Aksharathalukal

ഇച്ചായന്റെ അമ്മു ❤️ 1

Part 1



പാലമറ്റത്തിൽ ജോൺ ഫിലിപ്പും, കൊച്ചുപ്പുരക്കലിലെ എബ്രഹാം ജോസഫും ഉറ്റസുഹൃത്തുക്കൾ ആയിരുന്നു.... ഇരു ശരീരവും ഒരു മനസ്സുമായി, ഒന്നിച്ചു കളിച്ചു വളർന്ന സുഹൃത്തുക്കൾ.




ജോണിനും ഭാര്യ സാറക്കും രണ്ട് ആണ്മക്കൾ ആയിരുന്നു.മൂത്തയാൾ 
\"എഡ്വിൻ ജോൺ\" എന്ന എഡ്‌ഡിയും,
ഇളയവൻ \"എവിൻ ജോൺ\" എന്ന എവിയും........



എബ്രഹാമിനും ഭാര്യ ജെസ്സിക്കും ഒര് ആണും ഒരു പെൺക്കുട്ടിയും ആയിരുന്നു, മൂത്തത്
\"അലക്സ്‌ എബ്രഹാം\" എന്ന അലക്സിയും, ഇളയവൾ അമ്മു എന്ന് എല്ലാവരും വിളിക്കുന്ന
\"അമൂല്യ എബ്രഹാം\".


എവിനും അലക്സിയും ഒരേ പ്രായം ആയിരുന്നു, ഒരുമിച്ചു പഠിച്ചു വളർന്നവർ. പരസ്പരം എല്ലാം തുറന്നുപറയുന്നവർ, അതുകൊണ്ട് തന്നെ അപ്പന്മാരെ പോലെ തന്നെയുള്ള സൗഹൃദം ആയിരുന്നു അവർ ഇരുവരും തമ്മിൽ......


എവിനെക്കാളും 5 വയസ്സിനു മൂത്തതാണ് എഡ്ഢി, അതുകൊണ്ട് തന്നെ അവനായിരുന്നു എല്ലാരുടെയും വല്യേട്ടൻ, എവിനെ പോലെ തന്നെ ആയിരുന്നു ഏഡ്ഢിക്കു അലക്സും അമ്മുവും, തന്റെ ഇളയത്തൂങ്ങളെ പ്രാണനായിരിന്നു എഡ്ഢിക്ക്, അവർക്കുവേണ്ടി എന്തിനും ഏതിനും മുന്നിട്ടിറങ്ങാൻ എഡ്ഢിക്കു ഒരു മടിയും ഉണ്ടായിരുന്നില്ല............


ജോണും എബ്രഹാമും ഒന്നിച്ചു തുടങ്ങിയ ബിസിനസ്‌ ആണ് JA Groups...... ചെറിയൊരു Exporting Company ആയി തുടങ്ങിയ JA Groups ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു സ്ഥാപനം ആണ്,....
സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വലിയൊരു സ്ഥാപനങ്ങളുടെ നിര തന്നെ ഇന്ന് JA ഗ്രൂപ്സ്ന് സ്വന്തമാണ്......


എന്നാൽ രണ്ടു കുടുംബങ്ങളുടെയും സന്തോഷം അധികനാൾ നീണ്ടു നിന്നില്ല,
സാറയുടെ സുഖമില്ലാതിരിക്കുന്ന അപ്പനെ കാണാൻ വാഗത്താനത്തു പോയ കാർ ആക്‌സിഡന്റ് ആയി,.... ജോണും സാറയും എബ്രഹാമും പിന്നെ ജെസ്സിയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്,....
പുറകിലെ ഡോർ തുറന്നു തെറിച്ചു വീണ ജെസ്സി അത്‍ഭുതകരമായി രക്ഷപ്പെട്ടു, എന്നാൽ ബാക്കി മൂന്നു പേരും അപകടസ്ഥലത്തു തന്നെ മരണപെട്ടു....



