തിരിച്ചറിവ്15
തിരിച്ചറിവ്
Part - 15*
Binth_Bashersaf
ബിൻത്ത്_ബഷിർസഫ്
*═══❁✿🕳.﷽.🕳✿❁═══*
എന്നും പറഞ്ഞു അവൻ നിസ്‌കരിക്കാൻ റൂം ലക്ഷ്യമാക്കി കോണിപടികൾ കയറി റൂമിലേക്ക് പോയി...
*---------------*
(നൂറ)
നിസ്ക്കാരം കഴിഞ്ഞ് നിസ്‌ക്കര പായയിൽ തന്നെ അവൾ ഇരുന്നു...
\"Allah... എന്തൊക്കെയാ ഞാൻ ഈ കാണുന്നെ... സത്യമാണോ ഇതൊക്കെ... ഇക്കാക്കിത് എന്ത് പറ്റി... പെട്ടെന്നൊരു മാറ്റം...
എന്തായാലും ഇനി ഒരു കുത്തി തിരിപ്പില്ലാതെ മുന്നോട്ട് പോകണേ നാഥാ....
الحمدالله...الحمدالله....\"
അവൾ അള്ളാഹുവിനെ കൂടുതലായി ഓർത്തു സ്വലാത്തൊക്കെ ചൊല്ലി അവിടെ തന്നെ ഇരുന്നു...
•••••••••
(സിനാൻ)
\"ന്റെ അല്ലാഹ.... ഈ പെണ്ണ് ഇതെവിടെ...എന്റെ നിസ്ക്കാരം ഒക്കെ കഴിഞ്ഞിട്ട് നേരം കുറെ ആയല്ലോ... ഓളെ ഇത് വരെ കഴിഞ്ഞില്ലേ...
അല്ല ഇനി എങ്ങാനും അവൾ ആറൂമിൽ കിടന്നുറങ്ങി കാണുമോ... എന്ന ഇന്ന് ഞാൻ ഓളെ...\"
അവൻ അതും പറഞ്ഞു തലയും ചോറിന് കോണിപടികൾ ഇറങ്ങി താഴേക്ക് ഇറങ്ങി... അവളെ ഒന്നു കാണാൻ അവൻക്ക് വല്ലാതെ ആഗ്രഹം തോന്നി...
\"Allah... ഈ പെണ്ണിനെ ഇത്ര കാലം കാണുന്നത് തന്നെ ഇഷ്ടമില്ലാത്ത നാനാ ഇപ്പോ പത്തു മിനിറ്റ് കാണാൻ വയ്യാന്നു പറയുന്നേ...
അയ്യോ.... ഇവൾ ആ റൂമിൽ കുടിയിരിക്കാൻ പോയിക്കാന്ന തോന്നുന്ന്...\"
സമാധാനമില്ലാതെ ഷോഫയിൽ ഇരുന്ന സിനാൻ ആകെ പിരാന്തായി ഹാളിലൂടെ അങ്ങും ഇങ്ങും ആയി നടന്നു ഓരോന്ന് പറഞ്ഞു...
അവസാനം രണ്ടും കലിപ്പിച് അവൻ ആ നിസ്‌ക്കാരറൂമിന്റെ വാതിലിൽ മുട്ടി...
വാതിലിൽ മുട്ടിയതും അവൾ വാതിൽ തുറന്നതും ഒരേ സമയത്തായിരുന്നു...
അവന്റെ നിൽപ്പ് കണ്ടിട്ട് നൂറ അവനെ ഒന്നു ചൂഴ്ന്ന് നോക്കി... അവളെ നോട്ടം മനസിലായ സിനാൻ അവൾക്ക് സൈക്കിളിന്ന് വീണ ഒരു ഇളി പാസാക്കി... (ഈ... 😁)
നൂറ : എന്തെ ഇക്കാ....
സിനാൻ : ഏ... എന്ത്.. ഞാൻ ചുമ്മാ... നീ ഉറങ്ങിയോ നോക്കാൻ...
നൂറ : ഏ... മം... ഞാൻ കിടക്കാൻ നിക്ക.. ജെഗും വെള്ളവും എടുക്കാൻ പോകാർന്നു... ഇങ്ങൾ കടക്കുന്നില്ലേ...
അതും പറഞ്ഞു അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു... സിനാൻ അവളുടെ പിറകെ തന്നെ നടന്നു.... വെള്ളം എടുത്ത് റൂമിലേക്ക് പോകാൻ തിരിഞ്ഞതും തന്റെ തൊട്ട് പിന്നിൽ പെട്ടന്നു സിനാൻ നിക്കുന്നത് കണ്ടതും നൂറ ഒന്നു നെട്ടി...
