Aksharathalukal

കൂട്ടം തെറ്റിയ ചിന്തകൾ


(കൂട്ടം തെറ്റിയ ചിന്തകൾ)-1

സ്വർഗം
----------

\'സ്വർഗം, എത്ര മനോഹരമായ സങ്കല്പം\' എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക.
എന്നാൽ, സ്വർഗം എന്ന സങ്കല്പം എന്നെ ഉത്തേജിപ്പിക്കുന്നില്ല, ആകർഷിക്കുന്നില്ല.
എന്തെന്നാൽ:

സുഖസൗകര്യങ്ങളും സന്തോഷവും അനുഭവിച്ച് വിരസതയനുഭവപ്പെടുമ്പോൾ ആത്മാക്കളുടെ അടുത്ത ലക്ഷ്യം എന്താവും?
ആനന്ദിച്ചാനന്ദിച്ച്, ആനന്ദം മുരടിപ്പാകുന്ന അവസ്ഥയിൽ സ്വർഗം അർഥശൂന്യമാണ്.
അല്ലെങ്കിൽ, ഈ പരമാനന്ദം ജഢത്വമാവണം. ചലനമില്ലാത്ത നിത്യ നിശ്ചലതയിൽ, നീയും ഞാനും അവനും അവളും അവരും വേർതിരിക്കാനാവാതെ ഒന്നാകുന്ന അവസ്ഥ. അവിടെ മനുഷ്യാത്മാക്കൾ മാത്രമാവില്ല, പ്രപഞ്ചത്തിലെ എല്ലാ ആത്മാക്കളും ഉണ്ടാവും. അവ ഒന്നായി രൂപ ഭാവ ഭേദങ്ങളില്ലാതെ നിത്യ നിശ്ചലതയിൽ ലയിച്ച്;
ചിന്തകളടങ്ങി, വികാരങ്ങളില്ലാതെ നിലനില്ക്കുന്ന അവസ്ഥ!

ഈ നിശ്ചലാവസ്ഥയിൽ ഉദ്ദീപനങ്ങളും ഉത്തേജനങ്ങളും പ്രതികരണങ്ങളുമില്ലാതെ,
ആനന്ദം എന്ന അനുഭവത്തെ എങ്ങനെ ആസ്വദിക്കും? തികച്ചും അസംഭവ്യം.
അപ്പോൾ നമ്മൾ സ്വപ്നം കണ്ട സ്വർഗം
ഭൗതികമായി നിലനില്ക്കുന്നതല്ല; അത് അജ്ഞതയുടെ ഭാവനാതലത്തിൽ മാത്രം!

ശരികൾ

ശരികൾ

5
276

സ്വാമി നിർമലാനന്ദഗിരി മഹാരാജ് പറയുന്നു:\"എല്ലാ ശരികളും പിൻപറ്റുന്നിടത്ത് എല്ലാ മുഖത്തോടും കൂടി ഒരുത്തൻ ഒന്നുസഞ്ചരിച്ചാൽ, ഓരോ ജാതിയുടെയും ശരിയായ സങ്കല്പത്തിൽ ജാതിയില്ലാത്ത ഒരുവൻ കയറിയിരുന്ന് ആ ജാതീയമായ സങ്കല്പങ്ങളുടെ ശരികൾമുഴുവൻ പഠിച്ചിട്ട് അടുത്ത ജാതിയിൽ ചെന്ന് അവന്റെ ശരിയും പഠിച്ച്, അടുത്തയിടത്തുചെന്ന് അവന്റെ ശരിയും പഠിച്ച്, ഓരോ മതത്തിന്റെയും ശരിയുംആ ശരിക്കപ്പുറത്ത് മറ്റേ മതത്തിന്റെ ശരിയും പഠിച്ച്, എല്ലാ ശരികളും ഒന്നിച്ചുരൂപാന്തരപ്പെട്ട് ഒരുവനായി നിന്നാൽ - പരസ്പരം പോരടിക്കുന്ന ഒരു ശരിക്കുമുൻപിൽ ശരിയേതെന്ന് നിശ്ചയിക്കാനാവാത്ത ഒരുവൻ സംജ