Aksharathalukal

Bus Conductor 3

\"കൊച്ചേ, ഇവിടുന്നു അധികമാരും കേറാറില്ല പൊതുവേ. അടുത്ത ബസ്സ്‌ സ്റ്റാൻഡ് എത്തണം അപ്പോഴേ ആൾക്കാർ കേറൂ. അതുകൊണ്ടാണ് ഞാൻ പോകാതെ നിന്നത്. താൻ പേടിക്കണ്ട \" എന്റെ മുഖത്തെ ഭയം കണ്ടിട്ടാണെന്ന് തോന്നുന്നു വസു പറഞ്ഞു. പിന്നെ അടുത്ത ഒരു സീറ്റിൽ ഇരുന്നു പുള്ളി ഫോൺ നോക്കാൻ തുടങ്ങി.

പാവം വിശക്കുന്നുണ്ടോ എന്തോ. അപ്പോഴാ ഞാൻ വീട്ടിൽ നിന്നും കൊണ്ടുവന്ന പലഹാരത്തിന്റെ കാര്യം ഓർത്തത്. ഞാൻ അത് തുറന്നു.

പിന്നെ ഞാൻ ചേട്ടനെ വിളിച്ചു അത് അങ്ങേർക്ക് നേരെ നീട്ടി.

\"വേണ്ടാ \" അങ്ങേര് ഒരു ചമ്മലോടെ പറഞ്ഞു.

\"കുഴപ്പം ഇല്ല എടുക്കൂ. ഞാൻ വീട്ടിൽ നിന്ന് കൊണ്ട് വന്നതാ. \" അങ്ങേര് എടുക്കാനുള്ള എളുപ്പത്തിന് ആണെന്ന് തോന്നുന്നു എന്റെ തൊട്ട് മുൻപിലുള്ള സീറ്റിൽ ഇരുന്നു.

\"ചേട്ടന്റെ വീടെവിടെയാ?\" ഞാൻ ചോദിച്ചപ്പോൾ എന്റെ കോളേജ് കഴിഞ്ഞ് രണ്ട് സ്റ്റോപ്പ് അപ്പുറമുള്ള സ്ഥലം പറഞ്ഞു.

\"അപ്പൊ ഇനി എപ്പോഴാ വീട്ടിൽ എത്തുക?\"

\"ബസ്സ്‌ അവിടെ സ്റ്റാൻഡ് എത്താൻ 12.45 ആകും. അത് കഴിഞ്ഞ് വീട്ടിൽ എത്താൻ 1 മണി. \"

\"അപ്പൊ രാവിലേ ഇറങ്ങുന്നുണ്ടാകില്ലേ വീട്ടിൽ നിന്ന്?\" ഞാൻ അങ്ങേർക്ക് എന്റെ ചോദ്യങ്ങൾ ഇനി ശല്യമാവുന്നുണ്ടോ എന്ന സംശയത്തോടെ ചോദിച്ചു.

\"ആഹ്. ഇറങ്ങണം. 7.30ക്കാണ് ആദ്യത്തെ ഓട്ടം.\"

ദൈവമേ ഇത്രേം ഒക്കെ കഷ്ടപ്പാടുണ്ടായിരുന്നോ?

\"ആദ്യമൊക്ക കഷ്ട്ടപ്പാടായിട്ട് തോന്നി കൊച്ചേ. പിന്നെ ഇപ്പൊ എനിക്ക് ഈ ജോലി നല്ല ഇഷ്ടമാണ്.\" അങ്ങേര് പറഞ്ഞു. ഇനി ഇങ്ങേർക്ക് എന്റെ മനസ്സ് വായിക്കാനുള്ള യന്ത്രവുമുണ്ടോ ആവോ.

\"അതെ ചേട്ടാ. എന്നെ കൊച്ചേ എന്ന് വിളിക്കണ്ടട്ടോ.. ഞാൻ അത്ര കൊച്ചൊന്നുമല്ല. \" രണ്ടാമത്തെ തവണ മാത്രം കണ്ട അങ്ങേരോടാണ് ഞാൻ പറയുന്നതെന്ന് പോലും ഓർക്കാതെ ഞാൻ വസുവിനോട് പറഞ്ഞു. എനിക്ക് എന്തോ അങ്ങേരോട് ഒരു പറയാൻ അധികാരമുള്ളത് പോലെയാ ഞാൻ പെരുമാറുന്നത്. മിക്കതും അങ്ങേരുടെ വായിൽ നിന്നും വല്ലതും കിട്ടുന്നത് വരെ കാണും.

