Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -12

എന്തെന്നറിയില്ല കറങ്ങി നടന്നത് കൊണ്ടായിരിക്കും  നല്ല ഷീണം..... ഉറങ്ങാതെ ശെരിയാവില്ല.....ബെഡിലേക്ക് വീഴാൻ തുടങ്ങിയതും ആനിക്കൊച്ചു തടഞ്ഞു..... വേറൊന്നും കൊണ്ടല്ല ഉറങ്ങിയാൽ പിന്നെ ഞാൻ സുനാമി വന്നാലും അറിയില്ല..... അവക്കതു നന്നായി അറിയാം.... പള്ളീലേക്കു പോണ്ടതല്ലേ....മമ്മി 6 മണിക്ക് പോവാന്ന് പറഞ്ഞതാ പക്ഷെ ജുന്നൂന് നിർബന്ധം 3:00 മണിക്ക് തന്നെ അവിടെ എത്തണംന്ന്..... ഞാനും വിചാരിച്ചു ഒരു അടി ലൈവ് ആയി കാണാമല്ലോന്ന്. വൈഗ റൂമിലേക്ക്‌ വന്നപ്പോ എന്നെ ഉറങ്ങാതെ നോക്കാൻ അവളെ ഏൽപ്പിച്ചു ആനിക്കൊച്ചു കുളിക്കാൻ കേറി....... ഞങ്ങൾ  അന്താക്ഷരിക്ക് കടക്കാൻ നിൽക്കുമ്പോഴാ താഴെ നിന്നും മമ്മി വിളിച്ചത്.... ഉറങ്ങാതിരിക്കാൻ ഒരു ബുക്ക് തന്നിട്ടാണ് വൈഗ താഴേക്ക് പോയത് ...... ബുക്ക്‌ അത് നമുക്ക് സ്ലീപ്പിങ് പിൽസ് പോലെയാന്ന് പാവം കൊച്ചിന്നറിയില്ലല്ലോ.... എന്താണെന്നറിയില്ല നിദ്രദേവിക്കെന്നെ പെരിത്തിഷ്ടാ....നിമിഷങ്ങൾക്കൊണ്ട് ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു............

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

നമ്മുടെ ആനിക്കൊച്ചു കുളികഴിഞ്ഞിറങ്ങുമ്പോൾ കാണുന്നത് തലയിണയും കെട്ടിപ്പിടിടിച്ചുറങ്ങുന്ന ജാനുനെയാ......

"ഹോ നശിപ്പിച്ചു....എത്ര മൊഞ്ജൻമാരെ കാണാൻ കിട്ടുന്ന അവസരമാ.... പോത്ത് എല്ലാം കുളമാക്കും...... ഇവിടെ വച്ചു ഏതേലും അച്ചായനെ സെറ്റാക്കാന്ന് വിചാരിച്ചാൽ ഈ ഉറക്കപിശാശ് എല്ലാം നശിപ്പിക്കുമെന്നാ തോന്നുന്നേ....."

" എന്തോന്നാടീ തനിയെ സംസാരിക്കുന്നെ..... "
റൂമിലോട്ടു കേറിവന്ന വൈഗ ആനിയോട് ചോദിച്ചു.....

" എന്റെ പൊന്നുമോളങ്ങോട്ടൊന്നു നോക്കിയേ നിന്നെ ഏൽപ്പിച്ചു പോയമുതലാ ആ കിടക്കുന്നത്..... "

"അയ്യോ......"

"എന്റെ പൊന്ന് പിള്ളേരെ ഒന്ന് വേഗം റെഡി ആവ് പോയിട്ട് ഒരുപാട് കാര്യമുള്ളതാ...."അങ്ങോട്ടു കേറിവന്ന ജഗ്ഗു പറഞ്ഞു...... ബാക്കി 2എന്നതിന്റേം കിളിപോയ നിൽപ്പ് കണ്ടാണ് അവൻ ബെഡിലേക്ക് നോക്കുന്നത്.....

"ഇതിനോട് ഞാൻ എത്ര തവണ പറഞ്ഞതാ ഉറങ്ങല്ലെന്നു..... അതിനെ പിടിച്ചേ നമുക്ക് ആ പൂളിൽ കൊണ്ടിടാം......"

"അത് വേണോടാ....."

" പിന്നെ എന്ത് ചെയ്യാനാ...... "

മമ്മിയോട് ചോദിക്കാം വാ.....
അങ്ങനെ മൂന്നും കൂടെ താഴേക്ക് വെച്ച് പിടിച്ചു..... വല്യമ്മച്ചിയും മമ്മിയും കൂടെ എന്തോ സംസാരത്തിലാ.....പിള്ളേര് കാര്യം പറഞ്ഞു.....

" അതിനെന്താ പ്രശ്നം നിങ്ങൾ പൊയ്ക്കോ പിള്ളാരെ അവള് ഉണരുമ്പോഴേക്കും മാത്തൻ(മാത്യു ജഗ്ഗുന്റെ pappa )വരും ഞാൻ അവന്റെ കൂടെ അയച്ച് വിട്ടോളാം....... മേരീ നീ പിള്ളേരെ തനിച്ചു വിടണ്ട നീയും കൂടെ അവരുടെ ഒപ്പം പൊയ്ക്കോ....."

