Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -1

എടാ ഞാൻ 2 ദിവസം ലീവാ. എന്തൊക്കെ നുണ പറഞ്ഞ് വേണം oru ലീവ് ഒപ്പിക്കാൻ.

"എടി നാളെ പുതിയ CEO  ജോയിൻ ചെയ്യുന്ന ദിവസമായിട്ട് നീ എന്താ ലീവ് എടുത്തിരിക്കുന്നേ "

ഒന്നു പോയെടാ മനുഷ്യന് ഇവിടെ ഒരു ദിവസം ലീവ് കിട്ടാൻ കാത്തിരിക്കാ അപ്പോഴാ.

"എന്താ പരുപാടി? നീ ഇടയ്ക്ക് ഇടയ്ക്കിടയ്ക്ക് എന്തേലും ഉടായിപ്പും പറഞ്ഞ് ലീവ് ഒപ്പിക്കുന്നുണ്ടല്ലോ" അതൊക്കെ ഉണ്ട്! സീക്രെറ്റ്!

" ഇപ്പൊ പൊക്കോ വൈകാതെ ഞാൻ പൊക്കും "

അത് അപ്പോഴല്ലേ അപ്പൊ കാണാം bye...

" ഇത് നമ്മുടെ കഥ നായിക ജാൻവി, നമ്മുടെ സ്വന്തം ജാനു(അടുക്കളകാരി ജാനു അല്ല ). ആള് സിറ്റിയിലെ  ഒരു പ്രശസ്ത IT കമ്പനിയിൽ  സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണ്. ഇപ്പൊ അവളോട് സംസാരിച്ചത്  നിതിൻ അവൾ ജോയിൻ ചെയ്തതിനുശേഷം കിട്ടിയ ആദ്യത്തെ ഫ്രണ്ട്. നമ്മുടെ ജാനു ഓഫീസ് ഫുൾ ഫ്രണ്ട്സ് ആണ്. ഇപ്പത്തന്നെ മനസ്സിലായില്ലേ ആളൊരു ചെറിയ വായാടിയും തല്ലുകൊള്ളിയും ആണെന്ന്. ആളൊരു കൊച്ചു സുന്ദരിയാ. അതുകൊണ്ട് തന്നെ ഓഫീസിൽ  ഒരുപാട് ഫാൻസ്‌ ഉണ്ട്. അവൾക്ക് ഈവക പരിപാടികളിൽ  ഒന്നും ഒരു താല്പര്യവും ഇല്ല ഇന്നുവരെ ഒരാൾക്കും ഗ്രീൻ സിഗ്നൽ കാണിച്ചിട്ടില്ല.ഇതിനു പിന്നിൽ എന്തേലും ഉണ്ടോ ആരുടെയേലും കറുത്ത കരങ്ങൾ ആണോ ഇതിനു കാരണം എന്ന് അറിഞ്ഞുകൂടാ. എന്തായാലും ഓഫീസ് ഫുള്ള് പുള്ളിക്കാരിയുടെ രഹസ്യങ്ങൾ ചോർത്താനുള്ള CBI മാരുണ്ട്. ആർക്കും തന്നെ ഇതുവരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല"
അവന്റെ വിചാരം എനിക്ക് വെറുതെ ലീവ് തന്നതാ ന്നാ നാളത്തെ വർക്കു മുൻകൂട്ടി ചെയ്തുകൊടുത്തു പോരാത്തതിന് മറ്റന്നാൽ പ്രൊജക്റ്റ്‌ പ്രസന്റേഷനും ചെയ്യാന്നു ഏറ്റതുകൊണ്ട് ഒപ്പിച്ച ലീവാ. പുതിയ CEO വരുമ്പോൾ ആർക്കും പ്രസന്റ് ചെയ്യാനുള്ള ധൈര്യമില്ല ആരോട് പറയാൻ ആവശ്യം എന്റെ ആയിപ്പോയി അനുഭവിക്കുക അല്ലാതെ വേറെ വഴിയില്ല.
അവധി ദിവസം എങ്ങനെ കഴിഞ്ഞു പോയി എന്ന ഒരു ഐഡിയയും ഇല്ല എത്ര പെട്ടെന്നാ പോകുന്നെ! എന്റെ പൊന്നു തമ്പുരാനെ എന്ന് പ്രസന്റേഷനുള്ളതാ 😪
രാവിലെ തന്നെ ഫോൺ എടുത്തു നോക്കി 10 മിസ്സ്ഡ് കാൾ. പ്രൊജക്റ്റ്‌ മാനേജർ "ഇനിയെന്റെ പണി പോയി കാണുമോ " 2ഉം കൽപ്പിച്ച് ഞാൻ തിരിച്ചു വിളിച്ചു.
"Miss janvi you should come at 8:15 "
But sir..
കട്ട്‌ ആയോ 😪 ഇതെന്താ റേഡിയോ യോ തിരിച്ചൊന്നും കേൾക്കണ്ട കാലമാടൻ 😝.
എന്നും 9:30 ക്കു എത്തിയാൽ മതി ഇന്നാണേൽ എണീറ്റാതും late.എങ്ങനെ എത്തും തമ്പുംരാനറിയാം. 15 min ഓഫീസ് ഏതാണേൽ വല്ല ഫ്ലൈറ്റും book ചെയ്യണം.
എങ്ങനെയൊക്കെയോ റെഡിയായി ബസ്റ്റോപ്പ് എത്തി ബസ് പോയിട്ട് oru ബൈക്ക് പോലും വരുന്നില്ല. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഒരു ആക്സിഡന്റ് നടന്നതുകൊണ്ട് റോഡ് ബ്ലോക്ക് ആയി. വണ്ടികൾക്ക് പോകാൻ പറ്റുന്നില്ല വേറെ റൂട്ടിലൂടെയാ പോയിക്കൊണ്ടിരിക്കുന്നത്. ഇന്ന് പണിപോയത് തന്നെ 😪.
