യാത്ര
അവർ മൂന്ന് പേരും എല്ലാവരും നിന്നിടത്തേക്ക് പോയി.
ഞാൻ ടീച്ചറിൻ്റെ അടുത്തേക്കും.
.
.
.
തുടരുന്നു
.
.
ഞാൻ : Good morning teacher
സിന്ധു ടീച്ചർ: good morning
നീ എത്തിയത് നന്നായി.
ബസ്സ് ഇപ്പൊ വരും.
അപ്പോ അവിടേക്ക് രശ്മി ടീച്ചറും അഭിരാം അണ്ണനും വന്നു.
ഞാൻ അവർക്കും good morning പറഞ്ഞു.
സിന്ധു ടീച്ചറും രശ്മി ടീച്ചറും അവിടെ നിന്ന് പോയി.
അഭിരാം: ബസ്സ് വരാറായോ ജിത്തു.
ഞാൻ: ഇപ്പൊ വരും എന്ന് ടീച്ചർ പറഞ്ഞു.
അഭിരാം: അവിടെ എല്ലാം ok അല്ലേ.
ഞാൻ ചോദിച്ചപ്പോ എല്ലാം ok ആയി എന്ന പറഞ്ഞെ.
അല്ലെങ്കിൽ അവിടെ ചെല്ലുമ്പോ പ്രശ്നം ആകും.
ഞാൻ: എല്ലാം ok ആണ്. അതിനെ പറ്റി ടെൻഷൻ ആകണ്ടകാര്യം ഇല്ല.
അപ്പൊ പുറകിൽ നിന്നും ആരോ ചേട്ടാ എന്ന് വിളിക്കുന്നത് കേട്ടു. പക്ഷെ ഞങ്ങളെ ആണ് എന്ന തോന്നുന്നില്ല അഭിരാമ്മണനും ഒരു ഭാവവെത്യാസവും കാണുന്നുമില്ല (ഇനിയിപ്പോ ഞാൻ മാത്രേ കേട്ടുള്ളു 🤔)
ജിത്തു ചേട്ടാ.
ഞാൻ തിരിഞ്ഞു നോക്കി.
ആഹാ.... അറിയാതെ എൻ്റെ വായിൽ നിന്നും വന്നു
അതാ അർച്ചന എന്നെയും നോക്കി നിൽക്കുന്നു. അവളുടെ ആ നോട്ടം നേരിടാൻ ഞാൻ ഒരുപാട് പ്രയാസപ്പെട്ടു
അവൾ എന്നോട് സംസാരിക്കാൻ ഇങ്ങോട്ട് വന്നിരിക്കുന്നു.
അവൾ എന്താകും പറയാൻ പോകുന്നത്, ഞാൻ എന്ത് പറയും, ചുറ്റും ഒരുപാടുപെരും ഒണ്ടല്ലോ അവർ ശ്രെദ്ധിക്കില്ലേ അഭിരാമണ്ണൻ എന്ത് വിചാരിക്കും അങ്ങനെ ഒരു നൂറു നൂറു ചോദ്യങ്ങൾ എൻ്റെ മനസ്സിലേക്ക് വന്നു
ഹലോ ജിത്തു ചേട്ടാ
അവളുടെ ശബ്‌ദം എന്നെ ചിന്തകളിൽ നിന്നും പുറത്ത് കൊണ്ടുവന്നു
ഞാൻ ഒന്ന് ചിരിച്ചു
അവളും എന്നെ നോക്കി ചിരിച്ചു
അർച്ചന : എന്താ മാഷേ വിളിച്ചാൽ ഫോൺ എടുക്കില്ലയോ.ഇന്നലെ ഞാൻ വിളിച്ചിരുന്നല്ലോ
സത്യമാണ്. അവള് വിളിച്ചിരുന്നു. ഞാൻ കാണുകയും ചെയ്തു.പക്ഷേ അപ്പോഴത്തെ അവസ്ഥയിൽ എടുക്കാൻ പറ്റിയില്ല. പിന്നീട് തിരിച്ചു വിളിച്ചുമില്ല.
ഞാൻ : sorry , ഞാൻ കുറച്ചു തിരക്കിലായിരുന്നു.
എല്ലാ ഇന്നലെ വല്ല അത്യാവശ്യത്തിന് ആയിരുന്നോ വിളിച്ചത്.
