Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -9

ഡോറിൽ മുട്ടുകേട്ടാണ് സിദ്ധു ബോധത്തിലേക്കു വന്നത്  ...... വല്യമ്മച്ചി നോക്കുമ്പോ അവന്റെ മുഖത്ത് ദേഷ്യം ഇറച്ചു കയറിനിൽക്കുവാ ......അന്നമ്മച്ചിയെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം കാറ്റ് പോവുന്ന പോലെ ഒറ്റ പോക്ക് ആയിരുന്നു.....

അന്നമ്മച്ചി ഒഴികെ  ബാക്കി എല്ലാവരും എന്താ ഇവിടെ  സംഭവിച്ചു എന്ന് അറിയാതെ നിൽപ്പായിരുന്നു...... ബാക്കിയുള്ളവരുടെ നിൽപ്പ്  കണ്ട് എല്ലാരോടും ആയി വല്യമ്മച്ചി പറഞ്ഞു.....

" നിങ്ങൾ അവനെ നോക്കണ്ട ചില സമയത്ത് അവൻ അങ്ങനാ...... പക്ഷെ പാവമാ..... എന്റെ ചെറുക്കൻ...."

പാവമോ...... ചിരിക്കാൻ പോലും അറിയില്ല.....ആനികൊച്ചു  പറഞ്ഞത്  ഇച്ചിരി ഉറക്കെ ആയിപ്പോയി....

വല്യമ്മച്ചി ഒരു മങ്ങിയ ചിരിയിൽ എല്ലാം ഒതുക്കി..... പറയാനാണേൽ ഏറെ ഉണ്ടെന്ന് അവർക്കു നന്നായറിയാമായിരുന്നു ....2 വർഷം മുൻപുള്ള സിദ്ധു വിനെ ഓർത്തു അവരുടെ കണ്ണുകൾ ഈറനണിഞ്ഞു...... പിള്ളേര് കാണാതെ അവരതു വിധക്തമായി മറച്ചു.....എന്നാലും ജഗ്ഗു അത് കണ്ടിരുന്നു...... അവന്റെ കണ്ണുകളിലും അറിയാതെ ഒരു നീർ തിളക്കം പ്രത്യക്ഷപ്പെട്ടു.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

വല്യമ്മച്ചി ഞങ്ങൾ തോട്ടം കാണാൻ പോവാ..... പുഴയിലും പോയെ വരത്തുള്ളൂ...  ജാനു  ഇപ്പോ എണീക്കുന്ന ലക്ഷണം ഒന്നുമില്ല. അവളെനീക്കുമ്പോഴേക്ക് ഞങ്ങൾ എത്തിയേക്കാം .
അതും പറഞ്ഞ് അവര് പോയി...... ഒരു 10 മിനിറ്റ് കഴിഞ്ഞില്ല ജാനു എണീറ്റു വന്നു......മൊത്തത്തിലൊന്നു നോക്കി...അവർ ആരുമില്ല..... പിന്നെ വേണോ പുകില്.....അംഗം മൊത്തം വല്യമ്മച്ചിയോടായി  വയസ്സായ പാവത്തിനെ പോലും വെറുതെ വിടാതെ അവരെയും കൂട്ടി തോട്ടത്തിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ പിന്നിൽ ഒരു സൗണ്ട്....
2 പേരും ഒരുപോലെ തിരിഞ്ഞു നോക്കി.....
സിദ്ധുവാണ്........ ഇപ്പോഴും മുഖം കടന്നൽ കുത്തിയപോലെ തന്നെ ഒരു മാറ്റവുമില്ല....

"എങ്ങോട്ടാണ് വല്യമ്മച്ചി......"

അവൻ ദേഷ്യം വരുമ്പോൾ മാത്രമേ അന്നമ്മച്ചിയെ വല്യമ്മച്ചി എന്ന് വിളിക്കാറുള്ളൂ ..... അതുകൊണ്ട്  ചെക്കൻ നല്ല കലിപ്പിലാണെന്ന് അവർക്കു പെട്ടന്ന് തന്നെ മനസിലായി..... പക്ഷെ ഇവിടൊരാൾ കഥയറിയാതെ ആട്ടം കാണുന്നപോലെ മിഴിച്ചു നിൽപ്പാ.......വേറാരുമല്ല നമ്മുടെ ജാനു മോൾ.... കുട്ടി ആലോചിക്കുന്നത് ഇയാൾ എന്താ എപ്പോഴും ഇങ്ങനെ കലിപ്പായി നടക്കുന്നതെന്നാ....
പക്ഷെ വലിയക്മ്മച്ചിക്ക് കാര്യം മനസ്സിലായി.....ഡോക്ടർ അധികം നടക്കേണ്ട എന്ന് പറഞ്ഞിട്ടുള്ളതാണ്.... അതാണ് ദേഷ്യത്തിന്റെ കാരണം എന്ന്.....
എന്നാലും വല്യമ്മച്ചി തകർത്താഭിനയിക്കുവാ..... ഒന്നും അറിയാത്ത പോലെ പറഞ്ഞു

"എന്താണ് മോനെ...."

