Aksharathalukal

എൻ പാതിയോ

ഇരുൾ മൂടിയൊരാ ജീവിതവീഥിയിൽ
ആർക്കരശ്മിയായ്‌ നി എത്തീടുമ്പോൾ
എങ്ങോ മറഞ്ഞൊര നഷ്ടസ്വപ്‌നങ്ങളിൽ
നീയായ് ചായം നിറച്ചീടുമ്പോൾ
ആകെ തകർന്നടിഞ്ഞോരാ എന്നെ നി
ഞാന്നായ് തന്നെ മാറ്റീടുമ്പോൾ 
അറിയുന്നു നിന്നെ ഞാൻ എങ്കിലും നാഥാ
അറിയാതെ ഹൃദയം തേടുന്നു
പ്രാണനോ പ്രണയമോ എൻ പ്രാണനാഥനോ
പറയു നി ഇനിയെന്നും എൻ പാതിയോ