💞പ്രണയനിലാവ്💞
*Part 27*
\"ഇവനെയും പിടിച്ചോണ്ട് വന്നോ 🧐\"(നന്ദു)
\"ചിന്തിക്കേണ്ട കാര്യമാണ്,,,🙄\"(അപ്പു)
\"എന്നാൽ ചിന്തിക്കൂ,,,,വീട്ടിലൊരു ശൗചാലയം പണിയൂ അത് ഉപയോഗിക്കൂ,,,😌\"(നന്ദു)
\"പ്ഫാ 😬\"(അപ്പു)
അപ്പോഴേക്കും അവൻ നടന്ന് അവർടെ അടുത്ത് എത്തി,,,
\"ഡാ അഖിലേ,,,നീ എന്താ ഇവിടെ 🙄\"(നന്ദു)
\"അതെന്ത് ചോദ്യാ എന്റെ നന്ദുട്ടി,,,\"(അഖിൽ)
\"നന്ദുട്ടിയാ 🙄\"(അപ്പു)
\"ആഹാ മാഡം ഇവിടെ ഉണ്ടാരുന്നോ,,,\"(അഖിൽ)
\"നിന്റെ കണ്ണും അടിച്ച് പോയോ,,, അവൾ ഇവിടെ പന പോലെ ഇരിക്കണത് നീ ഇത്രയും നേരം കണ്ടില്ലാരുന്നോ,,, 🧐\"(നന്ദു)
\"കൊള്ളാം ജീവന് ആപത്താണെന്ന് അറിഞ്ഞിട്ടും നിനക്ക് പേടിയില്ല,, ശെരിക്കും നിന്റെ ഈ ആറ്റിറ്റ്യൂഡ് എനിക്ക് ഭയങ്കര ഇഷ്ടാ,,,\"(അഖിൽ)
\"തങ്കു തങ്കു,,, 😌\"(നന്ദു)
\'ഇതെന്തിന്റെ കുഞ്ഞാണോ എന്തോ 🙄\'(അപ്പു ആത്മ)
\"അല്ല നീയെന്താ ഇവിടെ അത് പറഞ്ഞില്ലല്ലോ,,, 🙄\"(നന്ദു)
\"അവനിവിടെ എനിക്കൊരു ഹെല്പിന് വന്നതാ,,,\"(പൂജ)
അങ്ങോട്ട് നടന്ന് വന്നൊണ്ട് പൂജ പറഞ്ഞതും അപ്പുവും നന്ദുവും നെറ്റി ചുളിച്ച് പരസ്പരം നോക്കി,,,
\"മനസ്സിലായില്ല അല്ലെ,,, പറഞ്ഞു തരാം,,, അതിന് മുന്നെ വേറെ ഒരാൾ കൂടി വരാനുണ്ട്,,,\"(പൂജ)
പൂജ പറഞ്ഞവസാനിപ്പിച്ചതും റൂമിലേക്ക് കടന്നു വരുന്നവനെ കണ്ട് അപ്പു ചെറുതായി ഞെട്ടി,,
\"എടിയേ ഇത് അന്ന് രാത്രി വീട്ടിൽ വന്ന് നമ്മളെ കൊല്ലാൻ നോക്കിയവനല്ലേ,,, 🧐\"(നന്ദു)
നന്ദു സ്വകാര്യായിട്ട് അപ്പുനോട് ചോയ്ച്ചു,,,
\"ആണെന്നാണ് എന്റെ ഒരു ഇത് 🙄\"(അപ്പു)
\"ലവന്റെ പേരെന്തായിരുന്നു 🙄\"(നന്ദു)
\"അർജുൻ,,,\"(അപ്പു)
\"ഹലുവ പോലത്തെ പേരും മത്തിക്കറി പോലത്തെ മുഖവും,,, 🙄\"(നന്ദു)
\"അല്ല ആരൊക്കെയാ ഇത് ഓർമ്മയുണ്ടോ എന്നെ,,,\"(അർജുൻ)
