Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -10

എന്താടി ഉണ്ടായത്..... വളരെ പരിഭ്രാന്തിയോടെ ജുന്നു വന്ന് കാര്യം തിരക്കി ഞാൻ നടന്നത് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.... അപ്പോഴാ ആനക്കുട്ടീടെ ആസ്ഥാനത്തെ ഡയലോഗ്.....

"ഞാൻ കരുതി നിങ്ങൾ തമ്മിൽ ലബ് ആയെന്നു...."

അതിനു കൂട്ടുപിടിക്കാൻ എന്നോണം വൈകയും കൂടെ കൂടി

" ഞാനും അങ്ങനെ തന്നാടി വിചാരിചെ.... ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ്...... പോകുന്നതിനു മുമ്പ് ഒരു കല്യാണം ഒക്കെ കൂടാന്ന വിചാരിച്ചേ....."

"ഒന്ന് പോകുന്നുണ്ടോ പിള്ളേരെ റൊമാന്റിക്കാൻ പറ്റിയ ഒരു ചരക്കും.....
അയാൾക്ക് ആകപ്പാടെ അറിയാവുന്ന വികാരം ദേഷ്യം മാത്രം ആണെന്നാ തോന്നുന്നേ.....വേറെ ആരെയും കിട്ടിയില്ല......പ്രേമിക്കാൻ..."

" ഇവൾ ഇത്രയൊക്കെ പറഞ്ഞിട്ട് അവന്റെ കയ്യിൽ നിന്ന് രണ്ടെണ്ണം കിട്ടാതിരുന്നത് തന്നെ ഇവർക്കെന്തോ ഭാഗ്യം ഉള്ളതുകൊണ്ടാ...... " ജുന്നൂന്‍റെ ആസ്ഥാനത്ത് ഡയലോഗ്.......

അല്ല നിങ്ങൾ സംസാരം മാറ്റാൻ നോക്കണ്ട.... എന്നെ കൂട്ടാതെ എങ്ങോട്ടാ പോയെ....... അതുകൊണ്ടല്ലേ ആ കാലന്റെ കയ്യിൽ നിന്നും എനിക്ക് നല്ലത് കിട്ടിയത്.......

"എന്ന കൂട്ടാതെ പോയതിനു നിങ്ങൾക്ക് ശിക്ഷ ഉണ്ട്.............നാളെ വൈകുന്നേരം പള്ളിപ്പറമ്പിൽ കൊണ്ടുപോയി  അവിടെന്നു ഞാൻ പറയുന്ന സാധനം  ഒക്കെ എനിക്ക് വാങ്ങിതരണം......"

"ഇവളെങ്ങാനും  നമ്മടെ യേശുവിനെ വേണം പറഞ്ഞാലോ.....അതൊന്നും വാങ്ങാൻ കിട്ടൂല്ലട്ടോ......"

"ഒഞ്ഞു പോയെടാ....."

"എടാ എനിക്ക് വന്നപ്പോ മുതൽ ഒരു സംശയം. ഇവിടെന്താ നിങ്ങളുടെ വീട് അല്ലാതെ വേറെ ഒരു വീട് പോലും കാണാത്തത്....... നിങ്ങൾ വല്ല കാട്ടാളന്മാരാണോ......."ആനീടെ ആസ്ഥാനത്തെ ഡയലോഗ്..... എപ്പോഴും കൊച്ചിന്റെ കിളി പോയ സംസാരം ആയതോണ്ട് ആർക്കും ഒന്നും തോന്നീല്ല...

" അതിനെന്റെ അപ്പൻ ഈ സ്ഥലം ആർക്കും വിറ്റിട്ടില്ലല്ലോ..... "

"ഐ സി അപ്പോ നിങ്ങൾ എവിടത്തെ പാണക്കാരാലെ ...."

