Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -5

രാവിലെ ഫോൺന്റെ നിർത്താതെ ഉള്ള വിവിധ തരം പാട്ടു കേട്ടാണ് ഉണർന്നത്. കൂടാതെ അമ്മേടെ വിളിയും..ഉറക്കത്തിന്റെ കാര്യത്തിൽ മൂന്നിനും നല്ല ഒത്തൊരുമയാ... ഉറക്കം പോയാലോ എന്ന് പേടിച്ച് മൂന്ന് പേരും ഫോണിലെ അലാറം ഓഫ് ചെയ്യാൻ പോലും കൂട്ടാക്കിയില്ല. അവസാനം നിവർത്തി കേട്ട് എല്ലാത്തിനും ഇട്ടു ഓരോ ചവിട്ടും കൊടുത്ത് എല്ലാവരുടെയും അലാറം ഞാൻ തന്നെ ഓഫ്‌ ചെയ്‌തു. ചവിട്ടിന്റെ വേദന കൊണ്ട് രണ്ടും പിന്നെ ഉറങ്ങാൻ നിന്നില്ല വേഗം എണീറ്റു... പിന്നീട് പല്ല് തേപ്പ് ആയി കുളിയായി റെഡിയായി കോളേജിൽ പോയി.....

"ആഹാ സെറ്റ് കോളേജ് ... ഇനി 3കൊല്ലം ഇവിടെ തകർക്കാം... എടീ റാഗിംഗ് വല്ലതും കാണുവോ?"
"സാധ്യത ഉണ്ട്‌...."
റാഗിംങ് ഫ്രീ ക്യാമ്പസ് ആണെന്നൊക്കെയാ പറഞ്ഞത് പക്ഷേ ചെറിയ ചില പണി കിട്ടാതിരിക്കില്ല. പോയി കയറിയതും വല്ല സീനിയേഴ്സിനെ കയ്യിലെടുക്കണം അല്ലേൽ പണിവാങ്ങി പണ്ടാരടങ്ങും...
പറഞ്ഞ നാവ് വായിലേക്കിട്ടില്ല എവിടുന്നോ ഒരു വിളി വന്നു.... നോക്കുമ്പോൾ ഞങ്ങളെ തന്നെയാ ഉള്ളിൽ എവിടെയോ ചെറിയ പേടി ഉണ്ടേലും മുഖത്ത് കാണിക്കാതെ മൂന്നും കൂടെ അന്തസ്സായി നടന്നു പോയി..നാലഞ്ചു ചേട്ടന്മാർ ഇരിപ്പുണ്ട് അവരെ കണ്ടതും ഞങ്ങൾ രണ്ടുപേരും നോക്കിയത് ആനയുടെ മുഖത്താ... അവളുടെ ഒരു മൊഞ്ചൻമാർ.. എനിക്കും വൈഗക്കും ദേഷ്യം വരുന്നുണ്ടായിരുന്നു കാണാൻ കൊള്ളാവുന്ന ചേട്ടന്മാരാണ് വിളിച്ചിരുന്നേൽ ഒരു കുഴപ്പവുമില്ലായിരുന്നു ഇതോ കൂറ ലുക്ക്... ഒന്ന് കൊള്ളാം ആനി ബാക്കിലിരിന്ന് ഫോൺ നോണ്ടുന്ന ചേട്ടനെ കാണിച്ചു പറഞ്ഞു.. ഹോ അവളുടെ ഒരു ലുക്ക് ചേട്ടൻ...കാണാനൊക്കെ കൊള്ളാം എന്നാലും ഒന്നല്ലേ ഉള്ളു...എങ്ങനെയാ അവിടെ നിന്നും മുങ്ങുക ന്ന് ആലോചിച്ചു നിൽക്കുമ്പോളാ പിന്നിൽ നിന്നു ചേച്ചിമാരെന്നുള്ള വിളി...
