യാത്ര
ഞാൻ: ഹലോ, പറയട.
ശ്യാം: അളിയാ , നീ ഒന്നു പെട്ടെന്ന് വീട്ടിലേക്ക് വാ.
.
.
തുടരുന്നു
.
.
.
ഇവൻ ഇപ്പൊ എന്തിനാ എന്നെ വിളിക്കുന്നെ.
ഞാൻ എഴുനേറ്റു അമ്മ ഉറങ്ങിയിട്ടില്ലയിരുന്നു. ഞാൻ അമ്മയോട് കാര്യം പറഞ്ഞു.
അമ്മ: അല്ല ഈ രാത്രി ഇനി എന്തിനാ ?
ഞാൻ : അറിയില്ല , അവൻ്റെ സംസാരത്തിൽ എന്തോ ഒരു പ്രശ്നം ഉള്ളപോലെ തോന്നി.
അവനും ശരത്തെട്ടനും മാത്രമേ ഉള്ളൂ അവിടെ.
അമ്മ: ഒറ്റക്കെ ഇല്ലായിരുന്നു എങ്കിൽ അവർക്ക് ഇവിടെ വന്ന് നിന്നൂടെ.
ഞാൻ: ഞാൻ പറഞ്ഞതാ, കേൾക്കണ്ടെ.
അമ്മ: ഒറ്റക്ക് പോകണ്ട , നീ കണ്ണനെ കൂടെ വിളിച്ചോ.
ഞാൻ പുറത്തിറങ്ങി .
വല്യച്ഛൻ ഉറങ്ങിയിട്ടില്ല. ഉമ്മറത്തിരിപ്പുണ്ട്
അസമയത്ത് എൻ്റെ വരവ് കണ്ടു വല്യച്ഛൻ ആദ്യം ഒന്ന് ഞെട്ടി.
വല്യച്ഛൻ: എന്താടാ ജിത്തു ഈ നേരത്ത്?
ഞാൻ: വല്യച്ഛാ കണ്ണൻ ചേട്ടൻ ഉറങ്ങിയോ .
വല്യച്ഛൻ: ഇല്ലട, അവൻ ടിവി കാണുവാ.
എന്താടാ എന്ത് പറ്റി.
ഞാൻ: എൻ്റെ കൂട്ടുകാരൻ ശ്യാം ഇപ്പോ വിളിച്ചു. അത്യാവശ്യമായി അവൻ്റെ വീട്ടിൽ ചെല്ലാൻ പറഞ്ഞു.
അമ്മ പറഞ്ഞു കണ്ണൻ ചേട്ടനെ കൂടെ വിളിക്കാൻ.
വല്യച്ഛൻ: ഞാൻ പറയാം.
ഡാ, കണ്ണാ ഒന്നിങ്ങുവന്നെ.
ജിത്തുവിന് എന്തോ പറയാൻ ഉണ്ടെന്ന്.
കണ്ണൻ ചേട്ടൻ പുറത്തേക്ക് വന്നു.
കണ്ണൻ: എന്താടാ
ജിത്തു: ചേട്ടാ എൻ്റെ കൂടെ ഒന്ന് ശ്യാമിൻ്റെ വീട് വരെ വരാമോ.
കണ്ണൻ: ഇപ്പോഴോ. അതെന്തിനാ .
ഞാൻ: അവൻ വിളിച്ചു.
കണ്ണൻ: ആഹ് വരാം
അങ്ങനെ ഞാനും കണ്ണൻ ചേട്ടനും ശ്യാമിൻ്റെ വീട്ടിലേക്ക് പോയി. അപ്പോ അവൻ പുറത്ത് നിൽപ്പുണ്ട്.
ഞാൻ: എന്താടാ ,എന്തിനാ അത്യാവശ്യമായി വരാൻ പറഞ്ഞത്.
ശ്യാം: ഡാ , ഏട്ടൻ ഇതുവരെ എത്തിയില്ല.
വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല. എനിക്ക് വല്ലാതെ പേടി ആകുന്നു.
ഞാൻ: ചിലപ്പോ ഹോസ്പിറ്റലിൽ വല്ല അത്യാവശ്യ കേസും വന്നു കാണും.