"ഒന്ന് പോയേടി.... അവളുടെ ഒരു കണ്ടുപിടുത്തം.... "

പരാതിയും പരിഭവവുമെല്ലാം പറഞ്ഞു തീർത്തു......പിന്നീട് പ്രകൃതി സൗന്ദര്യം എല്ലാ ആസ്വദിച്ച് അവരോട് കൂടെ നടന്നു.......നടക്കുമ്പോഴും മനസ്സിൽ മുഴുവൻ സിദ്ധുവിനോടൊപ്പം നടന്ന കാര്യങ്ങൾ കേറിവന്നുകൊണ്ടിരുന്നു......എത്ര വേണ്ടെന്ന് ശ്രമിച്ചിട്ടും അത് മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.......ലൈഫ് il ആദ്യമായാ ഇങ്ങനോരനുഭവം......

ആനിയും വൈകയും ഇടയ്ക്കിടയ്ക്ക് എന്നെ കളിയാക്കുന്നുണ്ട്..... അവരെ നല്ലപോലെ വഴക്കും പറഞ്ഞു.....പിന്നീട് ഞാൻ അതിനെക്കുറിച്ച് ഓർക്കാനേ പോയില്ല. പുഴയിലെല്ലാം പോയി ചാടി തിമിർത്തു കളിച്ചു.... വെള്ളത്തിന്റെ ഒഴുക്കിൽ ഉരുണ്ട്  കിടക്കുന്ന വെള്ളാരം കല്ലുകൾ ഞങ്ങൾ പെറുക്കിക്കൂട്ടി...... പുഴയിലെ മീനുകളെല്ലാം പിടിക്കാൻ ഒരു പാഴ്ശ്രമം നടത്തി......എന്നാലും മനസ് ഇവടെ ഒന്നും അല്ലെന്നൊരു തോന്നൽ......

"അയ്യേ ഞാൻ  എന്തിനാ അയാളെക്കുറിച്ച് ചിന്തിക്കുന്നേ.... എനിക്കൊന്നും വേണ്ട ആ മുരടനെ....."

പിന്നെ പതിയെ മനസിനെ എന്റെ കണ്ട്രോലിൽ കൊണ്ടുവന്നു

എല്ലാം ജീവിതത്തിലെ പുതുമയുള്ളതും മനോഹരമുള്ളതുമായ അനുഭവങ്ങൾ ആയിരുന്നു....... പ്രകൃതി സൗന്ദര്യ ആസ്വദിക്കുന്നതിനിടയിൽ സമയം പോയത് അറിഞ്ഞില്ല........

അവസാനം ഞങ്ങളെ കാണാതെ മമ്മി തിരഞ്ഞു വന്നപ്പോഴാണ് വീട്ടിലേക്ക് പോയത്..... മമ്മിയുടെ കയ്യിൽ നിന്ന് ജുന്നൂന് കണക്കിന് കിട്ടി..... പെമ്പിള്ളേരെ കൊണ്ട് സന്ധ്യ ആവുന്നത് കാണുന്നില്ലേ എന്നൊക്കെ പറഞ്ഞു... നമ്മൾ പിന്നെ മൈൻഡ് ചെയ്യാൻ പോയില്ല..... എന്തിനാ വെറുതെ വേലിയിൽ കിടക്കണ പാമ്പിനെ എടുത്ത് തോളിൽ ഇടുന്നെ......... ചെക്കൻ എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്....ഞാൻ കാരണം ആണ് വൈകിയത്....  എന്നിട്ടും അവനെ വഴക്കുപറയുമ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാത്തതിൽ നല്ല പരിഭവം ഉണ്ടായിരുന്നു അവന്........ അവൻ ഒരുപാട് തവണ പറഞ്ഞതാണ് പോവാന്നു..... ഞാൻ വെള്ളം കണ്ട സന്തോഷത്തിൽ മതിമറന്നു കളിച്ചു പോയി ......... പാവം ചെക്കൻ......

