Aksharathalukal

എൻ കാതലി ❣️



Part.2


കുറച്ച് സമയങ്ങൾക്ക് ശേഷം ഓട്ടോ ഒരു  വല്യ കെട്ടിടത്തിന്റെ മുന്നിൽ ഓട്ടോ നിർത്തി. പാറു ഓട്ടോക്കാരന് കാശും കൊടുത്തു അവിടേം വീക്ഷിച്ചു.

RD groups 

പറഞ്ഞു കേട്ട അറിവ് മാത്രെമേ അവൾക്ക് ഉണ്ടായിരുന്നുള്ളു. ഉള്ളിൽ ചെറിയ പേടി ഉണ്ടങ്കിലും അവൾ ധൈര്യം സംഭരിച്ചു അവൾ അകത്തേക്ക് കയറി.

പാറു അകത്തേക്ക് പോയി അവിടെ ഒരു പെൺകുട്ടി നിൽക്കുണ്ടായിരുന്നു.

Excuse me
പാറു ആ പെൺകുട്ടിയെ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി. പാറു ആ കുട്ടിയെ നോക്കി ഒരു നോർമൽ കുർത്ത ആണ് വേഷം യാതൊരു വിധ ചമയങ്ങളും ഇല്ല.ഒരു പൊട്ടു മാത്രം.

ഹേയ് ഹലോ
അവൾ കൈഞ്ഞൊടിച്ചു വിളിച്ചപ്പോൾ ആണ് പാറു അവളെ നോക്കിവായിരുന്നു ഓർത്തത് അവൾ ഒന്ന് ചമ്മി. പാറുവിന്റെ ചമ്മൽ കണ്ടതും ആ പെൺകുട്ടി ചിരിച്ചു കൊണ്ട് കൈ നീട്ടി.

ഹായ് അമേയ ഡേവിഡ്
അവൾ ഒരു ചിരിയോടെ പറഞ്ഞതും പാറുവും കൈകൊടുത്തു.

ശ്രീപാർവതി മാധവ്
പാറുവും ചിരികൊണ്ട് പറഞ്ഞതും അവളും ചിരിച്ചു.

അപ്പൊ ഞാൻ പാറു എന്ന് വിളിക്കാം എന്നെ ആമി എന്ന് വിളിച്ചോ
ആമി ( നമ്മുക്കും അങ്ങനെ വിളിക്കാം )അങ്ങനെ പറഞ്ഞതും പാറു ചിരിച്ചു കൊണ്ട് തലയാട്ടി.
വളരെ പെട്ടന്ന് തന്നെ ഇരുവരും കൂട്ടായി.പാറുവിനു അവളെ ഒത്തിരി ഇഷ്ട്ടപെട്ടു. ഒരു വായാടി ആണ് ആമി. പാറു എല്ലാം ഒരു ചിരിയോടെ കേട്ടിരുന്നു.

ആമി ഒറ്റമോൾ ആണ്. പപ്പാ ഡേവിഡ് അമ്മ സീത.

അപ്പോഴാണ് അവിടേക്ക് ഒരു പെൺകുട്ടി വന്നതും അവളെ കണ്ടതും ആമി അവളെ അടിമുടി ഒന്ന് നോക്കി.

ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് skirt ആണ് വേഷം മുഖത്ത് ആണെകിൽ ആവിശ്യത്തിന് കൂടുതൽ പൂട്ടിയും. അവൾ പാറുവിന്റെയും ആമിയുടെയും അടുത്തു വന്നു.

ന്യൂ ജോയിന്റ്സ് അല്ലെ
ഒരു പുച്ഛത്തോടെയും അധികാര ഭാവത്തോടെ കൂടെയും അവൾ ചോദിച്ചതും ആമി ആകെ വിറഞ്ഞു കേറുന്നുണ്ട്. പിന്നെ ആദ്യ ദിവസം ആയതു കൊണ്ട് കടിച്ചു പിടിച് നിൽക്കുവാണ്.

