Aksharathalukal

തിരിച്ചറിവ്14

തിരിച്ചറിവ്

Part - 14

Binth_Bashersaf
ബിൻത്ത്_ബഷിർസഫ് 

*═══❁✿🕳.﷽.🕳✿❁═══*


അവന്റെ മനസ്സിൽ ഒരായിരം ആവേശവും സങ്കടവും നിരാശയും എല്ലാം ഉണ്ട്... എന്താന്നറിയാത്ത അവസ്ഥ....

•••••••••••••••

  *-------------------*

(നൂറ)

നൂറ അവളുടെ വീട്ടിൽ എത്തി... കരഞ്ഞു തളർന്ന കണ്ണും മുഖവും ഷാൾ കൊണ്ട് മുഖം തുടച്ചു മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവൾ ഉമ്മറത്തിരിക്കുന്ന അവളുടെ ഉമ്മച്ചിയോടും ഉപ്പച്ചിയോടും സലാം പറഞ്ഞു വീട്ടിലേക്ക് കയറി....

കുറച്ചു കഴിഞ്ഞതും സിനാന്റെ ഉമ്മയും ഉപ്പയും പോയതും തലവേദനിക്കുന്നുണ്ട് എന്ന് പറഞ്ഞു അവൾ അവളുടെ റൂമിലേക്ക് പോയി കതകടച്ചു...

അത്ര സമയം പിടിച്ചു നിർത്തിയ കണ്ണുനീരിനെ ഭാഷപ്പകണക്കെ അവൾ സ്വാതന്ത്രമാക്കി വിട്ടു...

\"അല്ലാഹ്... എന്നെ പരീക്ഷിക്കല്ലേ അല്ലാഹ്...

ഒരു നേരം കൊണ്ടല്ലേ ഇക്ക എന്നെ സംശയിച്ചത്... ഇല്ല ഇക്കാ നിങ്ങളോളം ഞാൻ വേറെ ആരെയും നോക്കിട്ട് കൂടി ഇല്ല ഇക്ക... എത്ര ഇഷ്ട്ടാണ് അറിയോ നിക്ക്... ന്നിട്ടും ഒരു കാഴ്ച കൊണ്ട് നിങ്ങൾ എന്നെ സംശയിച്ചില്ലേ ഇക്ക..

ഇനി ഒരിക്കലും ഇക്കാന്റെ ഒരു തിരിച്ചുവരാവോ എന്റെ ഒരു തിരിച്ചു പൊക്കോ ഉണ്ടാവില്ലേ നാഥാ...\"

അവൾ തന്റെ സങ്കടങ്ങൾ തനിയെ പറഞ്ഞു കരഞ്ഞു തീർക്കുബോൾ ആണ് അവളുടെ റൂമിന്റെ വാതിലിൽ ആരോ മുട്ടുന്നത്... അവൾ മുഖം തുടച്ചു വേഗം വാതിൽ തുറന്നതും പള്ളിയിൽ നിന്ന് ഇശാഹ് ബാങ്ക് ഉയർന്നു... അവൾ വാതിൽ തുറന്ന പാടെ മുമ്പിൽ സിനാനെ കണ്ടതും ഓരംഭരപ്പോടെ അവനെ നോക്കി നിന്നു....

••••••••••

വണ്ടിമേൽ വേഗത്തിൽ നൂറയുടെ വീട്ടിലേക്ക് പോയി സിനാൻ ആ ചെറിയ ഇരുനില വീടിന്റെ മുൻവശത്തു എത്തിയതും മുന്നിൽ തന്നെ ഉപ്പ ഇരിപ്പുണ്ടായിരുന്നു...

(വായനാക്കരെ നിങ്ങളിൽ പലരും കരുതിയത് സിനാൻ സ്പീഡിൽ പോയി വണ്ടി ആക്സിഡന്റ് ആകും എന്ന് അല്ലെ... 🤣🙁but അവൻ അവളുടെ വീട്ടിൽ eathitto🙈ഇനി നമ്മക്ക് പലതും കാണാം... 🙈കം ഫോളോ മി മക്കൾസ്... 🙈😌)

സിനാനെ കണ്ടപ്പോൾ ഉപ്പ ഒന്നു നെട്ടി എങ്കിലും ഒരു പുഞ്ചിരിയോടെ അവനെ വീട്ടിലേക്ക് ക്ഷണിച്ചു... ഉപ്പാനോട് സലാം പറഞ്ഞു അവൻ വീട്ടിലേക്ക് കയറി... അപ്പൊ തന്നെ അവളുടെ ഉമ്മയും വന്നു...

