Aksharathalukal

എൻ കാതലി ❣️








Part. 3



            രുദ്രൻ ഫ്രഷായി താഴേക്കു വന്നതും കണ്ടു മുഖം വീർപ്പിച്ചു ഇരിക്കുന്ന തുമ്പി പെണ്ണിനെ അടുത്ത് തന്നെ അതെ പോലെ ഇരുന്നവനെയും.

രുദ്രൻ ഇവരെ സംശയത്തിൽ നോക്കി പിന്നെ അമ്മയെ നോക്കി അവിടെ എനിക്ക് ഒന്നും അറിയില്ല എന്ന് കൈമലർത്തി കാണിച്ചു.

രുദ്രൻ തുമ്പി പെണ്ണിന്റെ അടുത്ത പോയി ഇരുന്നു. അപ്പോഴും തുമ്പിപ്പെണ്ണ് മുഖം വീർത്തു തന്നെ ആയിരുന്നു. അവൻ ഒരു ചിരിയോടെ തുമ്പിപെണ്ണിനെ എടുത്ത് മടിയിൽ വെച്ചു.

എന്താണ് അച്ഛടെ തുമ്പി പെണ്ണ് ഇങ്ങനെ മുഖം വീർപ്പിച്ചു വെച്ചിരിക്കണേ
തുമ്പിപെണ്ണിന്റെ മുഖം പിടിച്ച് കൊണ്ട് ചോദിച്ചതും തുമ്പി അവിടെ ഇരിക്കുന്നവനെ നോക്കി പേടിപ്പിച്ചു. അത് കണ്ട് അവൻ തുമ്പി പെണ്ണിനെ പുച്ഛിച്ചു കാണിച്ചു.
അതുംകൂടി കണ്ടതും തുമ്പിപെണ്ണിന്റെ മുഖം ഇപ്പൊ പൊട്ടും എന്നപോലെ ആയി. അവൾ രുദ്രനെ നോക്കി കണ്ണ് നിറച്ചു. അത് കണ്ടതും രുദ്രൻ ഇരിക്കുന്നവനെ തുറിച്ചു നോക്കി.

അപ്പോഴേക്കും അവൻ തുമ്പി പെണ്ണിനെ വാരി എടുത്തിരുന്നു.

അയ്യേ അജുപ്പ ന്റെ തുമ്പി പെണ്ണ് കരയ
അവൻ ചോദിച്ചതും തുമ്പിപ്പെണ്ണ് അവനെ നോക്കി.

മെന്താ അജുപ്പ തീതയാ
തുമ്പി പെണ്ണ് പറഞ്ഞതും അവൻ രുദ്രനെ നോക്കി. അവിടെ നി തന്നെ വരുത്തി വെച്ചതല്ലേ എന്നാ മട്ടിൽ അവനെ തിരിച്ചു നോക്കി

അപ്പൊ തുമ്പി പെണ്ണ് അജുപ്പേനോട് മിണ്ടില്ല
അജു വിഷമത്തോടെ ചോദിച്ചതും തുമ്പി പെണ്ണ് അവനെ നോക്കി. പിന്നെ കവിളിൽ ഒരുമ്മ കൊടുത്തു.

ഇത്രേം ഒള്ളു അവരുടെ പിണക്കം. രുദ്രൻ ഓർക്കുവായിരുന്നു.
അർജുൻ തന്റെ ഒരേഒരു സുഹൃത്. കോളേജിൽ കാലഘട്ടം തുടങ്ങിയ കുട്ട്കെട്ട്. ഒരു പാവം.

രാമകൃഷ്ണൻ ഉഷ ദമ്പത്തികളുടെ ഒരേഒരു പുത്രൻ. രാമകൃഷ്ണൻ ഒരു ബാങ്ക് മാനേജർ ആയിരുന്നു ഇപ്പോൾ റിട്ടയേർഡ്  ആയി വിട്ടിൽ കൃഷിയൊക്കെ നോക്കി നടത്തുന്നു. ഉഷ ടീച്ചർ ആണ് അടുത്തുള്ള സ്കൂളിൽ.

