അടുക്കളയുടെ ഒരു ഭാഗത്തേക്ക് തെറിച്ചു വീണു.   ആ അടുക്കളയിൽ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ള പഴയ ഗ്യാസ് പോലെ ഉള്ള സാധനങ്ങൾ ഉണ്ടായിരുന്നു. ആ രൂപം രാഹുലിന്റെ അടുത്തേക്ക് എത്തിയതും ഗ്രനേഡ് പൊട്ടിത്തെറിച്ചു. അതിന്റെ കൂടെ അടുക്കളയിൽ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ള  എല്ലാ സാധനങ്ങളും പൊട്ടി തെറിച്ചു. പെട്ടെന്ന് രാഹുൽ വീണ്ടും ഞെട്ടി ഉണർന്നു. ഉണർന്നപ്പോൾ രാഹുൽ വീണ്ടും ബസ് സ്റ്റോപ്പിൽ ആയിരുന്നു. ആ വീട് ആളി കത്തുന്നുണ്ടായിരുന്നു. രാഹുൽ അവന്റെ ബൈക്കിന്റെ അടുത്തേക്ക് ഓടി. വിഷ്ണു അവനെ വിളിച്ചു കൊണ്ട് ഓടിവരുന്നുണ്ടായിരുന്നു. വിഷ്ണു ഓടി വന്ന് ബൈക്കിൽ കയറി. രാഹുൽ വീട്ടിലേക്ക്  യാത്ര തിരിച്ചു. ആ പഴയ വീടിന്റെ അടുത്ത് എത്തിയ രാഹുൽ ആ വീട്ടിലേക്ക് നോക്കി. അപ്പോൾ ആ വീട് കത്തുന്നിലായിരുന്നു. ആ വീടിന്റെ ജനലിന്റെ അടുത്ത് ആ രൂപം ഉണ്ടോ എന്ന്  രാഹുൽ നോക്കി. രാഹുൽ ബൈക്കിന്റെ സ്പീഡ് കൂട്ടി. വിഷ്ണുവിനെ വീട്ടിൽ ആക്കിയിട്ട്. രാഹുൽ അവന്റെ വീട്ടിലേക്ക് മടങ്ങി. രാഹുൽ വീണ്ടും ഒരു ശബ്ദം കേട്ട് ഞെട്ടി ഉണർന്നു. രാഹുൽ കണ്ണ് തുറന്നു നോക്കി. അവൻ ഇപ്പോൾ അവന്റെ വീട്ടിൽ താന്നെ ആയിരുന്നു. രാഹുലിന്റെ സഹോദരിയുടെ കയ്യിൽ നിന്ന് ഒരു പത്രം തറയിൽ വീണ ശബ്ദം ആയിരുന്നു കേട്ടത്. അപ്പോഴും രാഹുലിന്റെ മനസ്സിൽ എന്താണ് ഇന്നലെ സംഭവിച്ചത് എന്ന സംശയം മാത്രമായിരുന്നു.