Aksharathalukal

❤️ From your Valentine❤️

Part 3



അതേ ചിരിയോടെയവൾ അടുത്ത പേജ് മറിച്ചുനോക്കി.. ആഹ് പേജിന്റെ വടക്കുകിഴക്കേമൂലയിൽ അതിമനോഹരമായ കയ്യക്ഷരത്തിൽ ഒരു പേര് കുറിച്ചിരുന്നു..

\"അലോക്..... അലോക്നാഥ്...

തുടർന്നു വായിക്കുക.... ✨️

\"കൊള്ളാം... അലോക്, ആള് പൊട്ടനാണെങ്കിലും പേര് പൊളിയാണല്ലൊ.😌അല്ല അങ്ങേരല്ലേ പോയെ ഇനിയിപ്പോയീ ഡയറി എന്ത് ചെയ്യും മാതാവെ?? 🙄ഇപ്പൊ പോയ മുതലിന്റെ സ്വഭാവം വെച്ചിട്ട് കഷ്ടപ്പെട്ട് അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുത്താലും തിരികെ പുച്ഛം മാത്രേ കിട്ടതത്തൊള്ളു.😬. So തൽക്കാലം ഈ ഡയറി എന്റെ കയ്യിൽ ഇരിക്കട്ടെ ഇനിയെപ്പോഴെങ്കിലും അങ്ങേരെ കാണുമ്പൊ കൊടുക്കാം😌..

ലില്ലി ഇത്രയൊക്കെ മനസ്സിൽ കണക്കുക്കൂട്ടി പോസ്‌റ്റോഫീസിലേക്ക് നടന്നു.. പക്ഷെ അപ്പോഴും അവൾ   വീണ്ടുമൊരു കണ്ടുമുട്ടൽ പ്രതീക്ഷിച്ചിരുന്നുവോ?? അറിയില്ല.. ✨️😉

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

\" ആഹാ വന്നോ മോളെ നീ???

ലില്ലിയെ പോസ്‌റ്റോഫീസിൽ കണ്ടതും ഗോപാലേട്ടൻ അവളെ അടുത്തേക്ക് വിളിച്ചു...

\"പിന്നല്ലാതെ, നമ്മുടെ ഗോപാലേട്ടൻ ഒരു കാര്യം പറഞ്ഞിട്ട് ലില്ലികുട്ടി കേൾക്കാതിരിക്കൊ മാഷെ???.. അവൾ അദ്ദേഹത്തിന്റെ തലയിലെ തൊപ്പി എടുത്ത് സ്വന്തം തലയിൽ വെച്ച് ഞെളിഞ്ഞു നിന്നു.. ഇതൊക്കെയവിടെ സ്ഥിരം പരിപാടിയായതുകൊണ്ട് അവിടെയുള്ള എല്ലാവരും ഒരു ചിരിയോടെയാണ് എല്ലാ കാര്യങ്ങളും നോക്കിക്കാണുന്നെ.. എന്താ കാരണം?? 😌നമ്മുടെ ലില്ലികൊച്ചിന്റെ പ്രധാന ഇരയാണ് ഗോപാലേട്ടൻ.ആഹ് നാട്ടിലെ സകലമാനകാര്യങ്ങളും അവളുടെ കയ്യിലെ പൊടിപ്പും തോങ്ങലും ചേർത്ത് ലില്ലി ഗോപലേട്ടന്റെയടുത്ത് തള്ളിമറയ്ക്കും.എല്ലാത്തിനും കൂട്ട് പുട്ടിനു പീര പോലെ മൃദുവും.😌പാവം ഗോപാലേട്ടനാണെങ്കിൽ ഇവരുടെ തള്ളുംകേട്ട് എല്ലാം വിശ്വസിച്ചു അന്തംവിട്ടു നിൽക്കും..🤭പക്ഷെ ശരിക്കും അത് മാത്രല്ലാട്ടോ കാര്യം. 🤗മക്കളില്ലാത്ത ഗോപാലേട്ടനു ലില്ലിയും മൃദുലയും സ്വന്തം മക്കളെപ്പോലെയാ, മൃദു ബാങ്കിലായതുകൊണ്ടുതന്നെ ഒരുപാട് കത്തുകളും, പേപ്പർസും, ഡോക്യൂമെന്റസും പോസ്റ്റ്‌ വഴി വരാറുണ്ട്, അതൊക്കെ എത്തിച്ചു കൊടുക്കുന്നത് ഗോപാലേട്ടനും.. അങ്ങനെയാണ് നമ്മുടെ നായികമാർക്ക് ഗോപാലേട്ടനെ പരിചയം..

