Aksharathalukal

ചിതൽ



അവൾ പറഞ്ഞ ആ ജീവിതം എത്ര മേൽ എഴുതാൻ പറ്റും എന്ന് അറിയില്ല എങ്കിലും തുടങ്ങി.... 

കണ്ണുനിറഞ്ഞുകൊണ്ട് ആണ് ഞാൻ ആ ഫോൺ കാൾ വെച്ചത്... 
ദൈവത്തിന്റെ വികൃതികൾ ആർക്കും പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല, 

അവളെ അവളാക്കി മാറ്റിയത് അവളുടെ ചിത്രങ്ങൾ ആയിരുന്നു... ആ ചിത്രങ്ങളോട് ആയിരുന്നു അവൾക്ക് പ്രണയം.. 

എനിക്ക് ഒന്നും പറയാൻ ഇല്ല എന്നെ ഉപദ്രവിക്കരുത് വല്ല്യച്ഛ...നിങ്ങൾക്കും ഒരു മകൾ ഉണ്ടായാൽ ആ പ്രായം അല്ലെ എനിക്കും, എന്നിട്ട് ആണോ എന്നോട് ഇങ്ങനെ.... 
അയാൾ അവളെ കടന്നു പിടിക്കുമ്പോൾ അവൾ അവളുടെ മുഴുവൻ ശക്തിയും എടുത്ത് അയാളെ തള്ളി മാറ്റി... 
അവിടെ നിന്നും ഓടി അകന്നു,.... 
പിന്നെ അയാൾ കാണാതെ ഒരു ഒളിവ് ജീവിതം ആയിരുന്നു അവൾക്ക് ആ വീട്ടിൽ... 
തന്റെ വിഷമങ്ങൾ ആരോടും പറയാൻ ആകാതെ അവൾ ഒരു ജയിൽ പുള്ളിയെ പോലെ ... 

രാത്രി കാലങ്ങൾ അവൾക്ക് ഉറക്കം ഇല്ലായിരുന്നു, അവിടെ ഉണ്ടാക്കുന്ന ഓരോ ചെറിയ ശബ്ദവും അവളെ വല്ലതെ ഭയപെടുത്തി, കാരണം ആ മനസുനിറയെ തന്നെ രാത്രി ഉപദ്രവിക്കാൻ വരുന്ന വല്ല്യച്ഛൻ നിറഞ്ഞു നിന്നു പകലിനെകാളും അവൾക്ക് പേടി രാത്രി ആയിരുന്നു.... 

തനിക്ക് എല്ലാം പറയാൻ പറ്റിയ ഒരു സുഹൃർത്ത് അവളുടെ അച്ഛൻ ആയിരുന്നു... 

അന്ന് അച്ഛന്റെ കോളിന് വേണ്ടി അവൾ കാത്തിരിന്നു .... അങ്ങനെ അച്ഛൻ വിളിച്ചു... 

തന്റെ വിഷമം അച്ഛനോട്‌ പങ്ക് വയ്ക്കുമ്പോൾ അവൾക്ക് അവൾ അറിയാത്ത ഒരു ശക്തി വീണ്ടുകിട്ടുന്നതുപോലെ അവൾക്ക് തോന്നി... 
പക്ഷേ ആ ശക്തി നീണ്ടുനിന്നില്ല...അച്ഛന്റെ മറുപടി അവളെ വല്ലാതെ വേദനിപ്പിച്ചു. 

അങ്ങനെ ഒന്നും ചെയ്യില്ല ഉറപ്പാണ്... നിന്റെ ഓരോ തോന്നലുകൾ, അച്ഛൻ എന്തെല്ലാം പറഞ്ഞിട്ടും ഒന്നും വിശ്വസിച്ചില്ല... 
ആ ഫോൺ കോൾ അവിടെ നിലച്ചു... 