അപ്പൻമാര് രണ്ടുപേരുടെയും മരണത്തിനു ശേഷം JA Group\'s ന്റെ ചുമതല എഡ്ഢി ഏറ്റെടുത്തു. പഠനശേഷം എവിനും അലക്സും കൂടി കമ്പനിയിൽ എഡ്ഢിയുടെ കീഴിൽ ചേർന്നപ്പോൾ വീണ്ടും ഒരുപടി കൂടി മുൻപോട്ടു കുതിക്കുകയായിരുന്നു JA Groups.......വെറും 4 വർഷം കൊണ്ട് തന്നെ മികച്ച ബിസിനസ്‌ മാൻ ഓഫ് ദി ഇയർ എന്നാ അവാർഡും എവിന് ഇപ്പോൾ സ്വന്തമായി നിൽക്കുകയാണ്.........




🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കൊച്ചുപുരയ്ക്കൽ വീട്...


(ജോണിന്റെയും സാറയുടെ യുമൊപ്പം എബ്രഹാമും കൂടി പോയതിനു ശേഷം മക്കൾ നാലു പേരെയും ഒരുപോലാണ് ജെസ്സി വളർത്തിയത്..........

എല്ലാവരും ഒന്നിച്ചു ഇവിടെ കൊച്ചുപുരയ്ക്കൽ തന്നായിരുന്നു താമസം, അഞ്ച് വർഷം മുൻപ് എഡ്ഢിയുടെ വിവാഹശേഷം എഡ്‌ഡിയും ഭാര്യ ആനിയും എവിനും കൂടി പാലാമറ്റത്തിലേക്കു താമസം മാറി.)



                            


ടിണിം...ടിണിം..... ടിണിം.....
ഡോർ ബെൽ കേട്ടുകൊണ്ടു അടുപ്പിൽ നിന്നും പാകം ചെയ്തുകൊണ്ടിരുന്ന കറി വാങ്ങി വെച്ചു തിരിയുമ്പഴാണ് കാറ്റു പോലെ വന്നെന്തോ ജെസ്സിയെ കെട്ടി പിടിക്കുന്നത്....


ആഹാ വന്നോ വായാടി മറിയ... കാളിങ് ബെൽ നിർത്താതെ ഞെക്കി പൊട്ടിക്കുന്നത് കേട്ടപ്പോഴേ ഞ്ഞാൻ ഊഹിച്ചു വന്നത് ഈ കാന്താരി ആയിരിക്കുമെന്ന്......   (ജെസ്സി)


ഹി ഹി അതൊക്കെ എന്റെ നമ്പരല്ലേ എന്റെ ജെസി മമ്മി,.... ഒരു വീട്ടിലോട്ടു ചുമ്മാ അങ്ങോട്ട്‌ കേറി പോവാൻ പറ്റുവോ അതിനു കുറച്ചു മര്യാദഒക്കെ ഇല്ലേ,...😁   (മിയ)


മം......ഉവ്വേ നട്ടപാതിരായ്ക്കു ഈ വീടിന്റെ മതിലും ചാടി എന്റെ ചെറുക്കന്റെ കയ്യിന്നു ഇരുട്ടടി വാങ്ങിയ ആളാണോ ഈ പറയുന്നേ 🤭...   .(ജെസ്സി)


ജെസ്സിമമ്മി ഇത് ഫൗൾ ആണേ ആ സംഭവം ഇനി പറയില്ലാന്നു എന്നിക്ക് പ്രോമിസ് ചെയ്തതാ,.... ഇനി അതിനെ പറ്റി മിണ്ടരുത്....
ഒരബദ്ധം ഏതു ബുദ്ധിമാനും
പറ്റും..........     (മിയ)


മം മം........ അല്ല എന്നതാ ഇന്നു നേരത്തെ ഇങ്ങോട്ട് പോരാൻ, അല്ലേൽ 9 മണി കഴിയാതെ ഈ ഏരിയയിലോട്ട് അടുക്കാത്ത ആളാണല്ലോ,... എന്നാ പറ്റി ഇന്ന്..... എന്നതാ കാര്യം      (ജെസ്സി)


കാര്യം സൊ സിമ്പിൾ,... ഞാനെ എന്റെ ക്രൈം പാർട്ണറെ പൊക്കാൻ വന്നതാ   (മിയ)