പിന്നെ അവിടെ തുമ്പി പെണ്ണിന്റെ കുറുമ്പും കുസൃതിയും കൊണ്ട് നിറഞ്ഞു. രാത്രി ആയപ്പോൾ അവരോട് പറഞ്ഞു അജു വീട്ടിലേക്ക് മടങ്ങി. അത്താഴവും കഴിച്ചു രുദ്രന്റെ നെഞ്ചിലെ ചൂടിൽ തുമ്പി പെണ്ണ് ഉറക്കം പിടിച്ച്. അപ്പോഴും രുദ്രൻ ആലോചനയൽ ആയിരുന്നു. തന്റെ കഴിഞ്ഞു പോയെ ജീവിതത്തെ കുറിച്.

ബിസ്സിനെസ്സ് ഏറ്റയെടുത്ത സമയത്തു ആണ് അമ്മ വിവാഹ ആലോചനകളുമായി വന്നത്. ആദ്യമൊക്കെ ഞാൻ അതിനെ എതിർത്തു. പിന്നെ അമ്മയുടെ കരച്ചിൽ കണ്ടത് കൊണ്ട് ഞാനും സമ്മതിച്ചു. അങ്ങനെ ഞാൻ ആദ്യമായി കണ്ട കുട്ടി ആയിരുന്നു. അക്ഷര.

ഒരു ഒതുങ്ങിയ പ്രകൃതം. എന്തുകൊണ്ടോ എനിക്കും സമ്മതം ആയിരുന്നു വിവാഹത്തിന്. അങ്ങനെ അതികം വൈകാതെ തന്നെ നിശ്ചയം നടത്തി. അപ്പോൾ മുതൽ ആണ് തങ്ങൾ അടുത്തു സംസാരിക്കാൻ തുടങ്ങിയത്. പിന്നെ ഞങ്ങൾ പ്രണയിച്ചു. അല്ല ഞാൻ പ്രണയിച്ചു. പിന്നെ എല്ലാം പെട്ടന്ന് നടന്നു. ഞാൻ താലി കെട്ടി സ്വന്തമാക്കി. ആദ്യ നാളുകളിൽ വളരെ ശാന്തമായി പോയി. പിന്നെ പിന്നെ അവൾ മാറി തുടങ്ങി. അമ്മയോടും അച്ഛനോടും നന്ദുനോടും പോലും എന്തിനും ദേഷ്യത്തോടെ സംസാരിക്കു. പക്ഷെ അവര് ഇതൊന്നും എന്നോട് പറഞ്ഞില്ല. അതികം വൈകാതെ തന്നെ എന്നെ തേടി ആ സന്തോഷ വാർത്ത എത്തി. എന്റെ അംശം അവളുടെ വയറ്റിൽ. എനിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു. പക്ഷെ അവൾ എന്നോട് പറഞ്ഞത് ഈ കൂട്ടി നമ്മുക്ക് വേണ്ട എന്നാണ്. പക്ഷെ ഞാൻ സമ്മതിച്ചില്ല. ആദ്യമായി അവളെ തല്ലി.

അവൾ എന്നോട് വാശി തീർത്തത് ഒന്നും അറിയാത്ത ആ കുഞ്ഞിനോട് ആയിരുന്നു. ഞാൻ തന്നെ ആയിരുന്നു അവളുടെ എല്ലാം കാര്യവും നോക്കിയിരുന്നത്.

പിന്നെ നീണ്ട കാത്തിരിപ്പിനു ശേഷം തുമ്പി പെണ്ണിനെ ഏറ്റു വാങ്ങുമ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു. പക്ഷെ തുമ്പി പെണ്ണ് വന്നതിനു ശേഷം അവൾ അക്കെ മാറി. ഒരു നാൾ ഡിവോഴ്സ് പേപ്പർ സൈൻ ചെയ്ത് തന്ന് അവൾ ഈ വീടിന്റെ പടി ഇറങ്ങി. ഞാൻ ആക്കെ തകർന്നു പോയി. പിന്നെ എന്റെ ലോകം തുമ്പി പെണ്ണിന്ലേക്ക് മാത്രം ചുരുങ്ങി. ബിസിനസ്സിൽ ശ്രെദ്ധിക്കാതെ മോളുടെ ഒപ്പം മാത്രം.

