Aksharathalukal

Psycho Love 6

അന്ന് മുതൽ തന്നെ അവളുടെ കാര്യങ്ങൾ നോക്കാനായി അഭി ഒരു സ്ത്രീയെ അവിടെ വച്ചു. അവനെ വിളിക്കണമെങ്കിൽ പോലും അവർ അവൾക്ക് വിളിച്ചു നൽകും. അവരുടെ മുൻപിൽ വച്ചു മാത്രമേ അവനോട് സംസാരിക്കാൻ പറ്റു എന്ന അവസ്ഥയായിരുന്നു. തക്കം കിട്ടിയാൽ അവൾ വേറെ ആരെയെങ്കിലും വിളിച്ചു അവിടെ നിന്നും രക്ഷപ്പെടുമോ എന്ന അഭിയുടെ ഭയം കാരണമായിരുന്നു അതൊക്കെ.


ദിവസങ്ങൾ കൊഴിഞ്ഞു പോയി. അഭിയോട് ദർശു അകലം പാലിച്ചു തന്നെ നിന്നു. അവൻ എന്നും എല്ലാ നേരവും അവളെ ഭക്ഷണം കഴിപ്പിക്കും ഒരുമിച്ചു ഉറങ്ങും. അവളെ തെറ്റായി തൊടുവാൻ അവൻ മുതിർന്നില്ല. അവിടെ നിന്നും പോകുന്ന കാര്യം ദർശു പറഞ്ഞാൽ മാത്രം അത് പറ്റില്ലെന്ന് പറഞ്ഞു അവൻ ദേഷ്യപ്പെടും.


പതിവ് പോലെ ദർശുവിനു അവൻ ഭക്ഷണം വാരി കൊടുക്കുകയായിരുന്നു.


\"ദർശു.. എന്താ ഇത്.. നീ എന്നോട് ഒന്നു നേരെ മിണ്ടിയിട്ട് എത്രയായി. നിന്റെ മുഖത്ത് ഞാനൊരു ചിരി കണ്ടിട്ട് എത്രയായി ദർശു...\"


എല്ലാത്തിനും കാരണം അവനല്ലേ എന്ന് അവൾക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും അതുകൊണ്ടൊന്നും അവൻ മാറാൻ പോകുന്നില്ലെന്ന് ഓർത്തു പറയണ്ടെന്ന് വിചാരിച്ചു.


\"അഭി.. എന്നെ ഒന്ന് പുറത്ത് എവിടേക്കെങ്കിലും കൊണ്ടുപോകാമോ? ഇവിടെ ഈ വീടിന്നകത്തു തന്നെ ഇരുന്നു എനിക്ക് വല്ല ഭ്രാന്തും പിടിക്കുമെന്ന അവസ്ഥയായി. ഒന്നും തന്നെ ചെയ്യന്നുമില്ല..\"


\"നമ്മൾക്ക് പോകാലോ... ഇന്ന് നിന്നെയും കൊണ്ടു ഞാൻ പുറത്തേക്ക് പോകാനും വിചാരിച്ചിരിക്കയായിരുന്നു. സാരി ഉടുത്തു റെഡിയായി നിൽക്കുവോ? നമ്മൾക്ക് പോകാം.\"


\"സാരി ഒന്നും എനിക്ക് ഉടുക്കാൻ പറ്റില്ല അഭി.. \"


\"ഞാൻ നിന്നെ ഉടുപ്പിച്ചു തരാൻ ചേച്ചിയോട് പറയാം...\" അതും പറഞ്ഞു അവൻ ചേച്ചിയെ നോക്കി ഹാളിലേക്ക് പോയി.


ഒരുങ്ങി വന്നപ്പോൾ അവൾക്ക് അവിടെ വന്നതിൽ പിന്നെ ആദ്യമായി ഒരു സന്തോഷം തോന്നി. എത്ര നാളായി ഒന്ന് ഈ വീടിന്റെ പുറംലോകം കണ്ടിട്ട്.. ഇതിനു പോലും സന്തോഷം തോന്നി പോകാനും മാത്രം മോശം അവസ്ഥയിലാണല്ലോ താൻ എന്ന് അവൾ ഓർത്തു.