പക്ഷേ അച്ഛൻ എന്തുകൊണ്ട് എന്നെ വിശ്വസിക്കുന്നില്ല അവൾ അവളോട് തന്നെ 100വട്ടം ആ ചോദ്യംചോദിച്ചു പക്ഷേ ഒരു ഉത്തരം ഉണ്ടായിരുന്നില്ല... 

ചില ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ എപ്പോഴും മനസിനെ അലട്ടാറുണ്ട്.. 
ആ രാത്രി അവൾ ആ ചോദ്യങ്ങൾക്ക് പിന്നാലെ ആയിരുന്നു ഉറക്കാം പോലും ഇല്ലാതെ. 

അന്ന് വല്ല്യച്ഛൻ മദ്യലഹരിയിൽ ആയിരുന്നു ഞാൻ കയറി വരുന്നത് കണ്ട് എന്നെ അവിടെ തടഞ്ഞുനിർത്തി.ഞാൻ ഒന്നും മിണ്ടാതെ ആ കൈയ്യ് തട്ടി മാറ്റി റൂമിലേക്ക് പോയി 

പക്ഷേ അയാൾ എന്റെ റൂമിലേക്ക് കടന്നു വന്നു ഞാൻ വല്ലാതെ ഭയന്നു, ഞാൻ അയാൾ കാണാതെ ആ റൂമിന്റെ ഒരു അരികിൽ മറഞ്ഞ്ഇരുന്നു പേടി കൊണ്ട് അറിയാതെ കരയാൻ തുടങ്ങി എന്റെ ശബ്ദം കേൾക്കാതെ ഇരിക്കാൻ ഞാൻ എന്റെ വായ് ഷാളുകൊണ്ട് മൂടി . അയാൾ അവിടെ എല്ലാം എന്നെ തിരിഞ്ഞു, കാണാതെ ആയപ്പോൾ തിരികെ പോയി, പക്ഷേ എന്റെ പേടി എന്നെ വിട്ടു പോയില്ല ആ റൂമിന്റെ മൂലക്ക് ഞാൻ ഇരുന്ന് ഒരു രാത്രി വെളുപ്പിച്ചു
പക്ഷേ അന്ന് പകൽ ഞാൻ ആ കാഴ്ച കണ്ട് ആണ് ഉണരുന്നത് താഴെ നിലത്ത് കിടക്കുന്ന .വല്ല്യച്ഛൻ . 
ഉള്ളിൽ വല്ലാത്ത ഭയം ഉണ്ട് പക്ഷേ ഞാൻ അടുത്ത് ചെന്നു.
 ഒരു ബോധവും ഇല്ലാതെ ആ മനുഷ്യൻ നിലത്ത് കിടക്കുന്നു, 
വിളിക്കേണ്ട അവിടെ തന്നെ കിടക്കേട്ട് എന്ന് സ്വയം എന്നോട് പറഞ്ഞു.

 പക്ഷേ മനുഷ്യന്റെ മനുഷ്യത്വം എന്നെ വിടാതെ പിന്തുടർന്നു.... ഞാൻ എന്റെ മനസിന്റെ ചിന്തകൾ എന്തിലേക്കാണ് എന്നെ കൊണ്ടുപോകുന്നത് എന്ന് എനിക്ക് മനസിലായില്ല. 