ശ്യാം: അല്ല , ഹോസ്പിറ്റൽ നിന്ന് ഇറങ്ങിയപ്പോൾ എന്നെ വിളിച്ചതാണ്.
ഇപ്പൊ വരും എന്ന് പറഞ്ഞു.
രാവിലെ അച്ഛൻ പറഞ്ഞത് വച്ചു നോക്കുമ്പോ ഒരു പേടി.
ഞാൻ: കണ്ണൻ ചേട്ടാ , ഇപ്പൊ എന്താ ചെയ്യുക.
കണ്ണൻ: അല്ല രാവിലെ എന്താ?
ഞാനും ശ്യാമും നടന്നതെല്ലാം പറഞ്ഞു.
കണ്ണൻ: ഇത്രയും ഉണ്ടായിട്ട് നീയൊക്കെ ഒന്ന് പറഞ്ഞില്ലല്ലോ.
നീ വാ നമ്മൾക്ക് പോയി നോക്കാം.
ഞാൻ വീട്ടിൽ പോയി കാർ കൊണ്ട് വരാം.
കണ്ണൻ ചേട്ടൻ വീട്ടിൽ പോയി. കുറച്ചു കഴിഞ്ഞു കാറുമായി വന്നു.
നോക്കുമ്പോ കൂടെ വല്യച്ഛനും ഉണ്ട്.
കണ്ണൻ ചേട്ടൻ എല്ലാം പറഞ്ഞു കാണും. അതാ.
വല്യച്ഛൻ എന്നെ കണ്ട ഉടനെ എന്നെ വഴക്ക് പറഞ്ഞു.
വല്യച്ഛൻ: എന്തെങ്കിലും പുലിവാൽ പിടിച്ചോണം. നിനക്ക് ഞങ്ങളോട് പറഞ്ഞൂടെ.
ഞാൻ: അല്ല വല്യച്ഛാ , ഇവൻ്റെ അച്ഛൻ എല്ലാം നോക്കാം എന്ന് ഏറ്റു. അതാ ...
കണ്ണൻ: സംസാരിച്ചു നിൽക്കാതെ വാ.
ഞങൾ ടൗണിലേക്ക് പോയി.
പോകുന്ന വഴിയിൽ ആളൊഴിഞ്ഞ ഒരിടത്ത് ശരത്തെട്ടൻ്റെ കാർ കണ്ടു. ശ്യാം ആണ് കണ്ടത് .
ശ്യാം:ഡാ ജിത്തു, ചേട്ടൻ്റെ കാർ.
കണ്ണൻ: എവിടെ?
ശ്യാം: അവിടെ
അവൻ ചൂണ്ടി കാണിച്ചു.
ഉടനെ കാർ നിർത്തി അവിടെ ചെന്നപ്പോ. അതിനടുത്തായി ശരത്തെട്ടൻ ബോധമില്ലാതെ കിടക്കുന്നു.
തല പൊട്ടി ചോരവരുന്നുണ്ട്. ദേഹത്തിൽ പലയിടത്തും മുറിവുണ്ട്. അത് കണ്ട ഉടനെ ഞങൾ ശരത്തെട്ടനെ എടുത്തു കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പോയി.
ഹോസ്പിറ്റലിൽ എത്തിയ ഉടനെ ശരത്തേട്ടനെ ICU വിൽ ആക്കി. ഞങൾ പുറത്ത് കാത്തിരുന്നു. എൻ്റെയും ശ്യാമിൻ്റെയും ഷർട്ട് മുഴുവൻ രക്തം ആയിരുന്നു. ഞങളുടെ കയ്യിലും.ഈ സമയത്തെല്ലാം ശ്യാം എന്തോ ഭയന്നത് പോലെ കാണപ്പെട്ടു. അവൻ്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ഞാൻ അവൻ്റെ കയ്യിൽ പിടിച്ചു. പെട്ടെന്ന് ഞെട്ടി തിരഞ്ഞ അവൻ എൻ്റെ മുഖത്തേക്ക് നോക്കി. അവൻ ഇത്രയും നേരം കരയുക ആയിരുന്നു. എനിക്ക് പെട്ടെന്ന് എന്ത് പറയണം എന്ന് അറിയാൻ പറ്റിയില്ല.
ഞാൻ ചന്ദ്രൻ അങ്കിളിനെ വിളിച്ചു.
