Aksharathalukal

ശരികൾ

സ്വാമി നിർമലാനന്ദഗിരി മഹാരാജ് പറയുന്നു:
\"എല്ലാ ശരികളും പിൻപറ്റുന്നിടത്ത് എല്ലാ മുഖത്തോടും കൂടി ഒരുത്തൻ ഒന്നു
സഞ്ചരിച്ചാൽ, ഓരോ ജാതിയുടെയും ശരിയായ സങ്കല്പത്തിൽ ജാതിയി
ല്ലാത്ത ഒരുവൻ കയറിയിരുന്ന് ആ ജാതീയമായ സങ്കല്പങ്ങളുടെ ശരികൾ
മുഴുവൻ പഠിച്ചിട്ട് അടുത്ത ജാതിയിൽ ചെന്ന് അവന്റെ ശരിയും പഠിച്ച്, അടു
ത്തയിടത്തുചെന്ന് അവന്റെ ശരിയും പഠിച്ച്, ഓരോ മതത്തിന്റെയും ശരിയും
ആ ശരിക്കപ്പുറത്ത് മറ്റേ മതത്തിന്റെ ശരിയും പഠിച്ച്, എല്ലാ ശരികളും ഒന്നിച്ചു
രൂപാന്തരപ്പെട്ട് ഒരുവനായി നിന്നാൽ - പരസ്പരം പോരടിക്കുന്ന ഒരു ശരിക്കു
മുൻപിൽ ശരിയേതെന്ന് നിശ്ചയിക്കാനാവാത്ത ഒരുവൻ സംജാതമാകുമോ,
എല്ലാം ശരിയാണെന്ന് സംജാതമാകുമോ?

ഓരോരുത്തന്റെ ശരിയും അവന്റെ സങ്കുചിതാവസ്ഥയുടെ പ്രതിഫലന
മാണ്, ഒരു മതം അതിന്റെ ശരിയെന്നു പറയുന്നതത്രയും ആ കൂട്ടായ്മയെ
ഭൗതികങ്ങളായ നേട്ടങ്ങൾക്കുവേണ്ടി തിരിച്ചുവിടാനും മറ്റവന്റെ ഭൗതികങ്ങ
ളായ നേട്ടങ്ങളെ തടയാനും വേണ്ടി ഉണ്ടാക്കിയ ശരികളാണ്. അതാണ് ഉച്ച
ത്തിൽ പറയുന്നത്. അപ്പുറത്തുള്ളവനും ഇതുതന്നെയാണ് ചെയ്യുന്നത്. അവനും
എനിക്കും സമ്മതമായ ശരി ഭൗതികേതരമാണ്. ഇന്നലെവരെ വ്യക്തിജീവിതത്തിന്റെ വാസനകളിലൂടെ കടന്നുപോയ ഒരുവൻ നാളെ പുലർകാലത്തിൽ എന്റെ ചിന്തകളിലേക്കു പഠിച്ചു മാറേണ്ട ആവശ്യമില്ല, ഞാൻ നിലനില്ക്കുന്ന പ്രസ്ഥാനത്തിന്റെ അംഗത്വം മാത്രമെടുത്താൽ അവന്റെ സ്വഭാവം ഒന്നും മാറാതെ അവൻ നിലകൊള്ളുന്ന തത്ത്വം ശരിയാകും? 

കേരളം ശക്തമായ ഒരു മിത്ത് വരരുചിയിലൂടെ തരുന്നുണ്ട് പറയിപെറ്റ
പന്തിരുകുലം, പറയവനിതയെ വിവാഹം കഴിച്ച വരരുചി തന്റെ ആദ്യത്തെ
കുഞ്ഞിനെ അഗ്നിഹോത്രിയുടെ ഇല്ലത്തു വളർത്തിയപ്പോൾ പുരുഷാപരാധം
ബ്രാഹ്മണ്യംകൊണ്ട് ഉത്കടമായി. അതേ അച്ഛനമ്മമാരുടെ കുഞ്ഞ് രജകന്റെ
വീട്ടിൽ വളർന്നപ്പോൾ രജകപാരമ്പര്യംകൊണ്ട് പുരുഷാപരാധം ഉത്കടമായി. തച്ചന്റെ വീട്ടിൽ ഉളിയന്നൂർ തച്ചനായി. വള്ളുവൻ വള്ളുവനായി. താൻ കേട്ടും പഠിച്ചും വരുന്ന സങ്കുചിതത്വത്തിൽനിന്നാണ് മാനവന്റെ
ആദ്യത്തെ അധഃപതനം സംജാതമാകുന്നത്. നാം എന്തെല്ലാം കേൾക്കാൻ ഇട
വന്നാലും എന്തെല്ലാം പഠിച്ചാലും ഇതു കഴുകിക്കളയാൻ ഈ അറിവുകൾ
പര്യാപ്തമല്ലാത്തിടത്തോളം തന്റെ അഹങ്കാരത്തിനു വളവും വിത്തും നല്കി അതിനെക്കാൾ അറിഞ്ഞ സങ്കുചിതനെ സൃഷ്ടിക്കും.\"

അപ്പോൾ നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്ന ശരികൾ ആരുടെയൊക്കയോ സ്വാർഥതയുടെ തിരുശേഷിപ്പുകളാണ്. ഇവിടെ ഒരാളുടെ ശരികൾ മറ്റൊരാൾക്ക് തെറ്റുകളായി തോന്നാം!




ലയനം

ലയനം

5
252

          ലയനം-------------------------------------എന്റെ ഭാര്യക്ക് ഒരു ആധ്യാത്മിക ഗുരുവുണ്ട്. ഗുരുവിന്റെ ഉപദേശം ഭഗവത് നാമജപത്തിലൂടെ സായൂജ്യം നേടുക എന്നതാണ്.ജപത്തിന്റെ എണ്ണമെടുക്കാൻ ജപമാലയുണ്ട്. ജപമാലയിൽ 108 മുത്തുകളുണ്ട് (beads).ഒരു ദിവസം ചുരുങ്ങിയത് 16 മാലകൾ ജപിക്കണം. ഓരോ ദിവസവും ജപത്തിന്റെ എണ്ണം കൂട്ടിക്കൂട്ടി 108, 1008, 1008 എന്നീ എണ്ണങ്ങളിലേക്കെത്തണം. അപ്പോൾ ഭഗവാനുമായി ലയനമുണ്ടാവും.അതിനാൽ എന്തു ചെയ്യുമ്പോഴും ജപിച്ചു കൊണ്ടിരിക്കും. കൈ \'ഫ്രീ\'യാണേൽ മാലയിലെ മുത്തുകളും ഉരുട്ടും. അതു ചിലപ്പോൾ വെള്ളമടിക്കാൻ മോട്ടറിട്ടിട്ടും ഇൻഡക്ഷൻ കുക്കറേൽ വെള്ളം തിളപ്പിക്കാൻ വെച്ചിട്ടും ആകും. അ