Aksharathalukal

Love practice...♡26

Love practice...♡

Part - 26

എന്നും പറഞ്ഞു മൂന്നും തോളിൽ കയ്യിട്ട് സുൽത്താന്റെ റൂമിന്റെ മുന്നിൽ എത്തി....
__________________________________

\"പിന്നെ ഒരു കാര്യം ഒന്നിലും തൊടരുത്ട്ടോ... ഓർക്കത് മനസിലാകും...\"

നസ്രി രണ്ട് പേരെയും നോക്കി പറഞ്ഞു...

\"ഓക്കേ....\"

ആയിഷുവും റിയയും ഒരേപോലെ പറഞ്ഞു...

\"പിന്നെ എന്ത്‌മ്മേ തൊട്ടാലും  സുൽത്താനാക്കുന്റെ റൂമിൽ artificial ആയി ഒരു മരം ഉണ്ട് ഫുൾ ഗ്ലാസ്‌ ആണ് അത് കണ്ട് നിക്കാനേ പറ്റു അതിൽ തൊട്ടാൽ മുറിവ് ആവും അതും അല്ല ഓൻ നമ്മളെ മൂന്നിനെയും കൊല്ലും... 😫\"

നസ്രി ദയനീയ മായി പറഞ്ഞു...

\"ആടാ ആയിക്കോട്ടെ....\"

ആയിഷു പറഞ്ഞു...

\"എന്നാ ബാ നമ്മക്ക് കേറാ... 😁\"

നസ്രി ഇളിച്ചു കൊണ്ട് വാതിൽ ഉന്തി തുറന്ന് അകത്തേക്ക് കയറി...കൂടെ ആയിഷുവും റിയയും കയറി...

\"ഇവരെന്താ റൂം ഒന്നും ലോക്ക് ആക്കാതെ പോകുന്നെ... 👀\"

വാതിൽ തുറക്കുന്നതിനിടയിൽ ആയിഷു ചോദിച്ചു..

\"ഒന്നും ലോക്ക് ആക്കുകയൊന്നും ഇല്ല ഇവിടെ ക്ലീൻ ആക്കുകയൊക്കെ വേണ്ടേ അത് കൊണ്ട് ലോക്ക് ആകില്ല... ഷെൽഫ് ഒക്കെ ലോക്ക്ഡ് ആവും അതും നമ്പർ ലോക്ക് അവർക്ക് മാത്രേ അറിയൂ...\"

നസ്രി പറഞ്ഞു..

\"അതെന്താ...\"

റിയ ചോദിച്ചു...

\"അത് അങ്ങനെ ആണ് ഷെൽഫിന്റെ നമ്പർ ലോക്ക് ഒക്കെ പേർസണൽ ആല്ലേ ന്റെ റൂമിൽത്തെ എനിക്ക് മാത്രേ അറിയൂ.. ഇനീപ്പോ നിങ്ങൾക്കും പറഞ്ഞു തരാം... 😁\"

നസ്രി പറഞ്ഞു നിർത്തി... അപ്പോഴാണ് അവർ വാതിൽ തുറന്ന് ഉള്ളിൽ കയറിയ ആയിഷുവും നസ്രിയും സുൽത്താന്റെ റൂം കാണുന്നത്...



റൂം കണ്ട് ആയിഷുവും റിയയും ആകെ നെട്ടി... അവർ മുഴുവനായി ഒന്ന് നോക്കി... നാസിറിന്റെ റൂം പോലെ തന്നെ ആണ് but ഒന്ന് കൂടി rich ടൈപ് ആണ് സുൽത്താന്റെ റൂം..റൂമിൽ ഉള്ള ആ ഗ്ലാസ്‌ ട്രീ ആണ് ആ റൂമിന്റെ അട്ട്രാക്ഷൻ... കിടക്കുന്ന ബെഡിന്റെ സൈഡിലായി ആ ട്രീ...ആ റൂമിന്റെ വലുപ്പവും സെറ്റിംഗ്‌സും കണ്ട് ആയിഷുവും റിയയും അന്തം വിട്ട് നിക്കാണ്...

\"കുഞ്ഞാ.... ഇതൊക്കെ ന്തുവാ ഡാ...\"

ആയിഷു നാല് പുറവും നോക്കി ചോദിച്ചു ... റിയ റൂം മുഴുവൻ നടക്കുകയാണ്...