നൂറ : എന്താ ഇക്കാ... ഇങ്ങൾ ഇത് വരെ കിടക്കാൻ പോയിലെ... ന്റെ നല്ല ജീവൻ അങ്ങ് പോയി... ഹ്മ്മ്മ്മ്...
ഒരു ധീർഗ്ഗശ്വാസം എടുത്ത് നൂറ പറഞ്ഞു സിനാൻ അവൾക്ക് ഒരു ചിരി ചിരിച് കൊടുത്തു... ആ ചിരിയിൽ എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്ന പോലെ മനസിലാക്കിയ നൂറ വേഗം അവളുടെ നിസ്‌ക്കര റൂം ലക്ഷ്യമാക്കോ നീങ്ങി...
\"ഏ... ഇവൾ നിസ്‌ക്കര റൂമിലാണോ കിടക്കുന്നെ... ഇവളെ ഇന്ന് ഞാൻ...\"
സിനാന്റെ മനസ്...
സിനാൻ : \"ഡീ.....\"
സിനാൻ അവളെ വിളിച്ചതും റൂമിന്റെ വാതിൽക്കൽ എത്തിയ നൂറ പെട്ടന്നു എന്തെ എന്ന മട്ടിൽ ഒന്നു തിരിഞ്ഞു നോക്കി...
സിനാൻ : വാ നമ്മുടെ റൂമിൽ കിടക്കാം...
നൂറ : ഏ... എന്ത്... എന്തിന്...
അവൾ നെട്ടികൊണ്ട് ചോദിച്ചു...
സിനാൻ : hoo... നിനെ പിടിച്ചു തിന്നാൻ ഒന്നും അല്ല പെണ്ണെ...നിന്റെ ഒരു സാധനം ഉണ്ട് എന്റെ കയ്യിൽ അത് വേണ്ടേ നിനക്ക്...
അതും പറഞ്ഞു അവൻ നേരെ കോണിപടികൾ കയറി റൂമിലേക്ക് പോയി... കൂടെ നൂറയും... നൂറ റൂമിലേക്ക് കയറിയതും സിനാൻ വാതിൽ ലോക്ക് ആക്കി... അവൾ അവനെ തന്നെ നോക്കി നിന്നു...
അവൻ അവളോട് അടുത്ത് വന്ന് കയ്യിലുള്ള ജെഗ് വാങ്ങി ടേബിളിലെക്ക് വെച്ചു... എന്നിട്ട് ആ ടേബിളിൽ അവൻ വെച്ചിരുന്നു അവളുടെ ആ ഡയറി കയ്യിലെടുത്തു....
അവൻ അവൾക്ക് നേരെ തിരിഞ്ഞു...
സിനാൻ : ഇത് നിന്റെ അല്ലെ...ഈ ഡയറി നീ എഴുതിയില്ലായിരുന്നേൽ ഇത് എന്റെ കയ്യിൽ കിട്ടിയില്ലായിരുന്നേൽ ഒരിക്കലും ഈ ഒരു സാഹചര്യം നമ്മുക്കിടയിൽ ഉണ്ടാവില്ലായിരുന്നു.... നൂറ ഇത് വായിച്ചത് കൊണ്ട് മാത്രമല്ല നിന്നോട് ഇപ്പോ എനിക്ക് സ്നേഹം തോന്നിയത്...ബട്ട് ഈ ഡയറിയുടെ സഹായത്തോടെ ആണ് ഞാൻ നിന്റെ സ്നേഹവും പ്രവർത്തിയും എല്ലാം ഓരോനോരോന്നായി *തിരിച്ചറിയാൻ* കഴിഞ്ഞത്... ഇത്തിരി സമയമെടുത്തെങ്കിൽ എന്നിൽ *തിരിച്ചറിവ്* ഉണ്ടായിരിക്കുന്നു നൂറ... ഇനി ഒരു മടക്കമില്ല... മരണത്തിലല്ലാതെ ഇനി ആരും നമ്മളെ വേർതിരിക്കില്ല... ഞാൻ നിനക്ക് വാക്ക് താരുകയാണ് ഒരിക്കലും ഇനി വേദനിപ്പിക്കില്ല എന്ന് ഒന്നും പറയുന്നില്ല കാരണം ദേഷ്യം വന്ന ഞാൻ എന്തേലും പറയും അത് ഉറപ്പാണ് ബട്ട് ഒരിക്കലും നിനെ ഇനി എന്നിൽ നിന്നും വിട്ട് നിർത്തില്ല നൂറ.. അത്രമേൽ നിനെ ഞാൻ ഇഷ്ട്ടപെടുന്നുണ്ട് ഇപ്പോ... നിനക്ക് എന്റെ വാക്കുകളിലെ ആത്മാർത്ഥത *തിരിച്ചറിയാൻ* കഴിയണം... പ്ലീസ് ഡീ ഒരു തവണ കൂടി എനിക്ക് അവസരം തരോ... ഞാൻ ഇനി നിനെ എന്റെ ജീവനായി സ്നേഹിച്ചോളാം...