Yes മാം പാറു പറഞ്ഞതും അവൾ പാറുവിനെ നോക്കി. പാറുവിന്റെ സൗന്ദര്യം കണ്ടതും അവൾ അടിമുടി പാറുവിനെ നോക്കി. പിന്നെ പാറുവിനെ നോക്കി പുഞ്ചിരിച്ചു.

ഓക്കേ I am shilpa   രുദ്രൻ സാറിന്റെ pa ആണ്.
ശില്പ പറഞ്ഞതും പാറു ഒന്ന് ചിരിച്ചു

ശ്രീപാർവതി മാധവ് . പാറു ചിരിയോടെ പറഞ്ഞു.പാറു ചിരിച്ചപ്പോൾ വിരിഞ്ഞ നുണക്കുഴി കണ്ടതും ശില്പ അവളെ തന്നെ നോക്കി ഇരുന്നു. പക്ഷെ ഇതെല്ലാം ആമി കണ്ടു അവൾ എന്തൊക്കെയോ മനസിലായ പോലെ തല കുലുക്കി.

And you ശില്പ ആമിക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചതും
അമേയ ഡേവിഡ് ശില്പയെ നോക്കികൊണ്ട് ആമി പറഞ്ഞു.

ഒകെ സാർ വന്നിട്ടില്ല  so you can wait there ശില്പ അവിടെയുള്ള ക്യാബിന്റെ അടുത്തുള്ള സീറ്റിലേക്ക് ചൂണ്ടി പറഞ്ഞതും പാറു ഒന്ന് ചിരിച്ചു ആമിയെയും കൂട്ടി അവിടെ പോയി ഇരുന്നു.

അപ്പോഴും ശിൽപയുടെ കണ്ണുകൾ പാറുവിൽ ആയിരുന്നു. പക്ഷെ പാറു ഇതൊന്നും അറിഞ്ഞില്ല.

കുറച്ച് സമയങ്ങൾക് ശേഷം ആ ബഹുനില കെട്ടിടത്തിന്റെ മുന്നിൽ അവന്റെ കാർ പൊടിപാടലങ്ങളോടെ വന്നു.  ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി.

കാറ്റിൽ പറക്കുന്ന കൊലൻ മുടിയിഴകൾ. അവൻ കൈകൊണ്ട് അത് മടി ഒതുക്കി. കുഞ്ഞി കണ്ണുകൾ കട്ടി മീശ. ചെറുതായി വളർന്നു നിൽക്കുന്ന താടി. അവനെ കണ്ടതും ആമി വായേം പൊളിച്ചു നിന്നു.

ഉഫ് എന്നാ മൊഞ്ച കർത്താവെ
ആമി പറഞ്ഞതും പാറു അവളെ അടിമുടി ഒന്ന് നോക്കി. അത് കണ്ടതും ആമി ഒന്ന് ഇളിച്ചു കാണിച്ചു.

പെട്ടന്ന് പാറുവിന്റെ ഹൃദയം ക്രമതീതമായി ഇടിച്ചു. ചൂണ്ടുകൾ വിറച്ചു. ദേഹം ഒരു തണുപ്പ് പടരുന്നു പോലെ തോന്നി അവൾ നെഞ്ചിൽ കൈവെച് കണ്ണുകൾ അടച്ചു.

പാറു കണ്ണുകൾ തുറന്നതും അതിൽ കണ്ണിൽ ഉടക്കിയത് ആ നീലകണ്ണുകൾ ആണ്. പാറു ഇമ്മചിമ്മാതെ ആ കണ്ണുകളിൽ നോക്കി നിന്നു. പാറു അവനെ നോക്കി. നീണ്ടു വളർത്തിയ താടി. അതിൽ ഒളിഞ്ഞു ഇരുന്നു ആ പിങ്ക് നിറത്തിലുള്ള ചൂണ്ടുകൾ. അലസമായി കിടന്നു മുടിയിഴകൾ. മുഖത്ത് ഗൗരവം മാത്രം. ഒരു പുഞ്ചിരി പോലും ഇല്ല എന്നത് അവളെ അതിഷിപ്പിച്ചു. വൈറ്റ് ആൻഡ് സ്കൈ ബ്ലൂ കളർ ഷർട്ടും പാന്റും ഒരു സ്കൈ ബ്ലൂ കോട്ടും ഉണ്ട്.