ഞാൻ അകത്തുപോയി കുറച്ചു മോന്തയിൽ വെള്ളം ആയി വന്ന് വല്ല്യച്ഛനെ എണീപ്പിക്കാൻ നോക്കി. 
ആ മയക്കത്തിൽ നിന്നും അയാൾ ഉണർന്നു എന്നു മാത്രം അയാൾക്ക് എണീക്കാൻ കഴിഞ്ഞില്ല ഞാൻ 2കൈയ്യുകളിലും അയാളെ താങ്ങിഎടുക്കാൻ ശ്രമിച്ചു... അവിടെ ഞാൻ വല്ല്യച്ഛനെ കാണാൻ സാധിച്ചില്ല പകരം ഒരു മനുഷ്യൻ.
 അയാളെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ ഞാൻ 100വട്ടം ആലോചിച്ചു എന്തിന് ഞാൻ അയാളെ രക്ഷിക്കണം..... 
ഞാൻ ഒരു ഹിന്ദു ആയാലും എന്നും ഞാൻ പോകുന്ന ആ ദേവാലയത്തിൽ ഞാൻ കാണുന്ന ആ രൂപം എന്റെ മനസിനെ വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്.
 അതാണോ ഈ മനസിന്റെ മാറ്റത്തിന് കാരണം... 
ജീവിതം മുഴുവൻ തകർത്ത എല്ലാവരോടും ക്ഷമിക്കാൻ പഠിപ്പിച്ച ആ വലിയ സ്‌നേഹം അത് പകർന്ന് തന്നത് ആ രൂപം ആയിരുന്നു. ആ ക്രൂശിത രൂപം , 
ക്ഷമിക്കണം എല്ലാവരോടും... വിണ്ടും വീണ്ടും ഞാൻ എന്നോട് തന്നെ ആവർത്തിച്ചു.... 
അയാൾ ആ കിടക്കയിൽ തന്നെ കിടക്കേണ്ട അവസ്ഥ ദൈവം വരുത്തി, ഞാൻ രക്ഷപെട്ടു എന്ന് കരുതി. പക്ഷേ ദൈവം അവന്റെ വികൃർഥികൾ അവസാനിപ്പിച്ചില്ല... 
ആ കിടക്കയിൽ അയാൾ മനുഷ്യൻ ആകും എന്ന് എനിക്ക് തോന്നി. 
എല്ലാം മറന്ന്, എന്റെ അച്ഛനെ പോലെ സ്‌നേഹിക്കാൻ ഞാൻ എന്റെ മനസിനെ ഒരുക്കി... ആ കിടക്കയിൽ അയാളുടെ മലവും മൂത്രവും എടുത്ത് മാറ്റുമ്പോൾ പോലും എന്റെ മനസ് ഒട്ടും മടിച്ചില്ല... 

അന്ന് ആ കിടക്കയിൽ അയാളുടെ വിളി കേൾക്കാൻ ഞാൻ താമസിച്ചു. 
എങ്കിലും ഞാൻ ഓടി അയാളുടെ അരികിൽ എത്തി എന്താ \"\"വല്ല്യച്ഛ\" വാക്കുകൾ മുഴുവിക്കും മുൻപ് അയാൾ ഒഴിച്ചു വച്ച മൂത്രം എന്റെ മുഖത്ത് ഒഴിച്ചു. 

എന്റെ കണ്ണുകൾ നിറഞ്ഞു ഒന്ന് പൊട്ടി കരയാൻ എനിക്ക് അന്നരം തോന്നി പക്ഷേ എനിക്ക് സാധിച്ചില്ല, നിലത്ത് വീണ മൂത്രം ആ നിറ കണ്ണുകളോടെ ഞാൻ തുടച്ചു.... മുഖം കഴുകി തിരികെ വരുമ്പോൾ എന്റെ ചിന്തകൾ എല്ലാം അയാൾ ആന്നോ ഞാൻ ആന്നോ മരിക്കേണ്ടത് എന്നുള്ളതാണ്... 
ഇത് വരെ നോക്കിയത് എല്ലാം വെറുതെ ആയി, അയാൾ ഒരിക്കലും മാറില്ല, 

ഈ ഉറക്കത്തിൽ നിന്നും ഇനിയും അയാൾ ഉണരരുത് 

അയാൾ ഉറക്കം ആയപ്പോൾ ഞാൻ ഒരു കത്തിയും ആയി അയാളുടെ അരികിൽ എത്തി, കത്തി അയാളുടെ കഴുത്തിന് നേരെ ഉയർത്തി പക്ഷേ, എനിക്ക് ഒന്നും സാധിച്ചില്ല, കാരണം ഞാൻ ഒരു അച്ഛനെ പോലെ അയാളെ സ്‌നേഹിച്ചിരുന്നു, എന്റെ മനസിന് അതിന് ഉള്ള ധൈര്യം ഇല്ല, മനസുകൊണ്ടും ഞാൻ ഒരു വിരൂപ തന്നെ.... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.... 

