Aksharathalukal

Love practice...♡33

Love practice...♡

Part-33

അത് കണ്ടതും മറുതൊന്നും ചിന്തിക്കാതെ സുൽത്താൻ ചെന്ന് ആയിഷുന്റെ അടുത്തേക്ക് ഇരുന്നു...
_______________________

തന്റെ അപ്പുറത് ആരോ വന്നിരുന്നത് മനസിലാക്കിയ ആയിഷ ഒന്ന് തല ചെരിച്ചു നോക്കി അപ്പോ അതാ സുൽത്താൻ...അവൻ ഫോണിലും നോക്കി അവൾക്കടുത് ഇരിക്കുകയാണ്... തന്റെ അടുത്തിരിക്കുന്ന അവനെ കണ്ടതും അവളുടെ കണ്ണുകൾ അതിശയം ഭാവത്തിൽ ഒന്ന് വികസിച്ചു ഹൃദയം എന്തിനോ വേണ്ടി കൂടുതലായി മിടിക്കുന്ന പോലെ അവൾ കണ്ണുകൾ അടച്ചു താളം തെറ്റിയ ഹൃദയ തള്ളാതെ തിട്ടപ്പെടുത്താൻ പാട്പെട്ടു... അവൾക്കാകെ ഒരു പരവേഷമായി...എന്തോ ഒരു ടെൻഷൻ കൈകളിലെ വിരലുകൾ പരസ്പ്പരം കൂട്ടി പിണച്ചും വിട്ടകത്തിയും ആകെ വെപ്രാളത്തിലായി...തന്റെ ഹൃദയതാളം ക്രമതി ഉയരുന്നത് മനസിലാക്കിയ ആയിഷ പെട്ടന്ന് ഇരിക്കുന്നിടത് നിന്നും ചാടി എഴുന്നേച്ചു... അവളുടെ പെട്ടന്നുള്ള എണീച് നിക്കൽ കണ്ട് നസ്രി അവളെ ഒന്ന് സൂക്ഷിച് നോക്കി അപ്പോഴേക്കും ആയിഷു ചെന്ന് സോഫയുടെ തന്നെ ചെയർ സെറ്റിയിൽ പോയി ഇരുന്നു നസ്രി അവളെ സംശയത്തോടെ നോക്കുന്നത് മനസിലാക്കിയ ആയിഷ വേഗം ഫോൺ ഓൺ ആക്കി അതിലേക്ക് നോക്കി ഇരുന്നു... ഇതേ സമയം എന്തൊരു ഉൾപ്രേരണയിൽ ആയിഷന്റെ അടുത്തിരുന്ന അവനും ആകെ പരവേശനായിരുന്നു.. അവൾക്കടുത് എത്തുമ്പോൾ തനിക്കെന്താ സംഭവിക്കുന്നത് എന്ന് ഫോണിൽ നോക്കി ഇരിക്കുന്ന സുൽത്താന് മനസിലാകുന്നില്ലായിരുന്നു...അവന്ക്ക് ആണേൽ അവളെടുത് ഇരിക്കാനും വയ്യ ഇനീപ്പോ ഇവ്ട്ന്ന് പെട്ടന്ന് എണീച് പോയാൽ ഇവരെന്ത്‌ കരുതും എന്ന് ആലോചിച് ഇരിക്കുന്നിടത് നിന്നും എണീക്കാനും വയ്യ എന്ന അവസ്ഥയിൽ ആകെ പെട്ടിരിക്കുന്ന സമയത്ത് തന്നെ ആയിരുന്നു ആയിഷു ഇരിക്കുന്നിടത് നിന്ന് എണീച് അപ്പുറത്തെ സീറ്റിൽ പോയി ഇരുന്നത്... അത് അവനിൽ എന്തോ നിരാശയും ആശ്വാസവും നിറച്ചിരുന്നു... അവൻ അവളെ ഇടം കണ്ണിട്ട് ഒന്ന് നോക്കി അവൾ ഫോണിൽ മാത്രം നോക്കി ഇരിക്കുകയാണ്...അങ്ങനെ ഇരിക്കെ ആണ് നാസിർ അവരുടെ അടുത്തേക്ക് വന്നത് അവൻ വരുന്നത് കണ്ടതും സുൽത്താൻ ഫോൺ ഓഫ് ആക്കി നസ്രി കൈകൾ പിണച്ചു കെട്ടി കൊണ്ട് മുഖം തിരിഞ്ഞിരിക്കുകയാണ് അതെ പോലെ തന്നെ സുൽത്താനും ഇരുന്നു... ആയിഷു ഫോൺ ഓഫ് ആക്കി... നാസിർ നേരെ ചെന്ന് സുൽത്താനും നസ്രിക്കും നടുവിലായി കയറി ഇരുന്നു...