അവൻ അകത്തേക്ക് കയറിയത് എല്ലവരും അവനെ വിഷ് ചെയ്തു. പക്ഷെ അവൻ ആരെയും മൈൻഡ് ചെയ്തേ തന്റെ ക്യാബിനിലേക്ക് കയറി പോയി. അവന്റെ പിറകെ തന്നെ അവനും.

ആമി തട്ടി വിളിച്ചപ്പോൾ ആണ് പാറുവിനു ബോധം വന്നത്. പെട്ടന്ന് തന്നെ ശില്പ അവരെ വിളിച്ചു. ആദ്യം കയറിയത് ആമി ആയിരുന്നു.കുറച് കഴിഞ്ഞപ്പോൾ പാറുവിനെ വിളിച്ചു. അവൾ ആണെകിൽ പേടിച്ചു വിറച്ചു നിന്നു. അത് കണ്ട് ആമി പാറുവിന്റെ കൈയിൽ അമർത്തി പിടിച്ച് കണ്ണ് ചിമ്മി കാണിച്ചു. എന്തുകൊണ്ടോ പാറുവിന് അതൊരു ആശ്വാസം ആയിരുന്നു.

പാറു ദീർഘമായി നിശ്വസിച്ച് ഡോറിന്റെ  അവിടേക്ക് എത്തി പെർമിഷൻ ചോദിച്ചു.

May i come in sir

Yes
അകത്തു നിന്ന് അനുവാദം കിട്ടിയതും പാറു അകത്തേക്ക് കയറി. ആദ്യം അവളുടെ കണ്ണുകൾ ഉയർത്തിയത് ടേബിലിനു മേലുള്ള നെയിം ബോർഡിലേക്ക് ആണ്.

ഇഷാന്ത് രുദ്രാംഷ് വർമ 
Ceo of RD groups

ഹേയ്
രുദ്രന്റെ വിളി ആണ് പാറുവിനെ ഉണർത്തിയത്.

അപ്പോയ്ന്റ്മെന്റ് ലെറ്റർ
രുദ്രൻ പറഞ്ഞതും പാറു വേഗം അപ്പോയ്ന്റ്മെന്റ് ലെറ്ററും കൂടെ തന്റെ സർട്ടിഫിക്കേറ്റസും കൊടുത്തു.

Sit
രുദ്രൻ അവളൂടെ ഇരിക്കാൻ പറഞ്ഞതും പാറു ഇരുന്നു.

ഓക്കേ ശ്രീപാർവതി മാധവ് തന്നെ അക്കൗണ്ട് സെക്ഷനിൽ ആണ് അപ്പോയിന്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഫസ്റ്റ് വീക്ക്‌ തന്നെ ഗൈഡ് ചെയ്യാൻ മിത്ര ഉണ്ടാക്കും. ഓക്കേ any doubts
രുദ്രൻ ചോദിച്ചതും പാറു ഇല എന്ന് തലയനക്കി.

ഓക്കേ
രുദ്രൻ ബെൽ അടിച്ചതും ശില്പ അകത്തേക്ക് വന്നു.

ശില്പ ശ്രീപാർവതി ഇനി മുതൽ അക്കൗണ്ട് സെക്ഷനിൽ ഉണ്ടാക്കും. താൻ ശ്രീപാർവതിയെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു മനസിലാക്കുക ഓക്കേ

ഓക്കേ sir
ശില്പ പറഞ്ഞതും രുദ്രൻ പാറുവിന്റെ നേരെ തിരിഞ്ഞു.

ഓക്കേ welcome ശ്രീപാർവതി മാധവ് to RD GROUPS.