അർച്ചന: അങ്ങനെ വലിയ അത്യാവശ്യം ആയിരുന്നില്ല. ഇന്നത്തെ കുറച്ചു കാര്യങ്ങൽ അറിയാൻ വേണ്ടി വിളിച്ചതാണ്.
ഞാൻ : ഞാൻ അറിഞ്ഞില്ല. വേറെ ഒരു കാര്യത്തിൽ ആയിരുന്നു. അതാണ്. 😔 Sorry
അർച്ചന: അത് കുഴപ്പമില്ല. ഞാൻ ടീച്ചറോട് ചോദിച്ചു .
ഞാൻ : അപ്പോ ശരി. താൻ അവിടെ നിന്നോ. ബസ്സ് ഇപ്പോഴും വരും.
അർച്ചന: ok
അവൾ അവിടെ നിന്നും പോയി. ഞാൻ അതും നോക്കി നിന്നു.
പെട്ടെന്നാണ് പിറകിൽ അഭിരാം അണ്ണൻ നിൽക്കുന്ന കാര്യം ഞാൻ ഓർത്തത്.
ഞാൻ തിരിഞ്ഞു നോക്കുമ്പോ അഭിരാം അണ്ണൻ എന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.
അത് കണ്ടു ഞാൻ ഒന്ന് ചിരിച്ചു. എൻ്റെ എല്ലാ ചമ്മലും ആ ചിരിയിൽ പ്രകടമായിരുന്നു.
അഭിരാം: ഏതാ മോനെ ആ കൊച്ച്.
ഞാൻ : അത് ഞങളുടെ ഹെൽത്ത് ക്ലബ്ബ് ഒരു മെമ്പർ ആണ്. എന്തോ doubt ചോദിക്കാൻ വന്നതാ.
അഭിരാം: എന്താ മോനെ വല്ല പ്രേമവും ആണോ?
ഞാൻ : ഏയ് അങ്ങനെ ഒന്നും ഇല്ല.
അഭിരാം: എങ്ങനെ ഒന്നും ഇല്ല? നീ വല്ലാണ്ട് അങ്ങ് ഉരുളണ്ട . നോക്കി വെള്ളം ഇറക്കുന്നത് കണ്ടല്ലോ?
എനിക്ക് കണ്ടപ്പോഴേ മനസ്സിലായി.
അഭിരാം അണ്ണൻ എന്നെ എയറിൽ തന്നെ നിർത്തിയേക്കുവ.
അപ്പോഴാണ് കാവൽ മാലാഖയെ പോലെ ബസ്സ് വന്നത്. ഇല്ലേൽ കാണാരുന്ന്, ഞാൻ എയറിൽ ഇങ്ങനെ പാറി നടക്കുന്നത്.
പിന്നെ ഞങൾ എല്ലാവരെയും എണ്ണം അനുസരിച്ച് ബസിൽ കയറ്റി.
ടീച്ചർമാരും കയറി.
ഞാൻ ബസ്സിൽ ശ്യാമിൻ്റെ അടുത്താണ് ഇരുന്നത്. അവൻ്റെ ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ മോശം ആയിരുന്നു.
എല്ലാവരും എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.
ഞങളുടെ പിന്നെ അരുണും വിവേകും എന്തൊക്കെയോ പറയുന്നു.
സ്കൂളിൽ നിന്ന് ആശുപത്രി വരെ ഒരു 8 km യാത്ര ഉണ്ട്. ബസ്സിൽ പാട്ട് ഉണ്ട്. ചിലരെല്ലാം ഉറക്കമാണ്. രാവിലെ വന്നതല്ലേ.
ഞാൻ രാവിലെ നടന്ന സംഭവങ്ങൾ ആലോചിച്ചു ഇരിപ്പാണ്. പ്രത്യേകിച്ച് അർചനയെ. ബസ്സിലെ പാട്ട് അതിനു കാരണമായി.
ഇന്ന് അവള് എന്നത്തെക്കാളും സുന്ദരിയായിരുന്നു.
ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. കാഴ്ചകൾ മാറി മറഞ്ഞു കൊണ്ടിരുന്നു. ബസ്സ് പതിയെ ആശുപത്രിയിൽ എത്തി.
എല്ലാവരും ഇറങ്ങി. സിന്ധു ടീച്ചറും രശ്മി ടീച്ചറും ഹോസ്പിറ്റലിൻ്റെ ഉള്ളിലേക്ക് പോയി. ആ സമയം കൊണ്ട് ഞങൾ എല്ലാവരെയും അവിടെ അറേഞ്ച് ചെയ്തു നിർത്തി. അപ്പോഴേക്കും ടീച്ചേഴ്സ് തിരിച്ചു വന്നു.
