Aksharathalukal

പട്ടാളക്കാരൻ

കൂട്ടുകാരുടെ പ്രണയം കാണുമ്പോൾ അവർ പ്രണയിക്കുന്നത് കാണുമ്പോൾ എനിക്കും തോന്നുമായിരുന്നു പ്രണയിക്കാനും പ്രണയിക്കപ്പെടാനും.... എന്നാൽ എന്നോ മനസ്സിൽ വേരൂന്നിപ്പോയ  പ്രണയം അത് മണ്ണിനോട് മാത്രമായിരുന്നു..... എന്റെ പ്രണയിനി അതെന്റെ നാടയിരുന്നു....അവൾക്കായ് ജീവൻ പൊലിയാൻ .....അവളെ സംരക്ഷിക്കാൻ ഞാൻ ഒരു കുടയായിമാറി ... അവളെ സംരക്ഷിക്കാൻ എന്നോളം  ആരും തന്നെ ഇല്ല എന്ന തിരിച്ചറിവിൽ..... പ്രണയത്തോടെ ചേർത്തുപിടിച്ചു......മറ്റൊരുത്തന്റെ ചൂഴ്ന്നു നേട്ടത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കുന്ന സംരക്ഷകനായി...... അവളുടെ കാവൽക്കാരനായി ..... പട്ടാളക്കാരനായി..........


                                Chikku