\"അല്ല ആരുവാ ഇത് അർജുൻ അല്ലിയോ,,, പിന്നെ ഓർമയില്ലാതെ ഇരിക്കോ,,, അന്ന് പോലീസിന്റെ കയ്യിന്ന് എത്ര അടി കിട്ടി 😁\"(നന്ദു)
\"ച്ചി നിർത്തെടി,,,\"(അർജുൻ)
\"ഒന്ന് മെല്ലെ പറഞ്ഞൂടെടാ തൊരപ്പാ,,,😬 തുപ്പൽ മൊത്തം മുഖത്ത് തെറിച്ചു,,,🤮\"(നന്ദു)
\"യൂ,,,\"(അർജുൻ)
അർജുൻ നന്ദുനെ കയ്യുയർത്തി അടിക്കാൻ പോയതും അഖിൽ അവനെ തടഞ്ഞു,,, അത് കണ്ട് അർജുൻ കണ്ണടച്ച് ദേഷ്യം നിയന്ത്രിച്ചു,,
\"അപ്പൊ ഇനി കാര്യത്തിലേക്ക് കടക്കാം,,, നിങ്ങളുടെ സംശയം ഓരോന്നായി തീർക്കാം,,,\"(പൂജ)
\"സംശയം നമ്പർ വൺ,,, അപ്പു ചോയ്ക്കും,,, 😌\"(നന്ദു)
\"നിങ്ങൾ തമ്മിലെന്താ ബന്ധം,,, എന്തിനാ ഞങ്ങളെ പിടിച്ചോണ്ട് വന്നേ,,,\"(അപ്പു)
\"ഗുഡ് കുഎസ്ടിയൻ,,,\"(അർജുൻ)
\"ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് വെച്ചാൽ ദേ ഈ നിക്കുന്ന അർജുൻ ഇല്ലേ,,, അതാണ് എന്റെ ചേട്ടൻ,,, പിന്നെ ഈ നിക്കുന്ന അഖിൽ,,,ലല്ലു അന്ന് പറഞ്ഞ കഥയിൽ എനിക്കൊരു ആങ്ങള കൂടി ഇല്ലേ അവന്റെ ഫ്രണ്ടാണ്,,, കൊറച്ചൂടെ ക്ലിയർ ആയിട്ട് പറഞ്ഞ അവൾ പറഞ്ഞ എന്റെ കാമുകൻ,,,\"(പൂജ)
\" ഫുൾ ഓഫ് ട്വിസ്റ്റ്,,,🤯 ഇനി സംശയം നമ്പർ ടു ഞാൻ ചോയ്ക്കും,,, എനിക്ക് നേരത്തെ വായിലിട്ട് തന്ന ആ കോലുട്ടായി ഏത് ഫ്ലേവറായിരുന്നു,,,😌 നല്ല ടേസ്റ്റ്,,,😁\"( നന്ദു)
\" കൊടുങ്കാറ്റിൽ ആന പാറിപ്പോയപ്പഴാ അവളുടെ ഒരു കോലുട്ടായി,,,😬\"(അപ്പു)
\"സ്റ്റോപ്പ് ഇറ്റ്,,,😤\"(പൂജ)
പൂജ അലറിയതും പുറത്ത് നിന്ന് വാതിൽ അടയുന്ന ശബ്ദം കേട്ടു,,,
\" അവര് വന്നുന്ന് തോന്നുന്നു,,,\"(പൂജ)
\"വാ പോയി നോക്കാം,,,\"(അർജുൻ)
അവര് രണ്ട് പേരും പുറത്ത് പോയതും അഖിൽ നന്ദൂനെ നോക്കി,,,
\"എന്നാലും നീ എന്നോട് ഇതേവരെ കാമുകി ഉള്ള കാര്യം ഒന്നും പറഞ്ഞില്ലല്ലോ,,,😪\"(നന്ദു)
