Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -11

ശെ.... അവളെ എങ്ങനെയെങ്കിലും വിരട്ടി ഓടിക്കാൻ ആയിരുന്നു എന്റെ പ്ലാൻ.... ആ കുരുപ്പു  ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും വിചാരിച്ചില്ല..........
അവളെ കാണുമ്പോൾ  വല്യമ്മച്ചി എന്നെ ഒരുമാതിരി നോട്ടവും ഇളക്കലും.....  അതും പോരാഞ്ഞു ആക്കിച്ചിരിയും........ അതുകൊണ്ടാണ് ഈ കുരുപ്പ് ഒരു നിമിഷം പോലും ഇവിടെ വേണ്ടാന്ന് തീരുമാനിച്ചത്......ഇവളെനിക്ക് പാരയാവാനാണ് ചാൻസ്........ പോരാത്തതിന് അവൾക്ക് തീരെ ബഹുമാനമില്ല...... പേടി അടുത്തുകൂടെ പോയിട്ടില്ല...... ഇങ്ങനീയുണ്ടോ പെൺപിള്ളേർ.........ഹോ വല്ലാത്ത സാധനം തന്നെ........ വന്നതും വീട്ടുകാരെ മൊത്തം കയ്യിലെടുത്തു....... മമ്മയ്ക്കും പപ്പയ്ക്കും വായ തുറന്നാൽ അവളെ കുറിച്ച് പറയാനെ നേരം ഉള്ളൂ...... ആ ഇനി ഇപ്പൊ ഒരു ദിവസം കൂടെ സഹിച്ചാൽ മതിയല്ലോ നാളെ പള്ളി പെരുന്നാൾ കൂടി മറ്റന്നാൽ പൊയ്ക്കോളും കുരിപ്പുകൾ........ അതുവരെ അവളിരിക്കുന്ന പരിസരത്ത് പോലും പോകാതിരിക്കുന്നതാ എനിക്ക് നല്ലത്.......

ഒരു ചിരികേട്ടാണ് ചിന്തയിൽ നിന്നു പുറത്തു വന്നത്........നോക്കുമ്പോ അന്നക്കുട്ടിയാ.....

\"എന്താ ഇപ്പൊ ഇത്രേം ചിരിക്കാൻ മാത്രം......\"

\"കള്ള തെമ്മാടി നിനക്കൊന്നും അറിയില്ലല്ലേ...... ആ കൊച്ചിനെ കാണാനല്ലേടാ നീ ഈ മുറിയിൽ വന്നത്..... എന്നിട്ട് അത് കാറി കൂവി ഓടുന്നത് കണ്ടല്ലോ...... വീണ്ടും പണി പറ്റിച്ചോ.....\"

ഹോ... പെട്ടു..... വല്യമ്മച്ചി ആയതോണ്ട് പറയുവല്ല പുള്ളി CBI ആ എന്തു പറഞ്ഞാലും രക്ഷയില്ല.....പറഞ്ഞു കുളമാക്കുന്നതിലും നല്ലതു ഒന്നും പറയാതെ എസ്‌കേപ്പ് അടിക്കുന്നതാ.... പിന്നൊന്നും നോക്കീല room വിട്ട് ഒറ്റപോക്കായിരുന്നു.......

ഹോ രക്ഷപെട്ടു.....
ഇനി ആ കുരുപ്പ് പോകുന്നവരെ വല്യമ്മച്ചിയുടെ മുമ്പിലും പെടാതിരിക്കുന്നതാ എന്റെ ആരോഗ്യത്തിന് നല്ലത്.......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

എന്റെ ദൈവമേ അയാളെന്താ ഇങ്ങനെ....അയാളിപ്പോ എന്നെ എന്തു ചെയ്യാൻ പോയതാ..... ഓടിത്താഴെയെത്തിയതും ജുന്നൂന്റെ കൈയിൽ പിടിച്ചു......പേടികൊണ്ടല്ല ഒരു ധൈര്യത്തിന്....കിതാപ്പടാക്കാൻ നല്ലപോലെ പാടുപെട്ടു....... എന്റെ കണ്ണുകൾ അറിയാതെ തന്നെ മുകളിലേക്കു പോയി...... ജുന്നു ഇനി എന്തേലും ചോദിച്ചാലോ എന്ന് കരുതിയെങ്കിലും അവൻ ഒന്നും എന്നോട് ചോദിച്ചില്ല...... പിന്നീട് അവന്റെ ചേട്ടനെ ആ ഭാഗത്തൊന്നും കാണാതായപ്പോൾ ആശ്വാസമായിരുന്നു.......