"എങ്ങോട്ടാ ഈ ചാടിത്തുള്ളി പോവുന്നെ....."

അതൊന്നുമില്ലടാ മോനെ പിള്ളാരൊക്കെ കൂടെ തൊടിയിൽ ഇറങ്ങിയിട്ടുണ്ട് മോൾ ഒറ്റയ്ക്ക്.....അവളെ അവരുടെ അടുത്തു വിടാൻ വേണ്ടി പോവാ....

"എവിടേക്കും പോവണ്ട അവരോട്  ഇങ്ങോട്ട് വരാൻ പറ അല്ലെ അവളോട് ഇവിടെങ്ങാനും അടങ്ങിയിരിക്കാൻ പറ....."

"ഞാൻ എങ്ങടം പോണില്ലെങ്കിൽ പോകുന്നില്ല... എന്നാ എന്റെ മോൻ ഒരു കാര്യം ചെയ്യ് ഇവളെ അവരുടെ അടുത്തുകൊണ്ട് വിട്ടേച്ചു വാ...."

"എനിക്ക് കുഞ്ഞു കളിച്ചു നടക്കൽ അല്ല പണി എനിക്ക് വേറെ ഒരുപാട് പണി ഉണ്ട്....."

വല്യമ്മച്ചി മെല്ലെ ചെറുക്കന്റെ ചെവിയിൽ പോയി ഉച്ചയ്ക്കലത്തെ സംഭവം അവളോട് പറഎണ്ടെങ്കിൽ അവളെയും കൊണ്ട് പൊക്കോ.....അല്ലെങ്കിൽ നിന്നെ അവളുടെ മുന്നില് വെച്ച് തന്നെ നാറ്റിക്കും ഞാൻ.....അവളെ കെട്ടി പിടിച്ചതും ഉമ്മ വച്ചതും ഒക്കെ പറയാണോ ഞാൻ ..... മുഖത്ത് നല്ല ദേഷ്യം ആണേലും ജാനുനേം കൂട്ടി നടന്നു.....
വല്യമ്മച്ചി പറഞ്ഞാൽ പറഞ്ഞതായതുകൊണ്ട് തന്നെ പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല....
ദേഷ്യം പുറത്തു കാണിക്കാതെ അവളെ വിളിച്ചുകൊണ്ട് പോയി......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഓഹോ അപ്പൊ അന്നമ്മച്ചി ഇത്രം വലിയ പുള്ളിയാണോ?.... ഭീകരനായ ഈ  ചേട്ടൻ പോലും  അന്നമ്മച്ചിയുടെ ഒരു വാക്കിന് മുന്നിൽ പേടിച്ചുപോയി......

അപ്പന്നമ്മച്ചിയെ കുപ്പിയിലാക്കിയ ഇവടെ വിലാസം..... നടക്കുന്നതിനിടേൽ കൊച്ചു ഭയങ്കര ആലോചനയിലാ......

നമ്മുടെ കൊച്ചിന്റെ ആലോചന ഒക്കെ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ കൂടെ വന്ന ആളെ കാണുന്നില്ല...... മുന്നിലേക്ക്‌ നോക്കിയപ്പോൾ കണ്ടു ഒരുപാട് ദൂരെയായി എന്നെ നോക്കി നിൽക്കുന്നു...... ദഹിപ്പിക്കുന്ന നോട്ടം ..... മുഖം കണ്ടാൽ തന്നെ അറിയാം എന്നെ വലിച്ചുകീറാനുള്ള ദേഷ്യമുണ്ടെന്നു..... പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഓട്ടായിരുന്നു.... ഒറ്റ കുതിപ്പിനു പോയി ചേട്ടന്റെ മുമ്പിൽ നിൽക്കണം എന്നാ വിചാരിച്ചത് ....ജസ്റ്റ് മിസ്സ് ലാൻഡ് ആയതു കുറച്ചു മാറിപ്പോയി.... പ്രതീക്ഷിക്കാതെ നിന്നതുകൊണ്ട് ആവാം ചേട്ടനേം കൊണ്ടാ നേരെ മറിഞ്ഞുവീണ്.....ആ റബ്ബർ തോട്ടത്തിൽ ഞങ്ങൾ ശയന പ്രദക്ഷിണം നടത്തി......
വീഴ്ചയുടെ ആഘാതം ഒക്കെ മാറി എണീക്കാൻ നോക്കുമ്പോൾ പറ്റുന്നില്ല..... ഒരു ചൂടു നിശ്വാസം മുഖത്ത് തട്ടിയപ്പോൾ പിടഞ്ഞുപോയി...... പേരായിത ഒരു വികാരം എന്നെ പുൽകിയപ്പോൾ.....പതിയെ കണ്ണ് തുറന്നു നോക്കി...... കർത്താവെ ഇച്ചായൻ എന്റെ മേലെ.....
ഒന്നും പറയാൻ കഴിയാത്തൊരവസ്ഥ.... ശ്വാസം വിലങ്ങുന്നതുപോലെ.... കൈകലുകൾ ചലിക്കാത്തതുപോലെ
ശരീരമാകെ വിയർപ്പുകണം പൊടിഞ്ഞു..... മൊത്തത്തിൽ എന്തെന്നില്ലാത്തൊരു പരവേശം .......കുറച്ചു നേരം അങ്ങിനെ തന്നെ കിടന്നു....... എന്നിലെ ബലം ചോർന്നു പോവുന്നതുപോലെ.... പുള്ളീടെ മുഖത്തെ ഭാവം എന്താണെന്നു മനസിലാക്കാൻ സാധിക്കുന്നില്ല...... എന്നാലും ഇന്നുവരെ കണ്ടതിൽ നിന്നും വ്യത്യസ്തം.....  എന്നിൽ എന്തെല്ലാമോ മാറ്റങ്ങൾ വരുന്നതായി തോന്നി..... എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അവരെ തട്ടിമാറ്റി എണീറ്റു....