അവൻ ആ ഡയറി അവൾക്ക് നേരെ നീട്ടി അവളുടെ ആ ചാര നിറമുള്ള ആ കണ്ണുകളിൽ നോക്കി ഇടർച്ചയാർന്ന മൊഴിയോടെ അവൻ അത്രയും പറഞ്ഞു...
നൂറ : ഇക്കാ...
നിറഞ്ഞ കണ്ണുകളോടെ അവൾ ഇക്കാ എന്ന് വിളിച്ചു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നു അവനെ ഇറുകെ വാരി പുണർന്നു....
ഏറെ നേരം അങ്ങനെ തന്നെ നിൽപ്പ് തുടർന്ന്... ശേഷം അവർ ലൈറ്റ് അണച്ചു നിലാവിനെയും കൂട്ട് പിടിച്ചു കിടന്നു... ഉറക്കം വരാതെ ഇരുവരും കണ്ണുകളിൽ നോക്കി കിടന്നു...
സിനാൻ ലോകം മുഴുവൻ കീഴടക്കിയ സന്തോഷത്തിൽ നൂറയെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി... നൂറ അവളുടെ ലോകത്തെ തന്നിൽ ഒതുക്കി കിട്ടിയ സന്തോഷത്തിൽ അവന്റെ ആ ചൂട് ഏറ്റ് ആ നെജിൽ കിടന്നു...
നൂറ : ഇക്കാ....
അവൾ പതിന സ്വരത്തിൽ അവനെ വിളിച്ച് അവൻ അതിനൊന്നും മൂളുക മാത്രമാണ് ചെയ്തത്...
നൂറ : ഉമ്മയും ഉപ്പയും വന്നാൽ നമ്മൾ എന്ത് പറയും...
സിനാൻ : അതിന് നാളെ എന്തായാലും അവർ വരില്ല.. നാളെ അല്ലെ കല്യാണം... നമ്മുക്ക് രണ്ടാൾക്കും നാളെ നേരത്തെ തന്നേ കല്യാണ വീട്ടിലേക്ക് പോകാം... അവ്ട്ന്ന് എന്തായാലും ഉമ്മയും ഉപ്പയും നമ്മളോട് ഒന്നും ചോദിക്കില്ല... പിന്നെ നമ്മുക്ക് എങ്ങനേലും പറയാം...
നീ ഉറങ്ങാൻ നോക്ക് പെണ്ണെ സമയം ഏറെ ആയി...
അവൻ അതും പറഞ്ഞു അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്ത് ഇരുവരും പതിയെ നിദ്രയിലേക്ക് നീങ്ങി...
•••••••••
രാവിലെ പള്ളിയിൽ പോയി നിസ്ക്കാരം കഴിഞ്ഞ് ഹാളിൽ ഇരിക്കുകയായിരുന്നു സിനാൻ... നൂറ അടുക്കളയിൽ ചായക്ക് കടി ഉണ്ടാക്കുകയായിരുന്നു... അപ്പോൾ ആണ് മുറ്റത് ഒരു കാർ വന്നതിന്റെ ശബ്‌ദം കേട്ടത്.... സിനാൻ തുറന്നു കിടക്കുന്ന വീടിന്റെ മുൻവശത്തെ വാതിലിന്റെ വശത്തേക്ക് നോക്കിയതും ഉമ്മ ഒരു കവർ പിടിച്ചു വരുന്നതാണ് കണ്ടത്...
ഉമ്മനെയും ഉപ്പനെയും കണ്ട സിനാൻ ഒരു നിമിഷം പതറി... ഒരു നേട്ടലോടെ അവരെ രണ്ടുപേരെയും മാറി മാറി നോക്കി...
