Aksharathalukal

Psycho Love 7

കുടിച്ചു ലക്ക് കെട്ടായിരിന്നു അഭി കയറി വന്നത്. അവന്റെ മനസ്സിലപ്പോൾ മനീഷ് പറഞ്ഞ കാര്യങ്ങളായിരുന്നു. അവളെ ശരീരം കൊണ്ട് കൂടെ സ്വന്തമാക്കിയാൽ അവൾ എന്നിൽ നിന്നും വിട്ടു പോകാതെ നിൽക്കുമോ? അതായിരുന്നു അവന്റെ ചിന്ത.


അവൻ മുറിയിലേക്ക് കയറിയതും കണ്ടത് കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന ദർശിനിയെ ആയിരുന്നു. ഷോർട്സും ഒരു ക്രോപ് ടോപ്പുമായിരുന്നു വേഷം. അവളുടെ കിടപ്പ് കണ്ടതും മദ്യത്തിന്റെയും മനീഷിന്റെ വാക്കുകളുടെയും ഫലമായി അവന്റെ ഉള്ളിൽ വികാരം ഉണർന്നത് അവനു അറിയാനായി.


അവളുടെ അരികിൽ ഇരുന്ന അവൻ മുഖത്തേക്ക് വീണു കിടന്നിരുന്ന അവളുടെ മുടി മാറ്റി. അവന്റെ കൈ അവളുടെ കവിളിൽ ഒഴുകി നടന്നു . മറ്റേ കയ്യ് അവളുടെ ഇടുപ്പിൽ മുറുക്കിയതും അവൾ ഉറക്കം ഉണർന്നു. അവൻ അവളുടെ എതിർപ്പ് വക വെക്കാതെ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി. അത് അവളെ മിന്നൽപിണരു പോലെ മനസ്സിൽ മായാത്ത മുറിവ് നൽകിയ പല സംഭവങ്ങളെയും ഓർമിപ്പിച്ചു.


അവളെ ബലമായി പിടിച്ചു വച്ചു കഴുത്തിലേക്ക് മുഖം പൂഴ്ത്തിയപ്പോഴായിരുന്നു അവളുടെ തേങ്ങൽ അവൻ ശ്രദ്ധിച്ചത്.


\"അനിയേട്ടാ... എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്.. അഭി.. എന്നെ രക്ഷിക്കൂ അഭി.. എനിക്ക് പേടി ആകുന്നു..\" അങ്ങനെ അവൾ കണ്ണുകൾ അടച്ചു പലതും പറഞ്ഞപ്പോഴായിരുന്നു താൻ എന്താ ചെയ്യുന്നതെന്ന് അവനു ബോധ്യമുണ്ടായത്.


അവൻ പെട്ടന്ന് തന്നെ വിട്ടു മാറി അവൾക്കരികിലായ് കിടന്ന് അവളെ ചേർത്തു പിടിച്ചു.


\"ദർശു.. ഒന്നുമില്ല ദർശു.. ഞാൻ അടുത്തുണ്ട്...\" അവൻ അത് പറഞ്ഞപ്പോൾ അവൾ ശാന്തമാകുന്നത് അവൻ ശ്രദ്ധിച്ചു. പക്ഷെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ ആയിരുന്നു ദർശിനിക്ക് തന്നോട് തെറ്റ് ചെയ്യാൻ നോക്കിയത് അഭിയാണെന്നുള്ള തിരിച്ചറിവ് വന്നത്. അവൾ അവനെ വിട്ടു മാറി എഴുന്നേറ്റ് ഇരുന്നു മുട്ടിൽ മുഖം പൂഴ്ത്തി കരയുവാൻ തുടങ്ങി.


അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അവനു അറിയുന്നുണ്ടായിരുന്നില്ല. താൻ എന്താണ് ചെയ്യാൻ പോയത്... അവളെ ഏറ്റവും കൂടുതൽ അറിയാവുന്ന തനിക്ക് തന്നെ എങ്ങനെ തോന്നി.


