Aksharathalukal

ലഹരി

ചുറ്റും അന്ധകാരം...

നീയെന്ന അന്ധകാരം...

നീയെന്ന അന്ധകാരത്തിൽ ഞാൻ ലയിച്ചു ചേരുന്നു...

 പക്ഷെ....
                  
നീ എനിക്ക് തന്നതോ വെറും നോവുകൾ മാത്രം....

എന്തുകൊണ്ടോ നിന്നിൽ നിന്ന് എനിക്ക് പോകുവാൻ സാധിക്കുന്നില്ല..

പക്ഷെ എനിക്ക് പോയേപറ്റു...

 അതിന് എനിക്ക് കഴിയുന്നില്ല...

 ഈ അന്ധകാരത്തിൽ ഞാൻ ആരെയൊക്കെയോ നോവിക്കുന്നു. ഒന്നും എനിക്ക് അറിയാൻ കഴിയുന്നില്ല...

നീയെന്ന അന്ധകാരം എന്നിൽ മൂടപ്പെട്ടിരിക്കുന്നു...