അതൊരു കാലം!!!!
ടുട്ടു ഒരു 9 വയസ്സുകാരനാണ് അവൻ വിമാനം വളരെ ഇഷ്ടമായിരുന്നു വിമാനത്തിൽ ഒന്ന് കയറണം ഒന്ന് ഗൾഫ് വരെ പോയി വരണം എന്നൊരു കുഞ്ഞു ആഗ്രഹം വെച്ചു നടന്ന പയ്യൻ. ആയിടെയാണ് അവന്റെ അമ്മോൻ കുവൈത്തീന്ന് വരുന്നേ. ആരെങ്കിലും ഗൾഫിന്ന് വരാനിണ്ടേൽ അവരെ കൂട്ടാൻ പോകുന്നവരുടെ കൂടെ വാശി പിടിച്ചു അവൻ പോകും. ആ സമയത്തു അവന്റെ മനസ്സിൽ വിമാനം മാത്രമാകും. അങ്ങനെ വാപ്പയും അമ്മോന്റെ മോൻ സാജിദും കൂടി എയർപോർട്ടിൽ പോകുമ്പോൾ അവനും വാശി പിടിച്ചു കൂടെ പോയി. എന്നിട്ട് ചെക്കൻ വണ്ടിയിൽ അടങ്ങിയിരിക്കണ്ടേ 😂😂. വിമാനത്തിന്റെ അടുത്ത് പോവണന്ന്. അവന്റടുത്തിന്ന് കൊറച്ചു സ്വര്യം കിട്ടാൻ സാജു പറഞ്ഞു ആ കൊണ്ട് പോകാം എന്ന്. അങ്ങനെ അവർ എയർപോർട്ടിൽ എത്തി. വാ അകത്തോട്ടു പോവാം വാ എന്നും പറഞ്ഞ് ടുട്ടു സാജുവിന്റെ കയ്യും പിടിച്ചു വലിക്കുന്നു. അങ്ങനെ നീണ്ട ഒരു മണിക്കൂർ പിന്നിട്ട ശേഷം അമ്മോൻ പുറത്തേക്കു വന്നു.അപ്പോൾ ഉപ്പയും സാജുവും കൂടി സാധനങ്ങൾ വണ്ടിയിലേക്ക് കേറ്റി ഇവനോട് വണ്ടിയിൽ കയറാൻ പറഞ്ഞപ്പോൾ അവൻ നിപ്പ് സമരം തുടങ്ങി . സമരം ചെയ്യും സമരം ചെയ്യും വിമാനം കാണുംവരെ സമരം ചെയ്യും 😂😂. അങ്ങനെ ഒരു വിധത്തിൽ അവൻ വണ്ടിയിൽ കയറി. പേടിച്ചിട്ടാവണം കുറച്ചു സമയം നിന്ന് വേഗം വണ്ടിയിൽ കയറി
എന്നാലും സ്വര്യം തരൂല 🤣🤣.
പിന്നീട് ഒരു മടക്ക് യാത്ര ദിവസം
അമ്മോൻ വന്നിട്ട് രണ്ടു മാസം കഴിഞ്ഞു, അവൻ എത്ര പെട്ടെന്ന അമ്മോൻ വന്നിട്ട് 2മാസം ആയെന്നല്ല, എത്രയും പെട്ടെന്ന് അവന് വിമാനത്തിൽ കയറണമെന്നുള്ള ആഗ്രഹം അവനെ ഒരു തീരുമാനത്തിൽ എത്തിച്ചു. അമ്മോൻ പോകുമ്പോൾ കൂടെ പോകാം അങ്ങനെയെങ്കിൽ വിമാനത്തിൽ കയറാം അങ്ങനെ അവൻ വസ്ത്രങ്ങളൊക്കെ ഒരു കീസിലാക്കി കയ്യിൽ വെച്ചു നടക്കുന്നു. ഞാനും മാമനോടൊപ്പം പോവാല്ലോ 😃 എന്നും പറഞ്ഞു വീട്ടിൽ സന്തോഷത്തിൽ തുള്ളിചാടി നടക്കുന്നു. ഇത് കാരണം വീട്ടുകാർ പ്രയാസതിലാകുന്നു. മാമൻ ഇറങ്ങാൻ സമയമായി വീട്ടുകാർ അവന്റെ കവർ എടുത്തു റാക്കിന്റെ മുകളിൽ ഇട്ടൂ
അപ്പോൾ അവൻ കച്ചേരി തുടങ്ങി 😂😂. അവൻ റൂമിൽ കിടന്നു കരയുന്നു
എന്നാൽ ഇന്നത്തെ അവസ്ഥ
അവനിപ്പോൾ 17 വയസ്സ് അവനിപ്പോൾ വിമാനത്തോട് അത്ര വലിയ കൗതുകമൊന്നുമില്ല. കാലത്തിനൊത്തു മാറിയോ അവനെന്തെങ്കിലും സംഭവിച്ചുവോ
എന്തായാലും ഇപ്പോഴത്തെ കുട്ടികൾക്ക് ഫോണും മറ്റു വിനോദങ്ങളും മാത്രം. മൊബൈലിലെ നല്ല വശങ്ങൾ ഉപയോഗിച്ച് ജീവിതത്തിൽ രക്ഷപ്പെടാം, എന്നാൽ ഇന്നത്തെ തലമുറ ഫോണിനെ കള്ളിനും കഞ്ചാവിനും മറ്റുപല ദുശീലാത്തിനും ഉപയോഗിച്ച് ആരോഗ്യം നഷ്ടപ്പെടുത്തുന്നു
യുവ തലമുറയോട് എനിക്ക് പറയാനുള്ളത്
ജീവിതത്തിൽ സന്തോഷവും ആസ്വാദനവും വേണം പക്ഷെ അത് സ്വന്തം ശരീരവും മറ്റുള്ളവരുടെ സമാധാനവും നശിപ്പിച്ചുകൊണ്ടാവരുത്
എന്റെ കൂട്ടുകാർ നല്ലത് ചിന്തിച്ചു നല്ലത് പ്രവർത്തിക്കുന്നവരാണെന്ന് എനിക്കറിയാം എങ്കിലും സമൂഹം മാറിക്കൊണ്ടിരിക്കുന്നു അതിനൊത്ത് നല്ലരീതിയിൽ മാറാൻ ശ്രമിക്കുക
ഇത്രയും നേരം സഹകരിച്ച എന്റെ എല്ലാ കൂട്ടുകാർക്കും
നന്ദി 🙏
✍️[CRAZY WRITER]✍️