Aksharathalukal

തിരികെ

വേനലോടെ ആ പനിനീർ പൂക്കൾ എന്നെ നുള്ളി നോവിക്കാൻ തുടങ്ങി .... ഇനിയുമൊരു കൂടിക്കാഴ്ച സാധ്യമല്ല ... എങ്കിലും നിന്നെ ആഗ്രഹിച്ചുപോകുന്ന ഈ നിമിഷങ്ങൾക്ക് മാപ്പ് തരിക..
        പ്രതീക്ഷയുടെ ഒരു നേർത്ത നാമ്പ് പോലും ഇല്ല എന്ന് അറിഞ്ഞിട്ടും ..............ഒരിക്കൽ കൂടി ആഗ്രഹിക്കുന്നു.....നീ എന്നിൽ തളിർക്കാൻ, തളിർത്ത് പൂവിടാൻ...ഒരിക്കൽ കൂടി ഞാൻ കാത്തിരുന്നോട്ടെ...നീ വരും എന്ന പ്രതീക്ഷയിൽ... ആ പ്രതീക്ഷ ആണ് എനിക്കിനി ജീവിക്കാൻ ഉള്ള ഊർജം.
        നീ അവസാനം ആയി പറഞ്ഞ കള്ളം ഞാൻ ഓർക്കുന്നു.നീ എന്നെ പ്രണയിച്ചിട്ടില്ല എന്ന് .പക്ഷേ എനിക്ക് അറിയാം ആരൊക്കെ വന്നാലും പോയാലും  നിൻ്റെ പ്രണയത്തിന് ഒരൊറ്റ പേരെ ഉള്ളൂ............അത് ഞാൻ ആണ്.നീ എത്ര തന്നെ നുണകൾ പറഞ്ഞാലും നിൻ്റെ കണ്ണുകൾ എന്നും എന്നോട് സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.....
        നിന്നെ ഒന്ന് മറക്കാൻ ആകുമായിരുന്നു എങ്കിൽ ഞാൻ ഇന്ന് ഈ വ്യസനം സഹിക്കേണ്ടി വരില്ലായിരുന്നു.അത്രമേൽ മനോഹരം ആകേണ്ടിയിരുന്നത് മാത്രമേ കാലം വേർപെടുത്തിയിട്ടുള്ളു........വിധിക്ക് വരെ അസൂയ തോന്നിയിട്ടുണ്ടാവും നമ്മുടെ സ്നേഹം കണ്ടിട്ട്.


ഒരിക്കലും ചേരാൻ പാടില്ലത്തവർ ആയിരുന്നു നമ്മൾ.ഒരിക്കലും കാണാൻ പാടില്ലാത്തവർ....
വിധിയുടെ തമാശകളിൽ ഒന്ന് അത്രതന്നെ!
ചില തമാശകൾ കണ്ണ് നനയിക്കുന്നുണ്ട് അല്ലേ?
ഞാൻ ആണ് വിഡ്ഢി. വരാന്തയുടെ അങ്ങേതലക്കൽ വരെ നീ എന്നെ ഇമചിമ്മാതെ നോക്കി നടന്നകന്നപ്പോൾ ഞാൻ കരുതി അത് പ്രണയം ആണെന്ന്.അത് വെറും ആകാംഷ മാത്രം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് വേണ്ടി നീ കാത്തു നിന്നപ്പോൾ ഞാൻ കരുതി അതും പ്രണയം കൊണ്ട് ആണെന്ന്.വെറും ഒരു കൗതുകം മാത്രം ആയിരുന്നു അതെന്ന് കാലം തെളിയിച്ചു.ഞാൻ ഒരു മണ്ടൻ.അർഹിക്കാ വുന്നതും  ആഗ്രഹിക്കരുതാത്തതും മനസ്സിലാക്കാൻ അറിയാത്ത വെറും മണ്ടൻ.
           അങ്ങനെ അവസാനം ഞാനും എൻ്റെ പ്രണയവും മാത്രം ആയി.എന്തിനോ ഇന്നും ഞാൻ നിന്നെ കാത്തിരിക്കുന്നു.നീ തിരികെ വരില്ല എന്ന് അറിയാം....എന്നിട്ടും................