അടുക്കളയിൽ പോയി മമ്മി  ചെയ്യുന്നതൊക്കെ നോക്കി നിന്നു.....കുക്കിംഗ്‌ ചെയ്യാൻ അറിയാത്തതുകൊണ്ട് ആ സാഹസത്തിനു മുതിർന്നില്ല....മമ്മ വീട്ടിലെ വിശേഷം പറച്ചിലായിരുന്നു.... ജുന്നൂനേം സിദ്ധുനേം കുറിച്ച് വാ തോരാതെ പറഞ്ഞുകൊണ്ടിരിപ്പാ കക്ഷി....  ജുന്നൂനെക്കാളും മമ്മി പറഞ്ഞുകൊണ്ടിരുന്നത് ചേട്ടനെ കുറിച്ചാ....
ചിരിക്കാൻ പോലും അറിയാത്ത ഈ ചേട്ടനെ കുറിച്ചാണോ മമ്മി ഈ വാതോരാതെ പറയുന്നത് ...... മമ്മി പറയുന്ന ചേട്ടനും ഇവിടെ കാണുന്ന  തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്....... പറയുമ്പോൾ മമ്മിടെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു...... എന്തോ പ്രശ്നമുള്ളതായി തോന്നിയെങ്കിലും മമ്മിക്ക് വിഷമമായാലോന്നു കരുതി ഞാൻ പിന്നീടൊന്നും ചോദിക്കാൻ പോയില്ല.....
മമ്മിയെ ഈ മൂഡിൽ നിന്ന് മാറ്റാൻ ഞാൻ മെല്ലെ പിന്നിലൂടെ ചെന്ന് വയറ്റിലൂടെ ചുറ്റിപിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു..... വീട്ടിൽ ആണേലും അമ്മയോട് ചെയ്യുന്ന പോലെ......

പിന്നീട് എല്ലാരും ചേർന്ന് ഭക്ഷണം കഴിച്ചു. ജുന്നൂന്റെ ചേട്ടൻ മാത്രം ഉണ്ടായിരുന്നില്ല അതെനിക്കൊരു ആശ്വാസമായിരുന്നു......
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ എല്ലാരോടും ആയി പറഞ്ഞു

\"നാളെ എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട് രാവിലെ ആരേലും എന്നെ മാളിൽ  കൊണ്ടോവോ...... \"

പിന്നെ അതിനു കൂട്ടുവിളിക്കാൻ മൂന്നും  കൂടെ ചേർന്നു വൈകുന്നേരം ആണ് പള്ളിയിലെ പരിപാടി അതുകൊണ്ട് തന്നെ ഉച്ചയ്ക്ക് മുന്പെ തിരിച്ചെത്തണം  മമ്മി നിർബന്ധം പറഞ്ഞു..... അങ്ങിനെ ഞങ്ങൾ ഡീൽ ok ആക്കി.....

സംഭവം എന്താന്നറിയാവോ ജുന്നൂനാ പുറത്തു പോവേണ്ടത് അവനു വഴക്ക് കേൾക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് എന്റെ തലയിൽ ഇട്ടതാ...... പള്ളിയിൽ പോകുമ്പോൾ ഇടാൻ ആയിട്ട് പുതിയ ഡ്രസ്സ് എടുക്കാനാ ഈ പുറപ്പാട്....ഒരുപാട് പെൺപിള്ളേര് വരുന്നതാ......അതോണ്ട് ചെക്കനൊന്നു ഒരുങ്ങണത്രേ......

അവൻ കാലുപിടിച്ചു പറഞ്ഞതുകൊണ്ട് ഞാൻ ok ആക്കി.... അല്ല പിന്നെ...  വെറുതെ അങ്ങനെ ok ഒന്നും പറഞ്ഞില്ല KFC  കൊണ്ടോവാൻ ഡിമാൻഡ് ചെയ്യ്തു.... പിന്നെ ചെക്കൻ മറുത്തൊന്നും പറഞ്ഞില്ല.....

