രാവിലെ തന്നെ യിസമോളുടെ സംഗീതകച്ചേരി കേട്ടാണ് സുബിയും , എമിയും കണ്ണുതുറക്കുന്നത്
ഓരോ രാവും പകലുകളായിതാ
ഓരോ നോവും മധുരിതമായിതാ
നിറമേഴിൻ ചിരിയോടെ
ഒളി മായാ മഴവില്ലായ്
ഇനിയെൻ വാനിൽ തിളങ്ങി നീയേ....
എന്റെ പൊന്നു യിസ.... ഒന്ന് നിർത്തടി... ഞങ്ങൾ ഈ വീട്ടിൽ നിന്നും പോകണമെങ്കിൽ അത് പറഞ്ഞാപ്പോരേ... ഇങ്ങെനെ പാട്ട് പാടി ഓടിക്കണോ..... : സുബി
കുളിച്ചുകൊണ്ടിരുന്ന യിസ കുട്ടി... പിന്നെ പാടാൻ മുതിർന്നില്ല...
സുബിയും എമിയും പല്ലുതേച്ചു കഴിഞ്ഞു താഴേക്ക് ചെന്നു താഴെ സോഫയിൽ കാലുമേൽ കാലുകയറ്റി പത്രം വായിക്കുകയാണ് ജൂയിഷ്.... ജൂയിഷിനെ കണ്ടപാടേ... സുബി എമിയുടെ മുഖത്തുനോക്കി ഒരു ചിരി... എമി സുനിയെ കണ്ണുരുട്ടി കാണിച്ചു... 👀
എണീറ്റോ രണ്ടുപേരും.... : സാറ
ജൂയിഷ് വായന നിർത്തി സുബിയേയും എമിയെയും നോക്കി
വാ ചായ കുടിക്കാം... : സാറ
യിസയുടെ വരട്ടെ ആന്റി : സുബി
അഹ് ബെസ്റ്റ് അവൾ എപ്പോളെ കുടിച്ചു : സാറ
അമ്മച്ചി എന്നതാ കഴിക്കാൻ : എമി
പാലപ്പവും ചിക്കൻ കറിയും... : സാറ
അഹ് സൂപ്പർ എന്നാ ഒരു പിടി നോക്കാം : എമി
എങ്കി മക്കൾ ഇരി അമ്മച്ചി എടുത്തോണ്ടും വരട്ടെ : സാറ
യിഷിച്ചാ... കഴിക്കുന്നില്ലേ :എമി
മ്മ്മ്... : ജൂയിഷ്
എങ്കി വാ : എമി
അപ്പോഴേക്കും യിസയും വന്നു... പിന്നെ എമിയും സുബിയും യിസയും ജൂയിഷും കഴിപ്പ് തുടങ്ങി... അപ്പോഴേക്കും ഒരു കാർ പുറത്തു വന്നു നിന്ന്... അപ്പോഴേക്കും 4 പേരുടെയും കണ്ണുകൾ അങ്ങോട്ടേക്ക് പാഞ്ഞു...
അമ്മച്ചിയെ എനിക്കും ഒരു പ്ലേറ്റ് എടുത്തോ എന്നുപറഞ്ഞു എബി കയറി വന്നു... എബിയെ കണ്ടപാടേ സുബിയുടെ മുഖമെല്ലാം ചുമന്നു തുടങ്ങി...
സുബി ആ ചിക്കൻ കറി ഇങ്ങു എടുത്തേ : എമി
യാതൊരു പ്രതികരണം കാണാത്തതുകൊണ്ട് എമി സുബിയെ നോക്കി... സുബി എബിയിൽ തന്നെ കുടുങ്ങി കിടക്കുവാണ്... എബിയെ കണ്ടപ്പോൾ സുബിയിൽ ഉണ്ടായ മാറ്റം എമി ശ്രദ്ധിച്ചു....
ഡീ പൊട്ടി... ആ കറി ഇങ്ങു എടുത്തേ... എമി സുബികിട്ട് ഒരു തട്ട് കൊടുത്തു
എനിക്കും... ഒരു പ്ലേറ്റ് : സബിൻ
വീട്ടിൽ ഒന്നും ഉണ്ടാക്കിയില്ലേ ? 😏യിസമോളുടെ വകയായിരുന്നു ആ ചോദ്യം
ഇല്ല എന്തേയ് 😏 സബി യിസയെ പുച്ഛിച്ചു
യിസ ഏതാണ്ട് പറയാൻ വന്നതും എബി ഇടക് കേറി പറഞ്ഞു...
എടാ... ജൂയി മറ്റന്നാൾ ഒരു ഡീൽ ആവിശ്യത്തിനായി ഓസ്ട്രേലിയ വരെ പോണം... അങ്ങനെ എങ്കി നമ്മുക്ക് എല്ലാവർക്കും കൂടി ഒന്ന് അടിച്ചു പൊളിച്ചിട്ട് വരാം... എന്ത് പറയുന്നു
പോകാം : എമി, യിസ, സുബി... ( ഒരേ ശബ്ദത്തിൽ )
💎💎💎💎💎💎💎💎💎💎💎💎💎💎💎💎
💔guys സത്യം പറഞ്ഞാൽ എനിക്ക് കഥ എഴുതാൻ മടിയ കാരണം ലൈകും ഇല്ല comments illa 😒 ഞാൻ എഴുതുന്നതിൽ വല്ല തെറ്റുണ്ടെങ്കിൽ ഒന്ന് പറഞ്ഞൂടെ കൊള്ളില്ല എങ്കിൽ കൊള്ളില്ലന്ന് പറയ്
💔please ഒരു like ഒരു comment 😔