അങ്ങനെ കുറച്ചുനാൾ കഴിഞ്ഞതോടെ അയാൾ ആ കിടക്കയിൽ നിന്നും വീണ്ടും അതിനേക്കാൾ ശക്തിയോടെ എണിറ്റു ..  

അയാളുടെ ശല്യം വല്ലാതെ കൂടിയതോടെ ഞാൻ വീണ്ടും അച്ഛനെ വിളിച്ചു... 
പക്ഷേ എന്റെ ജീവിതം വീണ്ടും തകർക്കുകയായിരുന്നു ആ ഫോൺ കോൾ ... 

അച്ഛാ ഇയാളെ ഇനിയും എനിക്ക് സഹിക്കാൻ പറ്റില്ല ഇയാളെ ഇവിടെ നിന്നും പറഞ്ഞുവിടണം.... 

എന്താണ് നീ ഈ പറയുന്നത് അങ്ങനെ ഒന്നും പറ്റില്ല... 

അച്ഛന് ഞാൻ ആന്നോ അയാൾ ആന്നോ വലുത്.... അച്ഛൻ മറുപിടി ഒന്നും പറഞ്ഞില്ല... 

എന്റെ വാശി കൂടി,... അപ്പോൾ ആണ് ഞാൻ ആ സത്യം അറിയുന്നത്, 

അയാൾ എന്റെ രക്തം ആണ്... 

അപ്പോൾ ഞാൻ നോ.... 
\"നീ എന്റെ ആരും അല്ല, \"

എന്താണ് പറഞ്ഞത് ഞാൻ വീണ്ടും ചോദിച്ചു .. അച്ഛന്റെ ആ മൗനം എല്ലാത്തിനും ഉള്ള ഉത്തരം ആയിരുന്നു.... 

ഞാൻ തിരിച്ചറിഞ്ഞു ഞാൻ ഒരു അനാഥ ആണ് എന്നുള്ള വലിയ കാര്യം... 
ഇത് വരെ ഞാൻ അനുഭവിച്ചതിനേക്കാൾ വലിയ വേദന ആയിരുന്നു അതിന്.... 

ഈ ലോകത്തെ ഏറ്റവും വലിയ വേദന മറ്റൊന്നുമല്ല \"കൈയ് ചേർത്ത് പിടിച്ചവർ നമ്മുടെ ആരും അല്ല എന്ന് അറിയുന്നതാണ് \"

ഒരു മെഴുകുതിരി പോലെ ഇപ്പോൾ ഞാൻ എരിഞ്ഞുതീരുന്നു ആർക്ക് വേണ്ടി എന്ന് പോലും അറിയാതെ... എന്റെ പ്രകാശം ആർക്കാണ് സന്തോഷം നൽകുന്നത്....

എന്റെ വേദനകൾ എല്ലാം ഞാൻ വരച്ചു തീർത്തു.
 ഒന്നും അറിയാത്തതുപോലെ ജീവിക്കാൻ ഞാൻ ശ്രമിച്ചു, പക്ഷേ അറിയാതെ വിതുമ്പുന്ന മനസ് കണ്ണ് നിറക്കാറുണ്ട് ... 

ഞാൻ തിരിച്ചറിഞ്ഞു ഒരു മനുഷ്യന് ജീവിക്കാൻ അത്യാവശ്യം പണം ഒന്നും അല്ല മനസമാധാനം ആണ്. അത് ഇല്ല എങ്കിൽ അവരുടെ ജീവിതം ഒരു കനൽ ആണ് ദുരെ നിൽക്കുന്നവർക്ക് കണ്ടാൽ സുന്ദരമാണ് എന്ന് കരുതും പക്ഷേ ഒന്ന് തൊട്ട് നോക്കിയാൽ അറിയാം ആ മനസ് ഉരുകുന്നത്..... ഞാൻ എരിയുന്ന ഒരു കനൽ മാത്രം ആണ് ഒരിക്കലും അണക്കാൻ കഴിയാത കനൽ... 