അങ്ങനെ തുമ്പി പെണ്ണിന് ഒരു വയസ് ആയതും ഞാൻ വീണ്ടും ബിസിനസ്സിൽ ഇറങ്ങി. ഇതുവരെ തുമ്പി പെണ്ണ് അമ്മയെ കുറിച് തന്നോട് ചോദിച്ചിട്ടില്ല. ഇപ്പോൾ എന്റെ ലോകം എന്റെ തുമ്പി പെണ്ണ് മാത്രം ആണ്...

💞💞💞💞💞💞💞💞💞💞💞💞💞💞💞💞


പാറു ഓഫീസിൽ നിന്ന് വന്നതും കണ്ടു ഉമ്മറത്തു ഇരിക്കുന്ന അമ്മയെയും വീൽചെയറിൽ ഇരിക്കുന്ന അച്ഛനെയും.അവൾ ഒരു ചിരിയോടെ അച്ഛന്റെ മടിയിലേക്ക് ചാഞ്ഞു. അയാൾ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.

ഇങ്ങനെ ഉണ്ടായിരുന്നു മോളെ
അമ്മ ചോദിച്ചതും അവൾ ഓഫിസിൻ കുറിച്ചും ആമിയെ കുറിച് ഒക്കെ പറഞ്ഞു. അവര് ഒരു ചിരിയോടെ അത് കേട്ട് ഇരിന്നു.

പിന്നെ അതികം വായിക്കാതെ വീണയും അപ്പുവും വന്നു. പിന്നെ അവിടെ ഒരു ബഹളം ആയിരുന്നു.

രാത്രി ഭക്ഷണം കഴിച്ചു തന്റെ കൂടപ്പിറപ്പുകളെ ചേർത്തു പിടിച്ചു പാറു ഉറങ്ങാൻ കിടക്കുമ്പോൾ പുത്തൻ പുലരിയുടെ പ്രേതിക്ഷകൾ ആയിരുന്നു...

എന്നത്തേയും പോലെ പാറു എഴുനേറ്റു അമ്പലത്തിൽ പോയി. പിന്നെ വേഗം റെഡി ആയി ഓഫീസിലേക്ക് പോയി.

പാറു ഓഫീസിൽ എത്തിയതും കണ്ടു തന്നെ വെയിറ്റ് ചെയുന്ന ആമിയെ. പിന്നെ രണ്ടുപേരും കൂടി അവരുടെ സീറ്റിലേക്ക് ഇരുന്നു. സമയം ആയതും ഓരോരുത്തരും വന്നു. ശില്പ വന്നതും ആദ്യം തന്നെ അവളുടെ കണ്ണുകൾ പോയത് പാറുവിലേക്ക് ആണ്. അവളെ കണ്ടതും ആ കണ്ണുകൾ വിടർന്നു. ചൂണ്ടിൽ വശ്യമായ പുഞ്ചിരി വിരിഞ്ഞു. പക്ഷെ പാറു ഇതൊന്നും അറിയാതെ മിത്ര പറഞ്ഞു കൊടുക്കുന്നതിൽ ആയിരുന്നു ശ്രെദ്ധ.

രാവിലെ രുദ്രൻ എഴുനേറ്റു . തന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന തുമ്പി പെണ്ണിനെ കണ്ടതും അവൻ അവളെ ചിരിയോടെ ബെഡിൽ കിടത്തി പുതപ്പിച്ചു. തന്റെ അച്ഛന്റെ ചൂട് അകന്നതും അവൾ ഒന്ന് കുറുകി. അത് കണ്ടത് രുദ്രൻ അവളെ ഒന്ന് തട്ടി കൊടുത്തു. അവൾ പിന്നെയും ഉറക്കത്തിലേക്ക് പോയതും അവൻ ഫ്രഷായി വർക്ഔട്ടിനു പോകാൻ വാതിൽ തുറന്നു. അവൻ വാതിൽ തുറക്കാൻ കാത്തു നിന്നതും പെട്ടന്ന് ഒരു സാധനം അവനെ തട്ടി മാറ്റി അകത്തേക്ക് കയറി തുമ്പിപെണ്ണിനെ പൊതിഞ്ഞു പിടിച്ചു കിടന്നു.

