Aksharathalukal

Love practice...♡32

Love practice...♡

Part-32

എന്നും പറഞ്ഞു കൊണ്ട് നാസിറിന്റെ കയ്യ് അവളുടെ തോളിൽ നിന്നും എടുത്ത് മാറ്റി കൊണ്ട് അവൾ കോണി പടികൾ ഓടി ഇറങ്ങി...
___________________________

\"ആയിഷു നീ ഒന്നിങ് വന്നേ....\"

ഓടി കിതച്ചു കോണിപടികൾ ഇറങ്ങി കൊണ്ട് നസ്രി ആയിഷുനെ നോക്കി പറഞ്ഞു... അത് കേട്ടതും എന്തിന് എന്ന ഭാവത്തിൽ ആയിഷു എല്ലാവരെയും ഒന്ന് നോക്കി... 👀

\"ആയിഷു......\"

അവൾ സംശയതോടെ ഇരിക്കുന്നത് കണ്ടതും നസ്രി ഇത്തിരി ഉച്ചത്തിൽ അവളെ വിളിച്ചു അപ്പോൾ തന്നെ ഇടി വെട്ടൽ ഏറ്റ പോലെ ഇരിക്കുന്നിടത് നിന്നും ചാടി എണീച്ചു കൊണ്ട് അവൾ നസ്രിയുടെ അടുത്തേക്ക് ചെന്നു...

\"റിയു ഇല്ലേ....\"

നസ്രിയുടെ അടുത്തേക്ക് എത്തിയ ആയിഷ റിയയെ നോക്കി ചോദിച്ചു റിയ ആണേൽ ആകെ അന്തം വിട്ടിരിക്കാണ്...

\"റിയു നിന്നെ ഇപ്പോ വിളിക്കാംട്ടോ...\"

അതും പറഞ്ഞു കൊണ്ട് ആയിഷുന്റെ കയ്യും പിടിച്ചു നസ്രി കോണിപടികൾ ഓടി കയറി...

\"സൂക്ഷിച് കയറ്....\"

അടിയിൽ നിന്നും മുതിർന്ന ആരുടെയോ ശബ്‌ദം കേൾക്കാമായിരുന്നു... നസ്രിയും ആയിഷുവും മുകളിലെ ഹാളിൽ എത്തിയപ്പോൾ അവിടെ ശൂന്യമായിരുന്നു നാസിറും സുൽത്താനും ബാൽക്കണിയിലേക്ക് പോയിട്ടുണ്ടാവും എന്ന് മനസിലാക്കിയ നസ്രി നേരെ അങ്ങോട്ട് ചെന്നു...അവിടെ നാസിറും സുൽത്താനും ടേബിളിന്റെ ചുറ്റും ഇട്ടിരിക്കുന്ന കസാരകളിൽ ഇരിക്കുകയായിരുന്നു...ആ ടേബിളിൽ മുഴുവൻ KFC, ഷവർമ, ബ്രോസ്റ്റ്, 7up അങ്ങനത്തെ ഓരോ സാധനങ്ങൾ കൊണ്ട് നിറച്ചിരുന്നു...(ഇങ്ങനെ ഒരു സീന് ആദ്യ പാർട്ടുകളിൽ post ആക്കിയിട്ടുണ്ട്..)

നസ്രിയും ആയിഷുവും ബാക്കി വന്ന ചയറിൽ ഇരുന്നു... ആയിഷു ചുറ്റും നോക്കുകയായിരുന്നു അവുടുത്തെ സെറ്റിംഗ്സ് ഒക്കെ കണ്ട് അതിശയത്തോടെ ഇരിക്കുകയാണ്...ഷവർമയുടെ മണം മൂക്കിലേക്ക് ഇടിച്ചു കയറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു ഒന്ന് അത് എടുത്ത് കഴിക്കാൻ വല്ലാത്ത ആഗ്രഹം പക്ഷെ നാസിറും സുൽത്താനും ഉള്ളത് കൊണ്ട് അവൾ സംയമനം പാലിച്ചു പക്ഷെ അവളുടെ ഓരോ ഭവങ്ങളും ആരും അറിയാതെ അവൻ പോലും അറിയാതെ ഒപ്പി എടുക്കുകയായിരുന്നു സുൽത്താന്റെ കണ്ണുകൾ...

\"റിയ എവിടെ...?\"

നസ്രിയും ആയിഷുവും വരുന്നത് കണ്ട സുൽത്താൻ അവരുടെ പിറകിലേക്ക് നോക്കി കൊണ്ട് ചോദിച്ചു...

\"ഞാൻ ഒരാളെ വിളിച്ചു കൊണ്ട് വന്നു ഇനി ഉള്ള ആളെ ഇങ്ങൾ രണ്ട് പേരിൽ ആരെങ്കിലും വിളിച്ചു കൊണ്ട് വാ...\"

നസ്രി ഒരു കള്ള ചിരിയോടെ പറഞ്ഞു... നാസിർ അപ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്ന ഒരു പ്രശ്നമായി കണക്കിലെടുക്കുന്നെ ഇല്ലാത്ത ഭാവത്തിൽ ഫോണിൽ തൊണ്ടുക തന്നെ ആണ്...