അന്ന് ക്ലാസ്സുകഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ വല്ല്യച്ഛന്റെ കൂട്ടുകാരൻ ഉണ്ടായിരുന്നു അയാൾ പതുക്കെ എന്റെ റൂമിൽ കടന്നുവന്നു.. ഞാൻ അയാളോട് റൂമിൽ നിന്നും ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു, പക്ഷേ അയാൾ ഇറങ്ങി പോകാതെ റൂമിന്റെ വാതിൽ അടച്ചു, ഞാൻ ഉറക്കെ നിലവിളിച്ചു അയാൾ എന്റെ വായ് കൈകൾ കൊണ്ട് മൂടി എന്നെ കുറെ അടിച്ചു എന്റെ തല ആ കട്ടിലിന്റെ പടിയിൽ ഇടിച്ചു,....... ഞാൻ മയങ്ങിതുടങ്ങി പിന്നെ എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല, 
\"പക്ഷേ അയാൾ ഒരു പേപ്പട്ടിയെ പോലെ എന്നെ കടിച്ച് തിന്നിരുന്നു,എന്ന് എനിക്കറിയാം....\"

ഉറക്കം ഉണരുമ്പോൾ ഞാൻ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു എനിക്ക് എന്താണ് സംഭവിച്ചത് എന്ന് ആരും എന്നോട് പറഞ്ഞില്ല പക്ഷേ എന്റെ ശരീരത്തിന്റ മാറ്റം എല്ലാവരേക്കാളും എനിക്ക് മനസിലാവുന്നുണ്ടായിരുന്നു, ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ വേദന അനുഭവിച്ചത് ആ ഉറക്കം ഉണർന്നപ്പോൾ ആയിരുന്നു, ശരീരം ആകെ കിറി മുറിക്കുന്ന വേദന..... അയാൾക്ക് എന്ത് പറ്റി എന്ന് ഞാൻ ചോദിച്ചില്ല.
മറ്റുള്ള ആളുകളുടെ സഹതാപം, കൂട്ടുകാരുടെ, വീട്ടുകാരുടെ അത് മറ്റുള്ള വേദനകളെക്കാൾ വലുതായിരുന്നു 

ഞാൻ ആ സ്ഥലം വീട്ടു, കിളികൾ പുതിയ ജീവിതം തേടി പോകുന്നതുപോലെ....  

അങ്ങനെ വീട്ടുകാർ കൗൺസിലിംങ്ങിന് ഓരോ സ്ഥലത്തും കൊണ്ടുനടന്നു എല്ലാവരും ഒരു കാര്യം 100രീതികളിൽ പറഞ്ഞു പക്ഷേ ഉപകാരം ഉണ്ടായില്ല... 

അവസാനം ഞാൻ സ്വയം എന്നോട് സംസാരിച്ചു. പുതിയ ഒരു ജീവിതം തുടങ്ങണം, ഇതിൽ നിന്നും രക്ഷപെടൻ അല്ലെങ്കിൽ ഭയം ഇല്ലാതെ ഉറങ്ങാൻ,

 അച്ഛൻ പറഞ്ഞ വഴി തിരഞ്ഞെടുത്തു വിവാഹം,.... 

അവിടെയും വിധി എന്നെ തോൽപ്പിച്ചു വിവാഹം എതാണ്ട് ഉറപ്പിച്ചു, മനസുകൊണ്ട് അയാളെ ചതിക്കാൻ എനിക്ക് കഴിഞ്ഞില്ലേ, അയാളോട് എല്ലം ഞാൻ പറഞ്ഞു... ഒരാൾ തിന്നതിന്റ ബാക്കി കഴിക്കാൻ എനിക്ക് പറ്റില്ല എന്ന് പറഞ്ഞു, അയാൾ എവിടെയോ മറഞ്ഞു..... 
ഞാൻ ഒരു സ്ത്രി ആണ്, കഴിക്കാൻ ഉള്ള ഒരു ആഹാരം ആന്നോ..? 
, ഇനിയും ഒരു വിവാഹം വേണ്ട,ഞാൻ മാനസികമായും ഞാൻ ആകെ തകർന്നു.
 