ഉമ്മ : നിനക്ക് ഇവിടെ വെച്ച് വളമ്പി തരാൻ ആരും ഇല്ലല്ലോ അതോണ്ട് ചായക്കടി കൊണ്ട് വന്നതാ...
ഒരു ദേഷ്യമുള്ള സ്വരം കൊണ്ട് ഉമ്മ അത് പറഞ്ഞു അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ ഉമ്മ പോകാൻ വാതിൽക്കൽ നിക്കുന്ന ഉപ്പാന്റെ അടുത്തേക്ക് തിരിനു നടന്നതും
\"ഉമ്മ.... \"
എന്നൊരു വിളി ഉയർന്നതും ഒരുമിച്ചായിരുന്നു...
ഉമ്മ ഒന്നു തിരിഞ്ഞു നോക്കി അപ്പോൾ കാണുന്നത് സിനാന്റെ തോട്ടു പിറകിലായി നിൽക്കുന്ന നൂറയെ ആണ്... അവളെ കണ്ട ഉപ്പയും ഉപ്പയും ഒരു നിമിഷം ഒന്നു നെട്ടി...
ഉപ്പ : നീ എപ്പോഴാ മോളെ വന്ന്...
ഉപ്പ അവളോടായി ചോദിച്ചു...
ഉമ്മ : മോളെ.. നൂറ...
എന്നും പറഞ്ഞു ഉമ്മ അവളുടെ അടുത്തേക്ക് നടന്നു.. അവർ ഇരുവരും പരസ്പ്പരം വാരി പുണർന്നു... പിന്നീട് നൂറ ഇന്നലെ ഉണ്ടായതെല്ലംവള്ളി പുള്ളി തെറ്റാതെ ഉപ്പാനോടും ഉമ്മാനോടും ആയി പറഞ്ഞു കൊടുത്തു...
ഉമ്മ : hmm... അൽഹംദുലില്ലാഹ്... ഇപ്പോഴേലും എല്ലാം ഒന്നു കലങ്ങി തെളിഞ്ഞല്ലോ...
ഒരു പുഞ്ചിരിയോടെ സിനാനെയും നൂറയെയും നോക്കി ഉമ്മ പറഞ്ഞു...
ഉപ്പ : മോനെ... സിനാനെ... നീ എന്താ ഡാ വലിയ കുറ്റം ചെയ്ത പോലെ തലതാഴ്ത്തി നിൽക്കുന്നെ... ഇതൊക്കെ ഒരു കുടുംബമായി ജീവിക്കുബോൾ ചിലരുടെ ജീവിതത്തിൽ സർവ സാധാരണ ആണ്...നിനക്ക് ഇന്നലെ തന്നെ പറഞ്ഞ മതിയായിരുന്നിലെ... നീ വെറുതെ കളിക്കാൻ നിന്നിട്ടല്ലേ....
Sinan: ഉപ്പ... ഞാൻ...
Umma: സാരല്ല ഡാ.. പോട്ടെ.. ന്റെ കുട്ടിയോൾ ഇനി സന്തോഷായി ഇരുന്ന മതിട്ടോ...
അവനോട് ചേർന്ന് നിന്ന് ഉമ്മ നിറ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ കലങ്ങിയ കണ്ണുമായി സിനാനും ഉമ്മാക്ക് ചിരിച് കൊടുത്തു...
ഉമ്മ : എന്നാ ഇങ്ങൾ ചായ കുടിച് ഇറങ്ങാൻ നോക്കിട്ടോ... നങ്ങൾ പോക.. നിങ്ങൾ നേരെ മണ്ഡവത്തിലേക്ക് വാ...
എന്നും പറഞ്ഞു ഉമ്മയും ഉപ്പയും പോയി... സിനാനും നൂറയും സന്തോഷത്തോടെ ചായ കുടിച് കുളിച് ഡ്രസ്സ് എല്ലാം മാറി നല്ല ആഹ്ലാദത്തിൽ വീടും പൂട്ടി കാറിൽ കയറി ആഹ്ലാത്തതോടെ വണ്ടി കല്യാണ മണ്ഡവത്തിലേക്ക് വിട്ടു....
അവർ കല്യാണമാണ്ഡവതിൽ കല്യാണത്തിരക്കുകളിൽ ആയി... അവർ ഫുഡ് കഴിക്കലൊക്കെ കഴിഞ്ഞ് ഫോഡോസ് എടുക്കലും കഴുഞ്ഞു...