"ശെരി അമ്മേ...."

അങ്ങനെ എല്ലാരും റെഡിയായി പോവാൻ നേരം ഒന്നൂടെ അവളെ വിളിച്ചു നോക്കി എവിടെ..... അനക്കം ഇല്ല....... പിന്നെ ബാക്കി എല്ലാരും നേരെ പള്ളിയിലേക്ക് വെച്ച്  പിടിച്ചു........ബ്ലാക്ക് saree ല് സുന്ദരി ആയാണ് 2ന്റേം പോക്ക്......ചെക്കനും ഒട്ടും കുറവല്ല നല്ല മൊഞ്ചനായി തന്നെ ഇറങ്ങി......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഞാൻ പതിയെ കണ്ണുതുറന്നു നോക്കി..... നോക്കിയത് നേരെ ബാത്‌റൂമിലേക്കാ.....ആന കുളിച്ചിടത്തു അവളുടെ പൂടപോലുമില്ല വേഗം ഫോൺ എടുത്തു ടൈം നോക്കി....5:30  ഗുഡ്...... അപ്പൊ മൂന്നര മണിക്കൂർ ഉറങ്ങി...... ആരേലും വീട്ടിൽ ബാക്കിയുണ്ടോ......അതോ എന്നെ പൂറ്റിവച്ചു എല്ലാരും ചേർന്ന് പോയോ ....പതിയെ സ്റ്റേർ ഇറങ്ങി
നോക്കുമ്പോൾ വല്യമ്മച്ചിയുണ്ട്......

"അന്നമ്മോ.... അവരൊക്കെവിടെ....."

" എത്ര നേരാടി കൊച്ചേ അവര് നിന്നെ വിളിച്ചത്..... അവരൊക്കെ പോയി ഇനി പപ്പ വരുമ്പോ പപ്പയുടെ കൂടെ നിന്നെ അയച്ച് വിടാം..... "

" വല്യമ്മച്ചിയും വായോ ഞാൻ കോണ്ടോവാം ..... "

" ആദ്യം നിന്നെ കൊണ്ടോവാൻ ആരേലും വരുമോന്ന് നോക്ക്..... "

"Eeeee......"

"കാലുകൊണ്ട് മേലാടി കൊച്ചേ.... അല്ലേൽ ഞാൻ വന്നേനെ.......നീ പോയേച്ചും വാ......"

മുറ്റത്ത് വണ്ടിയുടെ ഹോണടി കേട്ടപ്പോൾ തന്നെ വലിയമ്മച്ചി  എന്നെ റെഡി ആവാൻ പറഞ്ഞയച്ചു...... ഞാൻ പോയി സാരിയൊക്കെ ഉടുത്തു സിംപിൾ മേക്കപ്പ് ചെയ്യ്തുവന്നു......


വല്യമ്മച്ചി എന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.... അടുത്തെത്തിയതും എന്നെ ചേർത്ത് പിടിച്ച് എന്നെ നെറ്റിയിൽ ഒരു ഉമ്മ തന്നു.....

"എന്റെ കൊച്ചു സുന്ദരിയാ....."

അത് പറഞ്ഞപ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....

" വല്യമ്മച്ചി....പപ്പ റെഡിയായോ..... "

" പപ്പ അല്ലാടി മോളെ നിന്നെ കൊണ്ടാക്കുന്നെ.....വേറൊരാളാ നിന്റെ കൂടെ വരുന്നേ..... "

"അതാരാ വല്യമ്മച്ചിയാണോ......"

"സിദ്ധുട്ടൻ കൊണ്ടാക്കും...."

എന്റെ കിളികളൊക്കെ ഏതു വഴിക്ക് പറന്നു പോയി എന്നാലോചിച്ചു ഞാൻ നിൽക്കുവായിരുന്നു.....

"എന്നെ കൊണ്ടോവാന്ന് പറഞ്ഞോ.....? "

" അതേടി കൊച്ചേ അവൻ റെഡിയായി ഇരിക്കുന്നത് കണ്ടില്ലേ..... "

അപ്പോഴാണ് ഞാൻ സെറ്റിയിലേക്ക് നോക്കുന്നത്......എന്നെo നോക്കിയിരിപ്പാ കക്ഷി പക്ഷേ  പതിവ് ഭാവത്തിൽ ഒരു മാറ്റവുമില്ല......ദൈവമേ ഇനിയെന്നെ വല്ല തോട്ടിലും കൊണ്ട് കളയാൻ ആയിരിക്കുമോ ഇങ്ങേരുടെ പ്ലാൻ..........പുള്ളിയെ ഞാൻ ഒന്ന് നേരെ നോക്കി ബ്ലാക്ക് ഷർട്ട്‌ ഉം ബ്ലാക്ക് കര വെള്ള മുണ്ടും..... എന്റെ പൊന്നോ പറയാതിരിക്കാൻ പറ്റില്ല എന്നാ മൊഞ്ചാ...... ഹോ... ഇങേരെ കണ്ടാൽ എന്റെ നെഞ്ച് ബാൻഡ് മേളം തുടങ്ങും....

