Aksharathalukal

ജാതി, മതം വർഗം

കൂട്ടം തെറ്റിയ ചിന്തകൾ ഭാഗം 4
------------------------------------------

ജാതി, മതം, വർഗം
-----------------------------

നമ്മുടെ നാടിന്റെ സമാധാനത്തെ, സ്വൈര്യജീവിതത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ്;ജാതി, മതം വർഗം എന്നിവയ്ക്ക് ഭരണഘടന കൊടുക്കുന്ന പ്രത്യേക പരിഗണനകൾ!

മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുക, ജാതി വേണ്ടെന്നു പറഞ്ഞ് ജാതി സംവരണത്തിന് മുറവിളി കൂട്ടുക, പ്രത്യേക പരിഗണന കൊടുത്ത് വളർത്തി വലുതാക്കുന്ന മത സംഘടനകളുടെയും അവയുടെ മേലധികാരികളുടെയും മുമ്പിൽ തലകുനിച്ചു നില്ക്കുന്ന രാഷ്ട്രീയ നേതൃത്വം തുടങ്ങിയവ, നാടിന്റെ ക്യാൻസറായി മാറിക്കൊണ്ടിരിക്കുന്നു!

നമ്മുടെ ഭരണഘടന ഒരിക്കലും മതങ്ങളെയോ, ജാതികളെയോ, പ്രത്യക തരത്തിലുള്ള പരിഗണനകൊടുത്ത് അംഗീകരിക്കരുതായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ എല്ലാവരും തുല്യരാകണമായിരുന്നു. ജാതികൾക്കും വർഗങ്ങൾക്കും മതങ്ങൾക്കും സംവരണങ്ങൾ എഴുതി ചേർക്കരുതായിരുന്നു. എല്ലാ പൗരന്മാർക്കും തുല്യ പദവികളും അവകാശങ്ങളും നല്കണമായിരുന്നു.

പിന്നോക്കം നില്ക്കുന്നവരെ കണ്ടെത്തി മതം ജാതി വർഗ പരിഗണനകൾക്കീതമായി സഹായിക്കാമായിരുന്നു.

ഈ അഭിപ്രായം തെറ്റാണെന്ന് നൂറിൽ തൊണ്ണൂറ്റിയൊൻപതു പേരും പറഞ്ഞേക്കാം. കുഴപ്പമില്ല, ഇതെന്റെ വേറിട്ട ചിന്തയാണ്!

ആർക്കും വഴങ്ങുന്ന ഗീത

ആർക്കും വഴങ്ങുന്ന ഗീത

0
228

ആർക്കും വഴങ്ങുന്ന ഗീത----------------------------------------ആർക്കും എന്തു വ്യാഖ്യാനിക്കാനുള്ള പിൻബലം ഗീത നല്കുന്നുണ്ടോ? ആധ്യാത്മിക പ്രാസംഗികരും കവലപ്രസംഗക്കാരും അവരവരുടെ വാദം/ ആശയം സ്ഥാപിച്ചെടുകകുന്നതിന് ഗീതാശ്ലോകങ്ങളെ ഉദ്ധരിക്കുന്നത് കേട്ടിട്ടുണ്ട്. കൊള്ളക്കാരനും കച്ചവടക്കാരനും മദ്യമുതലാളിക്കും ഇറച്ചിവെട്ടുകാരനും അവർ ചെയ്യുന്നത് ധർമമാണെന്ന് സ്ഥാപിക്കാൻ ഗീത സഹായിക്കുന്നുണ്ടോ?ലോകത്ത് ഏറ്റവുമധികം ആളുകൾ അവരവരുടെ താത്പര്യങ്ങളെ സാധൂകരിക്കാൻ ആശ്രയിക്കപ്പെടുന്നത് ഗീതാസൂക്തങ്ങളെയാണെന്നു തോന്നുന്നു.ചില ആചാര്യന്മാർ അവരുടെ ഇഷ്ടം അനുസരിച്ചു വ്യാഖ്യാനിച്ച് പുതിയ