\"ഹാ പിണങ്ങല്ലേ,,, അത് പറഞ്ഞാ നീ എന്നോട് ക്ലോസായില്ലെങ്കിലോ,,, അത് പേടിച്ചിട്ടാ ഞാൻ പറയാതിരുന്നത്,,, നിനക്കറിയോ നിന്റെ ഓരോ പ്രവർത്തിയും എന്നെ നിന്നിലേക്ക് കൂടുതൽ വലിച്ചടുപ്പിച്ചിട്ടേ ഉള്ളു,,, നിന്റെ കുട്ടിത്തം നിറഞ്ഞ സ്വഭാവവും,,, നിന്റെ സംസാരവും കളിയും ചിരിയും ഒക്കെ ഞാൻ ആസ്വദിച്ചിട്ടേയുള്ളു,,, നിന്റെ ഓരോ സ്പർശനം പോലും ഞാൻ ആവോളം അസ്വദിച്ചിട്ടുണ്ട്,,,\"(അഖിൽ)
നന്ദുന്റെ ചുറ്റും നടന്നു കൊണ്ട് അഖിൽ പറഞ്ഞതും അവൾ വെറുപ്പോടെ മുഖം തിരിച്ചു,,,
\" നിനക്കറിയോ നീ അന്ന് ഇവളുടെ ചേച്ചിന്റെ കല്ല്യാണത്തിന് എന്നെ വിളിച്ചപ്പൊ ഞാൻ എന്തോരം സന്തോശിച്ചുന്ന്,,, നിന്നെ കണ്ടോണ്ടിരിക്കാൻ വേണ്ടി മാത്രാ ഞാൻ അന്ന് വന്നത്,,, പക്ഷെ നീ എന്നോട് ആവശ്യപ്പെട്ട കാര്യം,,, റിച്ചുന്റെ സ്നേഹം പുറത്ത് കൊണ്ട് വരാൻ വേണ്ടി അഭിനയിക്കാൻ,,, അത് മാത്രം നീ ചെയ്തത് ശരിയായില്ല,,, അന്ന് എനിക്ക് വന്ന ദേഷ്യത്തിന് അതിരില്ല,,, എന്നിട്ടും ഞാൻ എന്തിനാ സമ്മതിച്ചതെന്ന് അറിയോ,,, അഭിനയിക്കാനാണെങ്കിലും നിന്റെ ഓരോ സ്പർശനവും ആസ്വദിക്കാൻ,,, അങ്ങനെയെങ്കിലും നിന്നെ ഒന്ന് തൊടാൻ ചേർത്ത് പിടിക്കാൻ,, നിനക്കറിയോ അന്ന് നിന്റെ അച്ഛന് ആ ഫോട്ടോസ് അയച്ച് കൊടുത്തത് ഞാനാ അയാൾ കാരണമെങ്കിലും നിങ്ങൾ പിരിയട്ടെ എന്നോർത്ത്,,, പക്ഷെ അവിടെയും ഞാൻ വിചാരിച്ച പോലെ ഒന്നും നടന്നില്ല,,, എന്നാലും ഞാൻ പിന്മാറിയില്ല,,, എങ്ങനെയും നിന്നെ സ്വന്തമാക്കണം അത് മാത്രമായിരുന്നു എന്റെ ലക്ഷ്യം,,, ഇപ്പൊ ഇവിടുന്ന് പോയ ആ പൂജയില്ലെ അവളെ പോലും ഞാൻ വളച്ചെടുത്തത് നിന്നിലേക്ക് എത്താൻ വേണ്ടിയാ,,, അവൾക്ക് റിച്ചുനെ വേണമെന്ന്,, ഇപ്പൊ അവൻ വല്ല്യ പൈസക്കാരനായപ്പൊ അവൾക്ക് അവനെ വേണം,,, അതുവരെ അവൾക്ക് സുഗിക്കാൻ മാത്രവാ അവൾ എന്നെ തിരഞ്ഞെടുത്തത്,,, ഞാനും അതെ നിന്നെ കിട്ടുന്ന വരെ എനിക്ക് സുഖിക്കാൻ മാത്രാണ് അവൾ,,,\"(അഖിൽ)
