Aksharathalukal

Bus Conductor 2

ഓണപ്പരിവാടിയും കഴിഞ്ഞു. അത് കഴിഞ്ഞു ക്ലാസും തുടങ്ങി. അവസാന വർഷം ആയത് കൊണ്ട് തന്നെ കഷ്ടപ്പാട് കുറച്ചു അധികമാണ്. പഠിക്കും വേണം പ്രൊജക്റ്റും ചെയ്യണമെന്ന് പറഞ്ഞാൽ എന്നെ പോലെ ഉള്ള മടിയന്മാർക്ക് പണി കിട്ടണ പരിവാടിയാണല്ലോ . ഈ ബിടെക് അല്ലെങ്കിലും ഒരു സംഭവമല്ലേ.

അങ്ങനെ ഇരിക്കുമ്പോഴാണ് പണ്ട് എങ്ങാനും കൊടുത്ത പി എസ് സി എക്സാമിന്റെ ഹാൾ ടിക്കറ്റ് വന്നത്. ഓണം വെക്കേഷന്റെ ഇടക്കാണെന്ന് തെറ്റിദ്ധരിച്ചു കൊടുത്തത് നാട്ടിലെ സെന്ററും. അന്നേ മിത്ര പറഞ്ഞില്ലേ. ഈ ഇടയായി എനിക്ക് നല്ല ബോധമാണ്. അപ്പോഴാ അടുത്ത കുരിശ്. എക്സാമിന്റെ പിറ്റേന്ന് ഇവിടെ പ്രൊജക്റ്റ്‌ പ്രസന്റേഷൻ. എനിക്ക് ആണേൽ എക്സാം എഴുതിയേ മതിയാകു എന്നൊരു വാശി. എക്സാം ടൈമും ട്രെയിൻ ടൈമും ഒക്കെ നോക്കിയപ്പോൾ ഇങ്ങോട്ട് അന്ന് തന്നെ വരാൻ പറ്റാത്തതൊന്നും ഇല്ല. പക്ഷെ റെയിൽവേ സ്റ്റേഷനിൽന്ന് ബസ്സ്‌ കിട്ടണമല്ലോ. അവിടെന്ന് രാത്രി അവസാനത്തെ ബസ്സ്‌ എപ്പോഴാണെന്ന് അറിയുമില്ല.

അപ്പോഴാ നമ്മുടെ വസുവിന്റെ കാര്യം ഓർത്തത്. കണ്ടോ നമ്പർ സേവ് ചെയ്തത് നന്നായില്ലേ. ഞാൻ രണ്ടും കല്പിച്ചു വിളിച്ചു. രണ്ട് റിങ്ങിൽ തന്നെ ഫോൺ എടുത്തു.

\"ഹലോ ചേട്ടാ എന്നെ മനസ്സിലായോ? വിഥുന. അന്ന് സാരി മറന്നു വച്ചില്ലായിരുന്നോ?\"

\"ആഹ്. ഓർമയുണ്ട് ഓർമയുണ്ട്. എന്താ കുട്ടി?\"

പിന്നെ.. കുട്ടിയോ ഞാനോ. ഞാൻ മനസ്സിൽ ഓർത്തു.

\"അത് ചേട്ടാ. ടൗണിൽ നിന്ന് എപ്പോഴാ ലാസ്റ്റ് ബസ്സ്‌?\"

തിരിച്ചു അങ്ങേര് എന്തൊക്കെയോ പറയുന്നുണ്ട്. എനിക്ക് ആകെ കുറച്ചു കാറ്റിന്റെ ശബ്ദം മാത്രം. ബസ്സിൽ ആയിരിക്കും.

\"അതെ ചേട്ടാ. എനിക്ക് ഒന്നും കേൾക്കാൻ വയ്യ. കാറ്റ് മാത്രമേ ഉള്ളു. ഒന്നു ഫ്രീ ആകുമ്പോൾ വിളിക്കുമോ? അല്ലെങ്കിൽ ഈ നമ്പറിൽ വാട്സ്ആപ്പ് ഉണ്ട്. അതിൽ മെസേജ് ഇട്ടാലും മതി.\"

ഓക്കേ എന്നും പറഞ്ഞു അങ്ങേര് ഫോൺ വെച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു മെസ്സേജ് വന്നു.

\"11.30ക്ക്. 10.30 മുതൽ സ്റ്റാൻഡിൽ കാണും. നമ്മുടെ ബസ്സ്‌ തന്നെയാ.\"

ഭാഗ്യം ഡിപി കാണാൻ ഉണ്ട്. ഞാൻ മുൻപേ രണ്ട് മൂന്നു തവണ എടുത്തു നോക്കിയപ്പോൾ ഡിപി കാണാൻ ഇല്ലായിരുന്നു. ഇപ്പോഴാകും നമ്പർ സേവ് ആക്കിയത്. അപ്പോൾ കോഴി ആയിരിക്കില്ല.