സിന്ധു ടീച്ചർ: അപ്പോ നമ്മളുടെ 5 ദിവസം നീളുന്ന സഹവാസ ക്യാമ്പ് ഇവിടെ തുടങ്ങുന്നു.
ഉദ്ഘാടനത്തിന് മുൻപ് എല്ലാവർക്കും നിങ്ങളുടെ റൂമിലേക്ക് പോകാം.
ബോയ്സിന് ഇവിടെ ഒരു ഹാൾ ഒഴിവുണ്ട്. അത് വാർഡ് ആക്കാൻ ഉള്ളതാണ്. അപ്പോ നിങൾ എല്ലാം അങ്ങോട്ട് പോകണം.
ഗേൾസിന് രശ്മി ടീച്ചറിൻ്റെ പരിചയത്തിൽ ഒരു വീട്ടിൽ ആണ് സ്റ്റേ. അപ്പോ നിങൾ ടീച്ചറിൻ്റെ കൂടെ പോകണം.
ടീച്ചർ ഇത് പറയുമ്പോഴെല്ലാം ഞാൻ അർച്ചനയെ നോക്കി നിൽപ്പയിരുന്നൂ.
എന്തോ ഇന്ന് അവളുടെ സൗന്ദര്യം എന്നെ വല്ലാതെ ആകർഷിക്കുന്നത് പോലെ.
ഞാൻ മറ്റൊരു ലോകത്തായിരുന്നു.
അപ്പോഴേക്കും എല്ലാവരും അവരവരുടെ സ്ഥലങ്ങളിലേക്ക് പോയിരുന്നു. അവൾ പോകുന്നത് നോക്കി നിൽക്കുകയായിരുന്നു ഞാൻ. എപ്പോൾ സിന്ധു ടീച്ചർ എന്നെ വിളിച്ചു. ഏതോ സ്വപ്നത്തിൽ നിന്ന് എന്നത് പോലെ ഞാൻ ഞെട്ടി ഉണർന്നു.
സിന്ധു ടീച്ചർ: ഡാ, കുറേശ്ശെ നോക്കട.
എന്ത് വായിനോട്ടമാട.
ഞാൻ ടീച്ചറിനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.
അത് കണ്ടു അവിടെ നിന്ന അഭിരാം അണ്ണനും ടീച്ചറും പൊട്ടിച്ചിരിച്ചു.
അഭിരാം അണ്ണൻ രാവിലെ നടന്ന കാര്യങ്ങൽ എല്ലാം പറഞ്ഞു.
അത് കൂടെ ആയപ്പോ രണ്ടു പേരും കൂടെ എന്നെ ഊക്ക് തുടങ്ങി.
സിന്ധു ടീച്ചർ: എന്താ മോനെ വല്ല പ്രേമവും ആണോ.
(രാവിലെ അഭിരാം അണ്ണൻ ചോദിച്ച അതേ ചോദ്യം.)
ഞാൻ അതെ മറുപടി പറഞ്ഞു.
\" അങ്ങനെ ഒന്നും ഇല്ല ടീച്ചർ\".
ടീച്ചർ: മോനെ ഇപ്പൊ പഠിക്കേണ്ട സമയം ആണ്. എല്ലാ നീ അവളോട് പറഞ്ഞോ?
ഞാൻ : അങ്ങനെ ഒന്നും ഇല്ല ടീച്ചർ.
അവളൊരു നല്ല കുട്ടിയാണ്. കാണാനും സുന്ദരിയാണ്. അപ്പോ ചെറിയ ഒരു ഇത്.
ടീച്ചർ: മ്. കാണുമ്പോ എല്ലാം നല്ല രസം ആയിരിക്കും. ജീവിതം അത്രയും രസം കാണില്ല.
ഞാൻ ഒന്ന് ചിരിച്ചു.
പിന്നെ അവിടെ നിന്ന് ഞങളുടെ താമസം ശരിയാക്കി ഹാളിലേക്ക് വന്നു.
അത് വലിയ ഒരു ഹാൾ ആയിരുന്നു. എല്ലാവരും പലയിടത്തായി തറയിൽ സാധനങ്ങൾ സീറ്റ് ചെയ്തിട്ടുണ്ട്.
ഞങ്ങടെ ഗാങ്ങ് എല്ലാം ഒരു മൂലക്ക് അടുത്തടുത്ത് സെറ്റ് ആക്കിയിട്ടുണ്ട്.