\"ഇജ്ജ് കളിക്കല്ലേ നസ്രി നീ ചെന്ന് അവളെ വിളിച്ചിട്ട് വാ...\"

സുൽത്താൻ പറഞ്ഞു...

\"ഞാൻ പോകില്ല...\"

\"നീ പോയില്ലേൽ അവൾ വരില്ല അത്ര തന്നെ.... 😤\"

നാസിർ ഫോൺ ഓഫ് ആക്കി ടേബിളിലേക്കു വെച്ച് കൊണ്ട് അനിഇഷ്ട്ടപെട്ടിരുന്നില്ലത് കേട്ടതും ആയിഷ നാസിറിനെ തറപ്പിച്ചോന്ന് നോക്കി...അത് അവൻ കൃത്യമായി കാണുകയും ചെയ്തു... Avane ഒന്ന് ദേശിച്ച് നോക്കി കൊണ്ട് ആയിഷു ഇരിക്കുന്നിടത് നിന്നും എഴുന്നേച്ചു ആരെയും നോക്കാതെ ഉള്ളിലേക്കു പോയി മുകളിലെ ഹാളിലെ സോഫയിൽ ചെന്നിരുന്നു ആയിഷു പോയതും രണ്ട് പേരെയും ഒന്ന് നോക്കി ദേഷ്യത്തോടെ നസ്രിയും ഉള്ളിലേക്ക് നടന്ന് പോയി ആയിഷുന്റെ അടുത്തേക്ക് പോയി ഇരുന്നു..

\"എന്തോന്നാ നാസ് ഇത്... നിന്റെ ഭാര്യ ആണ് റിയ എന്ന് നീ മറക്കരുത്...\"

നാസിറിന്റെ മറുപടി സുൽത്താനും ഇഷ്ട്ടപെട്ടിരുന്നില്ല അവനും നസ്രിക്ക് പുറകെ ഉള്ളിലേക്കു പോയി ഉള്ളിൽ ചെന്നപ്പോൾ നസ്രിയും ആയിഷുവും കൈകൾ പിണച്ചു കെട്ടി കൊണ്ട് സോഫയിൽ ഇരിക്കുകയാണ് രണ്ടാളിലും ദേഷ്യവും നിരാശയും നിറഞ്ഞു നിന്നിരുന്നു.. നസ്രി സോഫയുടെ അരുവിലും അവയൊക്കപ്പുറത്തായി ആയിഷുവും ഇരിക്കുന്നുണ്ട്... അത് കണ്ടതും മറുതൊന്നും ചിന്തിക്കാതെ സുൽത്താൻ ചെന്ന് ആയിഷുന്റെ അടുത്തേക്ക് ഇരുന്നു...
_______________________
തുടരും

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്

കുറച്ചു വലിയ കഥയാണ് ഇത്... എനിക്ക് വയ്യാത്തതിനാൽ ആണ് ചെറിയ പാർട്ടുകൾ post ആക്കുന്നത്... എല്ലാവരും വായിക്കണേ വായിക്കുന്നവർ അഭിപ്രായം പറയണേ...



Love practice...♡33

Love practice...♡33

4.8
1125

Love practice...♡Part-33അത് കണ്ടതും മറുതൊന്നും ചിന്തിക്കാതെ സുൽത്താൻ ചെന്ന് ആയിഷുന്റെ അടുത്തേക്ക് ഇരുന്നു..._______________________തന്റെ അപ്പുറത് ആരോ വന്നിരുന്നത് മനസിലാക്കിയ ആയിഷ ഒന്ന് തല ചെരിച്ചു നോക്കി അപ്പോ അതാ സുൽത്താൻ...അവൻ ഫോണിലും നോക്കി അവൾക്കടുത് ഇരിക്കുകയാണ്... തന്റെ അടുത്തിരിക്കുന്ന അവനെ കണ്ടതും അവളുടെ കണ്ണുകൾ അതിശയം ഭാവത്തിൽ ഒന്ന് വികസിച്ചു ഹൃദയം എന്തിനോ വേണ്ടി കൂടുതലായി മിടിക്കുന്ന പോലെ അവൾ കണ്ണുകൾ അടച്ചു താളം തെറ്റിയ ഹൃദയ തള്ളാതെ തിട്ടപ്പെടുത്താൻ പാട്പെട്ടു... അവൾക്കാകെ ഒരു പരവേഷമായി...എന്തോ ഒരു ടെൻഷൻ കൈകളിലെ വിരലുകൾ പരസ്പ്പരം കൂട്ടി പിണച്ചും വിട്ടകത്തിയും ആക