അവളുടെ കണ്ണ് കെട്ടി ആയിരുന്നു അവൻ കാറിൽ ഇരുത്തിയത്. ഇറങ്ങി അവളുടെ കണ്ണിന്റെ കെട്ട് അഴിച്ചപ്പോൾ അവൾ കണ്ടത് അവർ ഒരു അമ്പലത്തിന്റെ മുൻപിലാണെന്നാണ്. അവിടെ അവർ മാത്രമേ ഉള്ളൂ. അത് അവൾക്ക് നിരാശ ഏകി. ആരുടെയെങ്കിലും സഹായം തേടാം എന്നൊരു പ്രതീക്ഷ അവൾക്കുണ്ടായിരുന്നു. അതും നശിച്ചു.


\"ദർശു.. നമ്മൾക്ക് അകത്തേക്ക് പോകാം..\" അവന്റെ വാക്കുകളായിരുന്നു അവളെ ഉണർത്തിയത്.


അവർ അകത്തേക്ക് കയറി. അവിടെ ഒരു പൂജാരി ഉണ്ടായിരുന്നു.


\"ദർശു.. ഇവിടെ പൂജയില്ലാത്ത അമ്പലമാണ്. ഇത് ഞാൻ ഏർപ്പാട് ചെയ്ത പൂജാരിയാണ്. \"


അവൾ ഒന്നും പറയാതെ മനസ്സുരുകി പ്രാർത്ഥിച്ചു.


\"ഈശ്വരാ.. ഞാൻ ഈശ്വരനുണ്ടെന്ന് തന്നെയാണ് തീർത്തും വിശ്വസിക്കുന്നത്.. ഞാൻ ആർക്കും അറിഞ്ഞു കൊണ്ട് ഒരു ദോഷവും ഇതുവരെ ചെയ്തിട്ടില്ല. എന്നിട്ടും എനിക്ക് എന്തിനാ ഇങ്ങനെ ഒരു വിധി.. അഭിയുടെ മനസ്സിൽ എന്തിനാ ദൈവമേ ഇങ്ങനെയൊക്കെ തോന്നിപ്പിച്ചത്.. എനിക്ക് ഇനി ഈ ജീവിതത്തിൽ നിന്നും ഒരു രക്ഷ ഉണ്ടാകില്ലേ..എനിക്ക് രക്ഷപ്പെടണം.. എന്റെ കൂടെയുണ്ടാകണം...\" ഇങ്ങനെ ഒക്കെ മനസ്സുരുകി പ്രാർത്ഥിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.


\"ദർശു...\" അഭി ആർദ്രമായി വിളിച്ചു. അവൾ അവനെ നോക്കി.


\"ദർശു.. അന്ന് ഞാൻ വീട്ടിൽ നിന്നുമല്ലേ താലി കെട്ടിയത്. ഇന്ന് അമ്പലത്തിൽ നിന്നും കെട്ടമെന്ന് കരുതി. \" അവൻ പൂജാരിയുടെ കയ്യിൽ നിന്നും പൂജ ചെയ്ത താലി വാങ്ങി പോക്കറ്റിൽ നിന്നുമെടുത്ത സ്വർണമാലയിൽ കൊരുത്തു. അവളുടെ കഴുത്തിൽ അവൻ ആ മാല അണിയിച്ചു.


അവൾ ഒരു ജീവച്ഛവം പോലെ നിന്നു. അവൻ പൂജാരി നീട്ടിയ താലത്തിൽ നിന്നും ഒരു നുള്ള് കുങ്കുമമെടുത്ത് അവളുടെ സീമന്ത രേഖയിൽ അണിയിച്ചു. 


❤️❤️❤️❤️❤️❤️❤️


മാസങ്ങൾ കൊഴിഞ്ഞു പോയി. ദർശുവിന്റെ ജീവിതത്തിൽ ഇനി ഒരു മാറ്റം വരില്ലെന്ന് അവൾക്ക് പോലും തോന്നിത്തുടങ്ങി. ഈ കാലയളവിൽ അവൾ ഒരുപാട് തവണ രക്ഷപ്പെടാൻ നോക്കി. എന്നാൽ അവൾക്ക് അതിലൊന്നും വിജയിക്കാൻ ആയില്ല.


എന്നാലും അവളുടെ മാതാപിതാക്കളെ താൻ ചതിച്ചിട്ടില്ലെന്ന് അറിയിക്കണമെന്ന ആഗ്രഹം അവളെ അവിടെ നിന്നും രക്ഷപ്പെടാനും മരിക്കാതിരിക്കാനും പ്രേരിപ്പിച്ചു കൊണ്ടേ ഇരുന്നു.


