Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -15

ഹോ ഇത്ര നേരം അവളോടൊപ്പം.....


എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല......ഈ പെണ്ണ്..... അവളോട് ചേർന്ന് നടക്കുന്ന ഓരോ നിമിഷവും എനിക്കെന്തെല്ലാമോ മാറ്റം വരുന്നതായി തോന്നിക്കൊണ്ടേ ഇരുന്നു .......


എല്ലാം പുതുമയുള്ളവ........ആരോടും ഇതുവരെ ഇങ്ങിനൊന്നും തോന്നിയിട്ടില്ല.......


ഓരോ നിമിഷവും അവസാനിക്കാതിരിക്കാൻ ആഗ്രഹിച്ചു പോകുന്നത് പോലെ .......
ഓരോന്നും നോക്കുമ്പോൾ അവളുടെ കണ്ണുകളിലെ അത്ഭുദം നിറയുന്നതും അവളുടെ ആ ഉണ്ട കണ്ണുകൾ ഒന്നൂടെ വികസിക്കുന്നതും കാണുമ്പോൾ അറിയാതെ തന്നെ ഞാൻ അവളിൽ അടിമപ്പെട്ടുകൊണ്ടേ ഇരുന്നു ....


ഒരുപാട് പാടുപെട്ടാണ് ഞാൻ അവളിൽ നിന്ന് ഓരോതവണയും കണ്ണുകൾ പിൻവലിക്കുന്നത്...... എന്റെ മനസ്സ് ഓരോ തവണയും അനുസരണയില്ലാത്ത കുഞ്ഞിനെപോലെ അവളിലേക്ക് ഓടി നടന്നു.......


തല്ലുണ്ടാക്കിയ വീരശൂര പരാക്രമി എന്നെ കണ്ടു പേടിച്ചപ്പോഴാ എനിക്ക് ചിരി വന്നത് അത് അവൾ കാണാതിരിക്കാൻ ദേഷ്യത്തിന്റെ മുഖമൂടി എടുത്തണിഞ്ഞു ...... വെടിക്കെട്ട് കാണൽ എന്നും എനിക്കൊരു ഹരമായിരുന്നു...... പക്ഷേ ഈ വർഷത്തെ വെടിക്കെട്ട് നടന്നതോ അവസാനിച്ചതോ ഞാൻ അറിഞ്ഞില്ല....... അവളുടെ ഒരു കെട്ടിപ്പിടുത്തം...... ശ്വാസം നിലച്ചത് പോലെയാ തോന്നിയത്......ഹോ ഓർക്കുമ്പോൾ തന്നെ ഹൃദയമിടുപ്പ് കൂടുന്നത് പോലെ ......


പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാവരും മുമ്പിൽ വന്നു നിന്നപ്പോഴും ദേഷ്യമാണ് തോന്നിയത്..... അവളേം കൊണ്ടുപോവാന്നാ വിചാരിച്ചത്..... മനപ്പൂർവ്വം മമ്മിയെ വിളിക്കാതിരുന്നതാ..... മമ്മി എന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നു പള്ളിയുടെ സൈഡിൽ നിൽക്കാന്നു..... പക്ഷേ ഞാൻ വേറെ വഴിയാ അവളെയും കൊണ്ട് വന്നത്.....മമ്മി പറഞ്ഞത്  ഞാൻ അവളോട് പറഞ്ഞതുമില്ല....എന്തോ അവളെ അവരുടെ കൂടെ അയക്കാൻ തോന്നിയില്ല......


കൂടെത്തന്നെ നടക്കാൻ ഒരു തോന്നൽ.....അവളെ എന്റെ കൂടെ കൂട്ടാൻ ഒരു തോന്നൽ പക്ഷെ.........


പക്ഷെ.......എന്നെ കൊണ്ട് കഴിയില്ല.....


ഇനിയും.... ഒരു ദുരന്തം കൂടി.......


ഏതോ ഓർമയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു.....അവളെ ഒരിക്കലും എന്റെ ജീവിതത്തിൽ കൊണ്ടു വരില്ല......


എനിക്കതിനു കഴിയില്ല.....
അവളെ കൂടി നഷ്ടപ്പെട്ടാൽ........


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


എനിക്കെന്താ സംഭവിക്കുന്നേ....... ഒരിക്കൽ പോലും ഒരാളോട് പോലും ഇങ്ങനെ ഒരു വികാരം എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.... പക്ഷേ.....


ഒരുപാട് പേരോട് അടികൂടിയിട്ടുണ്ട്  ആരേലും ഇഷ്ടപ്പെടാത്തത് എന്തേലും പറഞ്ഞാൽ തിരിച്ച് പ്രതികരിച്ചിട്ടുണ്ട് പക്ഷേ....... പക്ഷേ ഇവനോട് മാത്രം ഒന്നും പറയാൻ കഴിയുന്നില്ല.....
അവനെ അനുസരിക്കാൻ അറിയാതെ ആഗ്രഹിച്ചുപോവുന്നു ..


