\"ആ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് പറ്റില്ല... \"അപ്പോഴേക്കും ഭദ്ര രണ്ടുപേർക്കും ജ്യൂസുമായി വന്നു... അതു കുടിച്ച് കുറച്ചു കഴിഞ്ഞ് അവർ ഭക്ഷണത്തിനിരുന്നു... ദൈര്യത്തോടെ കുറച്ച് സ്വാതന്ത്ര്യത്തോടെ ഭദ്ര അവർക്ക് ഭക്ഷണം വിളമ്പുന്നുണ്ടെങ്കിലും അച്ചുവിന് വിളമ്പുമ്പോൾ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു... അത് മനസ്സിലാക്കി അച്ചു അവളെയൊന്ന് നോക്കി... പിന്നെ തലതാഴ്ത്തി ചിരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി... \"ആഹാ... അടിപൊളി... ഇത്രയും രുചിയോടെ അടുത്തകാലത്തൊന്നും കഴിച്ചിട്ടില്ല... ഇത് ചേച്ചിയുടെ പാചകമാണെന്ന് തോന്നുന്നല്ലോ... അച്ഛന്റെ കൈപ്പുണ്യം അപ്പടി ചേച്ച