\"സോറി... ഞാൻ പെട്ടന്ന് ന്തോ ഒരിതിൽ...\"

നാസിർ പറഞ്ഞു തുടങ്ങി ആരും അവനെ മാനിക്കുന്നില്ല അവനോട് സംസാരിക്കാൻ കൂട്ടാക്കുന്നും ഇല്ലായിരുന്നു...

\"ഓ... ഓക്കേ നസ്രി അവളെ വിളിച്ചു വരേണ്ട...

സുൽ നീ ഒന്ന് അവളെ വിളിച്ചു വാ...\"

നാസിർ നസ്രിയുടെ കഴുത്തിലൂടെ കയ്യിട്ട് അവളെ അവന്റെ നെഞ്ചിലേക് ചേർച്ച കൊണ്ട് സുൽത്താനെ നോക്കി പറഞ്ഞു...

\"അയ്യടാ... അത് അന്റെ പെണ്ണ് അല്ലെ അന്റെ ഭാര്യ അല്ലെ നീ തന്നെ പോയി വിളിച്ചോണ്ട് വാ...\"

സുൽത്താൻ കൈ ഒഴിഞ്ഞു കൊണ്ട് അവനോട് പറഞ്ഞു...നാസിർ നിസ്സഹായതയോടെ അവനെ ഒന്ന് നോക്കി അത് കാണാത്ത മട്ടിൽ സുൽത്താൻ ഇരുന്നു...

\"ഡാ ന്റെ കഴുത് വേദനിക്ക്ണ്ട് കാക്കുവേ...\"

നസ്രി അവനെ നോക്കി പറഞ്ഞു അത് കേട്ടതും അവൻ അവളെ മോജിപ്പിച്ചു..

\"നീ ഒന്ന് പോയി വിളിച്ചു വാ...\"

നസ്രിയെ നോക്കി ഒരു കൊഞ്ചലോടെ പറഞ്ഞു... അവൾ ഇല്ല എന്നാ ഭാവത്തിൽ തലയാട്ടിയതും നാസിർ ആയിശാനേ ഒന്ന് നോക്കി അവൾ ആണെൽ ഈ ജില്ലയിലെ ഇല്ല എന്ന ഭാവത്തിൽ അപ്പോൾ തന്നെ ഫോൺ ഓൺ ആക്കി അതിൽ നോക്കി ഇരുന്നു...

\"ഓ... ഞാൻ തന്നെ പോയി വിളിച്ചോണ്ട്.. 😤\"

എന്ന് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൻ ഇരിക്കുന്നിടത് നിന്നും എണീച് കോണിപടികൾ ദേഷ്യത്തോടെ വേഗം ഇറങ്ങി താഴേക്കു പോയി.. അത് കണ്ടതും നസ്രി ഒന്ന് പുഞ്ചിരിച്ചു ശേഷം സുൽത്താനെ ഒന്ന് നോക്കി അവനും അതെ പുഞ്ചിരിയോടെ തന്നെ ഇരിക്കുകയായിരുന്നു...

\"ഇയാൾക്ക് എന്തിനാ ന്റെ റിയാനോട് ഇത്ര ദേഷ്യം...\"

അവന്റെ പോക്ക് കണ്ട് ഒരുതരം നിർവികാര ശബ്ദത്തോടെ ആയിഷ ചോദിച്ചു..

\"അതൊന്നും നമ്മക്കറിയില്ല... But നമ്മക്ക് അവരെ ഒന്നിപ്പിക്കാൻ ഒരു കളി കളിച്ചാലോ... \"

സുൽത്താൻ ആയിശാനേ നോക്കി കൊണ്ട് പറഞ്ഞു... അവന്റെ കണ്ണുകൾ തനിക്ക് നേരെ ആണ് എന്ന് മനസിലായതും ആയിഷ അസ്വസ്ഥതയോടെ തല താഴ്ത്തി..

\"അത് നല്ല ഒരു ഐഡിയ ആണ്... അതിന് നമ്മൾ മൂന്ന് പേരും ഒരുമിച്ച് നിൽക്കണം...\"

നസ്രി ആലോചനയോടെ പറഞ്ഞു... അപ്പോ ആയിഷയും സുൽത്തനും അവളെ നോക്കി...

\"മ്മ്...\"

സുൽത്താൻ ഒന്ന് മൂളി..

\"ന്റെ അടുത്തൊരു പ്ലാൻ ഉണ്ട്... നാസിറാക്കു പറഞ്ഞിരുന്നില്ലേ നിങ്ങൾക്ക് ഡിഗ്രിക്കും എനിക്ക് +1 എടുക്കാൻ ഒരേ കോളേജിൽ പോകണം എന്ന്...\"

നസ്രി സുൽത്താനെ നോക്കി കൊണ്ട് പറഞ്ഞു...