ഉച്ചതിരിഞ്ഞതിടെ അയിഷാന്റെ ചേർക്കാനും കൂട്ടരും വന്ന് നിക്കാഹ് ചെയ്തു.... ശേഷം പീണ്ണിന്റെ കൂടെ തേടി പോകലും തിരക്കുകളും ആയി... എല്ലാം കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് മടങ്ങി സിനാന്റെ ഉമ്മാന്റെ വീട്ടിലേക്ക്...
•••••••••••
(സിനാൻ)
\"കല്യാണത്തിന് വന്നപ്പോ കണ്ടതാ നൂറാനെ... ഇവിടെ എവിടേലും ഉണ്ടോ ആവോ പെണ്ണ്...\"
എന്നും പറഞ്ഞു അവൻ അവളെ തിരഞ്ഞു നടന്നു...
അതെ സമയം നൂറ ഉമ്മാനോട് സംസാരിച്ചിരിക്കുകയായിരുന്നു അത് കണ്ട സിനാൻ അവരുടെ ചാരെ ആയി ഷോഫയിൽ ചെന്നിരുന്നു...
സിനാൻ : ഉമ്മ നമ്മുക്ക് വീട്ടിൽക് പോക... ഇവിടെ ഇനി എന്താ... വിരുന്ന് ഒന്നും ഇല്ലന്നല്ലേ പറഞ്ഞത്...
ഉമ്മ : അത് പറയനെ ആയിരുന്നു... നമ്മുക്കിറങ്ങാം... നൂറ വാ... ഉപ്പ എവിടെ... ആ പിന്നെ നൂറ ഇതാത്താനെ വിളിച്ചിട്ട് വാ ഹായമോളീം (സിനാന്റെ താത്തയും മോളും) അവരും ഉണ്ടത്രെ വീട്ടിലേക്ക്..
അങ്ങനെ അവരെയും വിളിച്ചു അവർ എല്ലാവരും അവരുടെ വീട്ടിലേക്കു പോയി...
നൂറ : ഇക്കാ...
കുളി കഴിഞ്ഞ് കിടക്കാൻ ഒരുങ്ങുന്ന നേരത്താണ് പെണ്ണ് കുണുങ്ങി കുണുങ്ങി ഇക്കാ എന്ന് നീട്ടി വിളിക്കുന്നത്... ഞാൻ ഒന്നു തിരിഞ്ഞു നോക്കി...
നൂറ : അല്ല ഇക്കാ... ഞാൻ ഹയമോൾ വന്ന ഓളെ കൂടെ അല്ലെ കിടക്കാർ...ഓൾ ഇപ്പോ വരും എന്നെ വിളിക്കാൻ ഞാൻ പോട്ടെ....
അവൾ എനോട് അത് ചോദിച്ചതും എനിക്ക് ചിരി ആണ് വന്നത്... ഞാൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി ചെന്ന് വാതിൽ ലോക്ക് ആക്കി...
സിനാൻ : ഇനി ഹായമോൾ വന്നാലും കൊഴപ്പല്ല... എന്തായാലും നീ ഇന്ന് അവളെ കൂടെ കിടക്കൂല... അന്നേ ഇന്ന് ഒന്നു കാണാൻ കൂടി കിട്ടീട്ടില്ല... അപ്പോഴാ ഇനി...
അതും പറഞ്ഞു ഞാൻ അവളെ എന്റെ നേരേക്ക് അവളെ കയ്യ് വേലിച്ചു...അവൾ ഒന്നു നെട്ടി ശേഷം എന്നെ ഹഗ് ചെയ്തു... അങ്ങനെ നിസ്ക്കാരവും കഴിഞ്ഞ് നിലാവിനെ കൂട്ട് പിടിച്ചു അവളെയും ചേർത്ത് പിടിച്ചു നങ്ങൾ നിദ്രയുലേക്ക് ആണ്ടു...
••••••••••
( രാവിലെ ഒരു പത്തു മണി സമയം )
സിനാൻ : ഉമ്മ നങ്ങൾ ഒന്നു പുറത്ത് പോകുന്നുണ്ട്ട്ടോ...
ഉമ്മ : ആഹ്ഹ്... അതിനെന്താ മക്കളെ...
നൂറ : ഏ... അതെപ്പോ... ഞാൻ എവടക്കും ഇല്ലാ...
ഇത്താത്ത : അതെന്താ നൂറ അണക്ക് പോയാൽ... ഞാൻ ഇവിടെ കണ്ടോ post ആയ്യിട്ട് ഇരിക്കുന്നു... പോയിക്കോ ഡീ പെണ്ണെ...
