Aksharathalukal

വെറുതെ ഒരു ഓർമ്മപ്പെടുത്തൽ💢

💢 വെറുതെ ഒരു
ഓർമ്മപ്പെടുത്തൽ.💢
……………………….....

            കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ,
പലരുടെയും
ഓരോ ആഗ്രഹങ്ങളെ….
ആഗ്രഹം എന്ന് പറഞ്ഞാൽ ഒരു  രക്ഷയും ഇല്ല, അത്‌
എന്താണെന്നല്ലെ ?

അമ്പിളി മാമനെ സ്വന്തമാക്കണം, പറവകളെ പോലെ ആകാശത്ത് പറന്നു നടക്കണം,
ആനയുടെയും, സിംഹത്തിന്റെയും പുറത്ത് കയറി കാഴ്ച്ച കാണണം ,
കടൽ വെള്ളം ചിപ്പിക്കൊണ്ട് കോരി വറ്റിക്കണം. ആകാശം മുട്ടുന്ന വലിയ മിട്ടായി വേണം, ഒത്തിരി ഐസ് ക്രീം എന്നിട്ട് അതിൽ കിടന്നങ്ങ് ...കോരി കഴിക്കണം….. എന്റമ്മോ... ആഗ്രഹങ്ങൾ എന്ന് പറഞ്ഞാൽ, ഒരിക്കലും നടക്കുവാൻ സാധ്യത ഇല്ലാത്ത കുറെ ആഗ്രഹങ്ങളെ......

         പിന്നെ അങ്ങ് വളർന്നു കൗമാര, യൗവ്വനം ആയപ്പോൾ, സൗന്ദര്യത്തിലും, വിലകൂടിയ ചില വസ്തുക്കളിലും,
വലിയ മോഹങ്ങളായി…...
         
        സിനിമ താരത്തെ പോലെ ആകണം,
പലരും എന്നെ പ്രേമിക്കണം, അല്ലെങ്കിൽ പലരെയും പ്രേമിക്കാൻ സമയം കളയുന്ന തരത്തിൽ ബല്ലാത്ത…തിരക്കുകളായി ചിലർക്ക്,

അല്ലെങ്കിൽ,വിലകൂടിയ കാറ്‌, ബൈക്ക് ഡ്രസ്സ്‌, മൊബൈൽ ഫോൺ..ജോലി, പണം അങ്ങനെ നീളുന്നു ആഗ്രഹങ്ങളുടെ ലിസ്റ്റുകൾ...
സ്വപ്നലോകത്ത് അങ്ങനെ ജീവിച്ചതും പിന്നീട്
ഓർമ്മയാകുന്നു.

     പിന്നെ വരുന്ന കാലങ്ങൾ,
ഹോ…അതാണ് ശരിക്കും ഒരു ലൈഫ് …. കല്യാണമൊക്കെ കഴിച്ചു..
രണ്ടോ, മൂന്നോ കുട്ടികളൊക്കെയായി…
ജീവിതമൊന്നു കളറാക്കാൻ പെടുന്ന
പെടാപ്പാട്.. ഹോ അപ്പോഴാണ്…യഥാർത്ഥത്തിൽ ജീവിതത്തിൽ നടക്കുന്നതും, നടക്കുവാൻ സാധ്യത ഇല്ലാത്തതുമായ ആഗ്രഹങ്ങളെ കുറിച്ചൊക്കെ ഒരു തിരിച്ചറിവും, വകതിരിവും ഒക്കെ വരുന്നത്…. എന്നിട്ടും ചിലപ്പോൾ
ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ചില സ്വപ്നങ്ങളുടെ പുറകെ ഓട്ടത്തോട് ഓട്ടം ആണ്…. പലപ്പോഴും.

         അവസാനം… നിരാശയും, ദുഃഖവും.... അങ്ങനെ പോകുന്നു ചില ജീവിത യഥാർഥ്യങ്ങൾ.
എല്ലാത്തിലും ഒരു മടുപ്പ് അനുഭവപ്പെടുമ്പോൾ വെറുതെ ഒരു പാഴ് സ്വപ്നം കാണുവാനും തുടങ്ങും….
ഒന്ന് മരിച്ചാൽ മതി എന്നൊക്കെ, കാരണം പ്രായം ഏറെ ആയെ…ഇങ്ങനെ ഒറ്റയ്ക്ക്….ആരും കൂട്ടിനില്ലാതെ ശോക സീൻ പോലെ...
അതും ഒരു നടക്കാത്ത ആഗ്രഹം തന്നെയാണെന്നെ…കാരണം
എല്ലാം സൃഷ്ട്ടിച്ച ഉടയോൻ…മൂപ്പര് വിളിക്കാതെ അങ്ങോട്ട് ഓടി ചെല്ലാനും പറ്റില്ലല്ലോ….

അപ്പൊ എഴുത്ത് അങ്ങ് ചുരുക്കുവാ.. ട്ടോ…പറഞ്ഞതിന്റെ ഒരു.. സാരം എന്താണെന്നു വച്ചാൽ…

      ജീവിതത്തിൽ നമ്മൾക്ക് ഒത്തിരി ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഉണ്ടാകും, എന്നാൽ ചിലതൊക്കെ ലഭിക്കും, ലഭിക്കാതിരിക്കും, ലഭിച്ചതിനെ ഓർത്തു നന്ദിയോടെ സന്തോഷമായി അങ്ങ് ജീവിക്കുക. ലഭിക്കാത്തതിനെ ഓർത്ത് നിരാശയും വേണ്ട.

ചിലപ്പോൾ നമ്മൾ കാണുന്ന ചില സ്വപ്‌നങ്ങൾ അത് നമ്മൾക്ക്  ആവശ്യമില്ലാത്ത
തായിരിക്കും. അതിന്റെ പുറകെ പോയി ഉള്ള സമയവും,സമാധാനം കളയാതിരിക്കുക.

     ഹലോ,സുഹൃത്തേ... …….ഒരേ ഒരു ജീവിതമെ നമുക്കുള്ളൂ കേട്ടോ. കഴിവുള്ളത് പോലെ എല്ലാവരെയും സ്നേഹിച്ചും, സഹായിച്ചും സന്തോഷത്തോടെ അടിപൊളിയായിട്ടങ്ങ് ജീവിക്കുക…
പ്രശ്നങ്ങളെ നോക്കി…
...... സിനിമയില് നമ്മുടെ മമ്മൂട്ടി ഇക്ക.. പറയുന്നതുപോലെ….
ജാവോ…എന്ന് പറയാനും കഴിയുന്നതാണട്ടോ... ജീവിതത്തിന്റെ ഒരു ഭംഗി.

💢 ഞാൻ ഒരു കൊച്ചികാരനായതുകൊണ്ട് ആ ടോണിൽ പറയട്ടെ .... വെറുതെ ഒരു രസം...

💢നുമ്മ...പൊളിക്കും... ടീമേ...നിങ്ങ വിജയിക്കും ... ഉറപ്പ്. ഓക്കേ നന്ദി

  💢=========================💢

    ✍️NORBIN