\" എന്നാ പിന്നെ നീ അവളെ തന്നെ അങ്ങ് കെട്ടിക്കൊ,,, അല്ലാതെ എന്നെയും റിച്ചേട്ടനെയും തമ്മിൽ പിരിക്കാമെന്ന് നീ സ്വപ്നത്തിൽ പോലും കരുതണ്ട,,,😏\"( നന്ദു)
\" അത് നിന്റെ വിശ്വാസം മാത്രം,,, ഇന്ന് രാത്രി തന്നെ നമ്മൾ ഇവിടം വിടും,,, അങ്ങ് കാനഡക്ക്,,,പിന്നെ റിച്ചു നിന്നെ ഒരിക്കലും അന്വേഷിച്ച് വരില്ല,,, അതിനുള്ളതൊക്കെ പൂജ ചെയ്ത് കഴിഞ്ഞു,,,പിന്നെ അപ്പു,,, നിന്റെ കാര്യം അർജുൻ നോക്കിക്കോളും,,, അവന് നിന്നോട് കുറച്ച് വർഷത്തെ കണക്കുകൾ തീർക്കാനുണ്ട്,,, അത് കഴിഞ്ഞ് അവൻ തന്നെ നിന്നെ അങ്ങ് പരലോകത്തേക്ക് അയച്ചോളും,,,😏\"(അഖിൽ)
\" നീ ഞങ്ങളെ ഒരു പുല്ലും ചെയ്യില്ല,,,😏\"(അപ്പു)
\" കാണാം,,,😏\"( അഖിൽ)
\"😏😏😏\"(അപ്പു)
\"ഇതെന്തോന്ന് പുച്ഛമത്സരോ,,,🙄 എന്നാ ഞാനും😏😏😏😏😏😏\"( നന്ദു)
\"😬😬😬\"(അപ്പു)
\"😁😁🙈\"( നന്ദു)
\"ടാ അഖിലേ,,,\"( പൂജ)
\"ആ വരുവാ,,,\"(അഖിൽ)
അഖിൽ ഒന്നൂടെ അവരെ തറപ്പിച്ച് നോക്കിക്കൊണ്ട് ഇറങ്ങി പോയി,,,
\"ഇന്നിവിടെ എന്തേലും ഒക്കെ നടക്കും,,,\"( നന്ദു)
\" നടക്കും നടക്കും,,, അവര് നമ്മളെ തല്ലിക്കൊല്ലാതെ നോക്കിക്കോ,,,\"(അപ്പു)
\"ഓ നെഗറ്റീവ്,,,😬\"( നന്ദു)
\"ശു.. ശു..\"
\" എടി പാമ്പ്,,,🧐\"(നന്ദു)
\" പാമ്പല്ലടി പട്ടി ഞാനാ,,,\"
\"ആരാ,,,🧐\"(അപ്പു)
\"ഇങ്ങോട്ട് നോക്ക്,,, കട്ടിലിന്റെ അടിയിൽ,,,\"
അപ്പുവും നന്ദുവും കുനിഞ്ഞ് നോക്കിയപ്പൊ കട്ടിലിന്റെ അടിയിൽ ദേ റിനു ഇളിച്ചോണ്ടിരിക്കുന്നു,,,
\" നീ എങ്ങനെ ഇവിടെ,,,\"(അപ്പു)
\" അതൊക്കെ വന്നു,,,😁\"(റിനു)
\"അവിടെ ഇരിക്കാതെ ഇങ്ങോട്ട് ഇറങ്ങി വാ,,,\"(അപ്പു)
\"ദാ വന്നു,,,😌\"(റിനു)
റിനു കട്ടിലിന്റെ അടിയിൽന്ന് എണീറ്റ് വന്ന് നന്ദുന്റെയും അപ്പുന്റെയും കെട്ടഴിച്ച് കൊടുത്തു,,,
\" ഇനി എങ്ങനെയാ രക്ഷപ്പെടാ,,,\"(അപ്പു)
