Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -4

ഓഫീസിലെ മുറുമുറുപ്പുകളെ വകവെക്കാതെ ഒരു ദിവസം തള്ളി നീക്കി. അവനെന്റെ ആര് എന്ന ചോദ്യം മാത്രം വന്നുകൊണ്ടേ ഇരുന്നു. ഞാൻ എന്നോട് തന്നെ ചോദിച്ചു അവനെന്റെ ആര്...ഫ്രണ്ട് എന്ന് ഒറ്റവാക്കിൽ ഒതുക്കാൻ കഴിയില്ല. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ അതിലുപരി ഞാൻ പറയാതെ എന്നെ അറിയുന്നവൻ എന്നിലെ നേരിയ മാറ്റാങ്ങൾ പോലും മനസിലാവുന്നവൻ.. എന്നെ സ്നേഹം കൊണ്ട് മൂടുന്നവൻ.. അങ്ങനെ അങ്ങനെ എന്നിലെ എല്ലാംമാണവൻ... പക്ഷെ ഇന്നവൻ ഒരുപാട് വേദനിക്കുന്നുണ്ട് അതും താൻ കാരണം... അയ്യോ ആളെ പരിചയപ്പെടുത്താൻ മറന്നു ഇത് 'ജഗ്വിൻ മാത്യു' എല്ലാരുടെയും ജഗ്ഗു എനിക്ക് മാത്രം ജുന്നു വായി.

🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋

കോളേജ് ൽ വച്ചാ ഞാൻ അവനെ ആദ്യമായി കാണുന്നെ. പാലക്കാട്ടു കാരിയായ ഞാൻ 12th കഴിഞ്ഞ് BSc ആർട്ടിഫിഷൽ ഇന്റലിജൻസ്(AI) ചെയ്യാൻ വേണ്ടിയാ  KMC കോളേജ് കോട്ടയത്തേക്ക് പൊന്നെ. അന്ന് വരെ വീട്ടിൽ നിന്ന് ഒരു ദിവസം പോലും മാറി നിൽക്കാത്തത് കൊണ്ടുതന്നെ എന്താകും എങ്ങിനെയാവും എന്നൊന്നും ഒരു ഐഡിയയും ഇല്ലായിരുന്നു. പക്ഷേ എന്റെ ഡ്രീം ആയിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കുക എന്നുള്ളത്.അതുകൊണ്ട് മാത്രം....പാലക്കാട്‌ ഏതു കോളേജിലും ഈ കോഴ്സ് ഇല്ലാത്തതുകൊണ്ടും ഇവിടെ വന്ന് ജോയിൻ ചെയ്തു. വീട്ടിൽ നിന്ന് തുള്ളിച്ചാടി വന്നപ്പോൾ അറിഞ്ഞില്ല  ഇനി എങ്ങിനെ എന്ന്..അഡ്മിൻ പ്രൊസീജർസ് ചെയ്‌തു കൊണ്ടിരിക്കുമ്പോഴാ AI അപ്ലിക്കേഷൻ ഫോം ചോദിച്ച് ഒരുത്തന്റെ എൻട്രി കണ്ടപ്പോ തന്നെ പരട്ട ലുക്ക്‌ തോന്നിയതുകൊണ്ട് ഞാൻ മിണ്ടാനൊന്നും പോയില്ല അച്ഛൻ അവനോട് എന്തക്കെയോ സംസാരിക്കുന്നുതു കണ്ടു. കുറച്ചു കഴിഞ്ഞ് അമ്മയും കൂടി. ഇടയ്ക്കു എന്നെ നോക്കുന്നുണ്ട് ഞാൻ പിന്നെ കയ്യിലുള്ള lolipop നോടുള്ള മല്പിടുത്തതിലായിരുന്നു. പോവുന്ന ടൈം ൽ ചെക്കൻ ബൈ പറഞ്ഞിട്ട പോയെ. അവൻ പോയതിനുശേഷം അമ്മയും അച്ഛനും ഒരേ ഉപദേശമായിരുന്നു പരിചയമില്ലാത്ത സ്ഥലമാണ് ആരോടും അടി ഉണ്ടാക്കരുത്. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ദേഷ്യപ്പെടുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടിയില്ലേലും കിട്ടുന്നത് കഴിച്ച് ഇരിക്കണം പട്ടിണി കിടന്നു പണി ഉണ്ടാക്കരുത്. എന്തേലും പ്രശ്നം ഉണ്ടായാൽ അപ്പോൾ തന്നെ അച്ഛനെ അമ്മയെയും വിളിച്ച് അറിയിക്കണം. മോൾക്ക് എന്താവശ്യം വന്നാലും ജഗ്ഗു മോനോട് പറഞ്ഞാൽ മതി. അവൻ മോളുടെ ക്ലാസ്സിൽ തന്നെയാണ്. എല്ലാ ഉപദേശങ്ങളും കഴിഞ്ഞ് ഹോസ്റ്റലിൽ കൊണ്ടാക്കിയ അമ്മയും അച്ഛനും പോയെ. അവർ പോവാൻ റെഡി ആയി നിൽക്കുമ്പോൾ അതുവരെ ഒരു കുലുക്കവും ഇല്ലാതിരുന്ന എനിക്ക് ചങ്ക് പിളർന്നു പോവും പോലെ തോന്നി.. അവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോവാൻ ഒരു തോന്നൽ... കണ്ണിൽ വെള്ളം നിറഞ്ഞു കാഴ്ച്ച മൺകുമ്പോഴും പെയ്യാതെ പിടിച്ചു നിന്നു. അവർ കരഞ്ഞു എന്നെയും കരയിക്കേണ്ട എന്നുള്ളത് കൊണ്ട് തന്നെ അധികനേരം നിൽക്കാതെ അവരും പോയി.
എന്റെ room ഉം മമ്മിയുടെ ഫുഡും വിട്ടു ഒരു ദിവസം പോലും മാറി നിൽക്കാത്ത ഞാൻ....
വിഷമിച്ചിട്ടു കാര്യമില്ല ഞാൻ വാശി പിടിച്ചു വന്നതല്ലേ അനുഭവിക്കുക... നേരെ റൂമിലേക്ക് വിട്ടു.റൂമിൽ ചെന്ന് നോക്കിയപ്പോൾ എന്നേക്കാൾ ചൂപ്പർ തൊണ്ട കീറി കരയുന്ന ഒരുത്തി ഹായ്.. ഇതുകൊള്ളാം.. ഒരു റൂമിൽ മൂന്ന് പേരാണ് ഉണ്ടാവുക ഒന്ന് ഈ അവതാരം പിന്നെ ഞാൻ ഇനി ഏതാണാവോ വരാൻ പോകുന്നത്. പറഞ്ഞു തീർന്നില്ല എത്തി. നല്ല കൂൾ ആയി ചിരിച്ചു കൊണ്ട് വരുന്നു വന്നതും ഞങ്ങൾക്ക് hai ഒക്കെ തന്നു അവൾ തന്നെ പരിചയപ്പെടുത്തി അവളുടെ പേര് വൈഗ. മറ്റേത് നമ്മുടെ ആൻമരിയ കരച്ചിൽ തകൃതമായി നടക്കുമ്പോഴും പരിചയപ്പെടുത്താൻ അവൾ മറന്നില്ല. (ഞങ്ങളുടെ ആനക്കുട്ടി ).  ഞാനും പരിചയപ്പെടുത്തി. സെയിം ക്ലാസ് ആയതുകൊണ്ട് വാചകമടിക്കു ആരും മോശമല്ലാത്തതു കൊണ്ടും ഞങ്ങളുടെ ഫ്രണ്ട്ഷിപ് അവിടെ തുടങ്ങി. കരച്ചിലിന് കുറച്ചുനേരം വിരാമമിട്ടു ബാക്കി പരിപാടികളിലേക്ക് കടന്നു. അവർ രണ്ടുപേരും കോട്ടയം തന്നെയായിരുന്നു. പക്ഷേ ഡെയിലി വന്നു പോവാൻ ദൂരം കൂടുതലുള്ളതുകൊണ്ട് തന്നെ ഹോസ്റ്റലിൽ താമസിക്കുന്നു. ആനിടെ വീട്ടിൽ അച്ഛൻ അമ്മ  പിന്നെ ഒരു അനിയത്തി യും നല്ല അടിപൊളി നസ്രാണി കൊച്ച്. കോട്ടയത്ത് ഏതോ അറിയപ്പെടുന്ന തറവാട്ടിലെ സന്ധതിയ... പിന്നെ നമ്മുടെ വൈഗ അവൾക്കൊരു ചേച്ചി ഒരു അനിയത്തി പിന്നെ ഒരു അനിയൻ. അച്ഛൻ അമ്മ. ആളൊരു സാധാരണ വീട്ടിലെ കുട്ടിയാണ്.. ഞാൻ...എന്റെ അച്ഛന്റെ ഡോക്ടർ അമ്മ പ്രൊഫസർ . ഫാമിലി ഫുൾ ബിസിനസാണ് അമ്മയ്ക്കും അച്ഛനും   പ്രൊഫഷൻ തലയ്ക്കുപിടിച്ച് ബിസിനസിൽ ഒന്നും ഫോക്കസ് ചെയ്യുന്നില്ല ഇപ്പോഴും മുത്തശ്ശനാണ് ബിസിനസ് നോക്കി നടത്തുന്നത്. മുത്തശ്ശൻ ഏകദേശം എല്ലാ മേഖലയിലും ഒന്ന് കയ്യിട്ടു നോക്കിയിട്ടുണ്ട്. ആളൊരു അറിയപ്പെടുന്ന ബിസിനസുകാരനാണ്. അച്ഛനും അമ്മയും മാറിനിൽക്കുന്നത് കൊണ്ട് തന്നെ എന്റെ പഠിത്തമൊക്കെ കഴിഞ്ഞ് എല്ലാ ബിസിനസും എന്നെ ഏൽപ്പിച്ച് വിശ്രമ ജീവിതം നയിക്കണം എന്നാണ് ആഗ്രഹം.നടക്കുവോ endho..