\"ഹ്മ്മ്... ഇത് മാത്രം നോക്കി നിക്കാതെ വരിന് ഇങ്ങട്ട്...\"

നസ്രി ഒരു വാതിലിന്റെ അവിടേക്ക് നടന്ന് കൊണ്ട് പറഞ്ഞു...

\"നിക്ക് കുഞ്ഞാ.....\"

റിയ ആ ഗ്ലാസ്‌ ട്രീന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു...

\"കുഞ്ഞാ ഈ ഗ്ലാസ് എങ്ങാനും പൊട്ടി ചാടിയ ഈ ബെഡിൽ മുഴുവൻ ആവില്ല... 👀\"

റിയാന്റെ അടുത്ത് നിക്കുന്ന ആയിശു സംശയത്തോടെ ചോദിച്ചു...

\"അത് അങ്ങനീം ഇങ്ങനീം ഒന്നും പൊട്ടില്ല...\"

നസ്രി സോഫയിലേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു...

\"ആണോ.... 👀\"

റിയ പറഞ്ഞു കൊണ്ട് അറിയാതെ ആ ഗ്ലാസിൽ തൊട്ടു...

\"റിയാ... ഞാൻ പറഞ്ഞില്ലെ മുറിയാവും...\"

അപ്പോൾ തന്നെ നസ്രി പറഞ്ഞു...

\"ഓ... സോറി സോറി...ഞാൻ ഒരു curiosity - ല് 😁\"

റിയ ഇളിച്ചു കൊണ്ട് പറഞ്ഞു... പിന്നെ കുറച്ചു നേരം ആ റൂമിലെ ബാൽക്കണിയിൽ ഒക്കെ നിന്ന്... കുറച്ചു കഴിഞ്ഞ് നസ്രി ഒരു ഡോർ തുറന്ന് ആ ഡോർന്റെ അവിടെ തന്നെ ഒരു കോണി ഉണ്ട്..

\"ഇതിന്റെ മുകളിൽ ഡ്രസ്സിങ് റൂം പിന്നെ ഓന്റെ സ്റ്റഡി റൂം ആണ്... സ്റ്റേഡി റൂം ഒക്കെ വെറുതെ പേരിന് ഉണ്ടാക്കി വെച്ചക്കാട്ടോ ഒരു use- ഉം ഇല്ല...ഇതന്നെ നാസിറാക്കുന്റെ റൂമിൽത്തീം അവസ്ഥ...\"

അ കോണി നോക്കി കൊണ്ട് നസ്രി പറഞ്ഞു... പിന്നെ അങ്ങനെ അവർ വേറെ ഒരു വാതിൽ തുറന്നു അവിടെ പൂൾ ആണ് നാസിറിന്റെ റൂം അവിടെ നിന്നാൽ തന്നെ കാണാം...ആ റൂമിന്റെ ചുറ്റും കുറെ റൂമുകൾ ഉണ്ട് അവർ മൂന്നാളും ഓരോ വാതിലുകൾ തുറന്നു ഡാൻസ് ഒക്കെ കളിക്കാൻ ആയി ഒരു സ്റ്റുഡിയോ സെറ്റിങ്ങിൽ ഒരു റൂം , പിന്നെ അവരുടെ work ഔട്ട്‌ സെറ്റിങ് ഒക്കെ വെച്ച വേറെ ഒരു റൂം പിന്നെ വേറെ രണ്ട് റൂമും കൂടി ഉണ്ട് പക്ഷെ അവിടെ ഒന്നും ഇല്ലായിരുന്നു പിന്നെ ഒരു ഡോർ തുറന്നാൽ ഒരു common ബാൽക്കണി ആണ് അവിടെ ഊഞ്ഞാലും ടേബിളും ചെയ്റും ചെറിയ ഒരു ഗാർഡൻ സെറ്റപ്പും ഒക്കെ ഉണ്ട്...

\"ഇതൊക്കെ ന്താ മളെ... വല്ല സ്വപ്നം കാണുന്ന പോലെ ഇണ്ട് \"

റിയ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു..

\"വെറുതെ അല്ല അങ്ങേര് പറീണ് അങ്ങേർക്ക് പറ്റിയ മൊതലല്ല ഞാൻ എന്ന്.. 😐\"

ബാൽക്കാനിയിലെ സീലിംഗിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്ന റിയ പറഞ്ഞു..