ജീവിതം ആകെ ചിതൽ അരിക്കുന്നു.... 

ആർക്കും വേണ്ട അനാഥ, ഒരു സ്ത്രീ എന്നാ രീതിയിൽ എല്ലാം നഷ്ടം ആയി. പൂർണമായും ഞാൻ വിരൂപ ആയി.... 

ചിത്രങ്ങളിലൂടെ എനിക്ക് പൂർണത വേണം അവസാനം ആയി എനിക്ക് ഒരു ചിത്രം വരയ്ക്കണം....
 അവളുടെ ചിത്രം ആ വിരൂപതാ അത് പൂർത്തിയാക്കി..... 

ഇന്ന് രാത്രി എന്റെ മരണം... 
എല്ല വേദനകളിൽ നിന്നും ഉള്ള വലിയ ഒളിച്ചോട്ടം, 
\"അല്ല എങ്കിൽ കുറവുകൾ ഉള്ള എനിക്ക് തുല്യത നൽകുന്ന ഏറ്റവും വലിയ സ്‌നേഹം അത് മരണം മാത്രം ആണ്. \"

ഇനിയും ആ മരണത്തിന്റ കുറ്റാകുറ്റിരുട്ടിൽ എനിക്ക് ആരും കാണാതെ ഒളിക്കണം....

അന്ന് പകലിന് വല്ലാത്ത തിടുക്കം അയിരുന്നു ഒരിക്കലും ഇത് വരെ കാണാൻ കഴിയാത്ത ഒരു തിടുക്കം, അത് ആ പകലിന് എന്നോട് ഉള്ള പ്രണയം ആയിരിക്കും,പക്ഷേ എനിക്ക് തെറ്റി അത് പകലിന് രാത്രിയോടുള്ള പ്രണയം മാത്രം ആണ്, 
അങ്ങനെ ആ രാത്രി ചുമന്ന് ഇരുണ്ട് എന്നെ തേടി വരുന്നു... 

എനിക്കും പ്രണയിക്കണം ഈ രാത്രിയെ. ആ രാത്രി യുടെ സ്നേഹം ആയ ആ ഇരുട്ടിൽ എന്നെ പൊതിയുമ്പോൾ എനിക്കും അവനിൽ അലിഞ്ഞുചേരണം 

അന്ന് രാത്രി അവൾ ഒരു ആത്മഹത്യകുറിപ്പ് എഴുതി...... 
\"
എന്നെ ഒരുപാട് സ്‌നേഹിച്ചവരോട്.... 
                        ഞാൻ പോകുകയാണ് ഒരിക്കലും തിരിച്ചുവരാത്ത ഒരു യാത്രക്ക്. ഞാൻ ഒറ്റക്ക് അല്ല കൂട്ടിന് എനിക്ക് ഏറ്റവും പ്രിയപെട്ടവനും ഉണ്ട്, അവന്റെ നിറം കറുപ്പാണ് എങ്കിലും അവന് മാത്രം എന്നെ ചേർത്ത് നിർത്തൻ പറ്റു.. എനിക്ക് അവനോട് പ്രണയം ആണ്, അവന്നും ഞാനും വരും ആ ഏകാന്തതയിൽ നിങ്ങളോട് സംസാരിക്കാൻ എന്നെ തിരിഞ്ഞു ആരും വരേണ്ട കാരണം ഞാൻ എന്റെ പ്രിയദമനോട് ഒപ്പം ഒരു യാത്ര പോകുന്നു ഈ നാടകം ഉപേക്ഷിച്ച്, അഭിനയിച്ച് ഞാൻ മടുത്തു..... 
          എന്റെ പ്രിയപ്പെട്ടവരോട് ഒരു വാക്ക് 
             നന്ദി എല്ലാത്തിനും. 

