Aksharathalukal

❤️From your Valentine❤️

Part 4

By Akku✨️

\"ഓഹ്  ആയിക്കോട്ടെ അടിയൻ.. ഗോപാലേട്ടൻ ഭാവ്യതയോടെ അവളെ കളിയാക്കിവിട്ടു അവളതിനു 100 കിലോ പുച്ഛവും കൊടുത്ത് വക്കീലിന്റെ വീട്ടിലേക്ക് നടന്നു ഈ സന്തോഷവാർത്ത അവളുടെ വേണു മാഷിനേയും മണിയമ്മയ്ക്കും ഡെലിവർ ചെയ്യണ്ടേ അല്ലെ... 😌

തുടർന്ന് വായിക്കുക....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

\"അങ്ങനെ ആടിപ്പാടി നടന്ന് വക്കീലിന്റെ വീടിന്റെ ഗേറ്റ് തുറന്നു ലില്ലി അകത്തേക്കു കയറി.. ഭയങ്കര  സന്തോഷത്തിലാണ് ലില്ലിക്കൊച്ച്..

\"ഇതേതാ ഒരു പരിചയമില്ലാത്ത കാർ?? 🧐..വീടിന്റെ മുറ്റത്ത് കിടക്കുന്ന വെളുത്ത കാറിലേക്ക് അവൾ സംശയത്തോടെ നോക്കി..

\"അപ്പോഴാണ് വീടിന്റെ മുറ്റത്ത് കിടക്കുന്ന ചെരുപ്പുകൾ കണ്ടത്... ഓഹ് ഗസ്റ്റ് ഉണ്ടെന്ന് തോന്നുന്നല്ലോ ഈശോ.. തിരിച്ചു പോയാലൊ?? 🤔.. അവൾ ഒരു മിനിറ്റ് ആലോചിച്ചതിനു ശേഷം എന്തോ ഉൾപ്രേരണയിൽ ഉള്ളിലേക്ക് കയറി..

\"ദൈവമേ എന്തോ ഒരു നെഗറ്റീവ് വൈബ് .. സാധാരണരീതിയിൽ മണിയമ്മ ചെടി നനയ്ക്കേണ്ടേ ടൈം ആണാല്ലോ ഇത് വേണുവച്ഛൻ പത്രം വായിച്ചു പുറത്തിരിക്കുന്നുണ്ടാവും.. ഇന്ന് രണ്ടും കാണുന്നില്ല🙄.. അവൾ അകത്തേക്ക് കയറുന്നതിനിടയിൽ സ്വയമേ ചോദിക്കുന്നുണ്ടായിരുന്നു..എന്നാൽ അകത്തേക്ക് കയറി ചെന്ന ലില്ലി കാണുന്നത് ലീവിങ് റൂമിലെ ഡെയിനിങ് ടേബിളിൽ ഗൗരവത്തോടെ ഇരിക്കുന്ന വേണുമാഷിനേം നല്ല വിഷമത്തോടെ ഇരിക്കുന്ന മണിയമ്മയേയുമാണ്...

\"ഇവരെന്താ ഇങ്ങിനിരിക്കുന്നെ?? എന്നതോ നടന്നിട്ടുണ്ടല്ലോ?? 🧐അവൾ സംശയത്തോടെ അവരുടെ അടുത്തേക്ക് നടന്ന് വേണുമാഷിന്റെ തോളിൽ കൈവെച്ചു.. എന്തോ ആലോചിലാണമായിരുന്ന അദ്ദേഹം പെട്ടന്ന് അവളെയവിടെ കണ്ടപ്പോൾ നല്ലപോലെ ഞെട്ടുകയും ചെയ്തു.. മണിയമ്മയുടെ അവസ്ഥയും മറിച്ചല്ല..

\"മോ... മോളെ.... മണിയമ്മ സങ്കടത്തോടെ എഴുന്നേറ്റ് വന്ന് അവളുടെ കവിളിൽ തലോടി..എന്തോ ആഹ് കണ്ണ് നിറയുന്നുണ്ടായിരുന്നു...എന്തോ അതുകണ്ടു ലില്ലിയ്ക്കും വല്ലാതെ സങ്കടം തോന്നി..