❤️❤️❤️❤️❤️❤️❤️❤️

അങ്ങനെ എക്സാമിന്റെ അന്നത്തെ ദിവസമെത്തി. ഞാൻ 10 ഒക്കെ ആയപ്പോ റെയിൽവേ സ്റ്റേഷനിൽ എത്തി. അതിനു അടുത്ത് തന്നെയാ ബസ്സ്‌ സ്റ്റാൻഡ്. ഒരു 100 മീറ്റർ. അത്ര തന്നെ. ഞാൻ ബസ്സ്‌ സ്റ്റാൻഡിൽ പോയി അവിടുന്ന് ഒരു റസ്റ്റോറന്റിൽ കേറി ഫുഡ്‌ കഴിച്ചു. ഞാൻ ഇറങ്ങുമ്പോൾ കണ്ടത് ശിൽപ്പ ബസ്സ്‌ വരുന്നതായിരുന്നു.

 ആകെകൂടി എനിക്ക് പോകാനുള്ള ബസ്സ്‌ കൂടാതെ വേറെ ഒരു ബസ്സ്‌ മാത്രമേ ഉള്ളു.അതുകൊണ്ട് തന്നെ ബസ്സ്‌ സ്റ്റാൻഡിൽ ആൾക്കാർ നല്ല കുറവാ. അതിൽ പെണ്ണുങ്ങൾ ആണെങ്കിൽ തീരെ ഇല്ല താനും. 1 മണിക്കൂർ ഇരിക്കണമെങ്കിലും അപ്പോൾ ബസ്സിൽ കേറി ഇരിക്കുന്നത് അല്ലേ നല്ലത് എന്ന് ഓർത്തു ഞാൻ ബസ്സിൽ കേറി. ബസ്സിലേക്ക് ഞാൻ കേറുമ്പോൾ ആയിരുന്നു വസുവും ബാക്കി ചേട്ടന്മാരും കൂടെ ഇറങ്ങാൻ തുടങ്ങിയത്. അയ്യോ ഇവർ പോയാൽ ഇപ്പോഴേ വരുവോ? മിക്കതും കഴിക്കാൻ പോകുന്നതാകും. അവർ വരുന്നത് വരെ ഞാൻ ഇതിന്റെ ഉള്ളിൽ ഒറ്റക്ക് ആകും. എന്തോ എനിക്ക് പേടിയായി. അപ്പോഴായിരുന്നു വസു എന്നെ ശ്രദ്ധിച്ചത്.

\"നിങ്ങൾ പൊക്കോ. ഞാൻ നിങ്ങൾ തിരിച്ചു വന്നിട്ട് പോയി കഴിച്ചോളാം.\" വസു അവരോടായി പറഞ്ഞു.

ദൈവമേ ഇവന്റെ ഉദ്ദേശം എന്താ? അവർ അതാ ഇറങ്ങി പോകുന്നു. ഞാൻ ഇരുന്നത് ബസ്സിന്റെ നടുക്കുള്ള സീറ്റിലാ. അവൻ പെട്ടന്ന് ബസ്സിന്റെ മുന്നിൽ നിന്നും എന്റെ സീറ്റിന്റെ അടുത്തേക്ക് വന്നു. ഞാൻ ഇറങ്ങി ഓടാനുള്ള തയ്യാറെടുപ്പിൽ ഇരുന്നു.

(തുടരും)

Bus Conductor 3

Bus Conductor 3

4.4
1471

\"കൊച്ചേ, ഇവിടുന്നു അധികമാരും കേറാറില്ല പൊതുവേ. അടുത്ത ബസ്സ്‌ സ്റ്റാൻഡ് എത്തണം അപ്പോഴേ ആൾക്കാർ കേറൂ. അതുകൊണ്ടാണ് ഞാൻ പോകാതെ നിന്നത്. താൻ പേടിക്കണ്ട \" എന്റെ മുഖത്തെ ഭയം കണ്ടിട്ടാണെന്ന് തോന്നുന്നു വസു പറഞ്ഞു. പിന്നെ അടുത്ത ഒരു സീറ്റിൽ ഇരുന്നു പുള്ളി ഫോൺ നോക്കാൻ തുടങ്ങി.പാവം വിശക്കുന്നുണ്ടോ എന്തോ. അപ്പോഴാ ഞാൻ വീട്ടിൽ നിന്നും കൊണ്ടുവന്ന പലഹാരത്തിന്റെ കാര്യം ഓർത്തത്. ഞാൻ അത് തുറന്നു.പിന്നെ ഞാൻ ചേട്ടനെ വിളിച്ചു അത് അങ്ങേർക്ക് നേരെ നീട്ടി.\"വേണ്ടാ \" അങ്ങേര് ഒരു ചമ്മലോടെ പറഞ്ഞു.\"കുഴപ്പം ഇല്ല എടുക്കൂ. ഞാൻ വീട്ടിൽ നിന്ന് കൊണ്ട് വന്നതാ. \" അങ്ങേര് എടുക്കാനുള്ള എളുപ