"ചേച്ചി കുറച്ച് മുമ്പ് എഴുതാൻ തന്നവർക്ക് ഞാൻ കമ്പ്ലീറ്റ് ചെയ്തു.. ഇതാ ചേച്ചിടെ ബുക്ക്‌..."
തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ജഗ്ഗു.... ഓ അമ്മയും അച്ഛനും പറഞ്ഞതുകൊണ്ട് രക്ഷിക്കാനുള്ള വരവാണെന്ന് എനിക്ക് മനസ്സിലായി...
"ആ അതിങ്ങു തന്ന് മോൻ ക്ലാസ്സ്‌ ൽ പൊക്കോ..."
ഞങ്ങളുടെ ഡയലോഗ് കൂടെ കേട്ടതും ചേട്ടന്മാർക്ക് എന്തോ പന്തികേട് തോന്നി. സീനിയേഴ്സിനെ പിടിച്ചാണോ നമ്മൾ  ചൊറിയാൻ പോയെ.... അബദ്ധം പറ്റിയ എക്സ്പ്രഷനുമിട്ടു.അവര് തന്നെ ടോട്ടലി കൺഫ്യൂസ്ഡ് ആയി. നിങ്ങളെ അതികം ഇവിടെ കാണാത്തത് കൊണ്ട് ജൂനിയർസ് ആണെന്ന് കരുതി വിളിച്ചതാ നിങ്ങൾ ക്ലാസ്സിലേക്ക് പൊക്കോന്നും പറഞ്ഞു ചേട്ടൻമാർ തടിയൂരി.
അഡ്മിഷൻ എടുക്കാൻ വരുന്ന സമയത്ത് ജഗ്ഗുനെ കണ്ടപ്പോൾ അവന്റെ ഒരു മാതിരി ഇടിച്ചുകയറിയുള്ള സംസാരവും ഡ്രെസ്സും മുടിയും... ഒക്കെ കൂടെ ആരോചകമായി തോന്നി... പക്ഷെ ഇപ്പൊ മനസ്സിലായി ചെക്കൻ നമ്മുടെ കൂട്ടാന്. കുറച്ചു മാറ്റിയെടുക്കാൻ ഉണ്ട്. അങ്ങനെ അവിടെന്നു തടിയൂരി നേരെ ക്ലാസ്സിലേക്ക് വിട്ടു ചെക്കാനൊരു താങ്ക്സ് പറയണല്ലോ...
മൂന്നുപേരും കേറി ചെന്ന് അവനെ പരിചയപ്പെട്ടു. അന്ന് മുതൽ തുടങ്ങിയ കൂട്ട... ആദ്യം അവൻ എന്നെ ജാഡ എന്നൊക്കെ വിളിചെങ്കിലും നമ്മുടെ തനി സ്വഭാവം പുറത്തെടുത്തതും എന്നെപ്പറ്റി ദാരണ കിട്ടി... അങ്ങനെ ഞങ്ങളുടെ സൗഹൃദവും വളർന്നു... പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടെ സൗഹൃദത്തിന്റെ ദിനങ്ങളായിരുന്നു. ക്ലാസ് കട്ട് ചെയ്യലും കാന്റീൻ ഉം ഞങ്ങളുടെ മെയിൻ ഹോബിയായി മാറി. അതിനിടയിൽ വല്ല ചില്ലറ പണികളും കിട്ടിക്കൊണ്ടിരുന്നു. ഞങ്ങൾ സീനിയർ അല്ല ജൂനിയറാണ് എന്ന വിവരo നേരത്തെ റാഗ് ചെയ്യാൻ വിളിച്ച ചേട്ടൻമാർ അറിഞ്ഞു.പിന്നെ ചേട്ടന്മാർക്ക് കുറച്ച് പാട്ടും പാടി കൊടുത്ത് അവരെ കുപ്പീലാക്കി. ഓ പറയാൻ മറന്നു നമ്മുടെ ജാനു ഒരു അടാർ സിംഗർ ആണ് അതുകൊണ്ട് തന്നെ ഇപ്പൊ അവരും ഞങ്ങളുടെ നല്ല ഫ്രണ്ട്സ് ആണ്.അങ്ങനെ കോളേജ് ഉം ഹോസ്റ്റൽ ഉം ആയി മാറി മാറി പോയി.
