Aksharathalukal

എൻ കാതലി ❣️







Part.1


അതിരാവിലെ തന്നെ അവൾ ഉണർന്നു. ക്ഷേത്രത്തിൽ നിന്ന് ഒഴുകി വരുന്ന സ്തുതി ഗീതങ്ങൾ അവളുടെ ചൂണ്ടിലും മന്ത്രിച്ചു. കണ്ണടച്ച് തന്റെ കുഞ്ഞികൃഷ്ണനോട് പ്രാത്ഥിച്ചതിനു ശേഷം അവൾ ബെഡിൽ നിന്ന് എഴുനേറ്റു.

അടുക്കളയിൽ നിന്ന് ഒച്ച കേട്ടപ്പോൾ മനസിലായി അമ്മ എഴുനേറ്റു എന്ന്. എത്ര വൈകി കിടന്നാലും അതിരാവിലെ തന്നെ അമ്മ എഴുന്നേൽക്കും ( അല്ലെങ്കിലും അമ്മമാർ അങ്ങനെ ആണലോ )

അവൾ കാബോർഡ് തുറന്ന് ഒരു ദവാണി എടുത്തു ഫ്രഷാക്കാൻ കയറി.

അൽപ സമയത്തിന് ശേഷം അവൾ ഫ്രഷായി വന്നു. കണ്ണാടിക്ക് മുന്നിൽ വന്ന് തന്റെ നനഞ്ഞ മുടി ഒന്നുകൂടി തോർത്തി.

അവൾ കണ്ണാടിയിൽ നോക്കി ഒന്ന് ചിരിച്ചു. പിന്നെ കണ്മഷി എടുത്തു കണ്ണുകൾ കടുപ്പിച്ചു എഴുതി. പിന്നെ ഒരു പൊട്ടും തൊട്ടു. മുടി അഴിച്ചിട്ടു കുളിപ്പിന്നൽ ഇട്ടു.അവൾ റെഡി ആയി താഴേക്ക് ചെന്നു.

അമ്മ ഞാൻ ഇറങ്ങുവാ അവൾ വിളിച്ചു പറഞ്ഞതും ഐശ്വര്യം തുളുമ്പുന്ന മുഖമുള്ള ഒരു സ്ത്രീ ഹാളിലേക്ക് വന്നു.

നി ഇറങ്ങിയോ സൂക്ഷിച്ച പോണോട്ടോ പാറു അവർ പറഞ്ഞതും അവൾ ചിരിച്ചു.

എന്റെ അമ്മേ എനിക്ക് അറിയാത്ത ഇടം ഒന്നും അല്ലല്ലോ അവൾ ഒരു ചിരിയോടെ പറഞ്ഞതും അവരും ചിരിച്ചു.

ശെരി എന്നാ ഞാൻ പോവാ അതും പറഞ്ഞു അവൾ നടന്നു.


ഇതാണ് നമ്മുടെ നായിക ശ്രീപാർവതി മാധവൻ. കൃഷ്ണകൃപ വീട്ടിൽ മാധവന്റെയും ലക്ഷ്മിയുടെയും മൂത്ത മകൾ. രണ്ടാമത് ശ്രീപാർവണ മൂന്നാമത് പാർഥിക്ക്.

മാധവൻ ksrtc ഡ്രൈവർ ആയിരുന്നു. പക്ഷെ ഒരു വർഷം മുമ്പുള്ള ഒരു ആക്‌സിഡന്റിൽ അദ്ദേഹത്തിന്റെ കാലുകൾ നഷ്ട്ടമായി. അന്ന് പാറു ( ശ്രീപാർവതി ) ഡിഗ്രി പഠിക്കുവായിരുന്നു. അച്ഛൻ കിടപ്പിൽ ആയതും ആ കുടുംബം അക്കെ തളർന്നു. പക്ഷെ തോറ്റു കൊടുക്കാൻ പാറു തയാർ അല്ലായിരുന്നു. കോഴികളെ വളർത്തിയും, ട്യൂഷൻ എടുത്തും, കൃഷി ചെയ്തും ഒക്കെ അവൾ കുടുംബം പോറ്റി. തന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും അനിയനെയും ഒരു അല്ലലും അറിയാതെ അവൾ നോക്കി.
അതോടൊപ്പം അവൾ പഠിച്ചു റാങ്ക് ഓടെ കൂടെ പാസ്സായി.

നമ്മുടെ പാറുവിനെ കുറിച് പറയാൻ ആണെങ്കിൽ വെളുത്ത മെലിഞ്ഞ ഒരു സുന്ദരി കൂട്ടി. വിടർന്ന കണ്ണുകൾ ചിരിക്കുമ്പോൾ വീർത്ത വരുന്ന അവളുടെ കവിളുകൾ ആണ് അവളെ കൂടുതൽ സുന്ദരി ആക്കുന്നത്. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാക്കും അവളുടെ മുഖത്ത്. അവൾക്ക് നിളമുള്ള അതികം ചുരുള്ളൻ മുടിയാണ്. അത് തന്നെയാണ് അവളുടെ ഭംഗിയും.