ഉമ്മ : ആഹ്ഹ്... മോനും വന്നോ...

ഒരു നിറ പുഞ്ചിരിയോടെ ഉമ്മ അവനോട് ചോദിച്ചതും അവൻ ഉമ്മക്കും ഒരു പുഞ്ചിരി സമ്മാനിച്ചു...

സിനാൻ : നൂറ എവിടെ...

ഉപ്പ : അവൾക് തലവേദന ഉണ്ട് എന്ന് പറഞ്ഞു... അവൾ മുകളിലെ റൂമിൽ ഉണ്ട്..

ഉമ്മ : മോൻ അങ്ങോട്ടേക്ക് ചെല്ല്...

അത് കേട്ടതും മറുതൊന്ന് ചിന്തിക്കാതെ അവൻ നൂറയുടെ റൂം ലക്ഷ്യമാക്കി നീങ്ങി... അവൻ അവളുടെ റൂമിന്റെ കതകിൽ മുട്ടിയതും പള്ളിയിൽ നിന്ന് ഇശാഹ് ബാങ്ക് ഉയർന്നു...

\"മം.... മ്മളെ കണ്ടപ്പോ മ്മളെ പൊണ്ടാട്ടി ഒന്നു നെട്ടി എന്നതിൽ സംശയമില്ലാതില്ലാതില്ല....\"

സിനാൻ മനസ്സിൽ പറഞ്ഞു...

നൂറയും സിനാനും ഒരു നിമിഷം പരസ്പ്പരം കണ്ണുകളിൽ നോക്കി നിന്നു....

നൂറ : ഇക്ക... ഇങ്ങൾ എന്താ ഈ നേരത്ത്....

ബാങ്ക് കഴിഞ്ഞതും തല താഴ്ത്തി കൊണ്ട് നൂറ അവനോട് ചോദിച്ചു... അത് ചോദിച്ചതും ഒരു ചിരിയോടെ സിനാൻ നൂറയുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു....

നൂറ : എന്റെ കയ്യ് വിട് ഇക്ക...

എന്നും പറഞ്ഞു അവൾ അവിടെ തന്നെ ഉറച് നിന്നു...

അവനോട് അവൾ അത് പറഞ്ഞതും നിരാശയോടെ അവൻ അവളുടെ കയ്യിലുള്ള പിടി വിട്ടു... അവൻ അവളിലേക്ക് നോക്കി നിന്നു... അവൾ അവളുടെ കണ്ണുകളെ തറയിൽ നിശ്ചയിപ്പിച്ച പോലെ തല താഴ്ത്തി നിന്നു....

അവൾ വേഗം അവളുടെ റൂമിലേക്ക് കയറി... കൂടെ സിനാനും കയറി... അവൻ കയറിയ പാടെ വാതിൽ ലോക്ക് ആക്കി... നൂറ ആ ബെഡിൽ ഇരുന്നു...

സിനാൻ അവൾ ഇരിക്കുന്നതിന്റെ നേരെ ആയി നിലത്തു മുട്ട് കുത്തി ഇരുന്ന് അവളുടെ കയ്കൾ തന്റെ കയ്യ്കളിലേക്ക് വെച്ചു....

സിനാൻ : നൂറ....

ഇടർച്ചയുള്ള ശബ്ദത്തോടെ അവൻ അവളെ വിളിച്ച്... കരഞ്ഞു ചുവന്ന കണ്ണുകളോടെ അവളുടെ ആ നേട്ടത്തിൽ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു....

സിനാൻ : ഡീ... Iam സോറി... എനിക്കറിയില്ല പെണ്ണെ നിനോട് എങ്ങനെ മാപ്പ് ചോദിക്കണം എന്ന്... എന്നോട് പൊറുക്കാൻ പറ്റുമോ നിനക്ക്...

പ്ലീസ് ഡീ... ഒരവസം കൂടി നിന്റെ ഇക്കാക്ക് തന്നൂടെ നിനക്ക്... ഞാൻ ഇനി നിന്നെ വേദനിപ്പിക്കാതെ പൊന്ന് പോലെ നോക്കിക്കോളാം...