അവനെ നോക്കുമ്പോൾ അറിയാതെ എന്നെ തന്നെ മറക്കുന്നു......


കൂടെ നടക്കാൻ മനസ് മന്ത്രിച്ച് പോവുന്നു......


അതുകൊണ്ട് മാത്രമാണ് ജുന്നു ഫോണിൽ പള്ളിയിലോട്ട് വരാൻ പറഞ്ഞത് അവരോട് പറയാതിരുന്നത്.... കൂടെ പോകാൻ അറിയാതെ ആഗ്രഹിച്ചു പോയി.... ചെയ്തത് തെറ്റാണെന്ന് അറിയാം. എന്നാലും.....


ഫ്രണ്ടിനോട് വൈഫ് ആണെന്ന് പറഞ്ഞപ്പോൾ മനസ്സിൽ മഞ്ഞുവീണു  സുഖമായിരുന്നു....


പക്ഷേ എന്തിനാ....


ഇനി അന്നമ്മ പറഞ്ഞമാതിരി എനിക്ക് അയാളോട് ലൗഡ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരിക്കുമോ..... ഹോ ദൈവമേ അങ്ങനെ ഒന്നും തോന്നിക്കല്ലേ..... ചിരിക്കാൻ പോലും അറിയാത്ത ഈ കാലനെ കെട്ടിയിട്ട് ഞാനെന്ത് ചെയ്യാനാ..... പക്ഷേ എനിക്ക് ഇഷ്ട്ടാ.......ഒരുപാടിഷ്ടം തോന്നുവാ..... കൂടെ നടക്കുമ്പോൾ ഒരു സുരക്ഷിതത്വം തോന്നുന്നു..... അറിയാതെ ഞാൻ അവനെ ഇഷ്ടപ്പെടുന്നു......പക്ഷെ


വേണ്ട...... ഒന്നും വേണ്ട.........


എന്തേലും പറഞ്ഞാൽ ഇരുന്നു കരയാനെ എനിക്ക് നേരം കാണൂ....... അല്ലേൽ അവനെ ഞാൻ പഞ്ഞിക്കിടും.............. വേണ്ട മോളെ ഈ ആഗ്രഹം കുഴിച്ചുമൂടുന്നതാ നിന്റെ ആരോഗ്യത്തിന് നല്ലത്...... ഇപ്പൊ എനിക്ക് മാത്രമേ ഇതിനെ പറ്റി അറിയൂ....
ഞാനായിട്ട് ആരോടും പറയില്ല.....
അന്നയോ ജുന്നുവോ അറിഞ്ഞാൽ കളിയാക്കി കൊല്ലും.....


"സിദ്ധു... നീയും കൂടെ ഞങ്ങളോടൊപ്പം പോര് എത്രാം പെമ്പിള്ളാരേം കൊണ്ട് പോകുന്നതല്ലേ.... തിരക്കും കൂടുതൽ....ഇനി ജാനു മോളും കൂടെ ഉള്ളതല്ലേ....."


അവരുടെ സംസാരമാണ് അവളെ ചിന്തയിൽ നിന്ന് മോചിപ്പിച്ചത്........


"ബൈക്ക് അവിടെ നിർത്തിയിരിക്കുവാ മമ്മി......"


"നീ ഞങ്ങളോടൊപ്പം പോര്, ആദ്യം ഇവർക്കിതെല്ലാം കാണിച്ചു കൊടുക്കാം....എല്ലാം കണ്ടതിനു ശേഷം നീ അത്പോയെടുക്ക്....."


"മ്മ് "

മമ്മിയെ എതിർത്തു പറയും എന്നാണ് എല്ലാരും കരുതിയത് പക്ഷെ അതുണ്ടായില്ല. പിന്നെയും കുറച്ച് നടന്നപ്പോൾ അതാ മുറ്റത്തൊരു മെൽവിച്ചൻ......
ഹോയ് ഹോയ്..... ഇന്നത്തെ ഇര.....ജാനു വേഗം മെൽവിചനടുത്തേക്ക് പോയി..... ഇരയെ കിട്ടിയ സന്തോഷം കൊച്ചിന്റെ മുഖത്ത് കാണാനുണ്ട്...... പക്ഷേ മറ്റൊരു മുഖത്തു പല തരം വികാരങ്ങൾ മിന്നി മറയുന്നു......