രാത്രീലെ കളിയും സംസാരവും ഒക്കെ തീർന്നു എപ്പോഴാ ഉറങ്ങിയെന്നറിയില്ല ഡോറിൽ മുട്ടുകേട്ടാണ് ഉറക്കത്തിൽ നിന്നുണർന്നത്..... സമയം നോക്കിയപ്പോ 7:30 വീണ്ടും മുട്ടുകേട്ടപ്പോൾ തന്നെ മനസ്സിലായി ജുന്നു ആണെന്ന്... രണ്ട് തെറി വിളിക്കാമെന്ന് കരുതിയ വാതിൽ തുറന്നത് പക്ഷെ ചെക്കൻ എന്നെ തളർത്തിക്കളഞ്ഞു...
\" വേഗം റെഡിയാവ് KFC...... \"
പിന്നീട് ഞാൻ ഒന്നും പറയാൻ നിന്നില്ല.....
2എണ്ണതേം ചവിട്ടി എണീപ്പിച്ചു ഞാൻ ബാത്‌റൂമിൽ കേറി..... എല്ലാരും പെട്ടന്ന് തന്നെ റെഡി ആയി......

ഞാൻ ഒരു ബ്ലാക്ക് കളർ സിമ്പിൾ ഫ്രോക്ക് ആണ് ഇട്ടത്.... പിള്ളേരും ഫ്രോക്ക് തന്നെ സെറ്റ് ആക്കി.....

പിന്നീട് എല്ലാരും ചേർന്ന് താഴേക്കു ചെന്നു.... ഫുഡ്‌ അടിയും കഴിഞ്ഞ് എല്ലാരോടും യാത്ര പറഞ്ഞ് നേരെ മാളിലേക്ക്  വിട്ടു.....
മാൾ എത്തിയതും പേര് വായിച്ചു \"MANAKKAL MALL \".......

\" എടാ നിന്റെ വീട്ടുപേരും മോളിന്റെ പേരും ഒന്നാടാ...... \"

\" നിങ്ങൾക്ക് അപ്പൊ അതറിയില്ലേ  ഇതെന്റെ പപ്പേടെയ...... \"

അതിന് മുൻപ് മാളിൽ വന്നിട്ടുണ്ടേലും അന്നാണ് മനസിലായത്  മാൾ ഇവരുടെ സ്വന്തമാണെന്ന്......

\" അന്ന് ഞാൻ നിങ്ങളെയും കൊണ്ട് ഷോപ്പിംഗ് ന് വന്നപ്പോൾ  ഇവിടുന്ന് പൈസ വാങ്ങിയില്ലല്ലോ? അപ്പൊ മനസിലാക്കിക്കൂടെ..... \"

\"എടാ അത് നീ പേ ചെയ്‌തുന്ന ഞങ്ങൾ വിചാരിച്ചേ.....\"

ആ അതെന്തെലും ആവട്ടെ..... നടക്കു ഉച്ചക്ക് മുൻപ് ഒരുപാട് പണിയുണ്ട്......

\" അതെ മമ്മി എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു വൈകുന്നേരം പള്ളിയിൽ പോകുമ്പോൾ ഉടുക്കാൻ നിങ്ങൾക്ക് saree എടുത്തു കൊടുക്കണം എന്ന് dizzi ഡിസൈൻസ് ൽ മമ്മി തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട് നിങ്ങൾ അതിൽ കയറിക്കോ.... അപ്പോഴേക്കും ഞാൻ എനിക്കുള്ള ഡ്രസ്സ് എടുത്തിട്ട് വരാം.....\"

\" ഞങ്ങൾക്കൊന്നും ഡ്രസ്സ്‌ വേണ്ട നീ പോയെടാ...... \"

\" അതൊന്നും പറഞ്ഞാൽ പറ്റില്ല നിങ്ങളായിട്ട് സെലക്ട് ചെയ്തില്ലെങ്കിൽ ഞാൻ  എനിക്കിഷ്ടപ്പെട്ടത് സെലക്ട്‌ ചെയ്യും അവസാനം നിങ്ങൾ അതിടേണ്ടി വരും..... \"

\" അയ്യോ വേണ്ടേ.....ഞങ്ങൾ തന്നെ സെലക്ട് ചെയ്യാം ..... \"

അവസാനം അവൻ ഞങ്ങളെ ഷോപ്പിൽ ആക്കി അവനുള്ള ഡ്രസ്സ് സെലക്ട്‌ ചെയ്യാൻ പോയി..... ഷോപ്പിനകത്ത് കയറിയതും കണ്ടു സിദ്ധു ചേട്ടൻ..... ആള് നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു.......