     ഒരു ദിവസം ക്ലാസ്സിൽ ഇരുന്നു ബോറടിച്ചിരിക്കുമ്പോഴാണ് കുറച്ച് ചേട്ടൻമാരും ചേച്ചിമാരും ക്ലാസിലേക്ക് കയറി വരുന്നത്. വല്ല സമരം ആണോ കോളേജ് വിട്ടോ എന്ന് അറിയാനുള്ള ക്യൂരിയോസിറ്റിയിൽ ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവരുടെ വക ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.  നാളെ നമ്മുടെ ഫ്രഷേഴ്സ്ഡേ ആണ്. വന്ന് ഒരാഴ്ച ആയതുകൊണ്ടും നമ്മൾ ഏകദേശം എല്ലാരെയും  കൈയിലെടുത്തത് കൊണ്ടും ഞങ്ങക്ക് മുട്ടൻ പണിയൊന്നും കിട്ടാൻ പോകുന്നില്ല എന്ന് നല്ല ഉറപ്പ് ഉണ്ടായിരുന്നു.എന്നാലും പണി കിട്ടുമോ എന്നൊരു പേടി. അത് അല്ലാതെ അവരുടെ അടുത്ത വെളിപ്പെടുത്തൽ ആരേലും വരാതിരുന്നാൽ അവർക്ക് അടുത്ത ദിവസം അതിനെക്കാൾ മുട്ടൻ പണിയായിരിക്കും കിട്ടാൻ പോകുന്നത് അതുകൂടിയായപ്പോൾ സമാദാനമായി.
വൈകുന്നേരം പോകുമ്പോൾ തന്നെ സീനിയേഴ്സിനോട് എന്ത് പണിയാണ് തരാൻ പോകുന്നത് ഒന്ന് ചോദിച്ചു കള്ള ബഡുവകൾ പ്രിപ്പയർ ആയിട്ട് വരാൻ ആണെന്ന് പറഞ്ഞു കാലുപിടിച്ച് പറഞ്ഞിട്ടും ചേട്ടന്മാരും ചേച്ചിമാരും ഞങ്ങളെ കനിഞ്ഞില്ല.എന്തേലും ആകട്ടെ വരുന്നിടത്ത് വച്ച് കാണാം എന്നും പറഞ്ഞ് ഞങ്ങൾ ഞങ്ങളുടെ പാട്ടിനു പോയി.വേറെ വഴിയില്ലല്ലോ.....
  വല്ല പാട്ടുപാടലുo ഡാൻസ് ഒക്കെ ആയിരിക്കാനാണ് സാധ്യത... രാത്രി ഉറങ്ങാൻ മുമ്പ് ആനക്കുട്ടി യുടെ കണ്ടുപിടുത്തമായിരുന്നു.ഇനി വല്ല സിനിമ ഡയലോഗും പറയലോ സിനിമാ നടിമാരെ നടന്മാരെ അനുകരിക്കലോ ആയിരിക്കുമോ മിമിക്രി ആവാനും സാധ്യതയുണ്ട്  അല്ലേൽ പിന്നെ വല്ല കോഴിക്കറി വെക്കാൻ ആയിരിക്കും.... അവൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു. നമ്മൾ പിന്നാലെ ഒന്നും കേട്ട ഭാവം നടിക്കാതെ നിദ്രയെ പുൽകി....