വഴക്കിനൊക്കെ ഒടുവിൽ മമ്മി ഞങ്ങളുടെ എല്ലാ തലയൊക്കെ തുടച്ചു തന്ന് ഡ്രസ്സ് ചേഞ്ച് ചെയ്യാനായി അയച്ചുവിട്ടു ...... മമ്മിയുടെ കേറിങ്ലൂടെ തന്നെ മനസ്സിലായി അവർക്ക് പെൺകുട്ടികളെ അത്രയ്ക്ക് ഇഷ്ടമാണെന്ന്. പിന്നെ നല്ല ചൂട് കാപ്പിയൊക്കെ കൊണ്ട് തന്നു.....പനി വന്നാലൊന്നു നല്ല പേടിയുണ്ട്..... പിന്നെ നമ്മുടെ അപ്പൻ ഡോക്ടർ ആയതുകൊണ്ട് കാശുകൊടുത്ത് ചികിത്സിക്കേണ്ടല്ലോ.....
എനിക്ക് ഒട്ടും പേടിയുണ്ടായിരുന്നില്ല.....മമ്മിയുടെ കാപ്പി ഒക്കെ കുടിച്ചു മുകളിലെ റൂമിൽ ഫോൺ എടുക്കാനായി തിരഞ്ഞപ്പഴാ  എന്നെ നോക്കി ദഹിപ്പിക്കുന്ന മുഖം......പൊട്ടുന്ന ബലൂണ് കണക്കിന് ഇരിക്കുന്ന ജുന്നുവിന്‍റെ ചേട്ടൻ...... ഇയാൾ എന്തിനാ തന്നെ ഇങ്ങനെ നോക്കുന്നെ .... എന്നും വിചാരിച്ചു ഞാൻ മെല്ലെ സ്റ്റെപ്പ് കയറി..... ഞങ്ങൾക്ക് തന്ന റൂമിലേക്ക് പോയി..... പിള്ളാര് പിന്നെ ഹാൾല് കത്തിയടിച്ചിരിപ്പ...... അമ്മേനെയും അച്ഛനും വിളിച്ചില്ലേൽ പിന്നെ അത് പ്രശ്നമാ.... ആകപ്പാടെയുള്ള  ഒരു സന്ധാനം ആയിപ്പോയില്ലേ..... വിളിക്കാതിരുന്നാൽ പിന്നെ പിണക്കമായിരിക്കും.....ഫോൺ എടുത്ത് അമ്മയെ ഡയൽ ചെയ്തു.....ബാൽക്കണിയിൽ കാറ്റ് കൊണ്ട് അമ്മയുടെ അച്ഛന്റെ വിശേഷം ഒക്കെ ചോദിച്ചു. ഇവിടുത്തെ വിശേഷം പറച്ചിലും  ഒക്കെ കൂടെ ആയി  ഒരുപാട് നേരം സംസാരിച്ചു.... ഫോൺ ഓഫ് ചെയ്ത് പതിയെ റൂമിലേക്ക് നടന്നു.... എന്തിലോ തട്ടി നിന്നപ്പോൾ പതിയെ തലയുയർത്തി നോക്കി  ജുന്നൂന്റെ ചേട്ടൻ.....പണി പാളി.....

എനിക്ക് പേടി തോന്നിയെങ്കിലും പുറത്തുകാണിക്കാതെ  പുള്ളിയോട് ഞാൻ ചോദിച്ചു.......

"എന്താടോ പെൺപിള്ളരുടെ മുറീല് തനിക്ക് കാര്യം...."

"നിനക്കെന്നെ ടാ   പോടാ വിളിക്കണോടി....
നീ എന്നെ എന്താ വിളിച്ചത് ജാഡ തെണ്ടീന്നോ, ആരാടി ജാഡ.... ഞാൻ നിനക്ക് ഇപ്പൊ കാണിച്ചു തരാടി....ജാഡ എന്താണെന്നു.....
നീ എന്റെ ജാഡ കാണാൻ കിടക്കുന്നേയുള്ളൂ......"