ദർശിനി +1 ഇൽ പഠിക്കുമ്പോഴായിരുന്നു അവളുടെ ജീവിതത്തിലെ ആ ഏറ്റവും വിഷമകരമായ സംഭവം.അനിൽ.. അവളുടെ അകന്ന ബന്ധു...അച്ഛനും അമ്മയും ഇല്ലാത്ത നേരത്ത് അവളുടെ വീട്ടിലേക്ക് വന്നതായിരുന്നു. അഭി അവിടേക്ക് കേറി ചെന്നപ്പോഴേക്കും അവൾ അനിയാൽ ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.


അഭിയെ കണ്ടതും താൻ അർധനഗ്നയാണെന്ന് പോലും ഓർക്കാതെ തന്നെ രക്ഷിക്കൂ എന്നും പറഞ്ഞു കരഞ്ഞു തന്റെ നെഞ്ചിൽ വീണു കരഞ്ഞ അവളുടെ മുഖം അവനു ഓർമ വന്നു. പാവം അവൾക്ക് തന്നോടുണ്ടായിരുന്ന ആ വിശ്വാസം.. അത് പൂർണമായും നശിച്ചെന്ന് തോന്നി അവനു. അല്ല താൻ നശിപ്പിച്ചു.


അവൾ ആ സംഭവത്താൽ എത്ര ബാധിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് അവനാണ് ഏറ്റവും നന്നായി അറിയാവുന്നത്. അവൾ കുറേ നാൾ എടുത്തു അതിൽ നിന്നും മനസ്സിന്റെ സമനില വീണ്ടെടുക്കാനും പഴയെ പോലെ ആകാനും. അത് കഴിഞ്ഞായിരുന്നു അനിക്ക് എതിരെ കേസ് കൊടുത്തതും അവൻ ജയിലിൽ ആയതുമൊക്കെ. അതെ സമയം അനിയും കുറേ നാൾ ആശുപത്രിയിൽ ആയിരുന്നു. അവളോട് അങ്ങനെ ചെയ്ത അനിയെ അഭി എത്ര തല്ലിയിട്ടും കലി തീരാത്തത് പോലെ തല്ലിച്ചതച്ചിരുന്നു. 


ആ അവനും താനും തമ്മിൽ എന്ത് വ്യത്യാസം എന്ന് തോന്നിപോയി അഭിക്ക്. അവളുടെ എങ്ങലടി ശബ്ദം തന്നെ കൊല്ലാതെ കൊല്ലുമ്പോലെ അവനു തോന്നി. 


\"ദർശു...\" അവൻ അവളുടെ കയ്യിലായി മെല്ലെ തൊട്ട് ആർദ്രമായി വിളിച്ചു. അവനെ നോക്കിയ അവളുടെ കണ്ണുകളിൽ അവനു അതിയായ ഭയം കാണാനായി.


\"ദർശു.. ഞാൻ നിന്നോട് ഇപ്പൊ തന്നെ ഒരുപാട് തെറ്റ് ചെയ്തു. നിന്നെ ഞാൻ ശരീരം കൊണ്ടു കൂടെ സ്വന്തമാക്കിയാൽ നീ തിരിച്ചു എന്നെ സ്നേഹിക്കും വിട്ടു പോകില്ലെന്നൊക്കെ എന്റെ പൊട്ടബുദ്ധിക്ക് തോന്നിപോയി. പക്ഷെ വയ്യടി നിന്നോട് ഈ തെറ്റ് കൂടെ ചെയ്യാൻ എനിക്ക് വയ്യ... എന്നോട് ക്ഷമിക്ക് ദർശു...\" അവൻ അവളുടെ കാലിൽ തൊട്ടു കൊണ്ട് പറഞ്ഞു.


