Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -2

ജുന്നൂ......അവനെ കണ്ടതിന്റെ ഷോക്കിൽ നിന്ന് പുറത്ത് വന്നപ്പൊ അവൻ ഇരുന്നിടത്തു അവന്റെ പൂട പോലുമില്ല. അവനെ കാണാൻ പഠിച്ച പണി 18 ഉം നോക്കി no രക്ഷ. അങ്ങനെ വിടുവോ ഞാൻ ഇടിച്ചു കേറി പോവാൻ തന്നെ തീരുമാനിച്ചു. എനർജി മൊത്തം വേസ്റ്റ് ആയതോണ്ട് ഒരു കോഫി കുടിച്ചിട്ട് ആവാം ബാക്കി പരിപാടി എന്ന് തീരുമാനിച്ച് നേരെ മെസ്സ്ലേക്ക് വച്ചു പിടിച്ചു. വഴിയിൽ കാണുന്നവർ എന്തക്കെയോ ചോദിക്കുന്നുണ്ട് എല്ലാർക്കും ഒറ്റ വാക്കിൽ മറുപടി കൊടുത്ത് നേരെ പോയി.അതാ തേടിയ വള്ളി കാലിൽ ചുറ്റി. ചെക്കൻ ചായ കുടിച്ചു കൊണ്ടിരിക്കാ.2um കല്പ്പിച്ചു അവന്റെ അടുത്തേക്ക് പോയി.ഒരു പൊട്ടിതെറി ഉറപ്പാ..... അത് അറിയാമായിരുന്നു. എല്ലാരുടെയും മുന്നിൽ വെച്ച് തല്ലില്ല എന്നൊരു വിശ്വാസം.... ആ വിശ്വാസം അതല്ലേ എല്ലാം കൊണ്ടാൽ കാണാം 😝.

"ജുന്നൂ.... ഞാൻ പറയുന്നതെന്ന് കേൾക്ക്. ഒറ്റ തവണ പ്ലീസ്."

"Miss ജാൻവി  എന്തേലും ഒഫീഷ്യൽ കാര്യമാണെങ്കിൽ എന്റെ PA ടെ അടുത്ത് പെർമിഷൻ എടുത്തിട്ട് വന്ന് സംസാരിക്കൂ..."

"ജുന്നൂ...."

ഒന്നും നോക്കിയിട്ട് കാര്യമില്ലെന്നു മനസിലായതുകൊണ്ട് രണ്ടും കൽപ്പിച്ചവന്റെ കൈയിൽ കയറി പിടിച്ചു. തല്ലുകൊണ്ടാൽ വാങ്ങാൻ റെഡിയായിട്ട് തന്നെ .പക്ഷെ കരയണോ ചിരിക്കണോന്ന് അറിയാത്ത അവസ്ഥ അവൻ എന്നെ മറികടന്ന് മിണ്ടാതെ പോയി അങ്ങനെ വിടാനൊക്കുമോ പിറകെ ഞാനും വച്ചു പിടിച്ചു.

"ജുന്നൂ....പ്ലീസ് ... എന്നെ കേട്ടതിനു ശേഷം എന്തും  തീരുമാനിക്കാം നിനക്ക് പിന്നെ ഞാൻ നിന്നെ ഉപദ്രവിക്കില്ല. ഒന്ന് നിന്നേ.... "

"അത് ശെരിയാ നീ ഉപദ്രവിക്കില്ല. നിനക്ക് തോന്നുന്നിടത്തേക്ക് ആരോടും പറയാതെ നീ പോവും ഞങ്ങൾ ഒന്നും നിന്റെ ആരുമല്ലാത്തത് കൊണ്ടല്ലേ. നിനക്ക് ആർക്ക് എന്ത് സംഭവിച്ചാലും ഒന്നുമില്ല അങ്ങനല്ലേ "

"നീ എന്തുവേണലും പറഞ്ഞോ പക്ഷെ എന്നെ കേട്ടതിന് ശേഷം..... പ്ലീസ് "
ഇനി എന്താ.....