\"രക്ഷപ്പെടുന്നതിന് മുമ്പ് രണ്ട് മൂന്ന് കാര്യങ്ങൾ ചെയ്യാനുണ്ട്,,,\"(റിനു)
\" അതെന്ത്,,,🙄\"( നന്ദു)
\"അതൊക്കെയുണ്ട്,,, നമ്മടെ ബ്രോസ് വന്നിട്ടുണ്ട് എല്ലാരും നല്ല കട്ട കലിപ്പിലാ,,,ഇന്ന് ഇവിടെ എന്തേലും ഒക്കെ നടക്കും,,, അപ്പൊ അതിലേക്ക് നമ്മടെ വക ഒരു ചെറിയ സമ്പാവന ആവശ്യം ഹേ,,,😌\"(റിനു)
\"ഐ ആം ത്രിൽഡ് ഹേ,,,😌\"( നന്ദു)
_______________💕💕💕_____________
പൂജയും അർജുനും ശബ്ദം കേട്ടിടത്തേക്ക് പോയി നോക്കിയെങ്കിലും ആരെയും കണ്ടില്ല,,, പുറത്ത് നിന്ന ഗുണ്ടകളെ കൂടെ കാണാതെ ആയതും അവർ സംശയത്തോടെ ചുറ്റും നോക്കി,,, ആരും ഇല്ലെന്ന് കണ്ട് തിരിച്ച് കയറിയതും പുറകിൽ ആളനക്കം അറിഞ്ഞ് പൂജ തിരിഞ്ഞ് നോക്കി,,, അവിടെ അർജുനെ കാണാതെ വന്നതും അവൾ ചെറുതായൊന്നു ഭയന്നു,,,
\"ടാ അഖിലേ,,,\"( പൂജ)
\"ആ വരുവാ,,,\"(അഖിൽ)
\"ഒന്ന് വേഗം വാടാ,,,\"(പൂജ)
\"എന്താടി,,,\"(അഖിൽ)
\" ചേട്ടനെ കാണണില്ല,,,\"( പൂജ)
\" അവൻ ഇവിടെ എവിടേലും കാണും,,,\"(അഖിൽ)
\"ഇല്ലടാ,,, ഇത്രയും നേരം എന്റെ ഒപ്പം ഉണ്ടായിരുന്നു,,, ഇപ്പൊ തിരിഞ്ഞ് നോക്കിയപ്പൊ കാണണില്ല,,, പുറത്ത് നിന്ന ഗുണ്ടകളെയും കാണണില്ല,,,\"(പൂജ)
\"നീ അകത്തേക്ക് പൊക്കോ ഞാൻ നോക്കിട്ട് വരാം,,,\"(അഖിൽ)
പൂജ തിരിഞ്ഞ് നടന്നതും അഖിൽ ഒരു അലർച്ചയോടെ അവളുടെ കാൽക്കലേക്ക് വീണു,,, തലയുയർത്തി നോക്കിയ പൂജ കാണുന്നത് കട്ട കലിപ്പിൽ നിക്കുന്ന റിച്ചുനെ ആണ്,,,റിച്ചുനെ കണ്ടതും അവൾ പേടിച്ച് ഉമിനീരിറക്കി,,,പിന്നീട് എന്തോ ഓർത്ത പോലെ തിരിഞ്ഞ് അകത്തേക്കോടി,,, കയ്യിലുള്ള കത്തി മുറുകെ പിടിച്ചോണ്ട് അപ്പുവിനെയും നന്ദുവിനെയും കെട്ടിയിട്ട റൂമിന്റെ വാതിൽ തള്ളി തുറന്ന് അകത്ത് കയറി,,, അവരെ കെട്ടിയിട്ട കസേരയിൽ ആരും ഇല്ലന്ന് കണ്ടതും പൂജ ചുറ്റും നോക്കി,,,എന്നാൽ ഇതേ സമയം പൂജ വരുന്നതും നോക്കി വാതിലിന്റെ പിന്നിൽ കാത്തുനിന്ന അപ്പുവും നന്ദുവും റിനുവും പിന്നിലൂടെ വന്ന് കൈയ്യിലുള്ള വടികൊണ്ട് പൂജയെ അടിക്കാൻ തുടങ്ങി,,, അടി കൊണ്ട് നിലത്ത് വീണ പൂജയെ അവർ അറഞ്ചം പുറഞ്ചം അടിച്ചോണ്ടിരിക്കാണ് ഗൂയ്സ്,,,