ഞാൻ അങ്ങോട്ട് ചെന്നു.അവിടെ ഞാനും ഇരുന്നു.
ശ്യാം എന്തോ ആലോചിച്ചു ഇരിക്കുവാണ്.
മറ്റേ രണ്ടു ഭ്രാന്തന്മാർ അവിടെ വേറെ ഒരു ബന്ധവും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞോണ്ട് ഇരിക്കുന്നു.
അവർ അവരുടെ ഒരു fantasy world create ചെയ്തോണ്ട് ഇരിക്കും.
അവർ എന്താണ് പറയുന്നതെന്ന് അവർക്ക് പോലും അറിയൂല. പിന്നെയാണ് കൂടെ ഉള്ളവർക്ക്. അത് കൊണ്ട് ഞാൻ അങ്ങോട്ട് അതികം ശ്രദിച്ചില്ല.
ഞാൻ: ഡാ, ശ്യാമേ എന്താടാ ഒരു ഉഷാറില്ലാതെ ഇരിക്കുന്നത്.
ആശുപത്രിയിലെ കാര്യം ഓർത്തിട്ടാണോ.
നീ വിളിച്ചു നോക്കിയോ?
ശ്യാം: ഇല്ല വിളിച്ചില്ല. വിളിക്കണം.
ഞാൻ : എങ്കിൽ വിളിക്ക്. എന്തായി എന്ന് നോക്കാമല്ലോ.
അവൻ ആശുപത്രിയിലേക്ക് വിളിച്ചു. അങ്കിൾ ആണ് ഫോൺ എടുത്തത്. അവർ കുറെ നേരം സംസാരിച്ചു. എന്നോടും. അത് കഴിഞ്ഞപ്പോൾ അവൻ ഒന്ന് ഉഷാറായി.
അപ്പോഴേക്കും ടീച്ചർ വിളിച്ചു.
ഉദ്ഘാടനം തുടങ്ങാറായി.
എല്ലാവരും അവിടേക്ക് ചെന്നു.
അവിടുത്തെ പഞ്ചായത്ത് മെമ്പർ, ഹോസ്പിറ്റലിലെ ഡോക്ടർ ഇൻചാർജ്, പിന്നെ ഞങളുടെ പ്രിൻസിപ്പൽ, ടീച്ചർ ഇവരായിരുന്നു അവിടെ ഉണ്ടായിരുന്നത്.
അങ്ങനെ ഞങളുടെ 5 ദിവസം നീളുന്ന ക്യാമ്പ് തുടങ്ങുന്നു.
ഉദ്ഘാടനം കഴിഞ്ഞ്. ഞങൾക്കുളള പണി തുടങ്ങുന്നു.
എല്ലാവരെയും ഗ്രൂപ്പ് ആയി തിരിച്ചു.
ഒരു വർക് ഏൽപ്പിച്ചു.
ഹോസ്പിറ്റലിൽ ഗാർഡൻ ക്ലീനിംഗ് , ഹോസ്പിറ്റലിൻ്റെ ചുറ്റുവട്ടം ക്ലീൻ ചെയ്യൽ, ഫയൽ റൂം വൃത്തിയാക്കൽ, അവിടുത്തെ കസേര , കാറ്റിൽ എന്നിവയുടെ recycling, അങ്ങനെ അങ്ങനെ ഒരുപാട് ജോലി. പക്ഷേ ഇതെല്ലാം കൂടെ ഉള്ളവർ ചെയ്താൽ മതി. എനിക്കും അഭിരാം അണ്ണനും ഇതെല്ലാം നോക്കി നടത്തൽ. ഒരു ഗ്രൂപ്പിനും ലീഡേഴ്സ് ഉണ്ട്. ബാക്കി ഒക്കെ അവർ നോക്കിക്കൊള്ളും.
ഇതിൽ സന്തോഷിച്ചു ഞങൾ അവിടെ നിന്നപ്പോൾ ടീച്ചർ പറഞ്ഞു.
\" ഇന്ന് ഇതിൽ ഒന്നും നിന്നെ രണ്ടിനെയും add ചെയ്യാത്തതിൽ സന്തോഷിക്കാൻവരട്ടെ. ഇന്ന് നിങ്ങൾക്ക് വേറെ ജോലി ഉണ്ട്. നാളെ രണ്ടും ഓരോ ഗ്രൂപ്പിൽ പോയി ചേർന്നോണം.\"
അടിപൊളി രക്ഷപെട്ടു എന്ന് വിചാരിച്ചാൽ പണി ആണല്ലോ.