ഇന്നും ആ വാകമരചുവട്ടിൽ.................... നീ തനിച്ചാക്കി പോയ ആ ഞാൻ.............ഇന്നും കാത്തിരിക്കുന്നു.ഓരോ ഗ്രീഷ്മവും വന്നു പോയി.നിന്നെ പോലെ തന്നെ എന്നിൽ വന്നു,പൂത്തു,നാമ്പുകൾ ഇട്ടു,കൊഴിഞ്ഞു.പണ്ട് നിന്നിൽ മാത്രം ആയി ഒതുങ്ങി നിന്നിരുന്ന എൻ്റെ ലോകം ഇതാ ഇന്ന് വലുതായിരിക്കുന്നു.
പക്ഷേ ആ ലോകത്തിൽ നീ മാത്രം ഇല്ല.നീ മാത്രം.....
     നമ്മളിൽ നിന്ന് ഇന്ന് നീയും ഞാനും ആയി.ഇപ്പൊൾ ഇതാ ഞാൻ മാത്രം ആയി.ഓർമകൾ മാത്രം മുതൽക്കൂട്ട് ആയുള്ള വെറുമൊരു യാത്രികൻ മാത്രം ആണ് ഇന്ന് ഞാൻ.പ്രണയത്തിലൂടെ യാത്ര ചെയ്ത് എന്നിൽ എത്തി നിൽക്കുന്ന വെറുമൊരു യാത്രികൻ.പക്ഷേ ഇന്ന് ആ ഓർമകൾ എന്നെ വെറുതെ കുത്തി നോവിക്കുന്നു.
     ഇതിലെ ഏറ്റവും വലിയ തമാശ എന്താണ് എന്ന് വെച്ചാൽ യാത്രയുടെ അവസാനം തിരിഞ്ഞ് നോക്കുമ്പോൾ എൻ്റെ ചുമലിൽ ഇരിക്കുന്നത് മറ്റു പലരുടെയും പ്രതീക്ഷകളും സ്വപ്നങ്ങളും ആണ്.ഇനി വന്ന വഴിയിലൂടെ തിരിച്ച് നടക്കേണ്ടി വരും.ഇനി ഉള്ള യാത്ര എന്നെ കണ്ടെത്താൻ ആണ്.
     ഒരു തരത്തിൽ  നോക്കി കഴിഞ്ഞാൽ എൻ്റെ ചിന്താഗതിയിൽ ഞാൻ എപ്പോളോ മരിച്ചതാണ്.മരണം എന്നാൽ എന്താണ്?തിരിച്ച് ലഭിക്കാത്ത വിധത്തിൽ ഉള്ള നഷ്ടപ്പെടൽ തന്നെ അല്ലേ?അങ്ങനെ നോക്കിയാൽ വീണ്ടെടുക്കാൻ പറ്റാത്ത വിധത്തിൽ എനിക്ക് എന്നെയും ഒപ്പം നിന്നെയും നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രണയം മരിച്ചു.
     ശ്വാസം നിലക്കുന്നത് മാത്രം ആണ് മരണം എന്ന് തെറ്റിദ്ധരിച്ച് ഇരുന്നിരുന്ന വിഡ്ഡികളിൽ
ഒരുവൾ മാത്രം ആണ് ഞാൻ.
        നീ എന്താണ് കരുതിയത് എന്നിൽ നിന്ന് രക്ഷപ്പെടാം എന്നോ.കഴിയില്ലെടോ. എവിടെയൊക്കെ ഓടി ഒളിക്കാൻ ശ്രമിച്ചാലും എൻ്റെ ഉള്ളിലെ നിന്നെ മായിക്കൻ എനിക്കോ നിനക്കോ കഴിയില്ല.അങ്ങനെ കഴിയുമായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.ഇനി നിൻ്റെ ഓർമകളിൽ ഞാൻ ജീവിക്കും അതിനെ തടയാൻ നിനക്ക് ഒരിക്കലും കഴിയില്ല.ശെരിക്കും ഈ ഓർമകളിൽ ജീവിക്കുന്നത് ആണ് നല്ലത്.ആർക്കും ഒരിക്കലും ഒരു ബാധ്യത ആകണ്ടല്ലോ.