ഞാൻ: Hello, മോനെ പറയട.
എന്ത് പറ്റി.
ഞാൻ: അങ്കിൾ ഇത് ഞാനാ. ജിത്തു.
അങ്കിൾ: ജിത്തുവോ, എന്ത് പറ്റി മോനെ.
ഞാൻ: അങ്കിളിനു ഇവിടെ വരെ ഒന്ന് വരാൻ പറ്റുമോ.
അങ്കിൾ: എന്താടാ.എന്ത് പറ്റി.
ഞാൻ: അങ്കിളേ ശരത്തേട്ടന് ചെറിയ ഒരു accident.
അങ്കിളിനോട് ഞാൻ നടന്നതെല്ലാം പറഞ്ഞു.
അങ്കിൾ: അയ്യോ. എൻ്റെ മോൻ.
ഞാൻ: പേടിക്കണ്ട. ശരത്തേട്ടനെ ഹോസ്പിറ്റലിൽ ആക്കി. അങ്കിൾ ഒന്ന് പെട്ടെന്ന് എത്തുമോ.
അങ്കിൾ: ഞാൻ പെട്ടെന്ന് വരാം.
തൽക്കാലം ലക്ഷ്മിയുടെ പറയണ്ട. ഞാൻ വരുമ്പോ അവളെ കൊണ്ട് വരാം.
സമയം കടന്നുപോയി കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വല്യച്ഛൻ കണ്ണൻ ചേട്ടനോട് വീട്ടിൽ പോകാൻ പറഞ്ഞു.
വല്യച്ഛൻ: കണ്ണാ, അമ്മയ്യൊക്കെ അവിടെ ഒറ്റക്കല്ലെ നീ വീട്ടിൽ പോക്കോ.
കണ്ണൻ: ശരി അച്ഛാ.
ജിത്തു ഞാൻ ഇറങ്ങുവ.
ഞാൻ അതെ എന്ന് പറഞ്ഞു.
കണ്ണൻ ചേട്ടൻ പോയി.
വല്യച്ഛൻ ഞങളുടെ അടുത്ത് വന്നിരുന്നു.
വല്യച്ഛൻ: മോനെ, ശ്യാമേ.
നീ പേടിക്കണ്ട , ചേട്ടന് കുഴപ്പമൊന്നും ഇല്ല.
പെട്ടെന്ന് ശ്യാം പൊട്ടി കരഞ്ഞു.
വല്യച്ഛൻ അവനെ ചേർത്ത് പിടിച്ചു.
വല്യച്ഛൻ എന്നോട് അന്നത്തെ സംഭവത്തെ പറ്റി ഒരുപാട് ചോദിച്ചു. ഞാൻ കാര്യം detail ആയിട്ടു പറഞ്ഞു.
വല്യച്ഛൻ: അവനെയോക്കെ മുക്കാലി കെട്ടി അടിക്കണം.
സമയം കടന്നു പോയി. ചന്ദ്രൻ അങ്കിളും ലക്ഷ്മി ആൻ്റിയും വന്നു. വന്നപാടെ കണ്ടത്. കയ്യിലും ദേഹത്തും രക്തമായി അവിടെ ഇരിക്കുന്ന ശ്യാമിനെ കണ്ടപ്പോൾ . അവൻ്റെ അമ്മ അങ്ങോട്ട് ഓടി വന്നു.
ആൻ്റി: മോനെ, നിനക്കെന്താടാ പറ്റിയത്.
കരഞ്ഞു കൊണ്ടാണ് ആൻ്റി അത് ചോദിച്ചത്.
പെട്ടെന്ന് പിടിവിട്ടു പോയ ശ്യാം പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ അവൻ്റെ അമ്മയെ കെട്ടിപിടിച്ചു. അത് കണ്ട് എനിക്ക് പോലും സങ്കടം ആയി.
അവൻ്റെ അമ്മയും കരഞ്ഞു. അവൻ്റെ മുടിയിൽ തടവി കൊണ്ടിരുന്നു.
അങ്കിൾ വല്യച്ഛൻ്റെ അടുത്ത് പോയി. നടന്ന കാര്യങ്ങൾ എല്ലാം ചോദിച്ചു. അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നു.