\"എന്തുപറ്റി \'അമ്മേ\'... എന്തിനാ കരയുന്നെ???🥺...അവളുടെ ആഹ് വിളി ഗൗരവത്തിലായിരുന്ന വേണുമാഷിന്റെ ചുണ്ടിൽപ്പോലും പുഞ്ചിരി വിരിയിച്ചു... മണിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

\"മോളെ.. അമ്മ നിന്നോടൊരു കാര്യം ചോദിക്കട്ടെ..നീ എന്നും എന്നെ അമ്മയായിട്ട് തന്നെ കാണില്ലെ??എന്നെ മോൾക്ക് വെറുക്കാൻ പറ്റോ?? എന്നോട് ദേഷ്യം തോന്നുവോ??.. അവർ കരഞ്ഞുകൊണ്ട് അവളുടെ തലയിൽ തലോടി.. ലില്ലി ഒരു ഞെട്ടലോടെയാണ് ഇതൊക്കെ കേൾക്കുന്നത്..

\"മണി... അവൾക്ക് നമ്മളെ എങ്ങനെ വെറുക്കാൻ പറ്റുമെടോ??? ഇവളെപ്പോലെ നമ്മളെ മനസ്സിലാക്കിയ വേറെയാരെങ്കിലും ഉണ്ടോ?? വല്ലാതെ ഒറ്റപ്പെട്ടു പോയാ നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി വന്നതല്ലേ എന്റെ കൊച്ച്.. അവൾക്കറിയാം നമ്മളെ..വേണുമാഷ് ലില്ലിയെ ചേർത്തുപ്പിടിച്ചുകൊണ്ട് മണിയോടായി പറഞ്ഞു...

\"എന്താ മാഷേ കാര്യം???എന്താ ഇതൊക്കെ???..

\" എന്റെ മോള് മാഷ് പറയണത് ശ്രദ്ധയോടെ കേൾക്കണം... അനയ്... അവൻ നിന്നെ ചതിക്കുവാണ് മോളെ... അവനു നീ വെറും കലിപ്പാവാ മാത്രാ..അവനെ ഒരിക്കലും നീ വിശ്വസിക്കരുത്..വേണുമാഷ് പറഞ്ഞു നിർത്തിയതും ഷോക്കേറ്റപ്പോലെ ലില്ലി തറഞ്ഞു നിന്നു.. ഇന്നലെ വരെ തനിയ്ക്ക് ചുറ്റും വീശിയടിച്ചു പറന്നിരുന്ന പൂമ്പാറ്റകൾ ഒറ്റയടിക്ക് മാഞ്ഞുപ്പോയതുപ്പോലെ...പ്രണയം എന്ന മൂന്നക്ഷരം ആയിരം അമ്പുകളായി അവളുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി...

പെട്ടന്നാണ് അവൾ മുകളിൽ നിന്ന് തർക്കങ്ങളും ബഹളവും കേട്ട് ഞെട്ടിയത്... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..അവൾ ഒരു ശില കണക്കെ മുകളിലേക്കുള്ള പടികൾ കയറി...അവളെ തടയാൻ പോയ മണിയമ്മയെ വേണുമാഷ് പിടിച്ചു നിർത്തി...

\"അവളെല്ലാം സ്വയം തിരിച്ചറിയണം...സത്യമെല്ലാം അവളാറിഞ്ഞേ പറ്റൂ... സമയമായെടാ.. എന്തോ അവളെക്കൊണ്ടേ എല്ലാം ശരിയാക്കാൻ പറ്റൂന്ന് ഒരു തോന്നൽപ്പോലെ മണി..\"

\"നമ്മൾ തെറ്റായിരുന്നോ മാഷെ??? അ.. അവൻ.. നമ്മളന്ന്... മണിയമ്മ പൊട്ടിക്കരച്ചിലോടെ മാഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു അയാൾ അവരെ ചേർത്തുപ്പിടിച്ചുകൊണ്ട് തലയിൽ തലോടി...

ഇതേസമയം ലില്ലി മുകളിലേക്ക് എത്തിയിരുന്നു...

\"ആരുടെയോ ഉച്ചത്തിലുള്ള ശബ്ദം കേൾക്കാം.. അവൾ ഒരു ഭാഗത്തേക്ക്  അവർ കാണാത്ത രീതിയിൽ നീങ്ങി നിന്നു...