\"എടി കാ‍ന്താരി ആഹ് തൊപ്പിയിങ്ങു തന്നെ അല്ലെങ്കിലെ പുറത്ത് മനുഷ്യനെ കൊല്ലുന്ന വെയിലാ... 😬പാവം ഗോപാലേട്ടൻ തൊപ്പി വാങ്ങി തിരികെ അങ്ങേരുടെ തലയിൽ തന്നെ വെച്ചു..


\"ഓഹ് അല്ലെങ്കിലും ആർക്ക് വേണം നിങ്ങൾടെ ഉണക്കതൊപ്പി കാർന്നോരെ. 😬അങ്ങ് നമ്മെ വിളിച്ച കാര്യം ബോധിപ്പിച്ചിരുന്നെങ്കിൽ നോമങ്ങോട്ട് പോയേനെ.. 😌\"

\" ഈ പെണ്ണിനെകൊണ്ട്... 🤭 ഗോപലേട്ടൻ ചിരിച്ചുകൊണ്ട് താൻ ഭദ്രമായി കരുതി വെച്ച കത്ത് അവൾക്ക് നേരെ നീട്ടി..ലില്ലി ഒരു സംശയത്തോടെയാണ് അത് കയ്യിലേക്ക് വാങ്ങിയത്... എന്നാൽ അത് കയ്യിൽ കിട്ടിയതും അവളുടെ കണ്ണുകൾ വിടർന്നു..

\"St. Antony\'s College... നാട്ടിലെ തന്നെ പേരുകേട്ട കോളേജ്.. അവിടേയ്ക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്ററാണ് അവളുടെ കയ്യിൽ ഇരിക്കുന്നത്..നെസ്റ്റും മറ്റും പ്രവേശനപരീക്ഷകൾ എഴുതി ഒരുപാട് നാളായി വെയിറ്റ് ചെയ്ത് ഇരിക്കുവായിരുന്നു അവളതിനു.. ഇന്റർവ്യൂവും മറ്റും നേരത്തെ കഴിഞ്ഞിരുന്നു...

\"ഗോപാലേട്ടാ...അടിച്ചു മോനെ അടിച്ചു എനിക്ക് കിട്ടി ഗോപലേട്ടാ കിട്ടി... അവൾ അവിടെ നിന്ന് രണ്ട് ചാട്ടം ചാടി, സന്തോഷം കൊണ്ടാണെ.. 😁ഹയ്യമ്മ ഹയ്യമ്മ...

\"എന്റെ കൊച്ചേ.. മതിയാക്കെടി നിന്റെ പ്രഹസ്തനം.. ഈ നീയാണൊ മോളെ അവിടെ ചെന്ന് കൊച്ചുങ്ങളെ പഠിപ്പിക്കുന്നെ.. അവരുടെ ഒക്കെ കഷ്ടകാലം അല്ലാണ്ടെന്താ. 🙄😌.. ഗോപലേട്ടൻ കിട്ടിയ അവസരത്തിൽ ലില്ലിയെ ചെറുതായി ട്രോളി വിടാനും മറന്നില്ല...

