ഇച്ചായന്റെ അമ്മു ❣️
P̲R̲O̲M̲O̲❤️🔥
ഉള്ളിലെ ഭയംകൊണ്ട് കൈകൾ വിറക്കുന്നതുമൂലം പാൽഗ്ലാസ്സിൽ നിന്നും പാൽ തൂകി പോവുന്നുണ്ടായിരുന്നു. ഇപ്പൊ പുറത്തു വരുമെന്ന പോലെ വേഗത്തിൽ മിടിക്കുന്ന ഹൃദയവുമായി ഞാനാ മുറിക്ക് പുറത്തു നിന്നു,...
എന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന മിന്നു മാലയിൽ ഒരിക്കൽ കൂടി ഇറുക്കി പിടിച്ച ശേഷം പയ്യെ ഡോർ തുറന്നു അകത്തു കയറി.....
ഇരുട്ടാണ് മുറിയിൽ,
തുറന്നിട്ടിരിക്കുന്ന വലിയ ചില്ലു ജനാലയിൽ നിന്നുമുള്ള നിലാവിന്റെ നേരിയ നീല വെളിച്ചം മാത്രമാണ് മുറിക്കുള്ളിൽ ഉള്ളത്,........
നിറകണ്ണുകളോടെ ഞാനാ മുറി ഒന്ന് ചുറ്റി നൊക്കി....
ഈ മുറി എന്നിക്കു പരിചിതമാണ് ഇതിന്റെ മുക്കും മൂലയും എനിക്കറിയാം, എത്രയോ വട്ടം അധികാരത്തോടെയും സ്വാതന്ത്ര്യത്തോടെയും ഓടി കേറിയ മുറിയാണിത്,...........
എന്നാൽ ഇന്ന് ഭയമാണ് ചുറ്റും
ഒറ്റ ദിവസം കൊണ്ടു അപരിചിതയാണ് ഞാൻ ഈ മുറിക്കും ഇതിന്റെ ഉടമസ്ഥനും 😞
... \"ചിൽ\"....
ഗ്ലാസ് ഉടയുന്ന ശബ്ദം കേട്ടതും
പെട്ടന്ന് ലൈറ്റ് ഓണാക്കി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ മുന്നിൽ കണ്ട കാഴ്ചകണ്ട് എന്റെ
നെഞ്ച് നീറി............
കയ്യിൽ പാതി കുടിച്ച ഒരു വിസ്ക്കിബോട്ടിലുമായി തറയിൽ ബീൻ ബാഗിൽ കാൽ നീട്ടിവെച്ചു ഭിത്തിയോട് ചാരി തല താഴേക്കു കുമ്പിട്ടിരിക്കുന്ന
തന്റെ പ്രാണൻ.......
ഒഴിഞ്ഞ ഒരു കുപ്പി കാൽച്ചുവട്ടിൽ പൊട്ടി ചിതറി കിടപ്പുണ്ട്, പൊട്ടിയ ചില്ലു കഷ്ണങ്ങൾക്കിടയിൽ ചുവന്ന രക്തതുള്ളികൾ കൂടി കണ്ടപ്പോൾ അതുവരെ പിടിച്ചു നിർത്തിയ എന്റെ കണ്ണുനീർ അനുസരണയില്ലാതെ എന്നിൽ നിന്നും ഒലിച്ചിറങ്ങിയിരുന്നു.
\"ഇ......... ഇച്ചായ......\"
നിറഞ്ഞു ഒഴുകുന്ന കണ്ണുകളോടെ ചങ്ക് പറിഞ്ഞു പോകുന്ന വേദനയിൽ ഞാൻ വിളിക്കുമ്പോൾ ശബ്ദം നന്നേ നേർത്തു പോയിരുന്നു എന്റെ,
അടഞ്ഞ കണ്ണുകൾ വലിച്ചുതുറന്നു മുഖം ഉയർത്തി എന്നെ നോക്കുമ്പോൾ ആ കണ്ണുകളിൽ ഞാൻ ഇന്നലെ വരെ കണ്ടിരുന്ന സ്നേഹമോ വാത്സല്യമോ ഉണ്ടായിരുന്നില്ല,
പകരം എന്നെ നോക്കുന്ന ആ കാപ്പി കണ്ണുകളിൽ ഇന്ന് ആദ്യമായി ഞാൻ വെറുപ്പ് കണ്ടു,.............💔
🔺🔹🔺🔹🔺🔹🔺🔹🔺🔹🔺🔹🔺🔹🔺🔹🔺🔹
ഞാനാദ്യമായി എഴുതുന്ന കഥയാണ്, എല്ലാരുടെയും സപ്പോർട്ട് ഉണ്ടാവണം. തെറ്റുകൾ ഉണ്ടെങ്കിൽ തുറന്നു പറയാം 😁❤️
ഇച്ചായന്റെ അമ്മു ❤️ 1
Part 1പാലമറ്റത്തിൽ ജോൺ ഫിലിപ്പും, കൊച്ചുപ്പുരക്കലിലെ എബ്രഹാം ജോസഫും ഉറ്റസുഹൃത്തുക്കൾ ആയിരുന്നു.... ഇരു ശരീരവും ഒരു മനസ്സുമായി, ഒന്നിച്ചു കളിച്ചു വളർന്ന സുഹൃത്തുക്കൾ.ജോണിനും ഭാര്യ സാറക്കും രണ്ട് ആണ്മക്കൾ ആയിരുന്നു.മൂത്തയാൾ \"എഡ്വിൻ ജോൺ\" എന്ന എഡ്ഡിയും,ഇളയവൻ \"എവിൻ ജോൺ\" എന്ന എവിയും........എബ്രഹാമിനും ഭാര്യ ജെസ്സിക്കും ഒര് ആണും ഒരു പെൺക്കുട്ടിയും ആയിരുന്നു, മൂത്തത്\"അലക്സ് എബ്രഹാം\" എന്ന അലക്സിയും, ഇളയവൾ അമ്മു എന്ന് എല്ലാവരും വിളിക്കുന്ന\"അമൂല്യ എബ്രഹാം\".എവിനും അലക്സിയും ഒരേ പ്രായം ആയിരുന്നു, ഒരുമിച്ചു പഠിച്ചു വളർന്നവർ. പരസ്പരം എല്ലാം തുറന്നുപറയുന്നവർ, അതുകൊ