അങ്കിൾ: ഡോക്ടർ എങ്ങനെ ഉണ്ട് എൻ്റെ മോന്.
ഡോക്ടർ: കൃത്യസമയത്ത് ഇവിടെ എത്തിച്ചത് കൊണ്ട് ജീവന് ആപത്ത് ഇല്ല.
വല്യച്ഛൻ: ദൈവത്തിനു നന്ദി.
ഡോക്ടർ: ആൾക്ക് ബോധം വന്നിട്ടില്ല. തലയിൽ ആഴത്തിൽ മുറിവായിരുന്നു. രക്തം ഒരുപാട് പോയി.ഞങൾ നൽകിയിട്ടുണ്ട്.
പിന്നെ കയ്യിലും കാലിലും പൊട്ടലും ഉണ്ട്.
ആ ബ്ലഡ് ബാങ്കിൽ ഒന്ന് ചെല്ലണം. ആ രക്തം അവിടെ നൽകാനുള്ള എല്ലാം ശരി ആകണം.
A+ ve ആണ് ഗ്രൂപ്പ്.
വല്യച്ഛൻ: എൻ്റേത് A + ve ആണ്.
ഞാൻ കൊടുക്കാം.
ഡോക്ടർ: എങ്കിൽ വരൂ.
വല്യച്ഛൻ അവിടെ നിന്നും പോയി.
അങ്കിൾ എൻ്റെ അടുത്ത് വന്നു.
അങ്കിൾ: നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കു അറിയില്ല.
ഇന്ന് നീ ഇല്ലെങ്കിൽ എൻ്റെ മോൻ..
ഞാൻ: അങ്കിളേ. എന്തിനാ, ശരത്തേട്ടൻ എൻ്റെ കൂടെ ചേട്ടൻ അല്ലേ.
അങ്കിൾ എന്നെ ചേർത്ത് പിടിച്ചു.
പെട്ടെന്ന് ശ്യാമിൻ്റെ ഫോൺ റിംഗ് ചെയ്തു
ഞാൻ ഫോൺ എടുത്തു.
അങ്കിൾ ഫോൺ വാങ്ങി.
അപ്പുറത്ത് നിന്ന്.
\" നിനക്ക് ഇപ്പൊ മനസ്സിലായില്ലേ. എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന്.
ഇനി നിൻ്റെ വീട്ടിലെ എല്ലാവർക്കും ഇങ്ങനെ എന്തെകിലും പറ്റും നോക്കിക്കോ.\"
അങ്കിൾ: അതിനു നീ ഇനി ഉണ്ടായിട്ട് വേണ്ടെ ഷിബു.
ഷിബു: അതിനു നീ ഏതാട.
അങ്കിൾ: ഞാനടാ, CI ചന്ദ്രൻശേഖരൻ. എൻ്റെ ചെക്കനെ തോട്ടിട്ട് നിനക്ക് ഇവിടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ.
നീ ഏത്**## പോയി ഒളിച്ചാലും നിന്നെ പോക്കും.
പെട്ടെന്ന് ഫോൺ കട്ട് ആയി.
ശ്യാം: എല്ലാം..എല്ലാം ഞാൻ കാരണം ഉണ്ടായത.
എൻ്റെ ഈ നശിച്ച ദേഷ്യം.
അങ്കിൾ: അല്ലടാ മോനെ. എല്ലാവരും ചെയ്യുന്നത് നീ അപ്പോ ചെയ്തോളൂ.
അങ്കിൾ അവനെ ആശ്വസിപ്പിച്ചു.
അങ്കിൾ: എല്ലാം എൻ്റെ തെറ്റാ. അന്ന് എൻ്റെ കയ്യിൽ കിട്ടിയപ്പോൾ തന്നെ ആ നാ* മോൻ്റെ അഹങ്കാരം അങ്ങ് തീർക്കണമായിരുന്നു. എങ്കിൽ ഇപ്പൊ ഇത് ചെയ്യാൻ അവൻ്റെ കൈ
പൊങ്ങില്ലായിരുന്നു.
ശ്യാം: അവനെ എൻ്റെ കയ്യിൽ കിട്ടിയാൽ...
അങ്കിൾ: മോനെ നീ അത് കള. ആ നാ* യെ പോകാനുള്ള പണി എനിക്കാ.
