Aksharathalukal

ഭാഗം -1


കോട്ടയത്തു നിന്ന് ഇടുക്കിയിലേക്കുള്ള  കെ എസ് ആർ റ്റി സി ബസിലെ യാത്ര മഴ ആയതിനാൽ എനിക്ക്  അത്ര സുഖകരമായി തോന്നിയില്ല. ഓരോ തവണയും വീട്ടിൽ പോയ് വരുമ്പോഴും ഇടുക്കി എനിക്കൊരു പുതുമ ഒരുക്കിവെക്കാറുണ്ട് .  ദൂരെ കാണുന്ന മലനിരകളും അവയുടെ ഹൃദയത്തിൽ നിന്ന് ഒലിച്ചിറങ്ങുങ്ങുന്ന ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും എന്നിൽ പറയാനാവാത്ത പ്രേതീതി ഉരുവാക്കിയിരുന്നു. ഒരു പക്ഷെ എന്റെ നാടിനെ എനിക്കടുത്തറിയാവുന്നത് കൊണ്ടാവും കോട്ടയത്തെ കാഴ്ചകളിൽ ഒരു വിരസത എനിക്ക് അനുഭവപ്പെട്ടത് എങ്കിലും ജോലി തിരക്കിൽ നിന്നും കുറച്ചു ദിവസത്തെ വിശ്രമത്തിനു വേണ്ടിയാണു ഞാൻ വീട്ടിലേക്ക് പോരാൻ തീരുമാനിച്ചത്. 
എന്റെ യാത്രകളിൽ ഹെഡ് സെറ്റ് വച്ചു പാട്ടു കേട്ടിരിക്കുന്നത് എന്റെ പതിവാണ്. പിന്നെ, ആ പാട്ടിലെ കഥാപാത്രങ്ങളായി മാറുകയാണ് . ജീവിതവും സ്വപ്നവും ഇടകലരാൻ ഒരുങ്ങുന്നത് പോലെ,.......

          പെട്ടന്നാണ് എന്റെ സോങ് ലിസ്റ്റിലെ അടുത്ത പാട്ട് വന്നത്.


     \"ചിന്ന ചിന്ന ആസയ്.............

സിറകടിക്കും  ആസയ്............... \"


എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് അതിന്റ ഓരോ വരിയിലും എനിക്ക് കാണാൻ ഏറെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ആദ്യമായി ഞാൻ ഈ ഹൈറേഞ്ചിന്റെ വഴികൾ കടന്നു വന്നത് ഇന്നും ഞാൻ ഓർക്കുന്നു. എനിക്ക് അന്ന്  എട്ടു വയസ്സ്, എന്റെ ജീവിതത്തിൽ ഏറ്റുവും ആദ്യമായി ഒരു വിനോദ യാത്രകെന്നപോലെ അമ്മയുടെ ജന്മനാട്ടിലേക്കു ഞാൻ അന്ന് വന്നു.    

     മഞ്ഞു മൂടിയ മലനിരകൾ, പരവധാനി പോലെ പരന്നുകിടക്കുന്ന തൈല തോട്ടങ്ങൾ, തലയിൽ പ്ലാസ്റ്റിക് ചാക്കും ധരിച്ചു വരിവരിയായി നടന്നു നീങ്ങുന്ന കുറെ സ്ത്രീകൾ, രാത്രികാലങ്ങളിൽ അടുത്തു കാണാനാകുന്ന നക്ഷത്രലോകം എന്നിങ്ങനെ എന്റെ കുഞ്ഞുമനസിനെ വശികരിക്കാൻ ഒരുങ്ങി നിന്ന ഒരുപാട് കാഴ്ചകൾ ഉണ്ടായിരുന്നു. അതൊക്കെ എന്നിലേക്ക്‌ ആഴ്ന്നു ഇറങ്ങുകയായിരുന്നു.

     സമയം 1 മണി ബസ് നെടുങ്കണ്ടം ബസ് സ്റ്റാന്റ് എത്തി. കാഴ്ച്ചകളിലും പാട്ടിലും ലയിച്ചു പോയതുകൊണ്ട് ഇവിടെ എത്തിയത് പോലും അറിഞ്ഞില്ല. എന്തായാലും കോമ്പയാറ് വരെ ചെല്ലേണ്ടതായത് കൊണ്ട് വീട്ടിൽ ഊണ് കിട്ടുന്ന പതിവ് കടയിൽ നിന്ന് തന്നെ കഴിക്കാൻ തീരുമാനിച്ചു.

കോമ്പയരിലേക്കുള്ള ബസ് യാത്രയേക്കാൾ എനിക്കിഷ്ടം ജീപ്പിൽ പോകുന്നതാണ്. അതി സാഹസികമായി അവർ ജീപ്പ് ഓടിക്കുന്നത് കാണുന്നത് തന്നെ ഒരു രസമാണ്. ഓരോ മലയിടുക്കുകളും താണ്ടി ചെറിയ നീർ തൊടുകളിലെ വെള്ളം തെറുപ്പിച്ചും പോകുമ്പോൾ വണ്ടിയുടെ പിന്നിലിരുന്നു. നെഞ്ചിടിപ്പ് അളക്കാനും ആസ്വാധിക്കാനുമാണു എനിക്ക് പ്രിയം.

      ജീപ്പിറങ്ങി പടവുകൾ കയറുമ്പോൾ കളഞ്ഞു പോയതെന്തോ തിരികെ കിട്ടിയ  തെളിച്ഛമായിരുന്നു എന്റെ ഉള്ളിൽ......
                              
                                  (തുടരും.....)



ഭാഗം -2

ഭാഗം -2

3.5
529

മൂടൽ മഞ്ഞിന്റെ കുളിർമ്മയിൽ തെളിഞ്ഞ സൂര്യന്റെ വെളിച്ചം ഈർപ്പം നിറഞ്ഞ ജനൽ ചില്ലിനെ വകഞ്ഞു മാറ്റി എന്റെ കണ്ണിൽ പതിച്ചു. യാത്രയുടെ ക്ഷീണം മാറാൻ ഒന്നു മയങ്ങാൻ പോലും അനുവദിക്കാതെ അവ എന്നെ വിളിച്ചുണർത്തി.അപ്പോഴേക്കും പതിവിലും താമസിച്ചു എന്റെ കൂട്ടുകിടപ്പുകാരിയും പാചകക്കാരിയുമായ മീനമ്മ വന്നു. പാചകക്കാരിയാണെങ്കിലും അതിന്റെതായ വേർതിരിവുകൾ ഞങ്ങളിൽ ഉണ്ടായിരുന്നില്ല.  പിന്നെ എനിക്കുവേണ്ടി  പലഹാരങ്ങളും അവർ കൊണ്ട് വന്നു. നല്ല മണമുള്ള കുമ്പിളപ്പവും വട്ടയപ്പവും ഇലയടയും ഒക്കെ...... എത്ര കഴിച്ചാലും എന്റെ കൊതി തീരില്ല അത്രക്കുണ്ട് അതിന്റെ സ്വാദ്  ഞങ്ങൾക്