പിന്നെ  ഇത് ഒരു ബോണ്ട്‌ ആണ് വായിച്ചു നോക്കിട്ട് സൈൻ ചെയുക. ഇത് കമ്പനി റൂൾ ആണ്.
ഒരു പേപ്പർ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞതും പാറു അത് വാങ്ങിച്ചു വായിച്ചു നോക്കി അതിൽ സൈൻ ചെയ്തു തിരിച്ചു കൊടുത്തു.

ഓക്കേ തനിക് പോകാം

താങ്ക്യൂ സാർ
പാറു അതും പറഞ്ഞു ശിൽപയുടെ ഒപ്പം പോയി. ശില്പ പാറുവിനു എല്ലാം പറഞ്ഞു കൊടുത്തു മിത്രയുടെ അടുത്തേക്ക് വിട്ടു. ആമിയും ഉണ്ടായിരുന്നു പാറുവിന് ഒപ്പം.

പെട്ടന്ന് തന്നെ പാറുവും ആമിയും മിത്രയുമായി അടുത്തു.
മിത്ര ഹസ്ബൻഡ് മിഥുൻ ഒരു മകൻ മൃദുൽ. ഇവിടെ അടുത്ത് തന്നെ ആണ് താമസം.

അന്നത്തെ ദിവസം അവർക്ക് വല്യ പണി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവര് നേരത്തെ ഇറങ്ങി. അമിയോടെ ബൈ പറഞ്ഞു പാറു അവളുടെ വീട്ടിലേക്ക് പോയി.


💞💞💞💞💞💞💞💞💞💞💞💞💞💞💞



രുദ്രന്റെ കാർ ഒരു മോഡേൺ വീടിനു മുന്നിൽ വന്നു. അവന്റെ കാറിന്റെ ശബ്ദം കേട്ടതും അകത്തു ഇരുന്നു ആൾ ഫ്രണ്ട് ഡോറിന്റെ അടുത്ത എത്തി.

കൊലുസിന്റെ ശബ്ദം കേട്ടതും രുദ്രൻ ചിരിയോടെ ബാക്ക് ഡോർ തുറന്ന് ഒരു ടെഡി ബിയർ കൈ എടുത്ത്.

അച്ചേ
രുദ്രനെ കണ്ടതും കുലുങ്ങി ചിരിച്ചു കൊണ്ട് അവൾ അവന്റെ അടുത്തേക്ക് ഓടി. അവളുടെ ഉരണ്ട് ഉരണ്ട് വരവ് കണ്ടതും രുദ്രാണ് ചിരി വന്നു. അവൻ കൈകൾ വിടർത്തി.
അവൾ ഓടി ആ കൈക്കുള്ളിൽ കയറി.

അച്ചടെ തുമ്പി പെണ്ണെ 
എന്നും പറഞ്ഞു അവളെ വട്ടം കറക്കി. അവളുടെ കുലുങ്ങിയുള്ള ചിരി അവിടെ അക്കെ നിറഞ്ഞു.

അച്ഛ ന്താ വൈചിത്
ചൂണ്ട് കുർപ്പിച്ചു തുമ്പി പെണ്ണ് ചോദിച്ചതും അവനു അവളോട് വാത്സല്യം തോന്നി.

സോറി മോളെ ഇനി അച്ഛൻ നേരത്തെ വരാട്ടോ
അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞതും അവന്റെ താടി രോമങ്ങൾ കുത്തി കൊണ്ടതും അവൾ തല വെട്ടിച്ചു.

കുച്ചാണ് അച്ചേ
തുമ്പി പെണ്ണ് മുഖം തുടച്ചു കൊണ്ട് പറഞ്ഞത് കേട്ടതും അവൻ ചിരിച്ചു.

ആണോ എന്നാ അച്ഛൻ ഇത് വെട്ടികളയാം.
രുദ്രൻ പറഞ്ഞതും തുമ്പി പെണ്ണ് അവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു.

മെന്താ
തുമ്പി പെണ്ണ് പറഞ്ഞതും അവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.