ഞാൻ നിന്നെ ഒത്തിരി അവോയ്ഡ് ആക്കിയില്ലേ... ഇനി ഇല്ലാ നൂറ എനിക്ക് നീ ഇല്ലാതെ ഇനി പറ്റില്ല... ഇതവണത്തെക്കും കൂടി എന്നോട് ക്ഷമിചുടെ നിനക്ക്.... പ്ലീസ് ഡീ....നീ വാണമെങ്കിൽ എന്നെ തല്ലിക്കോ... എന്നാലും എന്നിൽ നിന്ന് അകന്ന് പോകല്ലേ ടി പെണ്ണെ... ഞാൻ ഇനി നിന്നെ വേദനിപ്പിക്കാതെ നോക്കിക്കോളാം...

കരഞ്ഞു കൊണ്ട് അവളുടെ കയ്കളിൽ തന്റെ മുഖം പൂഴ്ത്തി കൊണ്ട് അവൻ അത് പറഞ്ഞതും കേട്ടത് വിശ്വസിക്കാൻ കഴിയാത്ത ഭാവത്തിൽ അവൾ അവനെ ഉറ്റു നോക്കി...

സിനാൻ :നൂറാ.. എനോട് ദേഷ്യത്തിൽ ആണോ... എന്തെലൊന്ന് പറയെഡീ...

അവൻ തല ഉയർത്തി തന്റെ കയ്യ്കളിലേക്ക് അവളുടെ മുഖം കോരി എടുത്ത് കൊണ്ട് അവൻ നെട്ടി ഇരിക്കുന്ന നൂറയോട് ചോദിച്ചതും അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു... അവനെ തന്നിലേക്ക് ചേർത്തി കെട്ടി പിടിച്ചു....

••••••••••••

(വായനക്കാരെ ഒന്നും തോന്നല്ലെട്ടോ...🙁 കെട്ടിയോനും കെട്ടിയോളും ആകുബോൾ ഇങ്ങനൊക്കെ വാണ്ടെ 🙈🙈ഇനി നമ്മുക്ക് പലതും കാണേണ്ടി വരും മക്കളെ...🕊️🏃🏼‍♀️)

•••••••••••

സിനാൻ : നൂറ.. നീ കരയാണോ... കരയല്ലേ ഡീ...

നൂറ : ഇക്കാ... ഇത്...ഇത്...എല്ലാം... സ്വപ്നമാണോ... ഇക്കാ...

കരഞ്ഞു അവൾ വിക്കി വിക്കി അവനോട് ചോദിച്ചതും അവൻ കണ്ണുനീർ തുടച്ചു ഒരു പുഞ്ചിരിയോടെ അവളെ തന്നിൽ നിന്നും വേർതി നിർത്തി... അവളുടെ കയ്കൾ തന്റെ കയ്യ്കളിലേക്ക് ചേർത്ത് പിടിച്ചു...

സിനാൻ : നൂറ ഇത് സ്വപ്നം ഒന്നും അല്ല... യാഥാർഥ്യം തന്നെ ആണ്...

ഒരു ചിരിയോടെ അത് അവൻ പറഞ്ഞു...

സിനാൻ : അയ്ശ് ....ഇനി ഒന്നു ചിരിക്ക് പെണ്ണെ...

അവൻ അവളുടെ കവിളിൽ തലോടി ഒരു കുസൃതി യോടെ പറഞ്ഞതും അവൾ എന്തോ തല താഴ്ത്തി പുഞ്ചിരിച്ചു... അവൻ അവളിലേക്ക് ചേർന്ന് നിന്ന് അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു...

പെട്ടന്നുള്ള സിനാന്റെ അറ്റാക്ക് ആയത് കൊണ്ട് കൊണ്ട് നൂറ ഒന്നു പതറി...

അവളുടെ അന്തം വിട്ട ആ നിൽപ്പ് കണ്ട് സിനാൻ ഒന്നു ചിരിച് അവളുടെ കയ്യ് പിടിച്ചു ആ റൂമിൽ നിന്നും ഇറങ്ങി താഴേക്ക് നടന്നു...

നൂറ : ഇക്കാ... കയ്യ് വിട്... ഉമ്മചീ ഉപ്പച്ചീ ഉണ്ട്ട്ടോ... വിട്...

അവൾ കോണി ഇറങ്ങുബോൾ ഒരു ചടപ്പോടെ പറഞ്ഞു...

സിനാൻ : നീ ഇപ്പൊ എന്റെ കൂടെ വന്നില്ലങ്കിൽ ഞാൻ ഇവ്ട്ന്ന് അന്നേ എടുത്ത് കൊണ്ട് പോകും... So പ്ലീസ് കം വിത്ത്‌ മി...