നൂറ : ഏ... എന്തിനാപ്പോ പുറത്ത് പോക്കുന്നെ...ഞാൻ എങ്ങും ഇല്ലാ...
ഷോഫയിൽ എല്ലാവരും കൂടെ ഇരിക്കുബോൾ ആണ് സിനാൻ പുറത്ത് പോകാന്നു ഉള്ള കാര്യം ഉമ്മാനോട് പറഞ്ഞത് അതിന് നൂറയുടെ മറുപടി കേട്ട സിനാനിൻ ദേഷ്യം വന്നു... അവൻ ഒന്നും മിണ്ടാതെ ഹാളിൽ നിന്നു എണീച് കോണിപടികൾ കയറി അവരെ റൂമിലേക്ക് പോയി...
ഉമ്മ : മോളെ.. നീ ഇനി അവനെ ദേഷ്യം പിടിപ്പിക്കല്ലേ... എല്ലാം ഒന്നു ഇപ്പോ റാഹത്തായതല്ലേ ഉള്ളു... ചെല്ല് മോളേ...
നൂറ : ഉമ്മ.. അത്... പിന്നെ.. ഞാൻ...
ഇത്താത്ത : നൂറ... ചെല്ല്... അവൻ വിളിച്ചതല്ലെ നീ ആയിട്ട് എതിർക്കേണ്ട..
ഇതാത്താന്റെയും ഉമ്മന്റേയും നിർബന്ധത്തിന് വഴങ്ങി നൂറ സിനാൻ പോയതിന്റെ പിന്നാലെ ആ കോണികൾ കയറി റൂമിലേക്ക് പോയി...
അവൾ റൂമിൽ കയറിയപ്പോൾ സിനാൻ ബെഡിൽ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു... നൂറ ഒരു ചിരിയോടെ റൂമിൽ കയറി വാതിലടച്ചു...
സിനാൻ അവളെ കണ്ടിട്ടും കാണാത്ത മട്ടിൽ അവിടെ തന്നെ ഇരുന്നു...
നൂറ ചെന്ന് ടവൽ എടുത്ത് അവന്റെ നേരെ നീട്ടി....
നൂറ : ഇക്കാ... ഇന്നാ...
ഇക്ക: ഇത് എന്താ... എന്തിനാ...
അവൻ സംശയത്തോടെ അവളെ നോക്കി അവളോട് ചോദിച്ചു...
നൂറ : അയ്ശ്... ചെന്ന് കുളിക്ക് ന്റെ ചെർക്ക... ഇങ്ങളല്ലേ പറഞ്ഞത് പുറത്ത് പോകാന്നു...
സിനാൻ : hoo... ഞാൻ അത് ക്യാൻസൽ ആക്കി...
നൂറ : അതെന്തേ...
സിനാൻ : അത്... ന്റെ ഫാര്യ കൂടെ വരില്ലാന്ന് പറഞ്ഞു... അവൾക്ക് എന്നെ ഒട്ടും ഇഷ്ട്ടമ്മല്ല... അത് കൊണ്ട് ആണല്ലോ ഞാൻ വിളിച്ചാൽ പോലും എന്റെ കൂടെ വരാത്തത്...
അവൻ മുഖത്ത് ഇത്തിരി നിഷ്ക്കു ഭാവം ഒക്കെ വരുത്തി ഇടം കണ്ണിട്ട് അവളോട് പറഞ്ഞു...
നൂറ : ഇക്കാ... വാ പോകാം... സോറി ഞാൻ അപ്പത്തെ ഒരിതിൽ പറഞ്ഞതല്ലേ.. പ്ലീസ് എണീക്ക്... ചെന്ന് കുളിക്ക്...ഇക്കൂ....
അവൾ അവന്റെ കയ്യ് പിടിച്ചു വെലിച്ചു കൊണ്ട് കൊച്ചുകുട്ടികളെ പോലെ അവനോട് പറഞ്ഞു... അവൻ ഒരു ചിരിയോടെ അവളെ ആ ബെഡിലേക്ക് വലിച്ചു... വലിക്കാൻ കാത്ത് നിന്ന പോലെ അവൾ അവന്റെ നെജിലേക്ക് വന്ന് ചാനു...
••••••••
അങ്ങനെ ഇത്തിരി നേരം കഴിഞ്ഞപ്പോൾ സിനാൻ കുളി കഴിഞ്ഞിറങ്ങി...