ആ.. അത് പറ അപ്പൊ എന്തോ കാര്യം ഉണ്ടല്ലോ രണ്ടിനും,... ഇവിടണേൽ ഒരാൾ വെളുപ്പിനെ എണ്ണിറ്റ് പള്ളിലോട്ട് പോയിട്ട് വന്നു കേറിയതാ മുറില് ഇതുവരെ ആളെ വെളിയിൽ കണ്ടിട്ടില്ല....
എന്നതാ രണ്ടുപേരും കൂടി
ഒപ്പിച്ചേക്കുന്നെ?......   (ജെസ്സി)


ഹി.. 😁അത്... അവൾ ഒരു പരീക്ഷ എഴുതാൻ തുടങ്ങിട്ട് കുറച്ചായി ഇന്ന് അതിന്റെ റിസൾട്ട്‌ അറിയാൻ പോകുവാ, അതാണ് കാര്യം.....(മിയ)


മം അത്രേയുള്ളൂ......?
ജെസ്സി ഒരു സംശയ ഭാവത്തിൽ ചോദിച്ചു....


അ.... അത്രേയുള്ളൂ എന്റെ പൊന്നു ജെസ്സികൊച്ചേ....


അത്രയും പറഞ്ഞുകൊണ്ട് മിയ ജെസ്സിയുടെ കവിളിൽ ഒന്ന് പിച്ചി മുകളിലത്തെ സ്റ്റെയർ ഓടി കയറി പോയി.....


ഈ.... പെങ്കൊച്ചിന്റെ ഒരു കാര്യം,..
ഒരു ചിരിയോടെ മിയ പോകുന്നത് നൊക്കി ജെസ്സി പറഞ്ഞു......



ഇതാണ്റോ മിയ മാത്യൂസ്
നമ്മുടെ അമ്മുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് മിയ....., അങ്ങ് LKG പഠനകാലം മുതൽ നമ്മുടെ അമ്മുവിന്റെ എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന സന്തത സഹചാരി.........
ഇപ്പൊ അമ്മുവും മിയയും BBA ഫൈനൽ ഇയർ ആണ്......
പിന്നെ,
ഇത് മാത്രമല്ല മിയക്കു ഈ കുടുംബവുമായുള്ള ബന്ധം, നമ്മുടെ എഡ്ഢിയുടെ ഭാര്യ ആനിയുടെ ഒരേയൊരു അനിയത്തി കൂടി ആണ് നമ്മുടെ മിയകൊച്ചു.)



💠✨️💠✨️💠✨️💠✨️💠✨️💠✨️💠✨️💠✨💠



മുറിക്കുള്ളിലെ കണ്ണാടിയുടെ മുൻപിൽ നിൽക്കുകയായിരുന്നു അമ്മു. ഒരു വാടാമുല്ല നിറത്തിലെ കോട്ടൺ സാരി നല്ല ഭംഗിയിൽ ഞൊറിഞ്ഞു ഉടുത്തിട്ടുണ്ട്,
ഇടുപ്പൊളം നീളം വരുന്ന മുടി കുളിപ്പിന്നൽ കെട്ടി വിടർത്തി ഇട്ടിട്ടുണ്ട്,

കാതിൽ സ്വർണത്തിന്റെ ഒരു ചെറിയ മൊട്ടു കമ്മൽ, കഴുത്തിൽ ഒരു കുഞ്ഞു സ്വർണ്ണ മാലയും അതിൽ ഒരു ചെറിയ പൊന്നും കുരിശും,
ഇടത്തെ കയ്യിൽ അപ്പിളിന്റെ ലേറ്റസ്റ്റ് ഡിജിറ്റൽ വാച്ചും വലത്തേക്കയിൽ ഒരു സ്വർണ്ണച്ചേയിനും ഉണ്ടായിരുന്നു.............


ഒരിക്കൽ കൂടി അവൾ കണ്ണാടിയിൽ കൂടി കാണുന്ന തന്റെ പ്രതിബിംബത്തെ ഒന്ന് കൂടി നോക്കി,... എന്തോ ഒരു കുറവ് അവൾക്കു തോന്നി,...