അവൻ ഇത്തിരി കനപ്പിച്ചു അത് പറഞ്ഞതും നൂറയുടെ മുഖം വാടി...

സിനാൻ : കലിപ്പായതല്ലാട്ടോ... പെണ്ണെ വാ... ഞാൻ നിനെ പുറത്ത് കൊണ്ട് പോകാന്നു പറഞ്ഞതല്ലേ വാ...

അവളുടെ മുഖം വാടിയത് മനസിലായത് പോലെ അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു... അവളും ഒരു ദീർഘശ്വാസം എടുത്ത് ഒന്നു പുഞ്ചിരിച്ചു...

സിനാൻ : ഉമ്മ.. ഉപ്പ... നങ്ങൾ പോകാണ് ട്ടോ...

സിനാൻ ഹാളിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു...

ഉമ്മ : അല്ല മക്കളെ നിങ്ങൾ ഇപ്പോ വന്നല്ലേ ഉള്ളു... ന്നിട്ട് നിങ്ങൾ പോകുവാണോ... നൂറ രണ്ട് ദിവസം കഴിഞ്ഞേ പോകുന്നാണല്ലോ പറഞ്ഞത്....

സിനാന്റെ ശബ്‌ദം കേട്ട് അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്ന ഉമ്മ അവരോടായി ചോദിച്ചു...

സിനാനും നൂറയും പരസ്പ്പരം ഒന്നു നോക്കി... പക്ഷെ അവർക്കിടയിൽ മൗനമായിരുന്നു.... സിനാൻ തന്റെ കയ്കൾ നൂറയുടെ കയ്കളിൽ കോർത്തു പിടിച്ചു...

ഉപ്പ : മക്കൾ പോയിക്കോട്ടെ... അവർക്ക് എവടക്കേലും പോകാൻ കാണും...

അവരുടെ മനസ്സറിഞ്ഞ പോലെ ഉപ്പ പറഞ്ഞതും സിനാനും നൂറയും പുഞ്ചിരിച്ചു കൊണ്ട് ഉപ്പാനെ നോക്കി... പിന്നെ യാത്ര പറഞ്ഞു അവളുടെ ബാഗും എടുത്ത് അവർ വേഗം സിനാന്റെ വീട്ടിലേക്ക് ബൈക്ക് തിരിച്ചു....

നൂറ : ഇക്കാ...

സിനാൻ : മം...

നൂറ : എന്നാലും.... എന്താ

സിനാൻ : നമ്മുക്ക് ഫുഡ്‌ കഴിക്കാ...time ആയിലെ...

നൂറ എന്തോ ചോദിക്കാൻ വന്നതും... ആ ചോദ്യം മനസിലായത് പോലെ ഉത്തരമില്ലാത്ത ചോദ്യം ആകുമെന്ന് ഉറപ്പുള്ള അവൻ അവളോടായി പെട്ടന്ന് പറഞ്ഞു വണ്ടി ഒരു റെസ്‌റ്റോറെന്റിന്റെ മുന്നിലേക്ക് ഒതുക്കി നിർത്തി...

അവർ അങ്ങനെ ഭക്ഷണം കഴിച്ചിറങ്ങി നേരെ വീട്ടിലേക്ക് പോയി...

അവർ രണ്ടുപേർക്കിടയിലും മൗനം ആയിരുന്നു... ആരും ആ മൗനത്തെ കീറിമുറിക്കാൻ ശ്രമിച്ചില്ല...

സിനാൻ വാതിൽ തുറന്നു... അവർ ഇരുവരും വീട്ടിലേക്ക് കയറി...

സിനാൻ വാതിൽ അടച്ചു തിരിഞ്ഞപ്പോൾ നൂറ അവളുടെ ആ നിസ്‌ക്കര റൂം ലക്ഷ്യമാക്കി പോകുന്നതാണ് അവൻ കണ്ടത്...

\"ഈ പെണ്ണിനെ ഇന്ന് ഞാൻ...\"

എന്നും പറഞ്ഞു വേഗത്തിൽ ചെന്ന് അവളെ തന്റെ കയ്യ്കളിലേക്ക് കോരി എടുത്ത് തന്റെ നെഞ്ചോട് ചേർത്ത് കിടത്തി....

പെട്ടന്ന് തനിയെ വായുവിലേക്ക് ഉയരുന്ന അവൾ ഒരു നേട്ടലോടെ അവനെ നോക്കി...