വേറാരുടേമല്ല നമ്മുടെ സിദ്ധുട്ടന്റെ .....മെൽവിൻ ഒരുമാതിരി പട്ടിയെ കല്ലെറിയാൻ നിൽക്കുന്ന നിൽപ്പാ നിൽക്കുന്നെ എന്തിന്നല്ലേ.... അമ്മാതിരി ചതിയല്ലേ മേൽവിനോട് സിദ്ധു ചെയ്തേക്കുന്നെ......


വേറൊന്നുമല്ല ഡ്രസ്സ്‌ തന്നെ......ആ ഡ്രസ്സ്‌ ഇട്ടതല്ല.... അതിട്ടപ്പോ ചെക്കൻ ഒന്നൂടെ മൊഞ്ചനായതാ......


"മോനെ സിദ്ധു..... ഇനി നീ പൊക്കോ... മേൽവിനുണ്ടല്ലോ.... അവൻ നോക്കിക്കോളും പിള്ളേരെ...."


മമ്മിയുടെ പറച്ചില് കേട്ടതും സിദ്ദു ഒന്നു ഞെട്ടിയോ.... ആ.....ഞെട്ടി..... ഞെട്ടി......ഇനി ജാനുനെ എങ്ങാനും മെൽവിച്ചൻ സെറ്റ് ആക്കിയാലോ......


" മമ്മി..... എനിക്കൊരു വയ്യായ്മ പോലെ..... ബൈക്ക് ഓടിക്കാൻ ഒന്നും വയ്യ..... ജഗ്ഗുനോട് പറ ആ വണ്ടി എടുത്ത് വരാൻ.....അല്ലേൽ മേൽവിയോട് പറയ്......ഞാൻ കാറിൽ വരാം..... "


" എന്നാ പറ്റിയെടാ..... "


"ഒന്നുമില്ലെന്നേ ഒരു തലവേദന....."


" ഇവളെയും കൊണ്ട് വന്നപ്പോഴേ എനിക്കറിയാമായിരുന്നു...... തലവേദന പിടിച്ചില്ലേലെ അതിശയമുള്ളൂ.......ഇവൾ അല്ലേലെ ഒരു തലവേദന ആണെന്ന്....... "


ജുന്നൂന്‍റെ ആസ്ഥാനത്തെ ഡയലോഗ് അടിയിൽ ഞാൻ നോക്കിയത് സിദ്ധുച്ചേട്ടനെ ആയിരുന്നു..... പുള്ളിയുടെ കണ്ണും എന്റെ മേലെ തന്നെ ആയിരുന്നു..... കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ ഞാൻ മെല്ലെ കണ്ണ് പിൻവലിച്ചു ......ആദ്യമായി ആരുടേലും മുഖത്തു നോക്കാൻ എനിക്കൊരു ഒരു പ്രയാസം തോന്നി ....... ഇന്നാദ്യമായി ആ മുഖത്ത് ഞാനൊരു പുഞ്ചിരി കണ്ടു.... തോന്നലാണോ.........അതറിയാൻ ഒന്നൂടെ നോക്കി...... ഇപ്പോഴും അതിന് മാറ്റം വന്നിട്ടില്ല....... ആ പുഞ്ചിരിയിൽ ഞാൻ അലിഞ്ഞില്ലാതാകുന്നതായി എനിക്ക് തോന്നി.........


                                    തുടരും.......     


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



കാർമേഘം പെയ്യ്‌തപ്പോൾ part -16

കാർമേഘം പെയ്യ്‌തപ്പോൾ part -16

5
1338

മെൽവിൻ വന്നതോണ്ടാ ബൈക്ക് എടുക്കാൻ പോകാതിരുന്നത്.....എങ്ങിനൊക്കെയോ കള്ളം പറഞ്ഞു പിടിച്ചുനിന്നു.... അവളാണേൽ അവന്റെ കൈയിൽ തൂങ്ങിപിടിച്ചാ നടപ്പ് ....അത് കാണുമ്പോൾ ഒരു മാതിരി ഇരട്ടേഷൻ ആകുവാ .....ഇത്ര നേരം എന്റെ ഒപ്പം വന്നപ്പോൾ പോലും അവൾ ഇങ്ങനെ നടന്നില്ലല്ലോ...... അതിനവൾ എന്റെ ആരാ.....പിന്നെ ഞാൻ എന്തിനാ വിഷമിക്കുന്നേ..... അവൾ ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്..... മെൽവിനാണേൽ കണ്ണടക്കാതെ അവളെ നോക്കി നടപ്പാ..... അത് കാണുമ്പോ ചെക്കനെ പഞ്ഞിക്കിടാൻ തോന്നും...... എന്താന്നറിയില്ല അവളോട് ആരും അടുത്ത് ഇടപഴകുന്നത് എനിക്ക് അത്രക്കങ്ങട് ഇഷ്ടപ്പെടുന്നില്ല....... പെരുന്നാൾ എല്ലാം കണ്ട് വീടെത