പെട്ടന്ന് എന്തോ ഓർത്തപോലെ കാബോർഡിലെ ഡ്രോ തുറന്നു അതിലുള്ള ബ്ലോക്ക്സിൽ നിന്നും ഒരു കുഞ്ഞു കറുത്ത പൊട്ടു എടുത്തു തന്റെ കട്ടിയുള്ള നീണ്ട പിരികങ്ങൾക്കിടയിൽ തൊട്ടു............

മം.... മതി... ഇപ്പൊ എല്ലാം OK ആയി,...
നിറഞ്ഞ ചിരിയോടെ അവൾ കണ്ണാടിക്ക് മുൻപിൽ നിന്നും കൊണ്ട് പറഞ്ഞു.......




\"അല്ല എന്റെ അമ്മുസേ ഇതാ എന്നാ ഒരു ഒരുക്കാവാടി നീ,.....കഴിഞ്ഞില്ലേ ഇത്\"...

മുറിയില്ലേക്കു കേറിവന്ന് ബെഡിലേക്ക് ഇരുന്നുകൊണ്ട് മിയ ചോദിച്ചു.............

അ........ കഴിഞ്ഞു മിക്കു,

{മിക്കു നമ്മുടെ മിയകൊച്ചിനെ അവളുടെ അമ്മുസ് വിളിക്കുന്ന പേരാ കേട്ടോ}

\"താഴെ നിന്റെ ഒച്ച ഞാൻ
കേട്ടിരുന്നു,.......
ഞാൻ താഴേക്കു ഇറങ്ങി വരാൻ തുടങ്ങുവായിരുന്നെന്നെ  അപ്പോഴാ നീ ഇങ്ങോട്ട് കേറി വന്നേ.\"

ഉടിത്തിരിക്കുന്നെ സാരിയുടെ പ്ലീറ്റ് ഒന്നുകൂടി ശെരിയാക്കി അമ്മു പറഞ്ഞു.........


അമ്മുസേ, കൊള്ളാലോടാ ഈ സാരി😍, അല്........ ഇതേതാടാ ഈ സാരി,
ഇത് ഞാൻ നീ  മുൻപ് ഉടുത്തു കണ്ടിട്ടില്ലല്ലോ?..........(മിയ)


ഇല്ലടാ ഈ സാരി ഞാൻ ആദ്യം ആയിട്ട ഉടുക്കുന്നെ,   ഇതേ സാറാമ്മച്ചിടെ സാരിയാ........

ഉത്സാഹത്തോടെ മിയക്ക് അരികിലായി ബെഡിലേയ്ക്ക് വന്നിരുന്നു കൊണ്ട് അമ്മു പറഞ്ഞു,......



സാറാന്റിയുടെ സാരിയോ!,
അതെങ്ങനെ നിനക്ക് കിട്ടി?......

വീണ്ടും മിയ സംശയത്തോടെ ചോദിച്ചു.


\"എടി ബുദുസെ...... കഴിഞ്ഞ ക്രിസ്മസിന് മുൻപ് ഞാനും ഇച്ചേച്ചിയും കൂടി ജോപപ്പേടെയും സാറാമ്മച്ചിയുടെയും മുറിയൊക്കെ ഒന്ന് വൃത്തിയാക്കാൻ കേറിയായിരുന്നു, അന്നെന്നിക്ക് അവരുടെ അലമാരയിൽ നിന്നും കിട്ടിയതാ ഈ സാരി.....

ഇത് കണ്ടപ്പഴേ വല്ലാത്തൊരു കൊതി തോന്നി, ഈ സാരി ഞാൻ എടുത്തോട്ടെന്ന് എഡ്ഢിച്ചായനോട് ചോദിച്ചു......
അപ്പഴേ എടുത്തു കയ്യിലോട്ടു വെച്ചു തന്നേച്ചും എന്നോട് പറയുവാ ഇതെന്റെ അമ്മുക്കുട്ടിക്ക് ഉള്ളതാണെന്ന് 😀........\"


നിറഞ്ഞ ചിരിയോടെ ഒരു കൊച്ച് കുട്ടിയുടെ സന്തോഷത്തോടെ പറയുന്നവളെ മിയ ഒരു നിമിഷം നൊക്കി ഇരുന്നു.........