അതെ സമയം നൂറ ഡ്രസ്സ് എല്ലാം മാറ്റി കണ്ണാടി മുമ്പിൽ നിന്ന് മക്കന കുത്തുകയായിരുന്നു... അവൻ ഒരു കള്ളചിരിയോടെ അവളെ ചാരെ ചെന്ന് അവളോടടുത് നിന്ന്...
അങ്ങനെ അവരെ റൊമാൻസൊക്കെ കഴിഞ്ഞ് അവർ പുറത്ത് പോകാൻ ആയി താഴേക്ക് വന്നു...
ഉമ്മ : ആഹ്ഹ്... നോക്കി പോകിൻട്ടോ മക്കളെ...
സിനാൻ : നൂറ വാ....
കാർ സ്റ്റാർട്ട് ആക്കി കൊണ്ട് സിനാൻ അവളോട് പറഞ്ഞു....
നൂറ : നിക്ക് ഇക്കാ ഒരു മിനിറ്റ്....ആഹ്ഹ് ഉമ്മ അസ്സലാമു അലൈക്കും..
ഇത്താ ഹായമോൾ എവിടെ...
ഇത്താ : അവൾ ഉറങ്ങാണ് നിങ്ങൾ പോകാൻ ഇറങ്ങിയിലെ നിങ്ങൾ പോയിക്കോ വന്നിട്ട് കാണാലോ...
അങ്ങനെ നൂറയും സിനാനും വീട്ടിൽ നിന്നും ഇറങ്ങി....
നൂറ : ഇക്കാ...
ഇരുവർക്കുമിടയിൽ തളം കെട്ടി നിന്ന നിശബ്ദതതയെ വകച്ചി മാറ്റി കൊണ്ട് നൂറ സിനാനെ വിളിച്ച്... അതിനൊന്നു അവൻ മൂളി കൊടുത്തു...
നൂറ : ഇക്കാ നമ്മൾ എവിടെക്കാ...
സിനാൻ : ബീച്ചിൽ പോയാലോന്ന ആലോചിക്കുന്നത്... പക്ഷെ ഇപ്പോ പോയിട്ട് കാര്യം ഇല്ലാ... ആദ്യം നമുക്ക് വല്ല പാർക്കിൽക്കും പോകാം...
നൂറ : അയ്ശ്... അത് പൊളിക്കും.... ഇക്കാ നമ്മുക്കൊന്ന് എന്റെ വീട്ടിലേക്ക് പോയിട്ട് പോകാം...
സിനാൻ : അത് എന്തിനാ ഇന്നലെ പോയാലെ ഉള്ളു... പിന്നെ പോകാം ഇനി...
നൂറ : അല്ല ഇക്കാ... പ്ലീസ് നമ്മൾ പോകുന്ന വഴിയിൽ തന്നെ അല്ലെ... ഉമ്മച്ചിനീം ഉപ്പച്ചിനീം കാണാൻ പൂതി ആകാ... അത് കൊണ്ടാണ്... പ്ലീസ്...
സിനാൻ : ആഹ്ഹ്.. പോകട്ടോ....
അങ്ങനെ അവർ നൂറയുടെ വീട് ലക്ഷ്യമാക്കി പോയി... അവിടെ ചെന്ന് ചായ ഒക്കെ കുടിച് ഇത്തിരി നേരം സംസാരിച്ചിരുന്നു... എന്നിട്ട് സലാം പറഞ്ഞു അവർ ഇറങ്ങി....
സിനാൻ : നൂറ... എന്തോ ഒരു മനസ്കുത് പോലെ... ഒരു സമാധാനം കിട്ടുന്നില്ല... എന്തോ...
നൂറ :മം... എനിക്കും ഇണ്ട്... എന്താ ആവോ...
സിനാൻ : മം...
നൂറ : ഇക്കാ... നമ്മുക്ക് രണ്ട് പേർക്കും മദീനത്തും മക്കത്ക്കും പോകണംട്ടോ...
സിനാൻ : in sha Allah... നമ്മുക്ക് പോകണം...
നൂറ : *കണ്ണിന് ഈമാൻ കിട്ടുന്ന ആ മക്കയുടെ കറുപ്പ് കളറും മനസിന് കുളിർമ നൽകുന്ന ആ മദിന ഖുബ്ബയുടെ ആ പച്ച കളറും കാണാൻ സാധിക്കാതെ മൗത് വിട പിതിരുന്നാൽ മതിയായിരുന്നു....* അല്ലെ ഇക്കാ...