അഭിയോട് ഇടക്കിടക്ക് വഴക്കിടും അവൻ ഇടക്കിടയ്ക്ക് ആളില്ലാത്ത എവിടെയെങ്കിലും അവളെയും കൊണ്ട് പുറത്തേക്ക് പോകും എന്നത് ഒഴിച്ചാൽ വളരെ വിരസമായിരുന്നു അവളുടെ ജീവിതം. ചിലപ്പോൾ അവൾക്ക് തോന്നും താൻ അവനെ തിരിച്ചു സ്നേഹിക്കുന്നുണ്ടെന്ന് സമ്മതിച്ചു കൊടുത്താൽ ഈ കരാഗ്രഹ വാസമെങ്കിക്കും അവസാനിക്കുമല്ലോയെന്ന്. പക്ഷെ അവൻ ചെയ്തതൊക്കെ ഓർക്കുമ്പോൾ അതിനു മാത്രം അവൾക്ക് പറ്റിയിരുന്നില്ല.


❤️❤️❤️❤️❤️❤️❤️


\"ദർശു..\" അവളുടെ അടുത്ത് കസേരയിൽ ഇരിക്കുകയായിരുന്നു അവൻ. അവളാകട്ടെ കട്ടിലിൽ ഇരിക്കുന്നു. അവൾ മറുപടിയായി അവനെ നോക്കി.


\"ദർശു.. നീരവിന്റെയും ഹേമയുടെയും നിശ്ചയം കഴിഞ്ഞു. ഇനിയും നീ എന്തിനു വേണ്ടിയാ കാത്ത് നിൽക്കുന്നത്? അവനെ ഓർത്തു എന്തിനാ നീ നിന്റെ ജീവിതം കളയുന്നത്? എന്നെ നിനക്ക് ഒന്ന് മനസ്സിലാക്കികൂടെ ദർശു... എന്നെ നിന്റെ ഭർത്താവായി അംഗീകരിച്ചൂടെ? സ്നേഹിച്ചൂടെ?\" അവൻ നോവോടെ ചോദിച്ചു.


\"നീരവിനെ ഓർത്തു ഞാൻ ജീവിതം തുലയ്ക്കുന്നൊന്നുമില്ല. എന്റെ ജീവിതം അല്ലാതെ തന്നെ നശിച്ചു കഴിഞ്ഞു അഭി.. നീ നശിപ്പിച്ചു. അങ്ങനെ പറയുന്നതാവും ശരി.. നിന്നെ ഭർത്താവായി ഞാൻ ഒരിക്കലും അംഗീകരിക്കില്ല .. \" 


\"ഞാൻ നിന്റെ ജീവിതം എങ്ങനെ നശിപ്പിച്ചെന്നാണ് നീ പറയുന്നത്? ഞാൻ പിന്നെ എന്ത് വേണമായിരുന്നു ദർശു? അവനും ഹേമയും തമ്മിൽ വെറും സൗഹൃദം മാത്രമല്ലെന്ന് ഞാൻ നിന്നെ എത്ര പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു? എന്നിട്ട് നീ കേട്ടോ? അവൻ ആണെങ്കിൽ നീ ഇഷ്ടം പറഞ്ഞപ്പോൾ തിരിച്ചും ഇഷ്ടം പറഞ്ഞു. എന്നിട്ടും അവളുമായി ബന്ധം തുടർന്നു. അപ്പോഴും നിന്നെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. നീ കേട്ടോ? ഇല്ലാലോ?


ഞാൻ ഇത്രയും സ്നേഹിക്കുന്ന നിന്നെ അറിഞ്ഞു കൊണ്ട് അവനു ചതിക്കാൻ വിട്ടു കൊടുക്കണമായിരുന്നോ? നീ ആലോചിച്ചു നോക്ക് അവനുമായിട്ടുള്ള കല്യാണം കഴിഞ്ഞാണ് അവന്റെ യഥാർത്ഥ മുഖം നിനക്ക് മനസ്സിലായതെങ്കിലോ? നിനക്ക് എത്രമാത്രം വിഷമം ഉണ്ടാകുമായിരുന്നു? ഇപ്പൊ അനുഭവിക്കുന്നതിലും കൂടുതൽ ഉണ്ടാകുമായിരുന്നില്ല? അതിനൊന്നും നിന്നെ വിട്ടു കൊടുക്കാൻ എന്റെ പ്രണയം എന്നെ സമ്മതിച്ചില്ല ദർശു.. \"