" വേഗം വന്ന് കയറഡീ..... "

നശിപ്പിച്ചു..... അല്ലേലും ഞാനെന്തിനാ ഇങ്ങനൊക്കെ ചിന്തിക്കുന്നേ..... ഇനി അവളുമാര് പറഞ്ഞപോലെ എനിക്ക് ലവ് അറ്റ് 1st സൈട്  ആയിരിക്കുമോ......
No...... no.....   no......
ഈ കടുവടടുത്തു അങ്ങനെ ഒന്നും തോന്നിക്കൂടാ ജാനു...... കണ്ട്രോൾ.... കണ്ട്രോൾ.....

ഇങേരുടെ കൂടെ ആയതോണ്ട് എന്താണേലും ഞാൻ എന്റെ പതിവ് സീറ്റിൽ ഇരിക്കാൻ ഉദ്ദേശിച്ചിട്ടില്ല.... ബാക്ക് സീറ്റിൽ കയറി ഇരിക്കണം...... ജീവൻ പോയാലും ഒരു അക്ഷരം മിണ്ടരുത് ജാനു.... അറിയാത്ത സ്ഥലമാണ്....... ഇയാൾ എങ്ങാനും എന്നെ എവിടേലും കളഞ്ഞാലോ...... ഞാൻ എന്നോട് തന്നെ പറഞ്ഞു......ഞങ്ങളെ യാത്രയാക്കാൻ വല്യമ്മച്ചിയും വന്നു....... വീണ്ടും പെട്ടു....നോക്കുമ്പോ കാർ അല്ല ബൈക്ക്.... കിടിലൻ ബുള്ളറ്റ്...... ബുള്ളറ്റ് ഇഷ്ടാ പക്ഷേ കൂടെ ഇരിക്കുന്ന കടുവയെ ഓർത്തപ്പോ ഒരു പേടി പോരാത്തതിന് സാരിയും......

വല്യമ്മച്ചി കയറിക്കോളാൻ പറഞ്ഞത് കൊണ്ട് പിന്നെ ഒന്നും നോക്കിയില്ല വേഗം കയറിയിരുന്നു...... മോള് പേടിക്കേണ്ട കാറിനു പോയിക്കഴിഞ്ഞാൽ ഒരുപാട് ദൂരം നടക്കേണ്ടതായിട്ട് വരും. ഇന്ന് ഭയങ്കര തിരക്ക് അല്ലേ....... പള്ളി വരെ വണ്ടി പോകത്തില്ല..... ബൈക്ക് ആവുമ്പോൾ എങ്ങനെയെങ്കിലും കൊണ്ടോവാം അതാ അവൻ ബൈക്ക് എടുത്തത്......

ഒന്നാമത് ബൈക്കിൽ വൺസൈഡ് ഇരുന്നു ശീലമില്ലാത്തതുകൊണ്ടും രണ്ടാമത് സാരിയുടുത്തത് കൊണ്ടും നല്ല പേടി ഉണ്ടായിരുന്നു....... പോരാത്തതിന് ഈ കടുവായുടെ കൂടെയും...... എവിടെയാ ഒന്ന് പിടിക്കാ...... വണ്ടി നീങ്ങിതുടങ്ങിയതും പിന്നൊന്നും നോക്കിയില്ല രണ്ടും കൽപ്പിച്ച് പുള്ളിടെ തോളിൽ പതിയെ കൈവച്ചു പിടിച്ചു.........

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                                    തുടരും......



കാർമേഘം പെയ്യ്‌തപ്പോൾ  part -13

കാർമേഘം പെയ്യ്‌തപ്പോൾ part -13

5
1788

എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് എന്നോ തീരുമാനിച്ചതാ..... പക്ഷെ ഇവളെ കാണുമ്പോഴും അടുത്ത് വരുമ്പോഴുമൊക്കെ എനിക്കെന്നെ തന്നെ നഷ്ടമാവുന്നപോലെ...... അവളിലേക്കെന്നെ എന്തോ അടുപ്പിക്കുന്ന പോലെ..... രാവിലെ അവൾ ഫ്രോക്ക് ഇട്ടിട്ടു വന്നതും നല്ല ദേഷ്യം വന്നു..... മുട്ടിനു മേലെ ഡ്രസ്സ്‌ ഇട്ട്......അതാ ദേഷ്യത്തോടെ നോക്കിയേ..... അതും പോരാഞ്ഞു മെൽവിന്റെ വക... ഞാൻ അവന് അവളെ സെറ്റ് ആക്കി കൊടുക്കണത്രെ.... എന്താന്നറിയില്ല അതും കൂടെ കേട്ടപ്പോ ദേഷ്യം ഒന്നൂടെ കൂടിയതേ ഉള്ളു.... അവളെന്റെ ആരാ..... ആരുമല്ല...... പക്ഷെ എന്റെ മനസ് എന്നോട് തന്നെ തർക്കിക്കുന്നു..... അവൾ എന്റെ ആരൊക്കെയോ ആണെന്ന് .... എന്തെന