\"എന്റെ അമ്മുസേ നിന്റെയി സന്തോഷം ഇങ്ങനെ കണ്ടാൽ മതിയെടാ എന്നിക്കു, മതി ഇനിയും വൈകിപ്പിക്കല്ലേടാ നീ,
ഇന്ന് തന്നെ പറയണം നീ എവിച്ചായനോട് നിന്റെ ഇഷ്ട്ടം... ഇനിയും അതിനി നീട്ടി കൊണ്ട് പോവല്ലേ മോളെ നീ.....\"


അമ്മുവിന്റെ കൈകൾ തന്റെ കൈയിൽ പിടിച്ചുകൊണ്ടു മിയ പറഞ്ഞു....

\"ഇല്ലടാ..... ഇനിയില്ല.... പറ്റില്ല എനിക്കിനിയും പിടിച്ചു നിർത്താൻ എന്നെ,  ഇന്ന് എന്റെ ഇച്ചായൻ ഏറ്റവും success ആയി നിലക്കുന്ന ദിവസമാ,  ആ ഇന്ന് തന്നെ എന്നിക്ക് പറയണം...\"



ഞാൻ പറയും ഇന്ന് എന്റെ ഇച്ചായനോട്..... ഓർമ്മ വെച്ച കാലം മുതൽ ഈ അമ്മുന്റെ പ്രാണനാണ് എന്റെ ഇച്ഛയെന്നു......
ഈ ലോകത്തു എന്നിക്ക് എന്നിലും ജീവൻ ആയതു എന്റെ ഇച്ച ആണെന്ന്.

\"പറയണോടാ..... എന്നിക്ക്..... എന്റെ പ്രണയമാണെന്ന്..... പ്രാണനാണെന്ന്......
..... എന്റെ ജീവനും... ശ്വാസവും എന്റെ ഇച്ച ആണെന്ന് എന്നിക്ക്
പറയണോടാ......\"


നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണോടെ മുഖത്തെ പുഞ്ചിരി മായാതെ തന്നെ നൊക്കി പറയുന്നവളെ ഒരു ചിരിയോടെ നൊക്കി ഇരുന്നു പോയി മിയ.....
അമ്മുവിന്റെ ആ വാക്കുകളിൽ നിന്നും തന്നെ അറിയാമായിരുന്നു അവൾക്കു അമ്മുവിന് അവളുടെ ഇച്ച ആരെണെന്നു,
ഓർമവെച്ച കാലം മുതൽ അമ്മു എവിനെ ജീവനുതുല്യം സ്നേഹിക്കുന്ന കാര്യം അറിയാവുന്നതു മിയക്കു മാത്രമായിരുന്നു....




\"അയ്യേ.... ദേണ്ടേ തുടങ്ങി മോങ്ങാൻ.
ദേ പെണ്ണെ ഇന്നു നിർത്തിക്കോണം ഈ കരച്ചില്..... സങ്കടം വന്നാലും സന്തോഷം വന്നാലും അപ്പം ഇരുന്നു മോങ്ങിക്കോളും, ..... ഇങ്ങനൊരു തൊട്ടാവാടി.....\"


അമ്മുവിന്റെ നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് മിയ പറയുമ്പോൾ മിയയെ നൊക്കി ഒന്ന് കണ്ണടച്ച് ചിരിച്ചിരുന്നു അമ്മു.


\"മം.. മതി എണീക്കു ഇനിയും കരഞ് ഇത്രേം നേരം കൊണ്ട് ഇട്ട മേക്കപ്പ് ഒന്നും കളയണ്ട മോള്.... \"     (മിയ)


\"ഓ പിന്നെ അങ്ങനെ കളയാനും മാത്രം ഉള്ള മേക്കപ്പ് ഒന്നും ഞാൻ ഇട്ടിട്ടില്ല.....\"




ചൂണ്ടി കൂർപ്പിച്ചു പറയുന്ന അമ്മുവിനെ ഒരൂ കുസൃതി ചിരിയോടെ മിയ നൊക്കി...