ഞാൻ മനസ്സിൽ പറഞ്ഞു.
തൽകാലം നിങൾ എല്ലാ ഗ്രൂപ്പിൻ്റെയും എണ്ണം എടുത്തു ഓരോ ഗ്രൂപ്പിലെയും മെമ്പർസിന്റെ ലിസ്റ്റ് തയ്യാറാക്കി എനിക്ക് തരണം.
ഞങൾ അതും പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. ഇറങ്ങുമ്പോൾ തന്നെ അഭിരാം എന്ന പറഞ്ഞു.
അഭിരാം: മോനെ പോകുന്നത് കൊള്ളാം അവളെ കാണുമ്പോ വായും തുറന്നു നോക്കരുത്. എപ്പോഴത്തെയും പോലെ ,ഒരുപാട് ആളുകൾ വരുന്നതാണ്.
അതുംപറഞ്ഞ് ഞങൾ പോയി.
ഓരോ സ്ഥലത്ത് നിന്നും എല്ലാം എഴുതി ടീച്ചറിനെ ഏൽപ്പിച്ചു. പക്ഷേ അത് കഴിഞ്ഞപ്പോ ടീച്ചർ അടുത്ത പണി തന്നു. അത് കഴിഞ്ഞ് വന്നപ്പോൾ അടുത്തത്.
അത് കഴിഞ്ഞ് വന്നു.ഒന്ന് ഇറക്കാൻ തുടങ്ങിയപ്പോൾ. ദേ ടീച്ചർ വീണ്ടും.
ടീച്ചർ: അതെ. ഞാൻ ഉച്ചക്കുള്ള ഗുഡ് ഇവിടെ ഒരു ഹോട്ടലിൽ ഏൽപിച്ചിട്ടുണ്ട്. അത് ഒന്ന് പോയി എടുക്കണം. വണ്ടി വിളിച്ചിട്ടുണ്ട്. നിങൾ കൂടെ പോയ മതി.
ഞാൻ : ശരി ടീച്ചർ.
ടീച്ചർ അവിടെ നിന്നും പോയപ്പോൾ ഞാൻ അഭിരാം അണ്ണനോട് ചോദിച്ചു.
\"ഇങ്ങനെ തീരുമ്പോൾ തീരുമ്പോൾ പണി തരാൻ നമ്മളെന്ത് കുപ്പീന്ന് വന്ന ഭൂതമോ.\"
ഇത് കേട്ട് അഭിരാം അണ്ണൻ ചിരിച്ചു. കൂടെ ഞാനും . അപ്പോഴേക്കും വണ്ടി വന്നു. ഞങൾ അതിൽ ഹോട്ടലിലേക്ക് പോയി.
കുറച്ചു കഴിഞ്ഞു ഫുഡും കൊണ്ട് വന്നു. അപ്പോഴേക്കും എല്ലാവരും പണി കഴിഞ്ഞു അവിടെ ഉണ്ട്.
ഫുഡ് വന്ന ഉടനെ എല്ലാവരും കൂടെ അവിടെ വരിയായി നിന്നു. ടീച്ചർമാരും ഞങളും കൂടെയാണ് എല്ലാവർക്കും ഫുഡ് കൊടുത്തത്. അത് കഴിഞ്ഞ് ഞങൾക്കുള്ളതും എടുത്തു ഞാൻ ശ്യാമിൻ്റെ കൂടെയും, അഭിരാം അണ്ണൻ അയാളുടെ കൂട്ടുകാരുടെ കൂടെയും പോയി.
ഞാൻ ചെല്ലുമ്പോൾ അവർ കഴിച്ചു തുടങ്ങിയിരുന്നു.
അരുൺ: ooh, രാജാവ് വന്നോ.
അവിടെ വച്ച് എന്തായിരുന്നു ജാഡ. ജോലിയും ചെയ്യണ്ട.
വിവേക്: സത്യം കറങ്ങി നടക്കുവ തെണ്ടി.