രുദ്രൻ അവരെ നോക്കി ഡോർ ചാരി പുറത്തേക്ക് പോയി.

രുദ്രനെ തള്ളി മാറ്റി ആ ബെഡിൽ കിടക്കുന്നത് ആണ്. ഇഷിത വർമ എന്നാ നന്ദു. രുദ്രന്റെ കുറുമ്പി അനിയത്തി. നന്ദു ഒരു കുറുമ്പി ആണ്. കൂടെ നമ്മുടെ തുമ്പി പെണ്ണും. ആൾ ഇപ്പോൾ +1 പഠിക്കുന്നു.

രുദ്രൻ വർക്ക്‌ ഔട്ട്‌ കഴിഞ്ഞ് വന്നിട്ടും ഇവിടെ രണ്ടെണ്ണം എഴുന്നേറ്റിട്ടില്ല. പിന്നെ ഒരുവിധം അവൻ നന്ദുവിനെ കുത്തിപ്പൊക്കി ഫ്രഷാക്കാൻ വിട്ടു.

അവൻ ബെഡിലേക് ഒന്ന് നോക്കി. കൈകൾ ചുരുട്ടി കുഞ്ഞിചൂണ്ടുകൾ പുറത്തേക്ക് ഉന്തി കിടക്കുന്ന തന്റെ മകളെ കണ്ടതും അവൻ ഒരു ചിരിയോടെ അവളുടെ അടുത്ത് ഇരുന്നു.

അച്ചേടെ തുമ്പി പെണ്ണെ എഴുന്നേറ്റ
അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞതും തുമ്പി പെണ്ണ് തിരിഞ്ഞ് കിടന്നു.

ഹാ എന്റെ ചക്കരെ മോൾ അല്ലെ ഒന്ന് എഴുനേക്ക്
രുദ്രൻ ഒന്നുകൂടി വിളിച്ചത് കേട്ടതും കണ്ണുകൾ തിരുമി അവൾ രുദ്രനെ നോക്കി.

അച്ചേ
അവന്റെ നെഞ്ചിൽ ചേർന്നുകൊണ്ട് വിളിച്ചു.

എന്തോ
അവനും അവൾ വിളിച്ചപ്പോൾ വിളി കേട്ടു.

എനിച്ചും ബനം
തുമ്പി പെണ്ണ് പറഞ്ഞതും അവൻ അവളെ നോക്കി

എവിടേക്ക്
രുദ്രൻ ചോദിച്ചതും തുമ്പി പെണ്ണ് ഒരു കള്ളച്ചിരി ചിരിച്ചു.

ഓഫിഷിൽ
തുമ്പി പെണ്ണ് നാണത്തോടെ പറഞ്ഞതും രുദ്രാണ് ചിരി പൊട്ടി. അവൻ ചിരിക്കുന്നത് കണ്ടതും തുമ്പിപ്പെണ്ണ് അവനെ നോക്കി തിരിഞ്ഞു കിടന്നു.

അച്ചോടാ എന്റെ തുമ്പി പെണ്ണ് പിണങ്ങിയോ
രുദ്രൻ തുമ്പി പെണ്ണിനോട് ചോദിച്ചതും അവൾ തലയിണയിലേക്ക് മുഖം അമർത്തി കിടന്നു.

അപ്പൊ പിന്നെ ഞാൻ ആരെ കൂടി കൊണ്ടുപോകും ഓഫീസിൽ
രുദ്രൻ പറഞ്ഞത് കേട്ടതും തുമ്പി പെണ്ണ് അവനെ നോക്കി.

ആണോ അച്ചേ കൊന്തവോ
തുമ്പി പെണ്ണ് കണ്ണുകൾ വിടർത്തി ചോദിച്ചതും അവൻ ചിരിച്ചു കൊണ്ട് തലയാട്ടി.

തുമ്പി പെണ്ണ് അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ ആയിരുന്നു. അവൻ ചിരിയോടെ അവളെ ചേർത്തു പിടിച്ച്. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. അവളെ ബ്രഷ് ചെയ്പ്പിച് കുളിപ്പിച്ചു.