\"ഒരു പറ്റായികയും ഇല്ല ഓന്ക്ക് വട്ടാണ്... അത് വിട്...\"

നസ്രി നിസാര മട്ടിൽ പറഞ്ഞു അതിനൊന്ന് റിയ പുഞ്ചിരിച്ചു...

\"നമ്മക്ക് ഇവിടുന്ന് ഒരു പിക് എടുത്താലോ നല്ല background ആക്കാരം...\"

റിയാന്റെ പുഞ്ചിരിയിലെ വേദന മനസിലാക്കിയ ആയിഷു വേഗം പറഞ്ഞു പിന്നെ ആയിഷു ഫോണിൽ ടൈമിംഗ് ഒകെ സെറ്റ് ആക്കി നല്ല ക്യൂട്ട് , ആറ്റിട്യൂട് ഒക്കെ ഇട്ട്  മൂന്നും അടിപൊളി ഫോട്ടോസ് എടുത്തു... കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം നാസിറിന്റെ റൂമിലേക്ക് എത്തി ആ റൂമിൽ എത്തിയതും റിയാക്ക് അവൻ ഇന്നലെ അവളോട് പറഞ്ഞ ഓരോ വാക്കും ഓർമയിൽ വന്നു അവൾക്ക് വല്ലാത്ത വീർപ്പു മുട്ടലും അസ്വസ്ഥതയും തോന്നി തുടങ്ങി...

\"നിങ്ങൾ ഇതൊക്കെ ഒന്ന് കണ്ടിട്ട് വരിന് കുഞ്ഞാ ഞാൻ റൂമിലേക്ക് പോകാ...\"

റിയ അത്ര മാത്രം പറഞ്ഞു കൊണ്ട് നാസിറിന്റെ റൂമിലെ വാതിൽ തുറന്നു... തുറന്നതും കാണുന്നത് വാതിൽ തുറക്കാൻ കൈ നിവർത്തിയ സുൽത്താനെ ആണ് അവന്റെ പുറകിലായി നാസിറും ഉണ്ട്.. അവരെ രണ്ട് പേരെയും കണ്ട റിയന്റെ ഉള്ളിലൊരു ഇടി വെട്ടി.. നസ്രി ആണേൽ പെട്ടു എന്നാ ഭാവത്തിൽ അറിയാതെ തലക്ക് കൈ വെച്ച് പോയി..ആയിഷു ആണേൽ ഇതൊന്നും അറിഞ്ഞിട്ട് ഇല്ലതാനും... അവൾ ബാൽക്കാണിയിലേക്കുള്ള ഗ്ലാസ്‌ വാതിൽ തുറക്കാതെ തന്നെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്...
__________________________
തുടരും.... 😁

ഇനിയൊരു പൂരം ആയിരിക്കും ഗൂയ്‌സ്... 😂തലവേദന ഉള്ളതിനാൽ ആണ് ചെറിയ part- കൾ ഇപ്പോ പോസ്റ്റ്‌ ആക്കുന്നെ... എല്ലാവരും സപ്പോർട്ട് ചെയ്യണേ... 😍

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്



Love practice...♡27

Love practice...♡27

4.8
1236

Love practice...♡Part - 27ഗ്ലാസ്‌ വാതിൽ തുറക്കാതെ തന്നെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്...__________________________സുൽത്താൻ റിയയെ സംശയത്തോടെ നോക്കി കൊണ്ട് അകത്തേക്ക് കയറി റിയ വേണം വേണ്ട എന്ന് വെച്ച് പല്ല്ക്കാട്ടി ഒരു ഇളി ഇളിച്ചു കൊടുത്തു... റിയയെ നോക്കി അവളുടെ അടുത്തന്ന് സുൽത്താൻ നസ്രിയുടെ അടുത്തേക്ക് നീങ്ങി അപ്പോഴേക്കും നാസിർ റിയയെ ഒന്ന് ദാഹിപ്പിച്ചു നോക്കി കൊണ്ട് റൂമിലേക്ക് കയറി അവനെ വകവെക്കാതെ അവനെ മറികടന്നു പോകാൻ തുനിന്നതും നാസിർ വേഗം വാതിൽ അടച്ചു ലോക്ക് ആക്കി തൊട്ടടുത്തുള്ള അവന്റെ നിൽപ്പ് അവളിൽ ഹൃദയം മീദിപ്പിന് കാരണമാവുന്നുണ്ടായിരുന്നു... എന്നാലും അത് പുറത്ത് കാണിക്കാത