\"അഭി... എനിക്ക് പറ്റുന്നില്ല അഭി ഇവിടെ.. നമ്മൾക്ക് ഇവിടെ നിന്നും പോകാം... തിരിച്ചു പോയാൽ ഞാൻ നിന്നെ വിട്ടു പോകും ഡിവോഴ്സ് കൊടുക്കും എന്നൊക്കെ അല്ലേ നിന്റെ പേടി.... ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല. നിന്നെയും നിന്റെ സ്നേഹത്തെയും മനസ്സിലാക്കാൻ ശ്രമിച്ചോളാം. അല്ലെങ്കിലും നീരവിനെ കിട്ടില്ലെന്ന്‌ വിചാരിച്ചു അറേഞ്ജ്ഡ് മാരേജ് ചെയ്യാൻ പോയതായിരുന്നല്ലോ ഞാൻ.. ഇത്.. ഇതങ്ങനെ കരുതിക്കോളാം.. അഭി... അന്ന് വീട്ടുകാർ പറഞ്ഞപ്പോൾ തന്നെ നിന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചാൽ മതിയായിരുന്നു. എന്നാൽ ഇങ്ങനെ ഒന്നും ഉണ്ടാകില്ലായിരുന്നല്ലേ...


 എനിക്ക് ഇനി പിടിച്ചു നിൽക്കാൻ വയ്യ അഭി.. ഇവിടെ നിന്നും പോകാം. നീ പറയുന്നതൊക്കെ ഞാൻ ചെയ്യാം. എനിക്ക് ഇവിടെ നിന്നും പോയാൽ മതിയെന്നെ ഉള്ളൂ. പക്ഷെ നിന്നെ ഭർത്താവായി അംഗീകരിക്കാൻ എനിക്ക് കുറച്ചു സമയം മാത്രം തരണം.. അതേ ഇപ്പോൾ എനിക്ക് വേണ്ടൂ.. വീണ്ടും പണ്ടത്തെ അതിലൂടെ കടന്നു പോകാൻ എനിക്ക് ആകില്ല അഭി.. എനിക്ക് ഏറ്റവും ഭയമുള്ള കാര്യം ഇതാണെന്ന് നിനക്ക് അറിയാമല്ലോ.. പ്ലീസ്..\"


അവളുടെ ആ വാക്കുകളിൽ നിന്നും അവൾ എന്ത് മാത്രം ഭയന്നിട്ടുണ്ടെന്ന് അവനു വ്യക്തമായിരുന്നു.


\"ദർശു... നീ ഇവിടുന്നു വീട്ടിലേക്ക് പോയിക്കോളു.. ഞാൻ ഇനി നിന്നെ തടയില്ല.. നിന്നോട് ഞാൻ ഏറെ തെറ്റുകൾ ചെയ്തു. ഇനിയും നിന്നെ ദ്രോഹിക്കാൻ വയ്യ. നീരവിന്റെ സ്വഭാവം നിനക്ക് ഇപ്പോൾ അറിയാമല്ലോ... അത് മതി... നിന്റെ കണ്ണിൽ കാണുന്ന എന്നോടുള്ള ഈ പേടി എനിക്ക് താങ്ങാൻ വയ്യ ദർശു.. നീ ഇവിടെ വന്നതിൽ പിന്നെ ഒന്ന് ചിരിച്ചിട്ടില്ല. നിന്നെ ഇത്രയും കഷ്ടപ്പെടുത്തി ഞാൻ സ്നേഹിച്ചിട്ട് ഞാൻ എന്താ നേടിയത്? നിന്റെ വെറുപ്പ് മാത്രം... നീ പൊക്കോ.. നീ സന്തോഷമായിട്ട് ഇരുന്നാൽ മാത്രം മതി...\" കൊച്ചു കുട്ടികളെ പോലെ ഇതൊക്കെ പറഞ്ഞു കരയുന്ന അവനെ കണ്ടപ്പോൾ അവൾക്ക് അവരുടെ സൗഹൃദം ഓർമ വന്നു. തന്നോട് ഇത്രയൊക്കെ ചെയ്തവനെയല്ല തന്റെ പ്രിയ കൂട്ടുകാരൻ അഭിയെയാണ് അവൾക്ക് അപ്പോൾ കാണാൻ കഴിഞ്ഞത്.