ഞാൻ ഏറ്റവും പ്രിയപ്പെട്ട ആ നിറങ്ങളും എടുത്ത് ആ ഇരുട്ടിൽ ഇറങ്ങി.. 
ചുറ്റും ഏകാന്തത\" ആ എത്ര മനോഹരം ആണ് ഈ രാത്രി ഞാൻ ഇത് വരെ എന്താണ് നിന്നെ തിരിച്ചറിയാഞ്ഞത്, നിന്നിൽ മാത്രം ആണ് ആ പ്രണയവും വിരഹവും ഒക്കെ നിറഞ്ഞുനിൽക്കുന്നത്, എനിക്ക് നഷ്ടം ആയ ആ പ്രണയം ഇപ്പോൾ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു.. ഞാൻ അവനിൽ അലിഞ്ഞു ചേരുന്നു... ഇല്ലെങ്കിൽ, കുറവുകളുള്ളവർക്ക് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സ്നേഹം മരണമാണ്. \"
എനിക്ക് മരിക്കാൻ ഉള്ള സമയം ആയി അവൾ ആ പലതിലുടെ നടന്നു താഴെ ആ വെള്ളത്തിൽ എനിക്ക് എന്നെ ഇല്ലാതെ ആക്കണം,... തന്റെ കൈയിൽ പിടിച്ചിരുന്ന ആ ചായകൂട്ടുകൾ അവൾ ആ വെള്ളത്തിൽ കലർത്തി വെള്ളം പല നിറങ്ങളിൽ മാറുന്നത് കണ്ട് അവൾ പൊട്ടി ചിരിച്ചു.... എന്നിട്ട് ഉറക്കെ നിലവിളിച്ചു... 

അപ്പോൾ ആണ് പുറകിൽ നിന്നും ഒരു ശബ്ദം കേൾക്കുന്നത്... 
ചിലപ്പോൾ ദൈവത്തിന്റെ ശബ്ദം മറ്റൊരാളിലൂടെ നമ്മുക്ക് വ്യക്തമാകാറുണ്ട് 

മോളെ.... 

ആരാണ് ഈ പാതിരാത്രിയിൽ അവൾ തിരിഞ്ഞു നോക്കി 
ഒരു സ്ത്രീ. എന്ത് വേണം നിങ്ങൾക്ക്... 
എനിക്ക് ഒന്നും വേണ്ട. മോള് ആത്മഹത്യ ചെയ്യാൻ വന്നതാനോ , ജീവിതം തുടങ്ങിയതുപോലും ഇല്ല... മോൾക്ക് എന്താണ് ഇത്ര പ്രശ്നം

അവൾ അവരെ സൂക്ഷിച്ചു നോക്കി തലയിലെ മുല്ലപ്പൂവിന്റെമണം അവളുടെ മൂക്കിൽ എത്തി . അവൾ അങ്ങോട്ട് ചോദിച്ചു നിങ്ങൾ എന്താണ് ഈ രാത്രിയിൽ. 

എന്റെ ജോലി ഈ രാത്രിയിൽ ആണ് കുട്ടി... 
എന്നെ തേടി എത്തുന്ന ചെന്നായ്കൾക്ക് ഞാൻ ഒരു ആഹാരം ആണ്, അത് കഴിച്ചുകഴിഞ്ഞാൽ അവർ പൈസ തരും,അത് കൊണ്ട് വേണം എനിക്ക് എന്റെ കുട്ടികളുടെ വയറു നിറക്കാൻ... 
\"ഒരു നിമിഷം അവൾ അവളിലേക്ക് തിരിഞ്ഞു നോക്കി \"
പലപ്പോഴും നമ്മുക്ക് പറ്റാത്ത വലിയ കാര്യങ്ങളിൽ ഒന്ന് നമ്മളിലേക്ക് നോക്കാൻ ഉള്ള കഴിവ് ഇല്ല എന്നുള്ളതാണ് മറ്റുള്ളവരുടെ പ്രശ്നങ്ങൾക്കുമുൻപിൽ നമ്മുടെ പ്രശ്നം വളരെ ചെറുതാണ് \"
അവൾ അത് തിരിച്ചറിഞ്ഞു.... 