ഞാൻ : കാര്യം അറിയാതെ ചുമ്മാ ഒണ്ടാക്കല്ലേ . മനുഷ്യൻ ഇവിടെ രാവിലെ തൊട്ട് കിടന്നു ഓടുവ. നിനക്കൊക്കെ തന്ന പണി മാത്രം ചെയ്ത പോരെ. ഞങൾ രണ്ടുപേര് ഉള്ള പണി മൊത്ത നോക്കണം. എന്നിട്ട് അവൻ ജോലി ചെയ്തതിൻ്റെ കണക്ക് പറയുന്നു. മിണ്ടാതെ തിന്നിട്ട് പോടാ.
എൻ്റെ കയ്യിൽ നിന്ന് നല്ലപോലെ കിട്ടിയപ്പോ അവർ അടങ്ങി.
ശ്യാം ഒന്നും കഴിക്കാതെ ഇരിക്കുന്നത് കണ്ടു. നിർബന്ധിച്ചു കഴിപ്പിച്ചു.
പാവം , അവൻ്റെ ഒരു കാര്യം.
കഴിച്ചു കഴിഞ്ഞു waste എല്ലാം ഒരു ഭാഗത്ത് ഒതുക്കി മാറ്റി. അത് വൈകിട്ട് waste എടുക്കാൻ ആള് വരുമ്പോ കൊടുക്കാൻ എന്ന് ടീച്ചർ പറഞ്ഞു.
അതുകൊണ്ട് അതൊഴിഞ്ഞു.
കഴിച്ചിട്ട് ഞാൻ ഫോണും നോക്കി ഇരുന്നപ്പോഴാണ് അർച്ചന വീണ്ടും എൻ്റെ മുൻപിൽ വന്നത്. ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു. അവൾ തിരിച്ചും.
അർച്ചന: കഴിച്ചോ?
ഞാൻ: mm , കഴിച്ചു. താനോ.
അർച്ചന അതെ എന്ന് എന്ന് തലയാട്ടി.എനിക്ക് ഒരു bye പറഞ്ഞു അവിടെ നിന്നും പോയി.
ഇങ്ങനെ ഉള്ളൂ ഓരോ ചെറിയ കാര്യങ്ങൽ പോലും എന്നെ വല്ലാതെ അവളിലേക്ക് അടുപ്പിക്കാൻ കാരണമായി.
ഒരു ചെറിയ ചിരി പോലും .
ഇനി അവൾക്ക് എന്നോട് എന്തെങ്കിലും ഉണ്ടാകുമോ.
അതോ അത് എനിക്ക് തോന്നുന്നതാണോ .
വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട.
അറിയില്ല . എന്തായാലും ഞാൻ പതിയെ അവളിലേക്ക് അടുത്തുകൊണ്ടിരുന്നു..
അതും ആലോചിച്ചു അവിടെ ഇരുന്നപ്പോൾ ടീച്ചർ വിളിച്ചു.
ടീച്ചർ: ജിത്തു , ഉച്ചക്ക്ശേഷം ക്ലാസ്സ് ആയിരിക്കും. രാവിലെ ഉദ്ഘാടനം നടന്ന അതെ ഹാൾ .
ഞാൻ എല്ലാവരെയും വിളിച്ചു. അവരെല്ലാം ഹാളിലേക്ക് പോയി. ഞാനും അങ്ങോട്ട് ചെന്നു.
അവിടെ safe drive , MVD യുടെ ക്ലാസ്സ്. അവർ എന്തൊക്കെയോ പറഞ്ഞു. ഞാൻ ശ്രദ്ധിക്കൻ പോയില്ല. എല്ലാവരും അങ്ങനെ ഒക്കെ തന്നെ. പിന്നെ ഉച്ചക്ക് നല്ലപോലെ കഴിച്ചിട്ട് ഇപ്പൊ ക്ലാസ്സ് കേൾക്കും. ഞാൻ നോക്കുമ്പോ സിടെ സീറ്റ് അരുൺ നല്ല ഉറക്കം. വിവേകിൻ്റെ തോളിൽ ചാരി. വിവേക് ഉറക്കം തൂങ്ങി ഇരിക്കുന്നു.
ശ്യാം എന്തോ ആലോചിച്ചു ഇരിക്കുന്നു.
ഞാൻ ആകെ ഒന്ന് കണ്ണോടിച്ചു.
അഭിരാം അണ്ണൻ പുറത്ത് നോക്കി ഇരിപ്പാണ്.
അർച്ചന എന്തൊക്കെയോ ശ്രദ്ധിക്കുന്നുണ്ട്.
ഇവൾക്ക് ബോർ അടിക്കുന്നില്ലെ.