🎵 അണ്ടം  കാക്ക കൊണ്ട കാരി റണ്ടക്ക റണ്ടക്ക  randakka randakka.....🎵🎵

     എവിടെന്നാ ഈ കാള രാഗം ഒഴുകുന്നത് നോക്കുമ്പോൾ നമ്മുടെ ആനക്കുട്ടിയുടെ ഫോണിൽ നിന്നാണ്.കൊച്ച് അലാറം ട്യൂൺ സെറ്റ് ചെയ്തിരിക്കുകയാ ഇന്നത്തെ ഫ്രഷേഴ്സ് ഡേയ്ക്ക് വേണ്ടി അവൾ പാട്ട് പ്രാക്ടീസ് ചെയ്‌തതാണ് പോലും. അവളുടെ കാള രാഗം കേട്ട് ഉണർന്നത് കൊണ്ട് ഇന്നത്തെ ദിവസത്തിന്റെ കാര്യത്തിൽ തീരുമാനമായി . പണി വരുന്നുണ്ട് അവറാച്ചാണ് എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ തല്ലും പിടിയും ഒരുങ്ങളും കഴിഞ്ഞ് ഞങ്ങളെ സെറ്റായി കോളേജിലേക്ക് ഇറങ്ങി. കോളേജ് എത്തിയപ്പോൾ തന്നെ കണ്ടു
ഫ്രണ്ട് തൊട്ട് അലങ്കരിച്ചിരിക്കുന്ന വിശാലമായ ഗ്രൗണ്ട് .വളരെ മനോഹരമായ വർണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന മനോഹരമായ കാഴ്ച.ഫ്രണ്ടിലെ ബാനറുകൾ എല്ലാം കണ്ണിനു കുളിർമനൽകി പക്ഷെ നമ്മുടെ ഹൃദയം ബാൻഡ് മേളം തുടങ്ങി എല്ലാംകൊണ്ടും അതി മനോഹരമായി തോന്നി പണി കിട്ടും മക്കളെ.... എന്ന് ആരോ പറയാതെ പറയും പോലെ.... അങ്ങനെ ഞങ്ങൾ ഐശ്വര്യമായി വലത് കാല് വെച്ച് കോളേജിലേക്ക് കയറി. എന്നും ഗുഡ് മോർണിംഗ് വിഷസ് തരാനുള്ള സീനിയേഴ്‌സ് നെ പോയിട്ട്  അവരുടെ പൊടി പോലുമില്ല അപ്പത്തന്നെ മനസ്സിൽ ആരോ പറഞ്ഞു നമുക്കുള്ള പണിയാണ് അണിയറിയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.....

    

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പ്ലീസ് ആരേലും ഒന്ന് ഒപ്പിനിയൻ  പറയാമോ..... തുടർന്ന് എഴുതണോന്നു അറിയാനാണ്..... 


കാർമേഘം പെയ്യ്‌തപ്പോൾ part-6

കാർമേഘം പെയ്യ്‌തപ്പോൾ part-6

4.2
1327

ഇന്നലെ തന്നെ എല്ലാവരോടും പറഞ്ഞിരുന്നു ഇന്ന് ക്ലാസ്സിൽ കയറേണ്ടെന്നു .....നേരെ ഓഡിറ്റോറിയത്തിലേക്ക് പോവാൻ..... അതനുസരിച്ച് ഞങ്ങളെല്ലാം നേരെ ഓഡിറ്റോറിയത്തിലേക്ക് വിട്ടു. എന്നത്തെയും പോലെ സാമാന്യം ലേറ്റായി തന്നെയാണ് ഇന്നും ഞങ്ങൾ  എത്തിയത് . അതുകൊണ്ടുതന്നെ ഞങ്ങളുടെ ബാക്ക് സീറ്റ് കൈവിട്ടുപോയിരുന്നു......അവസാനം നിവർത്തി കേട്ട് ഫ്രണ്ടിലെ ബെഞ്ചിൽ  കയറിയിരുന്നു . നമ്മുടെ ചങ്ക് സീനിയേഴ്സിന്റെ ചിരി കണ്ടതും പണി കിട്ടാൻ ഒരുങ്ങി തന്നെ ഇരുന്നു .....    ആദ്യായിട്ട് നമുക്ക് സ്വാഗത ഗാനം ഒക്കെ ഉണ്ടായിരുന്നു. അത് സീനിയേഴ്സിന്റെ വക.നമ്മുളെ റാഗ് ചെയ്യാൻ വിളിച്ചപ്പോൾ ഫോ