" നിനക്ക് ഓർമ്മയുണ്ടോ അന്ന് നമ്മളുടെ ഫാമിലി ഫംഗ്ഷൻ നടന്ന ദിവസം അന്നാണ് എന്റെ ജീവിതം മാറിമറിഞ്ഞത്. സിദ്ധുവേട്ട....... അല്ല,അവൻ വീട്ടിൽ ന്ന് പോവുന്നത് വരെ ഒരു കുഴപ്പവുമില്ല അവന്റെ കൂടെ പോകാൻ എന്നെ ഒരുപാട് നിർബന്ധിച്ചതായിരുന്നു . അവൻ അവിടെ പോയി കുറച്ചു അറേഞ്ച്മെന്റ്സിന്റെ കാര്യങ്ങൾ എല്ലാം ചെക്ക് ചെയ്യാൻ ഉണ്ടെന്നു പറഞ്ഞിരുന്നു ഞാൻ അവിടെ ഒറ്റക്കിരുന്നു പോസ്റ്റ്‌ ആവാധിരിക്കാൻ  വരുന്നില്ല എന്ന് പറഞ്ഞതാണ് . ഇപ്പൊ തോന്നുന്നു അതാ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് . അവൻ എന്നോട് ആവർത്തിച്ചു പറഞ്ഞതാ പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് എത്തണമെന്നു. ഞാൻ അന്ന് പ്രോഗ്രാം തുടങ്ങുന്നതിനു മുമ്പായി അവിടെ എത്തിയിരുന്നു.പക്ഷെ എൻ‌ട്രൻസിൽ വച്ച് തല കറങ്ങുന്നത് പോലെ തോന്നി ആരുടെയോ മേലെയാ വീണത് അത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ. കണ്ണ് തുറന്നു നോക്കുമ്പോൾ  ഫംഗ്ഷൻ നടക്കുന്ന ഇടത്ത് ആരുമില്ല. ഒരു ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ ഉണരാൻ കാത്തിരുന്നതാന്ന് പറഞ്ഞു.വീട്ടിൽ കൊണ്ട് വിടാന്നാ പറഞ്ഞെ but ഞാൻ ഒരു ഓട്ടോ പിടിച്ച് പോന്നു.അവനു എന്നെ കാണാത്തതിലുള്ള ദേഷ്യം കൊണ്ട് വീട്ടിൽ ക്ക് പോവില്ല ന്ന് എനിക്ക് അറിയാമായിരുന്നു ഞാനും തിരിച്ചു വീട്ടിൽ വന്നില്ല അവൻ ഫ്ലാററിലാവാൻ ചാൻസ് ഉള്ളതുകൊണ്ട് നേരെ ഫ്ലാറ്റ്ലെക്കാ പോയെ, അവിടെ അവനും വൈഗയും...അവള് അവന്റെ മടിയിലൊക്കെ ഇരുന്ന്...ഒരു ഭാര്യക്കും താങ്ങാൻ കഴിയില്ല 😭😭😭....  അവനെ ഞാൻ വിശ്വസിച്ചതല്ലേ ജുന്നൂ...എന്നെ കളിപ്പിക്കാൻ വേണ്ടി പ്രാങ്ക് ചെയ്തതായിരിക്കും എന്നാ ഞാൻ ആദ്യം വിചാരിച്ചേ . വിശ്വസിക്കാൻ തോന്നീലട.എന്നെ കണ്ടിട്ടും അവനൊരു കുലുക്കവും ഉണ്ടായിരുന്നില്ല. തളർച്ച മനസ്സിലായിട്ടും ഞാൻ അവിടെ നിന്നു. ആയിരം അമ്പുകൾ ഒന്നിച്ചു ഹൃദയത്തിൽ തലച്ചതുപോലെയാ എനിക്ക് തോന്നിയെ .... മരിച്ചു പോയാൽ മതിന്നു തോന്നിപ്പോയി... അവൻ എന്നെ കണ്ടു വളരെ cool ആയി എന്റെ അടുത്തു വന്നു എത്ര മറച്ചു പഠിച്ചിട്ടും പെയ്യാൻ ഒരുങ്ങി നിൽക്കുന്ന കാർമേഘം എന്റെ കണ്ണിൽ ഉരുണ്ടു കൂടി അതൊന്നും വക വക്കാതെ അവൻ എന്റെ കൈ പിടിച്ചു വലിച്ചു  കാർ il കേറ്റി ഒരുപാട് ദൂരം പോയി. എന്നെ പറ്റിക്കാൻ ചെയ്‌തതാന്നു പറയും എന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ ഒരു കാട്ടിലാ കാർ നിന്നത്. ഇന്നും അതോർക്കുമ്പോ പേടിയാ ജുന്നൂ.... അന്നവൻ പറഞ്ഞ വാക്കുകൾ  എന്നെ ജീവനോടെ കുഴിച്ചിമൂടിയ പോലെയാ.... " ഞാൻ വൈഗ യെ വിവാഹം കഴിക്കാൻ പോകുന്നു...നീ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു വിലങ്ങു തടിയായി വരരുതേ "ഞാൻ മരിച്ചുപോയിരുങ്കിൽ എന്ന് ആഗ്രഹിച്ചു പോയി....പിന്നെ അവൻ എന്നെ ഒരു കവർ ഏൽപ്പിച്ചു കാർ എടുത്തു കാറ്റുപോലെ പോയി ആ സ്വപ്നലോകത്ത് നിന്ന് തിരിച്ചു വരാൻ തന്നെ ഞാൻ ഒരുപാട് സമയമെടുത്തു. അത് സത്യമാവല്ലേ എന്ന് ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു. രാത്രി ഉറങ്ങി എണീക്കുമ്പോൾ മാഞ്ഞു പോവുന്ന സ്വപ്നമായിരുന്നെങ്കിൽ എന്ന്........ആ രാത്രി അവനെ കൊണ്ട് എന്നെ കാട്ടിൽ ഉപേക്ഷിച്ചു പോകാൻ കഴിയില്ല എന്നുതന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു അവൻ തിരിച്ചുവരും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ പിന്നീട് നടന്നത് ഓർക്കാൻ തന്നെ പേടിയാ.