ഒരു ബേബി പിങ്ക് കളറിൽ ഒള്ള ഫ്രോക്ക് ആയിരുന്നു രുദ്രൻ അവൾക്ക് ഇട്ട് കൊടുത്തത്. കണ്ണുകൾ എഴുതി ഒരു പൊട്ടും തൊട്ട് കൊടുത്തു. മുടി രണ്ടു സൈഡിലും കെട്ടി ഒരു ബൗ വെച്ച് കൊടുത്തു.

നാൻ ശുദരി ആയോ അച്ചേ
കണ്ണാടിയിൽ തന്നെ തന്നെ നോക്കി കൊണ്ട് ചോദിച്ചതും രുദ്രന് ചിരി വന്നു.

പിന്നെ അച്ചേടെ മുത്ത് സുന്ദരി അല്ലെ
രുദ്രൻ പറഞ്ഞതും കേട്ടതും തുമ്പി പെണ്ണിന് നാണം വന്നു പോയി.

പിന്നെ അവനും റെഡി ആയി വന്നു.അവനും ഒരു ബേബി പിങ്ക് ഷർട്ടും ഒരു നേവി ബ്ലൂ കളർ പാന്റും ആയിരുന്നു വേഷം. മുടി ജെൽ തേച് ഒതുക്കി വെച്ചു. കൈയിൽ റോലക്സ് വാച്ചും കെട്ടി.

രുദ്രൻ തുമ്പി പെണ്ണിനേയും കൊണ്ട് താഴേക്ക് വന്നു. അവരെ കണ്ടതും ദേവിയമ്മ അവർക്ക് ഭക്ഷണം വിളമ്പി. രുദ്രന്റെ മടിയിൽ ഇരുന്ന് ആണ് തുമ്പി പെണ്ണ് കഴിക്കുന്നത്.

ഏട്ടാ തുമ്പി പെണ്ണിനേയും കൊണ്ട് എവിടേക്ക് പോവാ
നന്ദു ചോദിച്ചതും അവൻ തുമ്പി പെണ്ണിനെ നോക്കി

ഇന്ന് ഞാനും എന്റെ മോളും കൂടി ഓഫീസിൽ പോവുന്നു.
രുദ്രൻ പറഞ്ഞതും നന്ദു തുമ്പിപെണ്ണിനെ ഒന്ന് കുർപ്പിച്ചു നോക്കി. അതിന് തുമ്പി പെണ്ണ് അവളെ നോക്കി തന്റെ കൊച്ചരി പല്ല് കാണിച്ചു ചിരിച്ചു.


പിന്നെ അതികം വൈകാതെ തന്നെ രുദ്രനും തുമ്പിപെണ്ണും കൂടി ഓഫീസിലേക്ക് പോയി. നന്ദു സ്കൂളിലേക്ക്.










തുടരും.....

എൻ കാതലി ❣️

എൻ കാതലി ❣️

4.3
1986

Part.4                         രുദ്രന്റെ ഒപ്പം കാറിൽ കാഴ്ചകൾ കണ്ടു ഇരിക്കുകയാണ് തുമ്പി പെണ്ണ് . ഇടക് ഇടക് ഓരോന്നും അവനെ കാണിച്ചു കൊടുക്കുന്നുമുണ്ട് . എന്തൊക്കെയോ പറഞ്ഞു ചിരിക്കൂയാണ് ആൾ.ആമിയും പാറുവും മിത്രയും കൂടി സംസാരിച്ച ഇരിക്കുമ്പോൾ ആണ് രുദ്രന്റെ കാർ ഒരു ഇരമ്പലോടെ RD ഗ്രൂപ്പിന് മുന്നിൽ വന്നു നിന്നത്. ശില്പ വേഗം തന്നെ രുദ്രന്റെ അടുത്തേക്ക് ചെന്നു അവനെ വിഷ് ചെയ്ത്.ഗുഡ് മോർണിംഗ് സാർമോർണിംഗ് ശില്പരുദ്രൻ തുമ്പിപെണ്ണിനെ കൈയിൽ എടുത്ത് അകത്തേക്ക് നടക്കുനടയിൽ പറഞ്ഞു.എല്ലാവരുടെയും ശ്രെദ്ധ തുമ്പിപ്പെണ്ണിൽ ആയിരുന്നു. ആരെയും അറിയില്ലെങ്കിലും തുമ്