അവനെ ഞാൻ പോക്കേം ചെയ്യും പലിശ തീർത്തു കൊടുക്കേം ചെയ്യും.
അന്ന് ഞാൻ അവിടെ കണ്ടത് ചന്ദ്രൻ അങ്കിളിൻ്റെ മറ്റൊരു മുഖം ആയിരുന്നു.
ശ്യാം: അച്ഛാ, ചേട്ടൻ ഇങ്ങനെ കിടക്കുമ്പോൾ . ഞാൻ എങ്ങനെയാ നാളെ ക്യാമ്പിന് പോകുന്നെ.
ഞാൻ പോകുന്നില്ല.
അങ്കിൾ: അങ്ങനെ അല്ല. നീ പോകണം.
നീ എത്ര ദിവസം ആയി പറയുന്നു. എല്ലാം നമ്മൾ ശരി ആക്കി വച്ചതല്ലെ. ഇനി നീ പോകാതെ ഇടിക്കണ്ട.
ശ്യാം: അച്ഛന് നാളെ ജോലി ഉണ്ടെകിൽ അമ്മ മാത്രം ഒറ്റക്ക് എങ്ങനെയാ ചേട്ടൻ്റെ കാര്യം നോക്കുന്നെ.
അങ്കിൾ: ഡാ ചെക്കാ. എനിക്ക് എൻ്റെ ജോളിയേക്കാൾ വലുതാണ് എൻ്റെ family.
ഞാൻ ലീവ് പറയും. എനിക്ക് എൻ്റെ മക്കൾ തന്നെയാ വലുത്.
അത് പറയുമ്പോൾ അങ്കിളിൻ്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അങ്കിൾ ശ്യാമിനെ ചേർത്ത് പിടിച്ചു.
അത് കണ്ടപ്പോൾ എനിക്ക് അച്ഛനെ ഓർമ വന്നു. എൻ്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
അപ്പോഴേക്കും വല്യച്ഛൻ വന്നു.
വല്യച്ഛൻ: ജിത്തു, സമയം വൈകി. വീട്ടിൽ പോകണ്ട. നാളെ ക്യാമ്പിന് പോകണ്ടതല്ലെ.
ഞാൻ: വല്യച്ചാ , ശ്യാമിനെ കൂടെ കൊണ്ടു പോകാം. അവനും നാളെ പോകണ്ടതല്ലെ
അങ്കിൾ: ശരിയാ.നീ ഇന്ന് തൽകാലം ജിത്തുവിൻ്റെ കൂടെ പൊക്കോ.
ശ്യാം: ശരി.
അങ്കിൾ: മോനെ ജിത്തു. പോകുമ്പോ അവൻ്റെ ബാഗ് pack ചെയ്തു വച്ചിട്ടുണ്ട്. അത് കൂടെ എടുത്തോ. Spare key അവൻ്റെ കയ്യിൽ ഉണ്ട്.
ഞാൻ: ശരി അങ്കിൾ.
അങ്കിൾ: ഞങളുടെ കാർ എടുത്തോ.
ഞങ്ങൾ ഇന്ന് ഇവിടെ ആണല്ലോ.
വല്യച്ഛൻ കാറിൻ്റെ key വാങ്ങിച്ചു.
അവൻ അവരോടു യാത്ര പറഞ്ഞു. മനസ്സില്ലാമനസ്സോടെ അവൻ ഞങളുടെ കൂടെ വന്നു.
കാർ ആദ്യം പോയത് ശ്യാമിൻ്റെ വീട്ടിലേക്ക് ആണ്. അവിടെ ചെന്ന് അവൻ്റെ ബാഗ് എടുത്തു.
പിന്നെ എൻ്റെ വീട്ടിലേക്ക് പോയി. വല്യച്ഛൻ കാർ അവരുടെ കാർ പോർച്ചിൽ ഒതുക്കി.
വീട്ടിൽ ചെല്ലുമ്പോൾ അമ്മ
ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഞങൾ ചെന്നപ്പോൾ. അമ്മ വാതിൽ തുറന്നു. ഞങ്ങളെ അകത്തേക്ക് വിളിച്ചു. ശ്യാമിനെ ആശ്വസിപ്പിച്ചു. എന്നോട് എല്ലാം വിശദമായി തന്നെ ചോദിച്ചു. ഞാൻ അമ്മയോട് എല്ലാം പറഞ്ഞില്ല.