മറുപടിയായി അങ്ങേര് ചിരിച്ചു. \"ഇല്ല ഇനി അങ്ങനെ വിളിക്കുന്നില്ല. പോരെ?\" ചിരിയോടെ തന്നെ മറുപടിയും തന്നു.

പിന്നെയും ഞാൻ ഇരുന്നു എന്തൊക്കെയോ അങ്ങേരോട് ചോദിച്ചു, പറഞ്ഞു. സത്യം പറഞ്ഞാൽ പുള്ളിയുമായി നല്ല കമ്പനിയായി.വീട്ടിൽ അച്ഛൻ അമ്മ അനിയത്തി. അപ്പൊ കെട്ടിയത് അല്ല. അത്രയും ആശ്വാസം. അച്ഛൻ റിട്ടയേർഡ് പോസ്റ്റ്‌മാൻ.അമ്മ വീട്ടമ്മ. എന്നേക്കാൾ 3 വയസ്സ് കൂടുതലാ കക്ഷിക്ക്.

ആള് കോഴിയാണെന്ന് തോന്നുന്നില്ല. അങ്ങനെ ആണെങ്കിൽ മനസ്സിലാകണ്ടതാണ്. ഇത് ഞാൻ ആണ് കൂടുതൽ അങ്ങോട്ടേക്ക് ഓരോന്ന് ചോദിക്കുന്നത്. നേരത്തെ പറഞ്ഞ അധികാരഭാവം. എന്റെ ഉള്ളിലെ അസുഖമെന്താണെന്ന് എനിക്ക് നല്ല അറിവുണ്ടെങ്കിലും അത് എത്രത്തോളം പ്രാക്ടിക്കലാണെന്നുള്ള കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്. പക്ഷെ എന്റെ ഒരു സ്വഭാവം വെച്ച് ഒന്നാഗ്രഹിച്ചാൽ അത് എങ്ങനെയും നടത്തി എടുക്കാറുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ഒരൽപ്പം ഭയവുമുണ്ട്. ഇതൊക്കെ എവിടെ ചെന്നവസാനിക്കുമോ എന്തോ.

\"ഡാ കീരി വാസു പോയി കഴിച്ചുവാ.\" ഡ്രൈവർ ചേട്ടനാണ്. എനിക്ക് അത് കേട്ടപ്പോ ചിരി വന്നു. അങ്ങേരാണെങ്കിൽ എന്നെയും നോക്കുന്നുണ്ട്. ഡ്രൈവർ ചേട്ടനെ നോക്കി ദഹിപ്പിക്കുന്നുമുണ്ട്.

\"ഞാൻ പോയിട്ട് വരാമേ.\" അതും പറഞ്ഞു വസു പോയി.

അവൻ പറഞ്ഞത് നേരാ. അവിടുന്ന് ആൾക്കാർ നല്ല കുറവായിരുന്നു. എടുക്കാറായപ്പോഴായിരുന്നു രണ്ട് മൂന്നു ആൾക്കാർ കൂടെ ബസ്സിൽ കേറിയത്. അവനും അപ്പോൾ തന്നെയായിരുന്നു വന്നത്. 

അടുത്ത ബസ്സ്‌ സ്റ്റാൻഡിൽ നിന്നും കുറേ ആൾക്കാർ കേറി. എന്റെ അടുത്ത് ഒരു ചേച്ചി ഇരുന്നു. ഇനി രാത്രിയിലെ കാറ്റ് അടിച്ചു അസുഖം പിടിക്കേണ്ട എന്നുമൊർത്ത് ഞാൻ ചേച്ചിക്ക് വിൻഡോ സീറ്റ് വിട്ടു കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ നല്ല തിരക്കായി. ഒരു കിളവനായിരുന്നു എന്റെ അടുത്ത് നിൽക്കുന്നുണ്ടായത്. അയാൾ എന്നെ മുട്ടിക്കൊണ്ടേ നിൽക്കുന്നു. മനഃപൂർവമാണോ അതോ തിരക്ക് കാരണമാണോ എന്ന് അറിയാത്ത അവസ്ഥ. ഞാൻ എന്റെ ഇരിപ്പിന്റെ സ്ഥാനമൊക്കെ മാറ്റി. പിന്നെയും അയാൾ എന്നെ മുട്ടുന്നു.