അങ്ങനെ ആലോചിച്ചു 2 മണിക്കൂർ ഇപ്പൊ കഴിഞ്ഞെന്നു അറിയൂല.
അതും കഴിഞ്ഞ് നന്ദി പറഞ്ഞു ക്ലാസ്സ് കഴിഞ്ഞു എല്ലാവരും പോയി.
പിന്നെ ചായയും കുടിച്ചു എല്ലാം ഫ്രഷ് ആകാൻ പോയി.
ഇനി എന്തോ കൾച്ചറൽ പ്രോഗ്രാം ആണ്.
എന്തെങ്കിലും ആകട്ടെ.
അങ്ങനെ വിചാരിച്ചു കൊണ്ട് ഞാനും ഫുൾ ടീമിൻ്റെ കൂടെ പോയി.
ഇന്ന് റെഡി ആയി.
അപ്പോഴേക്കും ശ്യാം ഒന്ന് ശരി ആയിരുന്നു.
എല്ലാം ഫ്രഷ് ആയി അതെ ഹാളിൽ എത്തി.
എല്ലാവരും വന്നു ഓരോന്ന് അവതരിപ്പിച്ചു.
ഞാൻ ശ്രദ്ധിച്ചില്ല.
പുറത്ത് നോക്കി ഇരുന്നു.
മൂന്നമത്തെ നില ആയിരുന്നു ഹാൾ
അത് കൊണ്ട് കുറച്ചു ദൂരെ വരെ കാണാൻ കഴിയും.
ഞാൻ അങ്ങനെ ഇരുന്നപ്പോൾ ആള് ടീച്ചർ ഇത് പറഞ്ഞത്.
\" ഇനി ഒരു പാട്ടാണ്. പാടുന്നത് ഹെൽത്ത് ക്ലബ് അംഗം അർച്ചന.\"
ആ പേര് കേട്ട് ഞാൻ നോക്കി. അതെ ഞാൻ പ്രതീക്ഷിച്ച അതെ ആൾ.
അവള് പാടും എന്നത് എന്നെ തെല്ലൊന്നു അത്ഭുതപ്പെടുത്തി.
അവൾ \"adam jhon\" ലെ
\"ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു\"
എന്ന പാട്ടാണ് പാടിയത്.
അല്ലേൽ തന്നെ ഞാൻ ആ പാട്ടിന് അഡിക്റ്റ് ആണ്.
രാത്രി,തണുപ്പ്, ഈ പാട്ട്, കൂടെ അവളുടെ ശബ്ദവും. ആ ശബ്ദം അത്രയും മധുരമുള്ളതായിരുന്നു.
സത്യം പറയാലോ എൻ്റെ കിളി അങ്ങ് പാറി. കുറെ നേരം കുറച്ചു ദൂരത്താണെങ്കിലും ഞാൻ അവളുടെ ചുറ്റും പാറി നടക്കുന്നത് പോലെ തോന്നി.
കൂടുതൽ കൂടുതൽ ഞാൻ അവളിലേക്ക് അടുത്തു. പതിയെ പതിയെ അവളെ പറ്റി അറിയും തോറും അവളോടുള്ള ഇഷ്ടം കൂടി വന്നു.
അർച്ചന പാടി അവസാനിപ്പിച്ചു. എല്ലാവരും കയ്യടിച്ചു.
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് നാണം വന്നത് ഞാൻ ശ്രദ്ധിച്ചു.
അവൾ തിരിച്ചു അവളുടെ സീറ്റിലേക്ക് വന്നപ്പോൾ എല്ലാവരും അവൾക്ക് കൈ കൊടുത്തു. കൊള്ളാം എന്ന് പറഞ്ഞു.എനിക്കവളെ അപ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി.
ഞാൻ പക്ഷേ മനസ്സുകൊണ്ട് അത് ചെയ്തു.
അന്ന് കിടന്നെങ്കിലും എനിക്ക് ഉറങ്ങാൻ സാധിച്ചില്ല.
മനസ്സ് മുഴുവൻ അവളായിരുന്നു. അവളുടെ മുഖം, ചിരി, ഓരോ ചോദ്യവും , അവളുടെ ശബ്ദം, ആ പാട്ട് എല്ലാം മനസ്സിൽ ഓടി കളിച്ചു. എനിക്ക് ഉറക്കം വരാത്തത് കൊണ്ട് ഞാൻ ഒന്ന് തലപൊക്കി നോക്കി.
എല്ലാവരും ഉറക്കം. ശ്യാമും നല്ല ഉറക്കം.