ആ കൊടും കാട്ടിൽ മൃഗങ്ങളെക്കാൾ പേടി അവിടെ ഉള്ള മനുഷ്യ മൃഗങ്ങളെ ആയിരുന്നു. അവരുടെ കയ്യിൽ നിന്ന്.......... എങ്ങി എങ്ങിനെ  ഓടി രക്ഷപ്പെട്ടു എന്ന് എനിക്കിപ്പോഴും അറിയില്ല . ഒരു പെണ്ണ് അവളുടെ പാതിയിൽ നിന്ന് ആഗ്രഹിക്കുന്നത് വിശ്വാസവും സംരക്ഷണയുമാണ് അവൾ വേദക്കുമ്പോൾ ഞാനുണ്ട് കൂടെ എന്ന വാക്കാണ് പക്ഷെ എനിക്ക്.... എനിക്ക്.. ഒറ്റ രാത്രികൊണ്ട് ഇതെല്ലാം അന്യമായി എങ്ങിനെ എന്ന് എനിക്കും അറിയില്ല. എന്ത് തെറ്റാ ഞാൻ അവനോട് ചെയ്യ്തേന്ന് പോലും.... പിന്നീട് ഒരു മരത്തിന്റെ പിറകിൽ ഒളിച്ചിരുന്നത് മാത്രേ ഓർമ്മയുള്ളൂ തൊണ്ടയൊക്കെ വറ്റിവരണ്ടു.....കണ്ണ് തുറന്നു നോക്കുമ്പോൾ ഒരു വൃദ്ധ ദമ്പതികളുടെ അടുത്താണ് എന്റെ അവസ്ഥ വളരെ മോശമായിരുന്നു ആരോടും സംസാരിക്കാതെ അടഞ്ഞുകൂടി..... അവർ അന്ന് എന്നോട് ഒന്നും ചോദിച്ചില്ല. പിന്നീട് ഞാൻ ഒരു വിധം ഓക്കേ ആയപ്പോൾ എന്റെ ജീവിതത്തിലെ എല്ലാ കഥകളും ഞാൻ തന്നെ അവരോട് പറഞ്ഞു. എനിക്ക് തിരിച്ചു പോകാൻ കഴിയില്ലെന്നും എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി തരണം എന്നും ഞാൻ അവരോട് ആവശ്യപ്പെട്ടു. അവരെന്നോട് പറഞ്ഞത് മോൾക്ക് എത്രനാൾ വേണേലും ഇവിടെ താമസിക്കാം എന്നാണ്. അന്നവർ എന്തിനാ അങ്ങനെ പറഞ്ഞെ എന്നത് എനിക്ക് മനസ്സിലായില്ലായിരുന്നു .  പക്ഷേ അവരുടെ ജീവിതo അറിഞ്ഞപ്പോൾ അവരെന്തിനാണ് എന്നോട് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. അപ്പൊ തിരിച്ചു വരണമെന്ന് വിചാരിച്ചില്ലേലും കുറച്ചുനാൾ കഴിഞ്ഞ് തീർച്ചയായും ഞാൻ വരുമായിരുന്നു.എന്റെ മനസിനെ ഒന്ന് ശാന്തമാക്കിയ ശേഷം.അവനു വേണ്ടി അല്ലേലും നിങ്ങൾക്കെല്ലാം വേണ്ടി.... പക്ഷെ അവിടെയും ഞാൻ തോറ്റുപോയി... അവരെന്നെ അങ്ങോട്ട് കൊണ്ടുപോയത് അവരുടെ പേരക്കുട്ടിയുടെ സ്ഥാനത്ത് കണ്ടിട്ടാണ്. ഒരു ആക്സിഡന്റ് പറ്റി അവർക്ക് കുടുംബത്തെ മൊത്തത്തിൽ നഷ്ടപ്പെട്ടു. അവർ എന്നിലൂടെ ആ കുടുംബത്തെ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഞാൻ തിരിച്ചു വരാൻ ഒരുങ്ങിയതാ അവർക്ക് നല്ല വിഷമം ഉണ്ടായിരുന്നു ഞാൻ കൂട്ടാക്കിയില്ല യാത്ര ചോദിക്കുന്നതിനിടയിൽ മുത്തശ്ശി കുഴഞ്ഞു വീണു പെട്ടന്ന് തന്നെ ഹോസ്പിറ്റൽ എത്തിച്ചു മുത്തശ്ശിക്ക് ഒരു hrt അറ്റാക്ക്. ഡോക്ടർ എന്നോട് പറഞ്ഞത് ടെൻഷൻ കൊടുക്കുന്ന ഒരു കാര്യങ്ങളും അവരോട് പറയരുത്  എന്നാ. പിന്നീട് എനിക്ക് അവിടെനിന്നു വരാൻ സാധിച്ചിട്ടില്ല.  ഒരു വർഷത്തിനുശേഷം മുത്തശ്ശി പോയി. അതിനു ശേഷംമാ ഞാൻ ജോബിനു വന്നു തുടങ്ങിയെ. ആദ്യമൊക്കെ വരണമെന്ന് വിചാരിക്കും പിന്നീട് അതൊരു മടിയായി മാറി. എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യുo എന്ന ചിന്തയായി . ശരിക്കും ജീവിതത്തിൽ നിന്ന് ഒളിച്ചോടായിരുന്നു.... അവൻ തന്ന കവറിൽ എന്താന്ന് അറിയേണ്ട നിനക്ക് ബ്ലാങ്ക് ചെക്ക് um എനിക്ക് താമസിക്കാൻ ഒരു ഫ്ലൈറ്റ് um കൂടെ മ്യൂചവൽ ഡിവോഴ്സ് പേപ്പറിൽ അവൻ സൈൻ ചെയ്തിരിക്കുന്ന പേപ്പർ. എന്റെ ഒരു സൈൻ ന് വേണ്ടി അവനിട്ട വിലയാ ബ്ലാങ്ക് ചെക്ക് ഉം ഫ്ലാറ്റ് ഉം... കരഞ്ഞു തളർന്ന എത്ര രാത്രികൾ... പിന്നീട് മുത്തശ്ശനേം കൂട്ടി ഇവിടെ വന്നു . ഈ കമ്പനി ൽ ജോയിൻ ചെയ്തിട്ട് ഇപ്പൊ രണ്ടുവർഷം ആവുന്നു."
ഇനിയും ഞാൻ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തോന്നുവാണെങ്കിൽ നിനക്ക് മിണ്ടാതെ പോവാം ഞാൻ തടയില്ല....
പക്ഷെ എന്നെ വെറുക്കരുത്.....