\"പ്രണയം?? ഇത് പ്രണയമാണോ അഭി.. എന്നെ എന്റെ വീട്ടുകാരിൽ നിന്നും അകറ്റി. അവർ നീ കാരണം ഇപ്പോൾ എന്നെ വെറുക്കുന്നു. എന്നെ ഈ വീട്ടിനുള്ളിൽ അടച്ചിട്ടിരിക്കുന്നു. ഞാൻ പുറം ലോകം കാണാതായി. ജയിലിൽ തടവിലായത് പോലെ. എന്റെ സ്വാതന്ത്ര്യം സന്തോഷം എല്ലാം നീ ഇല്ലാതാക്കി. എന്നിട്ട് ഇതിനെ പ്രണയം പോലും... ഇത് പ്രണയമല്ല. നിനക്ക് എന്നോട് സൗഹൃദം പോലും ഉണ്ടായിരുന്നുവോ എന്ന് എനിക്കിപ്പോൾ സംശയമുണ്ട്..\" ദർശിനി ദേഷ്യത്തിലും വാശിയിലും പറഞ്ഞു.


അവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി ടേബിളിൽ ഇടിച്ചു.
\"മതി നിർത്തു ദർശു.. ഞാൻ നിന്നോട് ഒരുപാട് തവണ പറഞ്ഞതാ എന്റെ പ്രണയത്തെ ചോദ്യം ചെയ്യരുതെന്ന്.\" അവൻ വർധിച്ച കോപത്തോടെ പറഞ്ഞു പുറത്തേക്ക് പോയി.


അവൻ പോയത് നേരെ അവന്റെ സുഹൃത്ത് മനീഷിന്റെ വീട്ടിലേക്കായിരുന്നു. അവൻ നടന്നത് മുഴുവൻ അവനോട് പറഞ്ഞു.


\"നീ രണ്ടെണ്ണം അടിക്ക് അഭി. അപ്പോൾ തന്നെ നല്ല ആശ്വാസം തോന്നും. \" മുൻപിൽ ഒഴിച്ച് വച്ച മദ്യത്തിന്റെ ഗ്ലാസ്‌ ചൂണ്ടി മനീഷ് പറഞ്ഞു. അവൻ അത് ഒറ്റ വലിക്കു തന്നെ കുടിച്ചു തീർത്തു.


\"എടാ.. അവളെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നുണ്ട്.. എന്നിട്ടും അവൾ എന്നെ ഒട്ടും മനസ്സിലാക്കുന്നില്ലല്ലോ.. ചിലപ്പോൾ അവളുടെ സങ്കടം കാണുമ്പോൾ തോന്നും അവളെ തിരിച്ചു അച്ഛന്റെയും അമ്മേന്റെയും അടുത്ത് തന്നെ കൊണ്ടു ചെന്നാക്കാമെന്ന്. പക്ഷെ പിന്നെ അവൾ എന്നിൽ നിന്നും പൂർണമായി അകലുമെന്ന് എനിക്ക് അറിയാം. എന്നോട് പിന്നെ അവൾ മിണ്ടില്ല. എന്നെ കാണില്ല. അതൊക്കെ ആലോചിക്കുമ്പോൾ പറ്റുന്നില്ലടാ.. \" അഭി അവനോട് വിഷമമം പറഞ്ഞു.


\"അഭി.. നീ ചെയ്യുന്നതാണെടാ ശരി.. നിന്റെ പ്രണയം ആർക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാകും. ദർശിനിയെ എനിക്ക് ഇഷ്ടമായിരുന്നല്ലോ.. നിനക്കും അറിയാവുന്നതല്ലേ.. അവൾക്ക് നല്ലത് വരണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു. നിന്നെ പോലെ അവളെ ആരും സ്നേഹിച്ചിട്ടില്ല. ഇനി ഒട്ടു സ്നേഹിക്കുകയുമില്ല....


നീ പറഞ്ഞത് സത്യമാ. അവൾ ഒരിക്കലും അങ്ങനെ തിരിച്ചു കൊണ്ടു വിട്ടു കഴിഞ്ഞാൽ നിന്നോട് മിണ്ടാൻ പോലും നിക്കില്ല. അവൾ നിനക്ക് എതിരെ കേസ് കൊടുക്കും ഡിവോഴ്സ് വാങ്ങും അതൊക്കെയെ നടക്കു...\" മനീഷ് ഗ്ലാസ്സ് വീണ്ടും നിറച്ചു കൊണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ അഭിക്ക് വിഷമം തോന്നി. അവൻ ആ ഗ്ലാസ്സിലെ മദ്യം അവൻ അവന്റെ വായിലേക്ക് കമിഴ്ത്തി.