\" Calm down മുത്തശ്ശി... എന്തിനാ ഇങ്ങനെ ഒച്ചവെയ്ക്കുന്നെ??മുത്തശ്ശിയ്ക്ക് തോന്നുന്നുണ്ടൊ അവളെപ്പോലൊരു ലോ ക്ലാസ്സിനെ ഞാൻ കല്യാണം കഴിക്കുമെന്ന്??.. മുറിയിൽ നിന്ന് വക്കീലിന്റെ ശബ്ദം കേൾക്കെ അവൾ ഒരുനിമിഷം തറഞ്ഞു നിന്നു.. സങ്കടം അവളെ വരിഞ്ഞുമുറുകി... ഇഷ്ടമായിരുന്നില്ലേ അവൾക്ക്??

\"പിന്നെ നീയെന്താ അനയ് പറയുന്നെ?? ഇന്ന് മണി എന്നെ വിളിച്ചു പറയുകയാ നീ ഇവിടെ ജോലിയ്ക്ക് വരുന്ന ആഹ് തലത്തെറിച്ച പെണ്ണുമായി ഇഷ്ടത്തിലാണെന്ന്.. ഉടനെ കല്യാണം ഉണ്ടാവും പോലും.😬😬എനിക്കല്ലെങ്കിലേ ആഹ് പെണ്ണിനെ കണ്ണിന് കണ്ടൂടാ.. ഒപ്പം ഒരനാഥാ പെണ്ണും... അവന്റെ മുത്തശ്ശിയുടെ വാക്കുകൾ അവളിൽ സങ്കടത്തിനപ്പുറം ദേഷ്യം എന്നാ വികാരം കോറിയിട്ടു.. അനാഥ.. താനൊരു അനാഥയാണൊ.. ഇല്ലാ ഒരിക്കലും ഇല്ല.. അവളുടെ മനസ്സിലേക്ക് തന്നെ ഏതവസ്ഥയിലും ചേർത്ത് പിടിക്കുന്ന മൃദുവിന്റെ മുഖം തെളിഞ്ഞു.. തന്റെ വേണു മാഷും ഗോപാലേട്ടനും മണിയമ്മയും ജാനുവമ്മയും എല്ലാവരും ഒരു ചിരിയോടെ മനസ്സിൽ തെളിഞ്ഞു വന്നു..അതേ ചിരി അവളുടെ മുഖത്ത് പ്രതിഫലിച്ചതും കണ്ണിൽ നിന്നൊഴുകുന്ന കണ്ണീരിന്റെ തുടച്ചുനീക്കി അവൾ പതിയെ മുറിയിലേക്ക് നടന്നു...

\"ഹേയ്... മുത്തശ്ശിയ്ക്ക് വട്ടുണ്ടോ അമ്മ പറയുന്നതൊക്കെ വിശ്വസിക്കാൻ.. ഞാൻ അവളെ കെട്ടും പോലും.. 😏It\'s just a timepass...എനിയ്ക്ക് മടുത്താ അപ്പൊ വലിച്ചെറിയും ഞാനവളെ.. ആഹ് പൊട്ടിയാണേൽ ഞാൻ പറഞ്ഞതൊക്കെ വിശ്വസിച്ചു നടക്കുവാ...ഇത്രയും പറഞ്ഞു അനയ് പുച്ഛിച്ചു ചിരിച്ചതും മുത്തശ്ശിയുടെ മുഖത്ത് സമാധാനം നിറഞ്ഞു.. അവർ അനയിന്റെ തലയിൽ തലോടി...

\"ആഹാ അത് കൊള്ളാലൊ വക്കീലേ?? 😌വലിച്ചെറിയാൻ ഞാനെന്താ ഡിസ്പോസിബിൾ ഗ്ലാസ്‌ മറ്റോ ആഹ്‌ണോ ഈശോയെ??? 😌.. പെട്ടന്ന് പുറകിൽ നിന്ന് കയ്യടിയോടെയുള്ള ലില്ലിയുടെ ശബ്ദം കേട്ടതും രണ്ടുപ്പേരും ഞെട്ടിപ്പിടഞ്ഞു തിരിഞ്ഞു നോക്കി...

തുടരും....

കുഞ്ഞു കുഞ്ഞു പാർട്ട്‌ ആയിട്ട് തീർക്കാം.. അല്ലെങ്കിൽ എഴുതി തീരില്ല.. നല്ല തിരക്കുണ്ടെ അതാ.. തെറ്റുകൾ തിരുത്തി വായിക്കണേ... 🤗



Note

Note

3.7
495

നെക്സ്റ്റ് പാർട്ട്‌ വൈകും.. എനിക്ക് എക്സാം തുടങ്ങി.. മാക്സിമം ഒരാഴ്ച   വരാം.. ✨️🤗അപ്പൊ ശരിയെന്നാ