        ശെരിക്കും എന്നെ ഒഴിവാക്കാൻ നീ കണ്ടെത്തിയ മാർഗം ആയിരുന്നു നിൻ്റെ സാഹചര്യം. എനിക്ക് മാത്രം അറിയാവുന്ന നിൻ്റെ ഇഷ്ടങ്ങളെ ഇനി ആര് മനസിലാക്കും.ഇനി ആര് അതൊക്കെ കണ്ടറിഞ്ഞ് ചെയ്ത് തരും. നിനക്കു പോലും അറിയില്ലല്ലോ അതിനെ പറ്റി.ഇപ്പോളും ഞാൻ ചെയ്തൊണ്ട് ഇരിക്കുന്നത് നിൻ്റെ ഇഷ്ടങ്ങൾ ആണ്.നീ എന്നെ എത്ര ഒക്കെ വേണ്ടെന്ന് വെച്ചാലും അത്ര പെട്ടെന്നൊന്നും നിന്നിൽ നിന്ന് എനിക്ക് ഇറങ്ങി പോരാൻ പറ്റില്ല..........കാരണം ഞാൻ നിന്നെ അത്രമേൽ സ്നേഹിച്ചിരുന്നു.........................അല്ല ഇപ്പോളും സ്നേഹിക്കുന്നു.............
        ഇപ്പൊൾ ഞാൻ നിനക്ക് വെറുമൊരു അതിഥി മാത്രം ആണ്.അല്ലെങ്കിലും ജീവിതത്തിൽ നിന്ന് പടിയിറങ്ങിയവർ എപ്പോളും അതിഥികൾ ആണല്ലോ. അല്ലേ!
എൻ്റെ പ്രതീക്ഷകൾ ആണ് എന്നെ വേദനിപ്പിച്ചത് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം.ഓർമകളോളം വേദനിപ്പിക്കാൻ കഴിയുന്ന മറ്റൊരു ആയുധം ഇല്ല എന്ന് പണ്ടാരോ പറഞ്ഞത് ആണ് പെട്ടെന്ന് മനസിലോട്ട് വരുന്നത്........ശെരിയാണ്.ഓർമകൾക്ക് ഒരിത്തിരി മൂർച്ച കൂടുതൽ ആണ്.ശെരിക്കും എന്നെ ഒക്കെ ഓർക്കാനും കാത്തിരിക്കാനും ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നെങ്കിൽ എൻ്റെ ജീവിതം ഇത്ര ശൂന്യം ആയി പോകില്ലായിരുന്നു.എന്നെ സ്വപനം കാണാൻ പഠിപ്പിച്ചതും നീ .......... ആ സ്വപ്നത്തിൽ നീ ഉണ്ടാവരുത് എന്ന് പറഞ്ഞതും നീ............
ഇതിൽ ഏതാണ് ഞാൻ അനുസരിക്കേണ്ടത്?          അത് മാത്രം ഒന്ന് പറഞ്ഞ് തന്നിട്ടു പോകൂ.........നില ഇല്ല കയത്തിൽ താന്ന വനോട് കൈ തരാം പിടിച്ചോളൂ പക്ഷേ കയറി വരാൻ ശ്രമിക്കരുത് എന്ന് പറയുന്നത് പോലെ കഠിനം ആണിത്......
         നിനക്ക് അറിയില്ലേ നീ ആണെൻ്റെ സ്വപനം എന്ന്......നിനക്ക് കഴിയുമെങ്കിൽ മരണം കൊണ്ടെൻ്റെ കാത്തിരിപ്പിൻ്റെ ഭേദിക്കൂ...അതിനു നിനക്കവില്ലെങ്കിൽ ജീവിതം കൊണ്ട്..........