പാറു പാട വരമ്പത്തു കൂടി ക്ഷത്രത്തിലേക് നടന്നു. ക്ഷത്രത്തിലേക്ക് പോകുമ്പോൾ കാണുന്ന എല്ലാവരോടും ഒരു ചിരിയോടെ സംസാരിച്ച അവൾ ചെരുപ്പുരി അമ്പലത്തിലേക്ക് കയറി.

കർപുരത്തിന്റെയും നമസ്തുതികളുടെയും ആ അന്തരീക്ഷം അവളുടെ മനസിന്‌ ഒരു പുത്തൻ ഉണർവ് നൽകി. പാറു ആ കൃഷ്ണൻ വിഗ്രഹത്തിലേക്ക് നോക്കി കണ്ണുകൾ അടച്ചു.

കുഞ്ഞികൃഷ്ണ അറിയാലോ ഒരുപാട് നാളത്തെ എന്റെ പരിശ്രമം ആണ് ഈ ജോലി. എന്റേതായ രീതിയിൽ എല്ലാം നന്നായി ചെയ്യാൻ സാധിക്കണേ... കൂടെ ഉണ്ടാകണേ കുഞ്ഞികൃഷ്ണ...

അവൾ കണ്ണുകൾ തുറന്ന് ഒന്നുകൂടി വണങ്ങി വലം വെച്ചു വന്നു.

ഇന്ന് ആണല്ലേ പുതിയ ജോലിക്ക് കേറുന്നത് പ്രസാദം കൊടുത്തുകൊണ്ട് തിരുമേനി ചോദിച്ചതും അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

അതെ തിരുമേനി ഇന്ന് ജോയിൻ ചെയ്യണം

നല്ലതേ വരൂ... മോൾടെ കഷ്ടപ്പാട് ഒക്കെ മാറും ഒരിക്കലും കുഞ്ഞികൃഷ്ണൻ മോളെ കൈവിടില്ല തിരുമേനി പറഞ്ഞതും പാറു ഒന്ന് ചിരിച്ചു പിന്നെ ദക്ഷിണയും കൊടുത്തു ഇറങ്ങി.

പിന്നെ അതികം വൈകാതെ വീട്ടിലേക്ക് നടന്നു. വീട്ടിലേക്ക് കയറിയപ്പോൾ കേട്ടു അമ്മയുടെയും അപ്പുവിന്റെയും ശബ്ദം. അവൾ ഒരു ചിരിയോടെ പ്രസാദം പൂജ മുറിയിൽ കൊണ്ട് വെച്ച് അകത്തേക്ക് നടന്നു

അവൾ ചെന്നതും കണ്ടു വടിയും പിടിച് നിൽക്കുന്ന അമ്മയും അത് കണ്ട് പേടിച് ഇരിക്കുന്ന അപ്പുവിനെയും ഇതൊക്കെ കണ്ട് ചിരിച്ചു കൊണ്ടിരിക്കുന്ന വീണയെയും.( ശ്രീപാർവണ )

അപ്പു നീ മര്യാദക്ക് എഴുന്നേറ്റോ സ്കൂളിൽ പൊക്കാൻ സമയം വൈകി.

ഞാൻ ഇന്ന് പോണോ അമ്മ അപ്പു ഒരു ചിരിയോടെ ചോദിച്ചതും അതിന് ഉത്തരം പറഞ്ഞത് വടി ആണ്. ആടി കിട്ടിയതും അപ്പു എഴുനേറ്റ് ഒരു ഓട്ടം ആയിരുന്നു.

അപ്പോഴാണ് ഇതൊക്കെ കണ്ട് ചിരിച്ചു നിൽക്കുന്ന വീണയെ കണ്ടത്.

നി എന്ത് കാണാൻ നിൽക്കാൻ പോയി റെഡി ആയി കോളേജിൽ പോവാൻ നോക്കടി.
ലക്ഷ്മി അമ്മ അലറിയതും ഒന്ന് ഇളിച്ചു കാണിച്ചു വീണ ഓടിയിരുന്നു

ദാ പോയത് ആണ് നമ്മുടെ ശ്രീപാർവണ എന്നാ വീണ ആൾ ഒരു കുറുമ്പി ആണ്.പക്ഷെ തന്റെ ചേച്ചിയെ ആരെങ്കിലും എന്തെകിലും പറഞ്ഞാൽ അപ്പൊ ആ കുറുമ്പ് ഒന്നും ഉണ്ടായെന്ന് വരില്ല. അവൾക്ക് അവളുടെ ചേച്ചി കഴിഞ്ഞേ മാറ്റാരും ഉള്ളു.ഇപ്പൊ ഡിഗ്രി രണ്ടാം വർഷം ആണ്. പഠിക്കാൻ മിടുക്കി ആണ്. ആളും ഒരു കൊച്ച് സുന്ദരി തന്നെ ആണ്.ചിരിക്കുമ്പോൾ ചൂവന്ന് തുടിക്കുന്ന അവളുടെ കവിള്ളുകൾ ആണ് അവളെ കൂടുതൽ സുന്ദരി ആക്കുന്നത്.

