\"അത് ആ പയ്യനാകും... മോൻ ചിലപ്പോൾ ഉറങ്ങിക്കാണും.. നീ ആ വാതിലൊന്ന് തുറന്ന് മോനെ വാങ്ങിച്ച് ആ തൊട്ടിലിലൊന്ന് കിടത്തിയേക്ക്... \"ആതിര പറഞ്ഞത് കേട്ട് ഭദ്ര ചെന്ന് വാതിൽ തുറന്നു... ഉമ്മറത്ത് കുഞ്ഞിനെ തോളിലിട്ട് നിൽക്കുന്ന പയ്യനെ കണ്ട് ഭദ്ര ഒരുനിമിഷം നിന്നു... അവൾ അവനെ വീണ്ടുമൊന്ന് സൂക്ഷിച്ചു നോക്കി... ഭദ്ര ഞെട്ടിത്തരിച്ചു നിന്നു... ആ പയ്യന്റെ അവസ്ഥയും അതുതന്നെയായിരുന്നു... \"ചേച്ചീ... \"ആ പയ്യൻ അത്ഭുതത്തോടെ അവളെ വിളിച്ചു... \"കിച്ചൂ നീ.യ... എത്ര നാളായി നിന്നെ കണ്ടിട്ട്... \"ഭദ്ര ഓടിച്ചെന്ന് അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു... ഞാൻ... എനിക്ക് അവിടെ നിൽക്കാൻ പറ്റിയില്ല ചേ