ഞാൻ പതിയെ എഴുനേറ്റു . പുറത്തേക്ക് നടന്നു. അത് ഒരു രണ്ടു നില കെട്ടിടം ആയിരുന്നു.താഴത്തെ നിലയിൽ ബാത്ത്റൂം ആയിരുന്നു. മുകളിലായിരുന്നു ഞങൾ ഉണ്ടായിരുന്നത്.
ഞാൻ വാതിൽ തുറന്നു പുറത്തിറങ്ങി. പുറത്ത് ചെറിയ തണുപ്പ് ഉണ്ടായിരുന്നു. കൂടെ നല്ല മഞ്ഞും.
അന്തരീക്ഷത്തിന് ഒരു സുഗന്ധം ഉള്ളതുപോലെ തോന്നി.
അന്ന് പൂർണ ചന്ദ്രൻ ഉണ്ടായിരുന്നു. ഞാൻ അതും നോക്കി നിന്നു.
പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളി കേട്ടു.
\" ഡാ , ജിത്തു .
നിനക്ക് ഉറക്കം ഒന്നും ഇല്ലേ.\"
ഞാൻ തിരിഞ്ഞു നോക്കി.
ശ്യാം ആയിരുന്നു.
ഞാൻ: അപ്പോ നീ ഉറങ്ങിയില്ലേ.
ശ്യാം: എന്താ മോനെ ഉറക്കം ഇല്ലാതെ ഈ മഞ്ഞത്ത്.
ഞാൻ അവനോടു കാര്യം പറഞ്ഞു.
ശ്യാം : അപ്പോ എന്ന് പറഞ്ഞപോലെ ഒരു ചെറിയ ഇഷ്ടം അല്ല. അസ്ഥിക്ക് പിടിച്ച പോലെ ഉണ്ടല്ലോ.
ഞാൻ: ഒന്ന് പോടാ.
ഞാൻ ചിരിച്ചു, കൂടെ അവനും.
ഞാൻ: നീ ok ആയി അല്ലേ.
ശ്യാം ഒന്ന് മൂളി .
ശ്യാം: പ്രണയം ആസ്വദിക്കാൻ മഞ്ഞടിച്ച് പനി ആക്കണ്ട.
നീ വന്നു കിടക്ക്.
അവൻ എന്നെയും വിളിച്ചു അകത്തേക്ക് കൊണ്ട് പോയി.
അവിടെ വന്നു കിടന്നു.
എപ്പോഴോ ഒന്ന് ഉറങ്ങി.
അപ്പോഴും അവളുടെ ഓർമ്മകൾ മാത്രം ഉള്ളിൽ നിറച്ചു കൊണ്ട്.
ഒരുദിവസം കൊണ്ട് ഒരു ഒരു ചെറിയ ഇഷ്ടം വലുതാക്കാൻ ശേഷി ഉള്ള ഓർമകളുമായി ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
തുടരും.....
യാത്ര
ഒരുദിവസം കൊണ്ട് ഒരു ഒരു ചെറിയ ഇഷ്ടം വലുതാക്കാൻ ശേഷി ഉള്ള ഓർമകളുമായി ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..തുടരുന്നു...പിറ്റേന്ന് നേരം വെളുത്തു ഞാൻ എഴുനേൽക്കുന്നത് ശ്യാമിൻ്റെ സംസാരം കേട്ടുകൊണ്ടാണ്. ശ്യാം: ഡാ ,ജിത്തു ഒന്ന് പെട്ടെന്ന് എഴുനേറ്റേ.ഞാൻ പെട്ടെന്ന് ഞെട്ടി എഴുനേറ്റു. ഞാൻ: എന്താടാ പരിഭ്രമത്തോടെ ചോദിച്ചു.ഡാ വിവേകിനു നല്ല സുഖമില്ല. അവനു നല്ല പനി ഉണ്ട്.ഞാൻ എഴുനേറ്റ് അവൻ്റെ അടുത്തേക്ക് പോയി .ഞാൻ നോക്കുമ്പോ അവനു നല്ല ചൂട് ഉണ്ട്. മൂടി പുതച്ചു കിടപ്പാണ്. ഞാൻ മുഖം കഴുകി ഫ്രഷ് ആയി. അഭിരാം അണ്ണനെ പോയി കണ്ട് കാര്യം പറഞ്ഞു. അഭിരാം: അങ്ങനെ ആണേൽ നീ അവനെ ഇവിടെ ഒന