\"മ്മ്...\"

ഒരു ആലോചനയോടെ സുൽത്താൻ ഒന്ന് മൂളി..

\"അഹ്... അപ്പോ നമ്മക്ക് അവിടെ പഠിക്കാൻ പോക.. അവിടെ തന്നെ റിയയെയും ആയിഷുനെയും ചേർക്കാം... അങ്ങനെ ആണെൽ ഒരുമിച്ച് ആകാനും കാണാനും സംസാരിക്കാനും ഉള്ള സാഹചര്യങ്ങൾ ഉണ്ടാവും അവർക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടാവും.. \"

നസ്രി സുൽത്താനെയും ആയിഷനെയും മാറി മാറി നോക്കി കൊണ്ട് സംസാരിക്കുകയാണ്..

\"മ്മ്.. അത് നല്ല ഒരു ഐഡിയ ആണ്...\"

സുൽത്താൻ പറഞ്ഞു നിർത്തി കൊണ്ട് നസ്രിയെ ഒന്ന് നോക്കി..

\"അതെ... അതിന് നാസിറാക്കു സമ്മധിക്കണം..\"

നസ്രി നിരാശ കലർത്തിയ ശബ്ദത്തോടെ പറഞ്ഞു..

\"അത് അവൻ സമ്മതിക്കും... അവൻ ഒരു വാക്ക് തന്നിട്ടുണ്ടെൽ പറഞ്ഞിട്ടുണ്ടെൽ അവനത് മാറ്റില്ല..\"

സുൽത്താൻ ഉറപ്പോടെ പറഞ്ഞു അത് കേട്ടപ്പോൾ നസ്രി ഒന്ന് ചിരിച്ചു എങ്കിലും ആയിഷക്ക് വല്ലാത്ത സങ്കടവും പേടിയും തോന്നി...

\"അങ്ങനെ ആണെൽ ന്റെ റിയുനെ നാസിറാക്കു സ്വീകരിക്കില്ല...\"

ആയിഷ അവരെ രണ്ട് പേരെയും നോക്കി കൊണ്ട് ചോദിച്ചു...

\"പ്രണയിക്കുന്നവർക്കിടയിൽ ഒരു തടസവും ചങ്ങലയും ഉണ്ടാവില്ല... 😊\"

സുൽത്താൻ അവളെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു അത് കേട്ടപ്പോൾ ആണ് ആയിഷയിലും പ്രതീക്ഷ വന്നത്...

\"എന്നാൽ വാ നമ്മക് അവിടെ പോയി ഇരിക്കാം...\"

നസ്രി ഇരിക്കുന്നിടത് നിന്നും എണീച് ആയിഷന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞു... അങ്ങനെ അവർ മൂന്ന് പേരും ബാൽക്കണിയിലേക്ക് തന്നെ തിരിച്ചു പോയി ഇരുന്നു...

••••••••••••••••••••

ദേഷ്യത്തോടെ കോണിപടികൾ ഓടി ഇറങ്ങി വന്ന നാസിർ ഉയർന്ന ശബ്ദത്തോടെ റിയയെ വിളിച്ചു...

\"റിയ........\"

വെല്ലിമ്മാനോട് കാര്യമായി എന്തോ സംസാരിച്ചിരിക്കുന്ന റിയ നാസിറിന്റെ വിളി കേട്ട് ഒന്ന് നെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന നാസിറിനെ കാണെ അവളൊന്ന് നെട്ടി... അവൾ അവനെ മിഴിച്ചു നോക്കി...

\"താൻ ഒന്ന് വന്നേ...\"

താല്പര്യമില്ലാത്ത ശബ്ദത്തോടെ അവൻ പറഞ്ഞു...

\"ന്താ ഡാ...\"

വെല്ലിപ്പ അവനോട് ചോദിച്ചു...

\"ഒന്നുല്ല... റിയ നീ ഒന്ന് വാ...\"

അവൻ ശാന്തമായി അവളെ വിളിച്ചു.. അവൾ ഇരിക്കുന്നിടത് നിന്നും പതിയെ എഴുന്നേച് അവന്റെ അടുത്തേക്ക് നടന്നു അവൾ അവന്റെ അടുത്ത് എത്തുന്നതിന് മുൻപ് തന്നെ അവൻ കോണി കയറി തുടങ്ങിയിരുന്നു...റിയ തലയും താഴ്ത്തി നാസിറിന്റെ പിറകിലായി നടന്നു...