\"അതെന്നിക്കറിയത്തിലായോടി.... അല്ലേലും പൊന്നും കുടത്തിനാരെലും പൊട്ടു വെക്കുവോടി.... എന്റെ അമ്മുസിന്റെ ഈ മുഖത്തു ആകെക്കൂടെ ഉള്ള അലങ്കാരം ആ കറുത്ത പൊട്ടു അല്ലായോ.........
അതും,
ആർക്കു വേണ്ടിട്ടാ ആ പൊട്ടു തൊട്ട് തുടങ്ങിയതെന്നു എനിക്കറിയാം കേട്ടോ....\"



ഒരു കള്ളചിരിയോടെ മിയ അത് പറയുമ്പോൾ നാണത്താൽ വിരിഞ്ഞ ഒരു ചിരി അമ്മുവിലും ഉണ്ടായിരുന്നു.....

ശെരിയാണ് മിക്കു പറഞ്ഞത്,.. എന്റെ ഇച്ചക്ക് വേണ്ടിയാണു ഞാനി കറുത്ത പൊട്ടു തൊട്ടുതുടങ്ങിയത്,.......


എന്റെ ഓർമ്മ കുറച്ചു വർഷങ്ങൾ പുറകിലേക്ക് പോയി.


( പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ലാസ്റ്റ് ദിവസത്തെ സെൻറ് ഓഫ്‌ പാർട്ടിയുടെ അന്നാണ് ആദ്യമായി ദാവാണി ഉടുക്കുന്നത്. അന്ന് എന്നെ സ്കൂളിൽ കൊണ്ട് വിട്ടത് ഇച്ചയായിരുന്നു......
അന്ന് ഇച്ചായൻ BBA ഫൈനൽ ഇയർ എക്സാം എഴുതി നില്ക്കുവായിരുന്നു. 
സ്കൂളിലേക്ക് പോകുന്നവഴി  സൈഡ് ഒതുക്കി ഒരു കടയുടെ മുൻപിൽ കാറു നിർത്തി.....


എന്നാ ഇച്ചെ എന്തിനാ വണ്ടി നിർത്തിയെ
ഞാൻ ചോദിച്ചു...


ഞാനെ ഈ കടയിൽ നിന്നു ഒരു സാദനം വാങ്ങിയിട്ട് ഇപ്പൊ വരാം.... ഒരു അഞ്ച് മിനിറ്റ് ഇച്ചയാൻ ഇപ്പൊ വരാം....



അതും പറഞ്ഞുകൊണ്ട് ഇച്ചായൻ കാറിൽ നിന്നും ഇറങ്ങിയിരുന്നു. ഒരു പുഞ്ചിരിയോടെ ഇച്ച കടയിലേക്ക് കേറുന്നതും നൊക്കി ഞാനിരുന്നു.... കുറച്ചു നേരം കഴിഞ്ഞപ്പോൾ കയ്യിലൊരു ചെറിയ പൊതിയുമായി  തിരിച്ചു കാറിലേക്ക് കേറി...

എന്താ ഇച്ചേ ഇത്?....

ഇച്ചേടെ കയ്യിലെക്ക് നൊക്കി ആകാംഷയോടെ ഞാൻ ചോദിച്ചു.

പറയാടി പെണ്ണെ.......

ചിരിച്ചുകൊണ്ട് പറയുന്നതിനൊപ്പം തന്നെ കയ്യിലെ കവർ തുറന്നു അതിൽ നിന്നും ഒരു കറുത്ത കുഞ്ഞി പൊട്ടു എന്റെ നെറ്റിയിൽ തൊട്ടു കഴിഞ്ഞിരുന്നു ഇച്ചായൻ.

മം..... ഇപ്പൊ എന്റെ കൊച്ചിനെ കാണാൻ ഒന്നുടെ സുന്ദരി ആയിട്ടുണ്ട്,...


എന്റെ കവിളിൽ ഒന്ന് തട്ടി ചിരിച്ചുകൊണ്ട് പറയുന്ന ആ മുഖത്തേക്ക് ഞാൻ കണ്ണ് എടുക്കാതെ നൊക്കി ഇരുന്നു പോയിരുന്നു...
സന്തോഷം കൊണ്ട് അന്നും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,......

അന്ന് മുതൽ കൂടെ കൂടിയതാണ് എന്റെ നെറ്റിയിൽ ഈ കറുത്ത കുഞ്ഞു പൊട്ട്.)