മനസ്സിൽ എവിടെയോ ഒരു അപകട സൂചന മുഴങ്ങി .... പതിയെ പുള്ളി എന്റെ അടുത്തേക്ക് വരാൻ തുടങ്ങി..... പുള്ളി വരുന്നതിനനുസരിച്ച്  ഞാനും ബാക്കിലേക്ക് ഓരോച്ചുവാടായി വച്ചു..... ചുമരിൽ തട്ടിൽ നിന്നപ്പോഴാണ് ഇനി ബാക്കിലേക്ക് പോവാൻ സ്ഥലം ഇല്ലെന്ന കാര്യംത്തിൽ ബോധം വന്നത്.....

ദൈവമേ ഈ പണ്ടാരക്കാലൻ എന്നെ എന്ത് ചെയ്യാൻ പോവാ.....

അവൻ എന്റെ അടുത്തേക്ക് വന്നു എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്നു..... എന്നാലും വിട്ടു കൊടുക്കാൻ  തയ്യാറായിരുന്നില്ല....
അവനെ കണ്ടാൽ തന്നെ അറിയാം എന്നോടുള്ള ദേഷ്യം മുഴുവൻ അവന്റെ മുഖത്ത് ഉണ്ടെന്ന്..... ഞാൻ പെട്ടെന്ന് ആരെയേലും വിളിക്കാനായി വായ തുറന്നു അവന്റെ കൈ കൊണ്ട് എന്റെ വായ അടച്ചുപിടിച്ചു...... അവൻ ഒന്നൂടെ എന്നിലേക്ക്‌ ചേർന്ന് നിന്നു......പെട്ടന്ന് ഉണ്ടായ നടുക്കത്തിൽ ഞാൻ ഒന്നും തന്നെ ചെയ്തില്ല...... ചെയ്യാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാവും ശെരി.....അവൻ വീണ്ടും എന്നിലേക്ക്‌ ചേർന്ന് നിന്നു....എന്റെ ശരീരം വിറകൊള്ളുന്നുണ്ടെങ്കിലും അത് പുറമേ കാണിക്കാതിരിക്കാൻ ഞാൻ മാക്സിമം ട്രൈ ചെയ്തു......
പെട്ടെന്ന് എവിടെനിന്നോ കിട്ടിയ ധൈര്യത്തിന് ഞാൻ വിളിച്ചു..... മമ്മി..... അവൻ പുറകിലേക്ക് നോക്കുന്ന നേരം കൊണ്ട് ഞാൻ  ഓടി രക്ഷപെട്ടു......
റൂമിനു പുറത്തിറങ്ങിയിട്ടും കിതപ്പ് മാറുന്നുണ്ടായിരുന്നില്ല.....

                        തുടരും.......



കാർമേഘം പെയ്യ്‌തപ്പോൾ part -11

കാർമേഘം പെയ്യ്‌തപ്പോൾ part -11

4.8
1432

ശെ.... അവളെ എങ്ങനെയെങ്കിലും വിരട്ടി ഓടിക്കാൻ ആയിരുന്നു എന്റെ പ്ലാൻ.... ആ കുരുപ്പു  ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും വിചാരിച്ചില്ല.......... അവളെ കാണുമ്പോൾ  വല്യമ്മച്ചി എന്നെ ഒരുമാതിരി നോട്ടവും ഇളക്കലും.....  അതും പോരാഞ്ഞു ആക്കിച്ചിരിയും........ അതുകൊണ്ടാണ് ഈ കുരുപ്പ് ഒരു നിമിഷം പോലും ഇവിടെ വേണ്ടാന്ന് തീരുമാനിച്ചത്......ഇവളെനിക്ക് പാരയാവാനാണ് ചാൻസ്........ പോരാത്തതിന് അവൾക്ക് തീരെ ബഹുമാനമില്ല...... പേടി അടുത്തുകൂടെ പോയിട്ടില്ല...... ഇങ്ങനീയുണ്ടോ പെൺപിള്ളേർ.........ഹോ വല്ലാത്ത സാധനം തന്നെ........ വന്നതും വീട്ടുകാരെ മൊത്തം കയ്യിലെടുത്തു....... മമ്മയ്ക്കും പപ്പയ്ക്കും വായ തുറന്നാൽ അവളെ കുറിച