\"എന്താ ഇവിടെ...... \"
\"ഡ്രസ്സ് എടുക്കാൻ.....\"
പേടിയുണ്ടേലും ആനി മറുപടി കൊടുത്തു.....
പുള്ളി എന്നെ നോക്കി.... സ്ഥായി ഭാവം ദേഷ്യം തന്നെ..... പേടിയായതോണ്ട് ഞാൻ പിന്നെ മുഖത്തേക്ക് നോക്കിയില്ല......
\" എടാ മെൽവീ.....ഇവർക്ക് എന്താ വേണ്ടതെന്ന് വെച്ചാ എടുത്ത് കൊടുക്ക്‌.....\"

കൂടെ ഉണ്ടായിരുന്ന ചേട്ടനോട് പറഞ്ഞു .....

പുള്ളി ഞങ്ങളെയും കൂട്ടി സാരി സെക്ഷനിലേക്ക് പോയി.....പുള്ളി പെട്ടന്ന് ഞങ്ങളോട് കൂട്ടായി......3പേരും സിംപിൾ ബ്ലാക്ക് saree തന്നെ സെലക്ട്‌ ചെയ്‌തു.....
ജുന്നു ഞങ്ങളെ തിരഞ്ഞു വരുമ്പോൾ കാണുന്നത് ഞങ്ങൾ ആ ചേട്ടനോട് കത്തിയടിച്ചിരിക്കുന്നതാ .... പുള്ളി ജുന്നൂന്റെ ആന്റിടെ മോൻ ആണത്രേ.... മെൽവിൻ.... ഇവന്റെ ചേട്ടനെ പോലെ ഒന്നുമല്ല പുള്ളി പെട്ടെന്ന് തന്നെ കമ്പനിയായി...... അവസാനം ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് KFC യിലും ഞങ്ങളോടൊപ്പം മെൽവിച്ചൻ ഉണ്ടായിരുന്നു...... പോവാൻ നേരത്ത് bye പറയാൻ തിരിഞ്ഞപ്പോ കാണുന്നത് എന്നെ ദേഷ്യത്തോടെ നോക്കുന്ന സിദ്ധു ചേട്ടനെയാ..... ഇനി ഇവിടെ നിൽക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നു മനസിലാക്കി ഞാൻ വേഗം കാറിൽ കേറിയിരുന്നു......

                              തുടരും........



കാർമേഘം പെയ്യ്‌തപ്പോൾ part -12

കാർമേഘം പെയ്യ്‌തപ്പോൾ part -12

4.8
1407

എന്തെന്നറിയില്ല കറങ്ങി നടന്നത് കൊണ്ടായിരിക്കും  നല്ല ഷീണം..... ഉറങ്ങാതെ ശെരിയാവില്ല.....ബെഡിലേക്ക് വീഴാൻ തുടങ്ങിയതും ആനിക്കൊച്ചു തടഞ്ഞു..... വേറൊന്നും കൊണ്ടല്ല ഉറങ്ങിയാൽ പിന്നെ ഞാൻ സുനാമി വന്നാലും അറിയില്ല..... അവക്കതു നന്നായി അറിയാം.... പള്ളീലേക്കു പോണ്ടതല്ലേ....മമ്മി 6 മണിക്ക് പോവാന്ന് പറഞ്ഞതാ പക്ഷെ ജുന്നൂന് നിർബന്ധം 3:00 മണിക്ക് തന്നെ അവിടെ എത്തണംന്ന്..... ഞാനും വിചാരിച്ചു ഒരു അടി ലൈവ് ആയി കാണാമല്ലോന്ന്. വൈഗ റൂമിലേക്ക്‌ വന്നപ്പോ എന്നെ ഉറങ്ങാതെ നോക്കാൻ അവളെ ഏൽപ്പിച്ചു ആനിക്കൊച്ചു കുളിക്കാൻ കേറി....... ഞങ്ങൾ  അന്താക്ഷരിക്ക് കടക്കാൻ നിൽക്കുമ്പോഴാ താഴെ നിന്നും മമ്