\"ടിക്ക്\"

ഹലോ ഇതെവിടെയാ മോളു,....
എന്റെ മുഖത്തിന്‌ മുന്നിലൂടെ കൈവിരൽ ഞൊടിച്ചു കൊണ്ട് മിയ ചോദിച്ചക്കുമ്പഴാണ് ഞാൻ ഇത്രയും നേരം ഇച്ചായനെ പറ്റിയാണല്ലോ എന്ന് ഓർത്തു നിന്നത്.


അ... അത്... എ... ഏയ്‌ ഒന്നുല്ലടാ, ഞാൻ ചുമ്മാ ഓരോന്ന്...... ആലോചിച്ചിങ്ങനെ,
വാക്കുകൾക്കായി ഞാൻ തപ്പി....


മ്മ് മ്മ്... പൊന്നു മോളെ ഇങ്ങനാണെങ്കിൽ നീ പകൽ സ്വപ്നം കണ്ടിരിക്കത്തെ ഉള്ളു...... അതുകൊണ്ട് മോളിങ്ങു വന്നേ,...


പറയുന്നതോടൊപ്പം എന്റെ കൈയിൽ പിടിച്ചു വിളിച്ചോണ്ട് മുറി വിട്ടു ഇറങ്ങിയിരുന്നു മിയ. ഒരു പുഞ്ചിരിയോടെ കൂടി ഞാനും അവൾക്കൊപ്പം ഇറങ്ങി,............

താഴെ ഹാളിൽ എത്തിയപ്പഴേ കണ്ടു,. മമ്മി രണ്ടു കാസ്റോളു ഒരു കവറിലേക്ക് വെക്കുന്നത്.

ഇച്ചേച്ചിക്കുള്ളതാണോ മമ്മി?.....


അടുത്ത് ചെന്ന് മമ്മിയെ പുറകിൽ നിന്നും കെട്ടിപിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു,...


ആട... ഇന്നലെ വൈകിട്ട് വിളിച്ചപ്പോ പറഞ്ഞിരുന്നു താറാവ് റോസ്റ്റ് കഴിക്കാൻ കൊതിയാവുന്നു എന്ന് അതാ ഇത്, നിങ്ങൾ ഇതുടെ കൊണ്ട് പൊക്കോ...

മം.. ശെരി, അല്ല മമ്മി വരുന്നില്ലേ
അങ്ങോട്ട്‌.      (അമ്മു)


പിന്നെ വരാതെ,.ബാങ്ക് വരെ ഒന്ന് പോണം രാവിലെ അത് കഴിഞ്ഞു വന്നേക്കാം..... നിങ്ങൾ ഇപ്പൊ ചെല്ല്.


ഫുഡ്‌ എടുത്ത് വെച്ച കവർ എന്റെ കയ്യില്ലേക്കു വെച്ചു തന്നുകൊണ്ട് മമ്മി പറഞ്ഞു നിർത്തി,.....

എന്നാ ഇറങ്ങുവാ മമ്മി... (അമ്മു )


അ... ഒന്ന് അവിടെ നിന്നെ അമ്മേടെ മോള്,,.....
പെട്ടന്ന് എന്റെ കൈയിൽ പിടിച്ചു നിർത്തികൊണ്ട് അമ്മ പറഞ്ഞു.


\"അല്ല ഏതോ ഒരു പരീക്ഷ എഴുതുവാണെന്നോ........ അതിന്റെ റിസൾട്ട്‌ നൊക്കി ഇരിക്കുവന്നെന്നോ ഒക്കെ പറഞ്ഞു കൂടെയുള്ള വാല്.... എന്നതാ അത് മമ്മിയോട് പറയുവോ അതോ.......\"


എന്നെ നൊക്കി ഒരു കള്ളചിരിയോടെ മമ്മി ചോദിക്കുമ്പോ, ഞാൻ ഒളിക്കണ്ണിട്ടു മിക്കുനെ നൊക്കി,
എവിടെ 
എനിക്കൊന്നും അറിയില്ലേ എന്നൊരു ആക്ഷൻ ഇട്ടു പുറത്തേക്ക് ഓടി ആ കുട്ടിപിശാശ്,.....