അങ്ങനെ റൂമിലെ കരച്ചിലും പിഴിച്ചിലും ഒക്കെ അവസാനിച്ചു. ഒരുവിധം ഒക്കെയായി നാളെ മുതൽ ക്ലാസ് തുടങ്ങും. അഡ്മിഷന് രണ്ട് തവണ മാത്രേ കോളേജ്ലോട്ട് വന്നിട്ടുള്ളൂ കോളേജ് full ആയി കണ്ടിട്ടുമില്ല ഞാൻ മാത്രമല്ല ഇവരും....രാത്രിയിലത്തെ ഫുഡ് കഴിക്കാൻ നേരത്ത് വിളിയെത്തി ആ ചപ്പാത്തിയും പരപ്പു ചാറും കഴിച്ചു തീരുംമ്പോഴേക്കും നിന്ന കരച്ചിൽ വീണ്ടും കേറി വന്നു. അത്രയ്ക്ക് അടിപൊളി food.ആ പാതിരാത്രി ഹോസ്റ്റലിലെ മതിൽ ചാടി വീട്ടിലേക്ക് പോയാലോ എന്ന് വരെ ചിന്തിച്ചു. ചപ്പാത്തി ആയുള്ള വടംവലി അവസാനിപ്പിച്ച് നേരെ റൂമിലേക്ക് ചെന്നു മൂന്നു പേരും പിന്നെ കട്ടിൽ കണ്ട ശവം ആണ്.... ആ ഒരു കാരണം കൊണ്ട് നാളത്തെ ക്ലാസ് മിസ്സ് ചെയ്യാതിരിക്കാൻ ... പഠിച്ചു പണ്ഡിറ്റ് ആവാനുള്ള ത്വര കൊണ്ടൊന്നുമല്ല. ആദ്യത്തെ ദിവസം തന്നെ ക്ലാസ്സിൽ കയറാതിരിക്കണ്ട എന്നുള്ളതു കൊണ്ട് ... കിടക്കാൻ നേരം മൂന്നുപേരുടെ ഫോണിലും റിപ്പീറ്റ് അലാറം വെച്ചിട്ടാണ് കിടന്നത്.വീട്ടിലായിരുന്നേൽ അമ്മ വിളിച്ച് എനീപ്പിച്ചേനെ അതിനു വഴിയില്ലാത്തതുകൊണ്ട് വീട്ടിൽ വിളിച്ച് ഏൽപ്പിക്കുകയും ചെയ്തു.കറക്റ്റ് സമയത്ത് വിളിച്ചെണീപ്പിക്കാൻ....
ഇപ്പൊ നിങ്ങൾക്ക് തോന്നുന്നുണ്ടാവും ഞങ്ങൾ വളരെ നല്ല കുട്ടികളാണ് പഠിക്കാൻ ഭയങ്കര ആഗ്രഹമാണ് ഒരു ദിവസം പോലും ക്ലാസ്സ് മിസ്സ് ചെയ്യാത്ത നല്ല അടിപൊളി  പിള്ളാരാണെന്ന് ഒക്കെ വെറും തോന്നലാണ് സത്യത്തിൽ നാളെ നല്ല കളക്ഷൻ ഉണ്ടാവും എന്നാ ആനക്കുട്ടി പറഞ്ഞെ അത് നോക്കാൻ വേണ്ടിയുള്ള പോക്കാണ്  അവൾ അഡ്മിഷൻ എടുക്കാൻ വന്ന സമയത്തും ഒരുപാട് പേരെ കണ്ടിരുന്നു എന്ന് കൊറേ മൊഞ്ചൻമാർ അന്ന് മമ്മിയും കൂടെ ഉള്ളതുകൊണ്ട് നോക്കാൻ പറ്റിയില്ല എന്ന വിഷമം തീർക്കണം പോലും... ദർശന സുഖം  അല്ലാതെ ഒന്നുമില്ല.... ഞാൻ അഡ്മിഷന് വന്നപ്പോൾ ആരേം കണ്ടില്ല... ആകെപ്പാടെ കണ്ടത് ഒരു ഊള ജഗ്ഗോ മഗ്‌ഖോ അങ്ങിനെ endho ഒന്ന്. അമ്മ വിളിച്ചപ്പോ അവനെ കുറിച്ച് വാ തോരാതെ പറയുന്നുണ്ടായിരുന്നു.
     നാളെ 1st day ആയതോണ്ട് യൂണിഫോം ഒന്നുമില്ല...3 പേരും ഓരോ ജീൻസ് ഉം ടോപ് ഉം എടുത്തുവച്ചു നിദ്ര ദേവിക്കു കൂട്ട് പോയി.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ.... ആരേലും വായന തുടരാൻ ആഗ്രഹിക്കുന്നുണ്ടോ?.....