സിനാൻ : ഇങ്ങനെ നോക്കല്ലേ ഡീ കണ്ണ് പുറത്ത് ചാടും...

അവളെ നോട്ടം കണ്ട് ചിരി വന്ന സിനാൻ അവളോട് ഒരു കള്ളചിരിയോടെ പറഞ്ഞു... ശേഷം അവൻ കോണിപടികൾ കയറി അവരുടെ റൂമിലേക്ക് പോയി... അവളെ ബെഡിലേക്ക് ഇട്ടു...

നൂറ ബെഡിലേക്ക് വീണതും അവൻ എണീച്ചിരുന്നു...

നൂറ : hum.... ഞാൻ നിസ്‌ക്കരിച്ചില്ല...

അവളുടെ അടുത്തേക്ക് സിനാൻ വന്നതും ഒരു കിതപ്പോടെ നൂറ അതും പറഞ്ഞു മറ്റേ സൈഡിലൂടെ ഇറങ്ങി ആ റൂമിൽ നിന്നും താഴേക്ക് ഓടി നിസ്‌ക്കര റൂമിൽ കയറി വാതിലടച്ചു...

🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

അവളെ പാചൽ കണ്ട് ചിരി വന്ന സിനാൻ അവളെ പിറകെ ഓടി എങ്കിലും അപ്പോഴേക്കും അവൾ നിസ്‌ക്കരറൂമിന്റെ വാതിൽ അടച്ചിരുന്നു....

സിനാൻ : നൂറ വാതിൽ തുറക്ക്...ഡീ....

ഒരു കിതപ്പോടെ ആ വാതിലിൽ മുട്ടി അവൻ അവളോട് പറഞ്ഞു...

നൂറ : ഇല്ല മോനുസേ...മോൻ...ചെന്ന് നിസ്ക്കരിക്ക്ട്ടോ... ഞാൻ അങ്ങോട്ട് വന്നോളാം...

അവൾ ഒരു കുസൃതിനിറഞ്ഞ ചിരിയോടെ അവനോട് പറഞ്ഞു...

സിനാൻ : നിനെ ഞാൻ എടുത്തോളാം...

എന്നും പറഞ്ഞു അവൻ നിസ്‌കരിക്കാൻ റൂം ലക്ഷ്യമാക്കി കോണിപടികൾ കയറി റൂമിലേക്ക് പോയി...

*---------------*
  
       (തുടരും)

    إن شاء الله.... ❣️
(ഒരു പാർട്ടും കൂടി ഉണ്ട്ട്ടോ... 🙈അക്ഷരതെറ്റുകൾ ഉണ്ടാകും 😁എല്ലാരും ഒന്നു sahakarikkane🙈
ദുആ വസിയത്തോടെ 😘🤲

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്


തിരിച്ചറിവ്15

തിരിച്ചറിവ്15

4.7
602

തിരിച്ചറിവ്Part - 15*Binth_Bashersafബിൻത്ത്_ബഷിർസഫ്*═══❁✿🕳.﷽.🕳✿❁═══*എന്നും പറഞ്ഞു അവൻ നിസ്‌കരിക്കാൻ റൂം ലക്ഷ്യമാക്കി കോണിപടികൾ കയറി റൂമിലേക്ക് പോയി...*---------------*(നൂറ)നിസ്ക്കാരം കഴിഞ്ഞ് നിസ്‌ക്കര പായയിൽ തന്നെ അവൾ ഇരുന്നു...\"Allah... എന്തൊക്കെയാ ഞാൻ ഈ കാണുന്നെ... സത്യമാണോ ഇതൊക്കെ... ഇക്കാക്കിത് എന്ത് പറ്റി... പെട്ടെന്നൊരു മാറ്റം...എന്തായാലും ഇനി ഒരു കുത്തി തിരിപ്പില്ലാതെ മുന്നോട്ട് പോകണേ നാഥാ....الحمدالله...الحمدالله....\"അവൾ അള്ളാഹുവിനെ കൂടുതലായി ഓർത്തു സ്വലാത്തൊക്കെ ചൊല്ലി അവിടെ തന്നെ ഇരുന്നു...•••••••••(സിനാൻ)\"ന്റെ അല്ലാഹ.... ഈ പെണ്ണ് ഇതെവിടെ...എന്റെ നിസ്ക്കാരം ഒക്കെ കഴിഞ്ഞിട്ട് നേരം കുറെ ആയല