Aksharathalukal

വാർദ്ധക്യകാല പെൻഷൻ

കൂട്ടം തെറ്റിയ ചിന്തകൾ - ഭാഗം 4

                     പെൻഷൻ 
 -------------------------------------------------------------

കഴിഞ്ഞ പത്തുപന്ത്രണ്ടു മാസങ്ങളായി വാർദ്ധക്യ പെൻഷനുകളും ക്ഷേമപെൻഷനുകളും കൃത്യമായി വിതരണം ചെയ്യപ്പെടുന്നല്ല. തുച്ഛമായതെങ്കിലും 1600 രൂപയിൽ പ്രതീക്ഷവെച്ച് ജീവിക്കുന്ന പതിനായിരങ്ങൾ ഇവിടെയുണ്ട്. പ്രായം ചെന്ന് വരുമാനമാർഗങ്ങളില്ലാതെ, ഈ പെൻഷൻ തുക കൊണ്ട് ജീവിക്കുന്നവർക്ക് വലിയ ആശ്വാസമായിരുന്നു 1600 രൂപ.

അതുപോലും കൊടുക്കാൻ കഴിയാത്ത സർക്കാർ ഏതു ഭരണനേട്ടത്തെപ്പറ്റിയാണ് പ്രസംഗിക്കുന്നത്? തങ്ങളുടെ ഭരണ നേട്ടങ്ങളെ വിളിച്ചു പറയുന്ന പരസ്യം കണ്ടിട്ടോ, പൊതുയോഗത്തിനും ജാഥയ്ക്കോം പോയിട്ട് അരി കിട്ടുമോ, മരുന്നു കിട്ടുമോ? അവശതയനുഭവിക്കുന്ന ഇത്തരം ആളുകളെ മറന്നിട്ട്, അവഗണിച്ചിട്ട് ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്?

ഈ അവശരുടെ സങ്കടങ്ങൾ കാണാത്ത
സംസ്ഥാനവും കേന്ദ്രവും മുന്നണികളും കക്ഷികളും നേട്ടങ്ങളുടെ പട്ടിക നിരത്തിയിട്ട് എന്തു കാര്യം?


ജാതി, മതം വർഗം

ജാതി, മതം വർഗം

5
176

കൂട്ടം തെറ്റിയ ചിന്തകൾ ഭാഗം 4------------------------------------------ജാതി, മതം, വർഗം-----------------------------നമ്മുടെ നാടിന്റെ സമാധാനത്തെ, സ്വൈര്യജീവിതത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ്;ജാതി, മതം വർഗം എന്നിവയ്ക്ക് ഭരണഘടന കൊടുക്കുന്ന പ്രത്യേക പരിഗണനകൾ!മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുക, ജാതി വേണ്ടെന്നു പറഞ്ഞ് ജാതി സംവരണത്തിന് മുറവിളി കൂട്ടുക, പ്രത്യേക പരിഗണന കൊടുത്ത് വളർത്തി വലുതാക്കുന്ന മത സംഘടനകളുടെയും അവയുടെ മേലധികാരികളുടെയും മുമ്പിൽ തലകുനിച്ചു നില്ക്കുന്ന രാഷ്ട്രീയ നേതൃത്വം തുടങ്ങിയവ, നാടിന്റെ ക്യാൻസറായി മാറിക്കൊണ്ടിരിക്കുന്നു!നമ്മുടെ ഭരണഘടന ഒരിക്