\"നീ ഒന്ന് വേഗം വരുന്നുണ്ടോ.... 😤\"

അവൻ അവളോട് ചോദിച്ചതും അവൾ വേഗം അവൻ നടന്ന് കയറുന്ന സ്റ്റെപ്പിലേക്ക് ഓടി കയറി...അവർ അങ്ങനെ ഹാളിലേക്കു എത്താനുള്ള സ്റ്റെപ് കയറാൻ നിന്നതും റിയാന്റെ കാലൊന്ന് സ്ലിപ് ആയി ആവൾ ആകെ ഭയന്നു മുകളിലെ സ്റ്റെപ്പിൽ നിന്നും വീണാൽ പിന്നെ താഴെ ഹാളിൽ ആണ് കിടക്കുക..

\"ആ........\"

അവൾ ആകെ ഭയന്നു കൊണ്ട് തൊള്ള ഇട്ടു കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു... എന്നാൽ അവൾ നിലം പതിച്ചില്ലായിരുന്നു... അവളുടെ അരക്കെട്ടിലൂടെ ആരുടെയോ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു അവൾ പതിയെ കണ്ണുകൾ തുറന്നു അവളുടെ തൊട്ട് മുന്നിൽ നാസിറിന്റെ മുഖം കാണെ അവൾക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു രണ്ട് പേരുടെയും ശരീരം ഒട്ടി നിൽക്കും പോലെ തന്നെ ഹൃദയ താളവും ചേർന്ന് നിന്നിരുന്നു... ഒരു മാത്ര ശ്വാസം എടുക്കാൻ പോലും മറന്ന് നിന്ന അവസ്ഥ... പുറത്തെ ബാൽക്കണിയിൽ ഇരിക്കുന്നവർ റിയാന്റെ ശബ്‌ദം കേട്ട് ഹാളിലേക് ഓടി വന്നതും കാണുന്ന കാഴ്ച്ച ഇതാണ് അവരിൽ അത്ഭുവും സന്തോഷവും കലർന്ന മുഖം ആകെ പ്രകാശിച്ചു...അവർ മൂവരും നാസിറിനും റിയാക്കും പെട്ടന്ന് നോക്കിയാൽ ശ്രദ്ധയിൽ പെടാത്ത രീതിയിൽ മറഞ്ഞു നിന്നു..

നാസിറും റിയയും കണ്ണും കണ്ണും നോക്കി നിൽക്കാൻ തുടങ്ങീട്ട് ഇത്തിരി നേരം ആയി പെട്ടന്ന് ആണ് നാസിറിന്റെ ഫോൺ റിങ് ചെയ്തത് അത് കേട്ടതും ബോധോദയം വന്ന പോലെ രണ്ട് പേരും ഒന്ന് നെട്ടി.. നാസിർ വേഗം നേരെ നിന്ന് കൊണ്ട് അവളെ മോചിപ്പിച്ചു അവൾ ഒന്ന് ചുറ്റും നോക്കി ആരുമില്ല എന്ന് ഉറപ്പ് വേരുത്തി.. അവൾക്ക് ആകെ ചമ്മലായി അവൾ ആകെ എന്ത് ചെയ്യണം എവിടേക് പോകണം എന്ന് അറിയാതെ തിരിഞ്ഞു നാസിർ ആണേൽ ഫോൺ വിളിയിലും ആണ് അവൾ മറുതൊന്നും നോക്കാതെ നസ്രിയുടെ റൂമിന്റെ അവിടേക്ക് നടന്നു... നസ്രിയുടെ റൂമിന്റെ വാതിൽക്കൽ എത്തിയ റിയയെ കണ്ടതും നാസിർ വേഗം ചെന്ന് അവളുടെ കയ്യിൽ കയറി പിടിച്ചു അപ്പോഴും അവൻ ഫോൺ വിളിയിൽ തന്നെ ആയിരുന്നു അവൾ അവനെ അതിശയത്തോടെ നോക്കി അവൻ അവളെ കയ്യിൽ പിടിച്ചു ബാൽക്കാണിയിലേക്ക് നടന്നു ഒരു പാവ കണക്കെ അവളും അവനെ നോക്കി നടന്നു... നാസിർ റിയയെ കൂട്ടി ബാൽക്കണിയിലേക്കാണ് വരുന്നത് എന്ന് മനസിലാക്കിയ സുൽത്താനും നസ്രിയും ആയിഷുവും വേഗം ബാൽക്കണിയിലേക്ക് ഓടി ഒന്നും കണ്ടിട്ടില്ല അറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ അവരിരുന്നിരുന്ന കസാരയിൽ തന്നെ ചെന്നിരുന്നു...റിയാക്കും നാസിറിനും ആയി അടുത്തടുത്ത സീറ്റ് ഒഴിച്ചിട്ടു...
____________________________
തുടരും...

തെറ്റുകൾ ഉണ്ടാവും... 😁എല്ലാവരും സപ്പോർട് ചെയ്യണേ... 😍

Binth_Bashersaf
ബിൻത്ത്_ബഷിർസഫ്