വെണ്ട നീ അവളെ നോക്കണ്ട, ഇപ്പൊ പുറത്തോട്ട് പോയ കള്ളി ഒന്നും പറഞ്ഞില്ല എന്നോട്.... അതാ ചോദിച്ചേ. (ജെസ്സി )


എന്റെ മമ്മിക്കുട്ടി മിക്കു പറഞ്ഞ പോലെ പരിക്ഷയുടെ റിസൾട്ട്‌ ഞാൻ പാസായാൽ, വേറാരൊടും പറയും മുൻപ് എന്റെ മമ്മിക്കുട്ടിയോട് ഞാൻ പറഞ്ഞിരിക്കും അത്,..... പോരെ



രണ്ടും കൈകൊണ്ടും കെട്ടി പിടിച്ചു കവിളിൽ ഒരുമ്മയും കൊടുത്തോണ്ട് ഞാൻ മമ്മിയോട് പറഞ്ഞു.....



നിറഞ്ഞ ഒരു പുഞ്ചിരി ആയിരുന്നു അതിന് മമ്മിയുടെ മറുപടി,....😊

മമ്മിയോട് യാത്ര പറഞ്ഞു പുറത്തിറങ്ങിയപ്പോ കണ്ടു മിക്കു അവളുടെ ഹോണ്ടയിൽ കയറി സ്റ്റാർട്ട്‌ ചെയ്തോണ്ടിരുന്നു എന്നെ നൊക്കി ഇളിക്കുന്നുണ്ട് 😁.....



മം... കൂടുതൽ ഇളിക്കാതെ എന്റെ മോള് വണ്ടി എടുക്കു....

അവളുടെ പുറകിൽ കയറി ഒരു സൈഡിലേക്ക് ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞതും മിക്കു വണ്ടി മുന്നോട്ടെടുത്തു......


ഒരുപാടു സന്തോഷത്തോടെ അവളെ പുറകിൽ നിന്നും കെട്ടി പിടിച്ചിരിക്കുമ്പഴും ഞാൻ അറിഞ്ഞിരുന്നില്ല
ഞങ്ങളുടെ ജീവിതത്തിൽ ഇനി വരാൻ പോകുന്ന ദുഃഖംങ്ങളെ ഓർത്തു.........................



തുടരും. 🦋


വലിയ എഴുത്ത് കാരി ഒന്നുമല്ല കേട്ടോ 😜ഇത് ആദ്യമായി എഴുതുന്നതാണ് 😜 so കൂടെ നിക്കണം...... ❤️

ഇച്ചായന്റെ അമ്മു ❤️ 2

ഇച്ചായന്റെ അമ്മു ❤️ 2

3.5
1397

ഇനി പാലമറ്റത്തു വീട്ടിലേക്കു പോവാം...മുൻവശത്തെ വാതിൽ തുറന്നു അകത്തേക്ക് കേറിയപ്പഴേ വല്ലാത്തൊരു മണം വന്നു....\"മിക്കുവേ നല്ല കരിഞ്ഞ മണം വരുന്നുണ്ടല്ലോടാ,...എഡ്ഢിച്ചായൻ അടുക്കളയിൽ കേറുന്ന തോന്നുന്നേ\"....അകത്തേക്ക് കയറി അടുക്കള ഭാഗത്തേക്ക്‌ നൊക്കി കൊണ്ട് അമ്മു പറഞ്ഞു.മം.... ശെരിയാ,..... എന്നാ പിന്നെ വേറൊന്നും നോക്കണ്ട,  നമ്മുടെ പാവം എഡ്ഢിച്ചായനെ എന്റെ ചേച്ചി  ബാക്കി വെച്ചിട്ടുണ്ടോ എന്ന് മാത്രം നോക്കിയമതി...     (മിയ)നീ വാ.....നമ്മുക്ക് നോക്കാം.  (അമ്മു)മിക്കുവുമായി പതിയെ പോയി അടുക്കളയുടെ വാതിലിൽ നിന്നും എത്തി നൊക്കി,..... അപ്പൊ ദാ ഒരപ്പ ചട്ടിയും പിടിച്ചു നിൽക