കാർമേഘം പെയ്യ്‌തപ്പോൾ part -5

കാർമേഘം പെയ്യ്‌തപ്പോൾ part -5

4
1554

രാവിലെ ഫോൺന്റെ നിർത്താതെ ഉള്ള വിവിധ തരം പാട്ടു കേട്ടാണ് ഉണർന്നത്. കൂടാതെ അമ്മേടെ വിളിയും..ഉറക്കത്തിന്റെ കാര്യത്തിൽ മൂന്നിനും നല്ല ഒത്തൊരുമയാ... ഉറക്കം പോയാലോ എന്ന് പേടിച്ച് മൂന്ന് പേരും ഫോണിലെ അലാറം ഓഫ് ചെയ്യാൻ പോലും കൂട്ടാക്കിയില്ല. അവസാനം നിവർത്തി കേട്ട് എല്ലാത്തിനും ഇട്ടു ഓരോ ചവിട്ടും കൊടുത്ത് എല്ലാവരുടെയും അലാറം ഞാൻ തന്നെ ഓഫ്‌ ചെയ്‌തു. ചവിട്ടിന്റെ വേദന കൊണ്ട് രണ്ടും പിന്നെ ഉറങ്ങാൻ നിന്നില്ല വേഗം എണീറ്റു... പിന്നീട് പല്ല് തേപ്പ് ആയി കുളിയായി റെഡിയായി കോളേജിൽ പോയി..... "ആഹാ സെറ്റ് കോളേജ് ... ഇനി 3കൊല്ലം ഇവിടെ തകർക്കാം... എടീ റാഗിംഗ് വല്ലതും കാണുവോ?" "സാധ്യത