പിന്നെ ഉള്ളത് ഇവരുടെ ഒരേഒരു അനിയൻ പാർഥിക് എന്നാ അപ്പുകുട്ടൻ. രണ്ടുചേച്ചിമാരുടെയും കണ്ണുലുണ്ണിയും അമ്മയുടെ കണ്ണിലെ കുരുവും ആണ് ആൾ. ആൾക് ലേശം മടിയുടെ അസ്കിത ഉണ്ട്. അപ്പു ഇപ്പോൾ +1 പഠിക്കുന്നു.

ഇത്രെയും ആണ് നമ്മുടെ നായികയുടെ കുടുംബം. പിന്നെ ഒരു കാര്യം പറയാൻ മറന്നു പോയി. ഇന്ന് നമ്മുടെ പാറു പുതിയ ജോലിക്ക് കെറുവാണ്. ഒരുപാട് നാളത്തെ അവളുടെ പരിശ്രമം ആണ് ആ ജോലി. അതുകൊണ്ട് വളരെ സന്തോഷത്തിലാണ് പാറു.

അതികം വായിക്കാതെ തന്നെ അമ്മയും പാറുവും കൂടി ഭക്ഷണം എല്ലാം ഉണ്ടാക്കി. വീണയും അപ്പുവും പോയി. അവര് പോയതും പാറു റെഡി ആവാൻ റൂമിലേക്ക് പോയി.

ഒരു വൈറ്റ് കളർ കുത്തിയും വൈറ്റ് ആൻഡ് ബ്ലൂ കമ്പോ വരുന്ന ഒരു പാൽസ പാന്റും ആയിരുന്നു അവൾ ഇട്ടത്.മുടി എന്നത്തേയും പോലെ കുറച് മാത്രം എടുത്ത് ക്ലിപ്പ് ഇട്ടു. വേഗം തന്നെ അവൾ താഴേക്ക് ചെന്നു.

ഫുഡും കഴിച്ചു അവൾ അച്ഛന്റെ അടുത്തേക്ക് ചെന്നു. അവളെ കണ്ടതും മാധവൻ അവളോട് അടുത്ത് ഇരിക്കാൻ പറഞ്ഞു.

അച്ഛന്റെ ശ്രീക്കുട്ടി അങ്ങനെ ജോലിക്കാരി ആയില്ലേ ചിരിയോടെ അച്ഛൻ ചോദിച്ചതും അവൾ കുറുമ്പോടെ ചിരിച്ചു.

അതേലോ അവൾ ചിരിച്ചുകൊണ്ട് അച്ഛന്റെ മീശ പിരിച്ചു കൊണ്ട് ചിരിച്ചു.

ആ അച്ഛനും മോളും ഇവിടെ കഥ പറഞ്ഞു ഇരിക്ക പാറു പോവാൻ നോക്ക് അങ്ങോട്ട് വന്ന ലക്ഷ്മി പറഞ്ഞതും പാറു അമ്മക്കും അച്ഛനും ഒരുമ്മയും കൊടുത്തു പൂജാമുറിയിൽ കയറി പ്രാത്ഥിച്ചു ഇറങ്ങി.

റോഡിൽ നിന്ന് ഒരു ഓട്ടോ കയറി RD ഗ്രൂപ്പ്‌ എന്ന് പറഞ്ഞു അവൾ പുറം കാഴചകളിലേക്ക് കണ്ണ് നട്ടു...








തുടരും....

എൻ കാതലി ❣️

എൻ കാതലി ❣️

4.5
1472

Part.2കുറച്ച് സമയങ്ങൾക്ക് ശേഷം ഓട്ടോ ഒരു  വല്യ കെട്ടിടത്തിന്റെ മുന്നിൽ ഓട്ടോ നിർത്തി. പാറു ഓട്ടോക്കാരന് കാശും കൊടുത്തു അവിടേം വീക്ഷിച്ചു.RD groups പറഞ്ഞു കേട്ട അറിവ് മാത്രെമേ അവൾക്ക് ഉണ്ടായിരുന്നുള്ളു. ഉള്ളിൽ ചെറിയ പേടി ഉണ്ടങ്കിലും അവൾ ധൈര്യം സംഭരിച്ചു അവൾ അകത്തേക്ക് കയറി.പാറു അകത്തേക്ക് പോയി അവിടെ ഒരു പെൺകുട്ടി നിൽക്കുണ്ടായിരുന്നു.Excuse meപാറു ആ പെൺകുട്ടിയെ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി. പാറു ആ കുട്ടിയെ നോക്കി ഒരു നോർമൽ കുർത്ത ആണ് വേഷം യാതൊരു വിധ ചമയങ്ങളും ഇല്ല.ഒരു പൊട്ടു മാത്രം.ഹേയ് ഹലോഅവൾ കൈഞ്ഞൊടിച്ചു വിളിച്ചപ്പോൾ ആണ് പാറു അവളെ നോക്കിവായിരുന്നു ഓർത്തത