\"അഭി.. ഞാൻ എത്രയായി നിന്നോട് പറയുന്നു.. നീ അവളുടെ കഴുത്തിൽ താലി കെട്ടിയത് കൊണ്ടോ സിന്ദൂരം തൊട്ടു കൊടുക്കുന്നത് കൊണ്ടോ ആയില്ല.. അവളെ നീ ശരിക്കും ഭാര്യയാക്ക്.. ഒരു സ്ത്രീക്ക് താലി കെട്ടിയ പുരുഷൻ അവളുടെ ശരീരം സ്വന്തമാക്കിയാൽ അവനെ അംഗീകരിക്കാതെ പറ്റില്ല. അങ്ങനെ അവളുടെ ശരീരം സ്വന്തമാക്കി കഴിഞ്ഞാൽ അവൾ നിന്നെ വിട്ടു പോകില്ല. നിന്നെ സ്നേഹിക്കുകയും ചെയ്യും. അതെങ്ങനെയാ ഞാൻ എത്ര 
പറഞ്ഞാലും നിനക്ക് മനസ്സിലാകില്ലാലോ?\" മനീഷ് അഭിയുടെ ഉള്ളിലേക്ക് വിഷം കോരി ഒഴിച്ചു. അവന്റെ മുഖത്തു ഗൂഢമായ ഒരു മന്തസ്മിതമുണ്ടായിരുന്നു.


\"ദർശിനി.. നിന്നെ ഞാൻ സമാധാനത്തിൽ ജീവിക്കാൻ വിടില്ല ഒരിക്കലും. ഞാൻ പ്രണയം പറഞ്ഞു വന്നപ്പോൾ എന്നെ നീ വേണ്ടായെന്ന് വച്ചു. നീ വേറെ ആരുടെ കൂടെയും സുഖിച്ചു ജീവിക്കരുതെന്ന് അപ്പോൾ തന്നെ ഉറപ്പിച്ചതായിരുന്നു. ഇപ്പോൾ നീ നല്ലോണം അനുഭവിക്കുന്നുണ്ടല്ലോ.. ഇനിയും അനുഭവിക്കും... അഭിയെ കൊണ്ട് നിന്നെ ഞാൻ അനുഭവിപ്പിക്കും.\"മനീഷ് മനസ്സിൽ ഓർത്തു.


❤️❤️❤️❤️❤️❤️❤️

കുടിച്ചു ലക്ക് കെട്ടായിരിന്നു അഭി കയറി വന്നത്. അവന്റെ മനസ്സിലപ്പോൾ മനീഷ് പറഞ്ഞ കാര്യങ്ങളായിരുന്നു. അവളെ ശരീരം കൊണ്ട് കൂടെ സ്വന്തമാക്കിയാൽ അവൾ എന്നിൽ നിന്നും വിട്ടു പോകാതെ നിൽക്കുമോ? അതായിരുന്നു അവന്റെ ചിന്ത.


(തുടരും )


❤️❤️❤️❤️❤️❤️



Psycho Love 7

Psycho Love 7

4.4
1683

കുടിച്ചു ലക്ക് കെട്ടായിരിന്നു അഭി കയറി വന്നത്. അവന്റെ മനസ്സിലപ്പോൾ മനീഷ് പറഞ്ഞ കാര്യങ്ങളായിരുന്നു. അവളെ ശരീരം കൊണ്ട് കൂടെ സ്വന്തമാക്കിയാൽ അവൾ എന്നിൽ നിന്നും വിട്ടു പോകാതെ നിൽക്കുമോ? അതായിരുന്നു അവന്റെ ചിന്ത.അവൻ മുറിയിലേക്ക് കയറിയതും കണ്ടത് കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന ദർശിനിയെ ആയിരുന്നു. ഷോർട്സും ഒരു ക്രോപ് ടോപ്പുമായിരുന്നു വേഷം. അവളുടെ കിടപ്പ് കണ്ടതും മദ്യത്തിന്റെയും മനീഷിന്റെ വാക്കുകളുടെയും ഫലമായി അവന്റെ ഉള്ളിൽ വികാരം ഉണർന്നത് അവനു അറിയാനായി.അവളുടെ അരികിൽ ഇരുന്ന അവൻ മുഖത്തേക്ക് വീണു കിടന്നിരുന്ന അവളുടെ മുടി മാറ്റി. അവന്റെ കൈ അവളുടെ കവിളിൽ ഒ