\"ചേട്ടാ ഒന്നു മാറി നിൽക്കുവോ?\" ഞാൻ അയാളോട് ചോദിച്ചു.

\"സ്ഥലം വേണ്ടേ?\" അയാൾ ഒരുമാതിരി നോട്ടത്തോടെ ചോദിച്ചു. ആ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു അയാൾ അറിയാതെ ചെയ്യുന്നതല്ലായെന്ന്. എനിക്ക് നല്ല ദേഷ്യം വന്നു.

കുറച്ചു കഴിഞ്ഞു വീണ്ടും മുട്ടി.
\"തന്നോട് ഞാൻ പറഞ്ഞതല്ലേ മാറി നിൽക്കാൻ. എന്നെ മുട്ടിയാലേ തനിക്ക് നിൽക്കാൻ പറ്റുള്ളുവോ?\" ഞാൻ നല്ല ശബ്ദത്തോടെ എഴുന്നേറ്റ് നിന്ന് ദേഷ്യത്തോടെ ചോദിച്ചു.

\"ഇവിടെ സ്ഥലമില്ലാഞ്ഞിട്ടല്ലേ? ഈ കുട്ടി നോക്ക് എന്റെ മോളുടെ പ്രായം പോലുമില്ല. എന്നിട്ട് എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു. \" അയാൾ ശബ്ദം കേട്ട് അങ്ങോട്ട് നോക്കുന്നുണ്ടായ എല്ലാവരോടുമായി പറഞ്ഞു.

പിന്നെ വാദി പ്രതിയായി. \"അല്ലെങ്കിലും പെണ്ണ് പറയുന്നതല്ലേ ഇപ്പൊ കാര്യം. എന്നിട്ടിപ്പോ എന്തും പറയാമെന്നായി.\" അടുത്ത് നിന്ന ഒരാളുടെ വക.

\"മോളെ അത് വിട്. അയാൾ അറിയാതെ ആയിരിക്കും. ഇനി അറിഞ്ഞിട്ടാണെങ്കിലും പ്രശ്നമാക്കിയാൽ നമ്മൾക്ക് അല്ലേ നാണക്കേട്.\" എന്റെ അടുത്തിരുന്ന ചേച്ചിയാണ്. എനിക്ക് അത് കൂടെ കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു. പ്രതികരിച്ചതാണോ ഞാൻ ചെയ്ത തെറ്റ്? എന്നെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലെന്ന് എനിക്ക് മനസ്സിലായി.

അപ്പോഴാണ് വസു മുന്നിൽ നിന്നും അങ്ങോട്ടേക്ക് വന്നത്.
\"എന്താ പ്രശ്നം?\" അങ്ങേര് ചോദിച്ചു.

ആ കിളവൻ എന്നെ പറയാൻ സമ്മതിക്കാതെ എന്നെ കുറ്റപ്പെടുത്തുന്നത് പോലെ എന്തൊക്കെയോ സംസാരിച്ചു.

\"എന്താടോ പ്രശ്നം?\" അയാൾ പറയുന്നത് മുഖവുരക്ക് പോലും എടുക്കാതെ വസു എന്നോട് ചോദിച്ചു. എനിക്ക് അത് ഇഷ്ടമായി. ഞാൻ നടന്നത് മുഴുവൻ പറഞ്ഞു.വസു അയാളെ ഇപ്പൊ തല്ലും എന്ന് പറഞ്ഞായിരുന്നു നിന്നത്.അപ്പോഴാ കിളി ചേട്ടൻ വന്നു നോക്കിയത്.