പുള്ളിയുടെ വക വഴക്കൊന്നും കിട്ടാതിരിക്കാൻ ഞാൻ കയറി അങ്ങോട്ട് വഴക്ക് ഉണ്ടാക്കി.....

" തനിക്ക് കണ്ണൊന്നും കാണില്ലേ.....മനുഷ്യൻ വരുന്ന വഴിയിൽ തന്നെ കേറി നിൽക്കണോ..... അതുകൊണ്ടല്ലേ ഇപ്പോ വീണത്....... "

" എടി നീ എങ്ങോട്ടാണ് കയറി പോകുന്നത് ഓടി വന്ന് എന്നെ തട്ടിയിട്ടതും പോരാ അവിടെനിന്ന് പ്രസംഗിക്കുന്നു...... "

" ആരേലും വരുന്നത് കണ്ടാൽ മാറി നിൽക്കണം അല്ലെൽ ഇങ്ങനെയൊക്കെ സംഭവിക്കും..... "

" ഇനി നീ ഒരക്ഷരം മിണ്ടിയാൽ നിന്നെടുത്ത ഞാൻ ആ തോട്ടിൽ എറിയും..... "

"ഞാൻ മിണ്ടും എന്റെ വായ എന്റെ സ്വാതന്ത്രം... താൻ പോടോ ജാഡതെണ്ടി ....."

"ഡീ........."
"നീ പോടാ..... "
പറഞ്ഞു തീർന്നതും ഓടാൻ നോക്കി പറ്റുന്നില്ല.... നിമിഷനേരംകൊണ്ട് വായുവിൽ ഉയർന്നു പൊങ്ങി..... നോക്കുമ്പോ അവൻ എന്നെ പൊക്കി എടുത്തിരിക്കുന്നു...... ഒന്നും നോക്കീല കാരിക്കൂവാൻ തുടങ്ങി......ഇനിയെങ്ങാനും തോട്ടിലെറിഞ്ഞാലോ.....ചെക്കാനുണ്ടോ കൈ അയക്കുന്നെ.... വിടുന്ന ലക്ഷണമില്ല........ ഞാനും ഒരിഞ്ചു അയഞ്ഞു കൊടുത്തില്ല ഞങ്ങളുടെ വഴക്കുകെട്ടാണ് പിള്ളേര് അവിടെ എത്തിയത്....... കണ്ടതോ നല്ല സീൻ..... എന്നേം തൂക്കി നിൽക്കുന്ന സിദ്ധു..... അവരെ കണ്ടതും ഒരു ദയയും ഇല്ലാതെ എന്നെ താഴെ ഇട്ട് ഒറ്റ പോക്ക് ആയിരുന്നു....

                                  തുടരും........


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️




കാർമേഘം പെയ്യ്‌തപ്പോൾ part -10

കാർമേഘം പെയ്യ്‌തപ്പോൾ part -10

4.4
1407

എന്താടി ഉണ്ടായത്..... വളരെ പരിഭ്രാന്തിയോടെ ജുന്നു വന്ന് കാര്യം തിരക്കി ഞാൻ നടന്നത് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.... അപ്പോഴാ ആനക്കുട്ടീടെ ആസ്ഥാനത്തെ ഡയലോഗ്..... "ഞാൻ കരുതി നിങ്ങൾ തമ്മിൽ ലബ് ആയെന്നു...." അതിനു കൂട്ടുപിടിക്കാൻ എന്നോണം വൈകയും കൂടെ കൂടി " ഞാനും അങ്ങനെ തന്നാടി വിചാരിചെ.... ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്...... പോകുന്നതിനു മുമ്പ് ഒരു കല്യാണം ഒക്കെ കൂടാന്ന വിചാരിച്ചേ....." "ഒന്ന് പോകുന്നുണ്ടോ പിള്ളേരെ റൊമാന്റിക്കാൻ പറ്റിയ ഒരു ചരക്കും..... അയാൾക്ക് ആകപ്പാടെ അറിയാവുന്ന വികാരം ദേഷ്യം മാത്രം ആണെന്നാ തോന്നുന്നേ.....വേറെ ആരെയും കിട്ടിയി