ഒരുവിധം ക്ഷീണിച്ചതും അവർ പൂജയെ പിടിച്ച് കസേരയിൽ കെട്ടിയിട്ടു,,,
\"കുയ്,,,😁\"(വിച്ചു)
\"നാൻ വന്തെട്ടാൻങ്ക്ട,,, 😁\"(ലല്ലു, മാളു)
\" ആ വന്നല്ലോ,,,😁\"( നന്ദു)
\"എവിടെ ബാക്കിയുള്ളവർ,,,🧐\"(അപ്പു)
\"ദോ വരുന്നു,,,\"(വിച്ചു)
വിച്ചു ചൂണ്ടിയടത്തേക്ക് നോക്കിയപ്പോ അവടെ അവശനായി നിക്കുന്ന അഖിലിനെയും അർജുനെയും പിടിച്ചോണ്ട് സ്ലോ മോഷനിൽ വരുന്ന റിച്ചുനെയും കാർത്തിനെയും സിദ്ധുനെയും കണ്ട് അപ്പുവും നന്ദുവും കണ്ണ് മിഴിച്ചു നോക്കി നിന്നു,,,
\"ഇവർക്ക് ഇങ്ങനെ ഫൈറ്റ്റിംഗ് ഒക്കെ അറിയോ 🙄\"(അപ്പു)
\"വെറും ഫൈറ്റ്റിംഗ് അല്ല അവരുടെ അവസ്ഥ കണ്ടിട്ട് റോഡ് റോളറിന്റെ അടിയിൽ പെട്ട പോലുണ്ട്,,,🧐\"(നന്ദു)
അവർ വന്ന് അർജുനെയും അഖിലിനെയും പിടിച്ച് ചെയറിലിരുത്തി കെട്ടിയിട്ടു,,,
\"നിങ്ങൾക്കുള്ള അടുത്ത സമ്മാനവും കൊണ്ട് അടുത്ത ആള് ലാൻഡിംഗ് ആണ്,,, ഒന്ന് കാത്തിരിക്കണേ,,,\"(സിദ്ധു)
\"അതാര്,,, 🙄\"(കാർത്തി)
\"വരുമ്പോ കാണാല്ലോ 😉\"(സിദ്ധു)
പറഞ്ഞു തീർന്നതും വാതിൽ തുറക്കുന്ന സൗണ്ട് കേട്ട് എല്ലാരും അങ്ങോട്ട് നോക്കി,,, അവടെ പോലീസ് യൂണിഫോമിൽ നിക്കുന്ന അഭിയെ കണ്ട് എല്ലാരുടെയും കിളി പോയി,,,
\"ഇങ്ങേര് ഇത് ഏത് ഫാഷൻ ശോ കഴിഞ്ഞുള്ള വരവാ 🧐\"(നന്ദു)
\"എടി പൊട്ടി പോലീസ് ആടി,,,\"(അപ്പു)
അഭിനേ നോക്കി വായും പൊളിച്ച് അപ്പു പറഞ്ഞു,,,
\"ഓഹ് മൈ ഗോഷ്,,, 🙄\"(നന്ദു)
അതും പറഞ്ഞു നന്ദു വീഴാൻ പോയതും അപ്പു പിടിച്ച് നേരെ നിർത്തി,,,
\"ബോധം കെട്ട് എങ്ങാനും വീണ തച്ചു കൊല്ലും ഞാൻ 😬\"(അപ്പു)
തുടരും,,,, 😌
✍️Risa