\"ഇയാളോ? ഇയാൾ ഇന്നും പ്രശ്നമുണ്ടാക്കിയോ?\" കിളി ചേട്ടൻ വസുവിനോട് ചോദിച്ചു.

\"നിനക്ക് അറിയോ?\" വസു ചേട്ടൻ ചോദിച്ചു

\"ഇയാൾ അന്ന് ഇതേപോലെ അനുമോൾ ബസ്സിൽ ഒരു കൊച്ചിനെ തലോടാൻ പോയിട്ട് തല്ല് വാങ്ങി കൂട്ടിയതാ.\" കിളി ചേട്ടൻ പറഞ്ഞു.

കിളവൻ ശരിക്കും പെട്ടു. എന്തെ ഇപ്പൊ അയാളെ സപ്പോർട്ട് ആക്കിയവർക്ക് ഒന്നും പറയാൻ ഇല്ലേ?

\"നിനക്ക് ഇയാളെ തല്ലണോ?\" വസു ചോദിച്ചു

അതിന് മറുപടിയായി ഞാൻ കിളവന്റെ ചെപ്പ നോക്കി ഒരെണ്ണം കൊടുത്തു. പ്രായത്തിനെ ഒന്നും മാനിക്കാൻ വയ്യ. കയ്യിലിരിപ്പ് കൂടെ നന്നാകണം. വസു കൂടെ അയാൾക്ക് ഇട്ട് ഒരെണ്ണം പൊട്ടിച്ചു വഴിയിൽ ഇറക്കി വിട്ടു. ബസ്സ്‌ സ്റ്റോപ്പും കൂടെ അല്ല. സമയം ആണെങ്കിൽ നല്ല വൈകുകയും ചെയ്തു. ഈ സമയത്ത് അയാൾക്ക് വണ്ടി കിട്ടാൻ വഴിയില്ല. അനുഭവിക്കട്ടെ. ഹല്ല പിന്നെ.

\"താൻ ഓക്കേ ആണോ?\" വസു എന്റെ അടുത്ത് വന്നു ചോദിച്ചു.

ഞാൻ ചെറിയ ചിരിയോടെ തല കുലുക്കി. 

എന്റെ സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ഇറങ്ങി. ഹോസ്റ്റലിൽ കേറി ബാഗ് വെച്ചപ്പോൾ ആയിരുന്നു ഫോൺ ശ്രദ്ധിച്ചത്. കീരി വാസുവിന്റെ മെസ്സേജ്. എത്തിയോ എന്ന്. ദൈവമേ മിണ്ടാൻ അവസരം ഉണ്ടാക്കുവാണോ കാട്ടുകോഴി.

(തുടരും)


Bus Conductor 4 ( Final part)

Bus Conductor 4 ( Final part)

4.2
838

എന്റെ സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ഇറങ്ങി. ഹോസ്റ്റലിൽ കേറി ബാഗ് വെച്ചപ്പോൾ ആയിരുന്നു ഫോൺ ശ്രദ്ധിച്ചത്. കീരി വാസുവിന്റെ മെസ്സേജ്. എത്തിയോ എന്ന്. ദൈവമേ മിണ്ടാൻ അവസരം ഉണ്ടാക്കുവാണോ കാട്ടുകോഴി.\"തെറ്റുദ്ധരിക്കണ്ട. 12.30 ക്ക് ഇറങ്ങിയതല്ലേ. അപ്പോൾ എത്തിയോ എന്ന് അറിയാൻ മെസ്സേജ് അയച്ചതാ.\" ഞാൻ മെസ്സേജ് കണ്ടെന്നു മനസ്സിലായപ്പോൾ പിന്നാലെ അടുത്ത മെസ്സേജും വന്നു. ഞാൻ പറഞ്ഞില്ലേ. മനസ്സ് വായിക്കുന്ന യന്ത്രം എന്തോ കയ്യിലുണ്ട്.\"ഉം. എത്തി. \" എന്റെ ഉത്തരം ഞാൻ അവിടെ ഒതുക്കി.\"ഓക്കേ \" തിരിച്ചും മെസ്സേജ് വന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പിന്നെ അങ്ങോട്ട്‌ ടൗണിൽ പോകുമ്പോഴൊക്കെ ശില്