ശരത്തേട്ടന് ഒരു accident പറ്റി എന്നല്ലാതെ.
ശ്യാം എൻ്റെ ഒപ്പമാണ് കിടന്നത്. രാവിലെ എഴുനേറ്റു.
ഞാൻ ഉണരുന്നതിന് മുന്നേ ശ്യാം ഉണർന്നിരുന്നു.
ഞാൻ വരുമ്പോൾ അവൻ റെഡി ആവുകയായിരുന്നു.
അവൻ്റെ മുഖം കണ്ടാൽ അറിയാം .നല്ല വിഷമം ഉണ്ട്.
ഞാൻ പെട്ടെന്ന് കുളിച്ചു റെഡി ആയി. താഴെ ചെന്നു. അവൻ അവിടെ ഉണ്ടായിരുന്നു.
കഴിക്കാൻ ചെന്നപ്പോൾ ഒന്നും കഴിക്കാതെ ഇരിക്കുന്ന ശ്യാമിനെ കഴിക്കാൻ ഞാൻ നിർബന്ധിച്ചു.
അത് കണ്ടുകൊണ്ട് അമ്മ വന്നു.
അമ്മ: മോനെ ശ്യാമെ
നീ സ്വന്തം വീടുപോലെ കണ്ടാൽ മതി. നീ കഴിക്ക്. ചേട്ടൻ്റെ കാര്യം ഓർത്തു വിഷമിക്കണ്ട.
ഇന്ന് ഒരു നല്ല കാര്യത്തിന് അല്ലേ പോകുന്നെ.
മോൻ വിഷമിക്കണ്ട. അവൻ കഴിച്ചു എന്ന് വരുത്തി എഴുനേറ്റു. ഞാൻ കഴിച്ചു കഴിഞ്ഞ് ചെന്നു.
ഞങൾ ബാഗ് എടുത്തു. കണ്ണൻ ചേട്ടൻ ഞങ്ങളെ കൊണ്ട് ആക്കാം എന്ന് പറഞ്ഞു. കാർ എടുത്തു വന്നു.
ഇറങ്ങും മുൻപ് നോക്കിയപ്പോ അമ്മ കരയാനുള്ള തയ്യാറെടുപ്പിൽ ആണ്.
സീൻ dark ആകാതെ ഇരിക്കാൻ ഞാൻ അമ്മയെ ഊക്കൻ തുടങ്ങി. അതിൻ്റെ അപകടം മനസ്സിലാകാതെ.
ഞാൻ: സ്വന്തം മോനെ വീട്ടിൽ നിന്ന് പോകുമ്പോഴും ഒരു വികാരവും ഇല്ലാതെ നിൽക്കുന്ന ഒരു സാധനം.
അമ്മയെ നോക്കിയാണ് ഞാൻ അത് പറഞ്ഞത്.
അമ്മ: പിന്നെ നീ നാടുവിട്ടു പോകുവല്ലെ.
ഇവിടുന്ന് കൂടിപോയ ഒരു 10 km അതിനപ്പുറം വരില്ലല്ലോ.
അവൻ്റെ ഒരു സെൻ്റി.
ഒന്ന് പോടാ ചള്ള് ചെക്കാ.
ചെറുത് കൊടുത്തു വലുത് വാങ്ങി,
സമാധാനമായി.( മനസ്സിൽ)
ഞാൻ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അമ്മ കണ്ണ് നിറഞ്ഞത് ആരും കാണാതെ ഇരിക്കാൻ ശ്രമിക്കുന്നത് കണ്ടു.
ഞങൾ കാറിൽ കയറി. കാർ നീങ്ങി തുടങ്ങി.
ഞാൻ: ഇന്ന് കണ്ണൻ ചേട്ടൻ ഓഫീസിൽ പോയില്ലേ.
കണ്ണൻ: പോകണം. നിങ്ങളെ drop ചെയ്തിട്ടു ആ വഴി പോകും.
ഞാൻ : എന്ന ശരി.