ഹാ വന്നപ്പോൾ തന്നെ അവന്റെ അടുത്ത് എത്തിയോ നീ
അടുക്കളയിൽ നിന്ന് ഒരു സ്ത്രീ വന്നുകൊണ്ടിരിക്കുന്നു ചോദിച്ചു. അതിന് തുമ്പി പെണ്ണ് തന്റെ കൊച്ചരി പല്ല് കാണിച്ചു ചിരിച്ചു.

അമ്മ അച്ഛൻ വന്നിലെ അവൻ അവരെ നോക്കി ചോദിച്ചു.

മം വന്നു ഇത്രേം നേരം ഇവൾ ആയിട്ട് കളി ആയിരുന്നു ഇപ്പൊ ഒരു കാൾ വന്നു ഓഫീസ് റൂമിലേക്ക് പോയി.

ഹാ രുദ്രൻ തുമ്പി പെണ്ണിനെ നോക്കിയതും ടെഡി ബിയർ നോക്കി ഇരിക്ക.

അച്ഛന്റെ മോള് ഇവിടെ ഇരിക്ക അച്ഛൻ പോയി ഫ്രഷ് ആയിട്ട് വരാം രുദ്രൻ പറഞ്ഞതും തുമ്പി പെണ്ണ് തലകുലുക്കി താമതിച്ചു. അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു അവൻ റൂമിലേക്ക് പോയി.

നമ്മുക്ക് ഇവരെ ഒന്ന് പരിജയ പെടാം...

ഇതാണ് മംഗലശേരി തറവാട്. ഇവിടുത്തെ കർണാവർ പ്രതാപവർമ ഭാര്യ കൗസല്യ പ്രതാപവർമ. ഇവർക്കു ഒരേഒരു മകൻ ഇന്ദ്ര പ്രതാപ് വർമ.
അദ്ദേഹത്തിന്റെ ഭാര്യ ദേവിക ഇന്ദ്രൻ.ഇവർക്കു രണ്ടു മക്കൾ
നമ്മുടെ നായകൻ  ഇഷാന്ത് രുദ്രാംഷ് വർമ്മ.
പേര് പോലെ തന്നെ ആൾ ഒരു കലിപ്പനാണ്.പിന്നെ രുദ്രന്റെ മോള്
രുദ്രാത്മിക രുദ്രാംഷ് എന്നാ തുമ്പി മോൾ...
രണ്ടാമത്തേത് അനിയത്തി ഇഷിത വർമ നന്ദു ഇന്ന് വിളിക്കും.
ഇതാണ് നായകന്റെ കുടുംബം..


















തുടരും....



എൻ കാതലി ❣️

എൻ കാതലി ❣️

3.3
1567

Part. 3            രുദ്രൻ ഫ്രഷായി താഴേക്കു വന്നതും കണ്ടു മുഖം വീർപ്പിച്ചു ഇരിക്കുന്ന തുമ്പി പെണ്ണിനെ അടുത്ത് തന്നെ അതെ പോലെ ഇരുന്നവനെയും.രുദ്രൻ ഇവരെ സംശയത്തിൽ നോക്കി പിന്നെ അമ്മയെ നോക്കി അവിടെ എനിക്ക് ഒന്നും അറിയില്ല എന്ന് കൈമലർത്തി കാണിച്ചു.രുദ്രൻ തുമ്പി പെണ്ണിന്റെ അടുത്ത പോയി ഇരുന്നു. അപ്പോഴും തുമ്പിപ്പെണ്ണ് മുഖം വീർത്തു തന്നെ ആയിരുന്നു. അവൻ ഒരു ചിരിയോടെ തുമ്പിപെണ്ണിനെ എടുത്ത് മടിയിൽ വെച്ചു.എന്താണ് അച്ഛടെ തുമ്പി പെണ്ണ് ഇങ്ങനെ മുഖം വീർപ്പിച്ചു വെച്ചിരിക്കണേതുമ്പിപെണ്ണിന്റെ മുഖം പിടിച്ച് കൊണ്ട് ചോദിച്ചതും തുമ്പി അവിടെ ഇരിക്കുന്നവനെ നോക്കി പ