അതും ചിന്തിച്ച് നിൽക്കുമ്പോഴാണ് സിറ്റി ഹോസ്പിറ്റൽ  ആംബുലൻസ് സൈറൺ മുഴക്കി വരുന്നത്. ആക്സിഡന്റ് ആയ ആൾക്കാരിൽ ഏകദേശം പേരെ നേരത്തെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. അധികം പരിക്കില്ലാത്ത ഒന്ന് രണ്ട് പേരുണ്ട്.  അവരുടെ കൂടെ ഞാനും ഞാനും കയറിയിരുന്നു. ഇപ്പൊ നിങ്ങൾക്ക് തോന്നുന്നുണ്ടാവും എനിക്ക് ഭ്രാന്താണെന്ന്!
പക്ഷെ ഓഫീസിന്റെ ഓപ്പോസിറ് ആണ് സിറ്റി ഹോസ്പിറ്റലിൽ. അങ്ങനെ ഫ്ലൈറ്റ് പിടിക്കാതെ കറക്ട് ടൈം ന് എത്തി. ആരും പോകാൻ ഇല്ലാത്തതുകൊണ്ട് ഞാൻ എന്നെ തന്നെ പുകഴ്ത്തി well done jaanu well done. ധൃതി പിടിച്ച ഓഫീസിലേക്ക് കേറുമ്പോഴാണ് നമ്മുടെ ഒലിപ്പീര് വാസു  അതായത് ബാല എന്റെ പെറകെ ഒലിപ്പിച്ചു നടക്കുന്ന ആൾ. ദൈവമേ CEO വരെ മാറി ഈ മാനേജരെ മാറ്റാൻ തോന്നിയില്ലല്ലോ 🥲. പുള്ളിയെ കണ്ടഭാവം മടിക്കാതെ
ചാടി പിടിച്ചത് ലിഫ്റ്റിൽ കയറി "ഹാവൂ രക്ഷപെട്ടു."
പ്രൊജക്റ്റ് മാനേജരുടെ മുന്നിലെത്തുമ്പോ 8:30 naro escape. ആംബുലൻസ് ഡ്രൈവറെയും മനസ്സിൽ സ്മരിക്കാതിരുന്നില്ല.45 min എടുക്കുന്ന യാത്ര 10 min തീർത്തു തന്നു. എന്നെ കണ്ടതും പുള്ളി ഹാപ്പി നേരെ പ്രസന്റേഷൻ റൂമിലേക്ക്.പിന്നെ തലങ്ങും വിലങ്ങും ക്ലാസ്സ്‌ അങ്ങിനെ ചെയ്യണം ഇങ്ങിനെ ചെയ്യരുതെ ബ്ലാ ബ്ലാ ബ്ലാ...
CEO വരാൻ ടൈം ആയിന്നാരോ പറഞ്ഞതും നമ്മുടെ സ്ഥിരം ശത്രു തലപൊക്കി (1ബാത്രൂം ). പോയി വന്നതും എല്ലാവരും വന്നു എനിക്കുവേണ്ടി വെയ്റ്റിംഗ് ആണ് ഒരുതരത്തിൽ അത് നന്നായി എല്ലാവരെയും കാണുമ്പോൾ ഉള്ള ടെൻഷൻ ഒഴിവായി കിട്ടി. പ്രസന്റേഷൻ ഹാളിൽ എല്ലാ ലൈറ്റുകളും ഓഫ് ആയി സ്പോട്ട് ലൈറ്റ് എന്റെ മുഖത്ത് മാത്രം ഒരു തരത്തിൽ നന്നായി ദൈവത്തിന് നന്ദിയും പറഞ്ഞു പ്രസന്റേഷൻ തുടങ്ങി. പ്രസന്റേഷൻ എല്ലാം നല്ല രീതിയിൽ അവസാനിച്ചു. ഹാൾ ലെ ലൈറ്റ് ന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. പുതിയ CEO മൊഞ്ജനാന്ന് കേട്ടു കാണാനൊരു തൊര ലൈറ്റ് എല്ലാം on ആയി ടേബിൾ ന്റെ നടുഭാഗത്തിരിക്കുന്ന ആളിൽ കണ്ണുടക്കിയതും സ്തംഭിച്ചു പോയി. അവന്റെ കണ്ണിൽ പക്ഷെ ദേഷ്യം മാത്രം ചുവന്നു തുടുത്തു... നോക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് താഴെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു അവനോടു തെറ്റ് ചെയ്യ്തത് താനാ മാപ്പ് പറയണം. എല്ലാത്തിനും ദേഷ്യം കാണും മാറ്റിയെടുക്കണം അവനെന്നെ മനസിലാവാതിരിക്കില്ല. അവൻ മനസിലാക്കിയില്ലേൽ ആർക്കതിനുകഴിയും. ആരുമറിയാതെ മനസ്സിൽ സൂക്ഷിക്കുന്ന വലിയ ഭാരം അതെനിക്ക് ഇറക്കി വക്കണം എല്ലാം അവനോടു തുറന്നു പറയണം പക്ഷെ സമയം ആയിട്ടില്ല. മാപ്പ് ചോദിച്ചു ആദ്യം പ്രശ്നം തീർക്കണം.(ആരും തെറ്റിദ്ധരിക്കണ്ട ഇതു നായകനല്ല )
-------------------------–--------------------------------
എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതൊരു ക്ലീഷേ ലൗ സ്റ്റോറി അല്ല ഫാമിലി ഉണ്ട് പ്രണയമുണ്ട് ഫ്രണ്ട്ഷിപ്ഉണ്ട്‌. ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ



കാർമേഘം പെയ്യ്‌തപ്പോൾ part -2

കാർമേഘം പെയ്യ്‌തപ്പോൾ part -2

4.2
1973

ജുന്നൂ......അവനെ കണ്ടതിന്റെ ഷോക്കിൽ നിന്ന് പുറത്ത് വന്നപ്പൊ അവൻ ഇരുന്നിടത്തു അവന്റെ പൂട പോലുമില്ല. അവനെ കാണാൻ പഠിച്ച പണി 18 ഉം നോക്കി no രക്ഷ. അങ്ങനെ വിടുവോ ഞാൻ ഇടിച്ചു കേറി പോവാൻ തന്നെ തീരുമാനിച്ചു. എനർജി മൊത്തം വേസ്റ്റ് ആയതോണ്ട് ഒരു കോഫി കുടിച്ചിട്ട് ആവാം ബാക്കി പരിപാടി എന്ന് തീരുമാനിച്ച് നേരെ മെസ്സ്ലേക്ക് വച്ചു പിടിച്ചു. വഴിയിൽ കാണുന്നവർ എന്തക്കെയോ ചോദിക്കുന്നുണ്ട് എല്ലാർക്കും ഒറ്റ വാക്കിൽ മറുപടി കൊടുത്ത് നേരെ പോയി.അതാ തേടിയ വള്ളി കാലിൽ ചുറ്റി. ചെക്കൻ ചായ കുടിച്ചു കൊണ്ടിരിക്കാ.2um കല്പ്പിച്ചു അവന്റെ അടുത്തേക്ക് പോയി.ഒരു പൊട്ടിതെറി ഉറപ്പാ..... അത് അറിയാമായ