കണ്ണൻ ചേട്ടൻ ഒരു പ്രൈവറ്റ് കമ്പനിയിൽ
അസിസ്റ്റൻ്റ് മാനേജർ ആണ്.
വല്യച്ഛൻ ഒരു നാടൻ കൃഷിക്കാരൻ ആണ്.
പുള്ളിക്ക് കൃഷി ആണ് main.
കുറെ വസ്തു ഉണ്ട്, പാടവും.
അവിടെ നല്ല ജൈവ കൃഷി അത് സ്വന്തം കടയിലും ചന്തയിലും കൊണ്ട് പോയി വിൽക്കും. പണിക്കാരും ഉണ്ട്.
ഞങ്ങളെ സ്കൂളിൽ ആക്കി കണ്ണൻ ചേട്ടൻ പോയി.
ഞങൾ വരുന്നത് കണ്ട്. അരുണും വിവേകും അങ്ങോട്ട് വന്നു.
അരുൺ: അളിയാ , ശരത്തേട്ടനു എങ്ങനെ ഉണ്ട്.
ഞാൻ: കുഴപ്പം ഇല്ലഡാ.
ആള് ഹോസ്പിറ്റലിൽ ആണ്.
വിവേക്: നീ വിളിച്ചു പറഞ്ഞപ്പോ ഞാൻ ശരിക്കും പേടിച്ചു.
അരുൺ: എൻ്റെ അവസ്ഥയും അത് തന്നെ.
ശ്യാം എപ്പോഴും ഒന്നും മിണ്ടാതെ നിന്നു.
ഞാൻ: ഡാ , നിങ്ങൾ ഇവനെ അങ്ങോട്ട് കൊണ്ട് പോ. ഞാൻ ടീച്ചറിൻ്റെ അടുത്ത് വരെ പോയിട്ട് വരാം.
അരുൺ: ശരി. ഡാ ശ്യാം. വാ അങ്ങോട്ട് പോകാം.
അവർ മൂന്നുപേരും എല്ലാവരും നിന്നിടത്തേക്ക് പോയി.
ഞാൻ ടീച്ചറിൻ്റെ അടുത്തേക്കും.
.
.
തുടരും....
.
.
.
.
സമയകുറവും ആശയത്തിൻ്റെ കുറവും കാരണം കഥ പോസ്റ്റ് ചെയ്യാൻ അല്പം താമസം നേരിട്ടു. അതിനു എല്ലാ വായനക്കാരും എന്നോട് ക്ഷമിക്കണം.
മുൻപ് തന്ന അതെ പിന്തുണ ഉണ്ടാകുമെന്ന് പ്രദീക്ഷിക്കുന്നു.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ comment ആയി അറിയിക്കാൻ മറക്കരുത്.
യാത്ര
അവർ മൂന്ന് പേരും എല്ലാവരും നിന്നിടത്തേക്ക് പോയി.ഞാൻ ടീച്ചറിൻ്റെ അടുത്തേക്കും....തുടരുന്നു..ഞാൻ : Good morning teacherസിന്ധു ടീച്ചർ: good morningനീ എത്തിയത് നന്നായി.ബസ്സ് ഇപ്പൊ വരും.അപ്പോ അവിടേക്ക് രശ്മി ടീച്ചറും അഭിരാം അണ്ണനും വന്നു.ഞാൻ അവർക്കും good morning പറഞ്ഞു.സിന്ധു ടീച്ചറും രശ്മി ടീച്ചറും അവിടെ നിന്ന് പോയി.അഭിരാം: ബസ്സ് വരാറായോ ജിത്തു.ഞാൻ: ഇപ്പൊ വരും എന്ന് ടീച്ചർ പറഞ്ഞു.അഭിരാം: അവിടെ എല്ലാം ok അല്ലേ.ഞാൻ ചോദിച്ചപ്പോ എല്ലാം ok ആയി എന്ന പറഞ്ഞെ.അല്ലെങ്കിൽ അവിടെ ചെല്ലുമ്പോ പ്രശ്നം ആകും.ഞാൻ: എല്ലാം ok ആണ്. അതിനെ പറ്റി ടെൻഷൻ ആകണ്ടകാര്യം ഇല്ല.അപ്പൊ പുറകിൽ നിന്നും ആരോ ചേട്ടാ എന്ന് വിളിക്