ഡ്രൈവ് ചെയ്യുന്ന സിനാനെ നോക്കി കൊണ്ട് നൂറ ചോദിച്ചു... അതിന് അവൻ ഒന്നു ചിരിച്ചു... ശേഷം അവളുടെ കയ്യിലേക്ക് അവൻ അവന്റെ കയ്യ് കോർത്തു പിടിച്ചു...
സിനാൻ : in sha Allah... നമ്മുക്ക് പോകണം പെണ്ണെ... എനിക്കും നിനക്കും പടച്ചോൻ ആയുസ്സ് തന്നിട്ട് ഉണ്ട് എങ്കിൽ ഇതാ ഇത് പോലെ നമ്മൾ കയ്കൾ കോർത്തു പൊടിച്ചു തന്നെ നമ്മുക്ക് പോകണം ആ മക്കയിൽക്കും മദീനയിലേക്കും.... In sha Allah...
അങ്ങനെ അവർ സംസാരിച്ചു പോകുബോൾ ആണ് പെട്ടന്നൊരു ലോറി അവർക്ക് നേരെ വരുന്നത് സിനാന്റെ കണ്ണുകളിൽ ഉടക്കുന്നത്... പെട്ടന്നുള്ള കാഴ്ച ആയത് കൊണ്ട് അവൻ ബ്രൈക് പിടിക്കാൻ നോക്കി എങ്കിലും അവന്റെ ഒരു കയ്യ് നൂറയുടെ കയ്കളെ ചേർത്ത് പിടിച്ചത് കാരണം അവൻക്ക് കാറിന്റെ ബ്രൈക് ചവിട്ടാൻ സാധിച്ചില്ല....
ആ വളവു തിരിഞ്ഞ റോഡിൽ അവരുടെ കാറും ആ ലോറിയും തമ്മിൽ നല്ല ആഴത്തിൽ തന്നെ കൂട്ടി മുട്ടി...
നിമിഷങ്ങൾ കൊണ്ട് സിനാനിനെയും നൂറയെയും നാട്ടുകാർ പോലീസിന്റെ സഹായത്താൽ ഹോസ്പിറ്റലിൽ ഏതിച്ചു എങ്കിലും അവർ മരണ മടഞ്ഞിരുന്നു....
അതെ...
അവരുടെ ശരീരം മരണം രുചിച്ചിരിക്കുന്നു.... തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് ഇരുവരും കയ്കൾ കോർത്തു പിടിച്ചു സഞ്ചാരം തുടങ്ങിയിരുന്നു....
إنالله وإنا اليه راجعون...
സന്തോഷത്തോടെ വീട്ടിൽ നിന്നും ഇറങ്ങിയ തന്റെ രണ്ട് മക്കളെ വെള്ള പുതപ്പിച്ചു ചലനമറ്റ ശരീരം കാണുന്ന ആ ഉമ്മയും വാപ്പയും നെഞ്ച് നീറും വിധം തന്നെ കരയുന്നുണ്ട്...
അങ്ങനെ അവരെ കുളിപ്പിച്ച് ഖഫം മൂടി അവർക്ക് മേലിൽ മയ്യത്ത് നിസ്‌ക്കരിച്ചു അവരെ നേരെ പള്ളിക്കാട്ടിലേക്ക് കൊണ്ടു പോകാൻ നാട്ടുകാരും കുടുംബ്ബക്കാരും ഒത്തുകൂടി...
അങ്ങനെ തഹ്‌ലീലും ചൊല്ലി അവരെ ആ ഖബരിലേക്ക്...
ദുനിയാവിൽ ചെയ്ത അവരെ പ്രവർത്തനങ്ങളും ആയി ആ ഇണപ്രാവുകൾ അവരുടെ ഖബർ ജീവിതത്തിലേക്ക്....
*-------------------*
(അവസാനിച്ചു)
الحمدالله..... 💔
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ🤝❣️
ഞാൻ Mubashira ഈ കഥ കഴിഞ്ഞട്ടോ മക്കളെ... 🧚♂️അക്ഷര തെറ്റുകൾ ഉണ്ടാകും സഹകരിക്കണേ... 🙈ഇനി നമുക്ക് മറ്റൊരു കഥയുമായി വീണ്ടും കാണാം... In sha Allah..
ദുആ വസിയത്തോടെ... 🤲🏼😘
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ* *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
Binth_Bashersaf
ബിൻത്ത്_ബഷിർസഫ്