കാർമേഘം പെയ്യ്‌തപ്പോൾ പാർട്ട്‌ -3

കാർമേഘം പെയ്യ്‌തപ്പോൾ പാർട്ട്‌ -3

4.3
1867

അവളുടെ കണ്ണുകളിലെ നൊമ്പരം അവനു അതികനേരം കണ്ടുനിൽക്കാനായില്ല.പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘങ്ങളെ തടഞ്ഞു നിർത്താനുള്ള ശ്രമം,വെറുമൊരു പാഴ് ശ്രമം മാത്രമായിരുന്നു അവളിൽ എല്ലാം തുറന്നു പറഞ്ഞു ആശ്വസിക്കാൻ ഒരു ചുമൽപോലും അവൾക്കില്ലല്ലോ എന്നോർത്തപ്പോൾ അവനും വിഷമം തോന്നി.അല്ലേലും എന്നും കൂടെ ഉണ്ടാവാൻ വേണ്ടിയാണല്ലോ സിദ്ധുനെ കൊണ്ട് അവളെ കെട്ടിച്ചത് .  പക്ഷെ..... അവന്റെ കൈകൾ അവളെ ചേർത്ത് പിടിച്ചു. അവളുടെ മനസ് ശാന്തമാവുന്നത് വരെ.... അവൾക്കു പറയാനുള്ളത് മൊത്തമായി പറഞ്ഞിട്ടില്ല, അത് മനസിലാക്കാൻ അവനു അധികം ആലോചിക്കേണ്ടി വന്നില്ല . തന്നിൽ നിന്നും എന്തൊക്കെയോ അ