\"എന്റീശോയേ.. എങ്ങനെ നടന്ന മനുഷ്യനാ.. ഇപ്പൊ കണ്ടില്ലേ വന്ന് വന്ന് എന്നെയും ട്രോളി തുടങ്ങി... ഗുരുവിന്റെ അടുത്ത് തന്നെ വേണോ ഗോപാലേട്ടാ ബ്രേക്ക്‌ ഡാൻസ്.. 🧐എന്താണെന്നറിയില്ല ഇന്നാ പരട്ട മൃദുവിനെ കാണിക്കണ്ടുണർന്നപ്പോഴേ വിചാരിച്ചതാ എല്ലാം പോയെന്ന്.. പക്ഷെ ഇങ്ങനെ നടക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല.. 😁

\"ഉവ്വ ഉവ്വ... എല്ലാം നല്ലതിനാ മോളെ.. ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ജോലിയല്ലേ, എല്ലാം നല്ലതിനാ.. ഇനിയിപ്പൊ ജോലിയൊക്കെ ആയില്ലേ ഈ ഞായറാഴ്ച രണ്ടുംകൂടി അങ്ങോട്ട് പോര്.. പാവം എന്റെ ജാനൂന് നിങ്ങളെക്കുറിച്ചു ചോദിക്കാനെ നേരമുള്ളൂ, എന്നെപ്പോലും അവൾക്കിപ്പൊ വേണ്ടല്ലൊ.😬

\"അല്ലെങ്കിലും അസൂയക്കും കുശുമ്പിനും മരുന്നില്ല മനുഷ്യാ... ജാനുവമ്മ കാര്യം നിങ്ങൾടെ കെട്ടിയോളാണേലും ഫസ്റ്റ് പ്രെഫറൻസ് ഞങ്ങൾക്കാ..അപ്പൊ എന്തായാലും ഞായറാഴ്ച രണ്ട് മഹാറാണിമാർ അങ്ങോട്ട് എഴുന്നള്ളുന്നുണ്ടെന്ന് ജാനുവമ്മേടെ അടുത്ത് പറയണേ കാർന്നോരെ.. പിന്നെ ഞങ്ങൾക്ക് ജാനു സ്പെഷ്യൽ കപ്പയും മീൻകറിയും വേണവും താനും.. 😁

\"ഓഹ് ആയിക്കോട്ടെ അടിയൻ.. ഗോപാലേട്ടൻ ഭാവ്യതയോടെ അവളെ കളിയാക്കിവിട്ടു അവളതിനു 100 കിലോ പുച്ഛവും കൊടുത്ത് വക്കീലിന്റെ വീട്ടിലേക്ക് നടന്നു ഈ സന്തോഷവാർത്ത അവളുടെ വേണു മാഷിനേയും മണിയമ്മയ്ക്കും ഡെലിവർ ചെയ്യണ്ടേ അല്ലെ... 😌


തുടരും.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
             



❤️From your Valentine❤️

❤️From your Valentine❤️

4.2
1110

Part 4By Akku✨️\"ഓഹ്  ആയിക്കോട്ടെ അടിയൻ.. ഗോപാലേട്ടൻ ഭാവ്യതയോടെ അവളെ കളിയാക്കിവിട്ടു അവളതിനു 100 കിലോ പുച്ഛവും കൊടുത്ത് വക്കീലിന്റെ വീട്ടിലേക്ക് നടന്നു ഈ സന്തോഷവാർത്ത അവളുടെ വേണു മാഷിനേയും മണിയമ്മയ്ക്കും ഡെലിവർ ചെയ്യണ്ടേ അല്ലെ... 😌തുടർന്ന് വായിക്കുക....✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️\"അങ്ങനെ ആടിപ്പാടി നടന്ന് വക്കീലിന്റെ വീടിന്റെ ഗേറ്റ് തുറന്നു ലില്ലി അകത്തേക്കു കയറി.. ഭയങ്കര  സന്തോഷത്തിലാണ് ലില്ലിക്കൊച്ച്..\"ഇതേതാ ഒരു പരിചയമില്ലാത്ത കാർ?? 🧐..വീടിന്റെ മുറ്റത്ത് കിടക്കുന്ന വെളുത്ത കാറിലേക്ക് അവൾ സംശയത്തോടെ നോക്കി..\"അപ്പോഴാണ് വീടിന്റെ മുറ്റത്ത് കിടക്കുന്ന ചെരുപ