സാഹചര്യം ആ സ്ത്രീയെ വേശി ആക്കി, എന്നെ ഇവിടെ വരെ എത്തിച്ചു..... 

ഞാൻ അവരുടെ കൂടെ വീട്ടിലേക്ക് നടന്നു അവർ അവരുടെ ജീവിതം എന്നോട് പറയുക ആയിരുന്നു .. 

\"പ്രണയം\"
 അവന്റെ കൂടെ ഇറങ്ങി വരുമ്പോൾ... 100സ്വപ്നംങ്ങൾ ആയിരുന്നു 
പക്ഷേ ജീവിതം ആ സ്വപ്നങ്ങൾക്ക് ഒത്ത് പോയില്ല. അവരുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു, ഞാൻ കാണാതെ അവർ അവരുടെ കണ്ണ് തുടച്ചു, ഞാൻ മറ്റ് ഒന്നും ചോദിച്ചില്ല, അവർ എന്നോടും,.....

 വഴിയിലൂടെ നടക്കുമ്പോൾ അവർ എന്തൊക്കയോ പിറുപിറുക്കുന്നുണ്ടായിരുന്നു 
അകലെ ഒരു വെളിച്ചം ചൂണ്ടികാണിച്ചുകൊണ്ട് അവർ പറഞ്ഞു.. അതാണ് എന്റെ വീട് 

വീടിന്റ കതക് മെല്ലെ തുറന്നു. ശബ്ദം ഉണ്ടാക്കാതെ അകത്ത് കയറാൻ അവർ പറഞ്ഞു.. അകത്ത് 2കുരുന്നുകൾ 

അമ്മയുടെ ചൂട് കിട്ടെണ്ട സമയത്ത് ആ തലയിണയിൽ കെട്ടിപിടിച്ചു കിടക്കുന്ന ആ കാഴ്ച്ച എന്റെ മനസിൽ നിന്നും മാറുന്നില്ല... 

ആ കാഴ്ച എന്റെ മരണത്തെ കുറിച്ചുപോലും ഞാൻ മറന്നുപോയി.. 

അന്ന് അവിടെ നിന്നും ഇറങ്ങുമ്പോൾ അവർക്ക് ഒരു ജോലി ഒരുക്കി കൊടുത്തു.. 
ആ 2കുരുന്നുകളുടെയും പഠനം ഞാൻ ഏറ്റ് എടുത്തു..... 

എനിക്ക് മനസിലായി മരണത്തെകളും സുഖം. ആരും ഇല്ലാത്തവർക്ക് ഒരു കൈയ്യ് ആയി മാറാൻ സാധിക്കുക എന്നുള്ളതാണ്, ആ കുരുന്നുകളുടെ മുഖത്തെ ചീരി എന്റെ എല്ലാവേദനയും മറ്റുമായിരുന്നു 

എനിക്ക് ഇപ്പോൾ പ്രണയം എന്നോട് തന്നെ ആണ്... 

ദൈവത്തിന്റെ വികൃർഥികൾ അവസാനിക്കുന്നില്ല ഓരോ ജന്മത്തിനും ഓരോ ഉദേശം ഉണ്ട് സമയം ആക്കുമ്പോൾ അത്
 മുൻപിൽ എത്തും, ആ ഉദേശത്തിന് ഉള്ള ശക്തി ആണ് നിങ്ങളുടെ കൈയ്പ്പ് ഉള്ള അനുഭവങ്ങൾ

അവൾ ആ ചിത്രങ്ങളിൽ ജീവിതം കണ്ടെത്തി.... 

        Robin roy 
(One touch malayalam)