അവൾ അവന്റെ തലയിൽ തലോടി അവനെ ഇറുക്കെ പുണർന്നു. അവൻ തിരിച്ചും അവളെ പുണർന്നു. അവൻ പൊട്ടി കരയുകയായിരുന്നു. അവളുടെ ഉള്ളം അത് കേട്ടപ്പോൾ നീറി. അവൾ അവന്റെ തലയിൽ തലോടി ആശ്വസിപ്പിക്കുവാൻ നോക്കി.


അവൻ എന്തോ ഓർത്ത പോലെ അവളെ വിട്ടു മാറി. പിന്നെ അവിടെ നിന്നും പോയി കാറിന്റെ കീ എടുത്തു കൊണ്ടു വന്നു അവളുടെ കയ്യിൽ കൊടുത്തു. പേഴ്സിൽ നിന്നും കാശും എടുത്തു കൊടുത്തു.


\"കുറച്ചു നേരം കൂടെ കഴിഞ്ഞാൽ നേരം വെളുക്കും... അപ്പോൾ നിനക്ക് ഇവിടെ നിന്നും പോകാം.. നിന്നെ ആരും തടയില്ല ദർശു...\"


അവൻ അവളെ ഇറുക്കെ പുണർന്നു. ഇരു കവിളുകളിലും നെറ്റിയിലും ചുംബിച്ചു വിട്ടു മാറി അകന്ന് പോയി. അവൾ കയ്യിലെ കീയും കാശും നോക്കി ഇരുന്നു പോയി.


❤️❤️❤️❤️❤️❤️❤️


നേരം വെളുത്തപ്പോൾ അവൾ പോകാനായി ഇറങ്ങാൻ തുടങ്ങി. അഭിയെ നോക്കിയപ്പോൾ അവിടെയൊന്നും കണ്ടില്ല. അവിടെത്തെ സ്ത്രീയോട് ചോദിച്ചപ്പോൾ അപ്പുറത്തെ മുറിയിൽ അവനുണ്ടെന്ന് പറഞ്ഞു. പോകും മുൻപേ അഭിയെ കാണണമെന്ന് അവൾക്ക് തോന്നി ആ വാതിലിൽ മുട്ടി. അവൻ പക്ഷെ തുറന്നില്ല.


\"അഭി.. കതക് തുറക്ക്...\"അവൾ എത്ര വിളിച്ചിട്ടും അവൻ കതക് തുറന്നില്ല.


അവൾക്ക് അവൻ അവളോട് ഇടക്കിടക്കു പറയാറുള്ള വാചകം ഓർമ്മ വന്നു..


\"നീ അല്ലാതെ ഈ ലോകത്ത് എനിക്ക് ആരുമില്ല ദർശു... നീ കൂടെ എന്നെ വിട്ടു പോയാൽ ഞാൻ എന്തിനു ജീവിക്കണം പിന്നെ.. \"


അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു... അഭി അവനു ഒന്നും സംഭവിക്കരുത്...


(തുടരും )

Psycho Love 8

Psycho Love 8

4.5
1716

അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു... അഭി അവനു ഒന്നും സംഭവിക്കരുത്...അവൾ അപായം സംഭവിച്ചത് പോലെ നിലവിളിക്കാൻ തുടങ്ങി. അവൾക്ക് മുൻപിലെ വാതിൽ പെട്ടന്ന് തുറക്കപ്പെട്ടു. അഭി വെപ്രാളത്തോടെ അവൾക്ക് അരികിൽ വന്നു പരിഭ്രമത്തോടെ അവളുടെ മുഖം കയ്യിലെടുത്തു.\"ദർശു... എന്ത് പറ്റി?? നീ എന്തിനാ നിലവിളിച്ചത്? \" അവൾക്ക് എന്തോ അപകടം പറ്റിയെന്നാണ് അവൻ കരുതിയിരുന്നത്.\"ഒന്നും പറ്റിയില്ല അഭി.. നീ കൂടെ എന്റെ ഒപ്പം വാ... നീ ഇല്ലാതെ ഞാൻ പോകില്ല.\" അവന്റെ കണ്ണുകളിലേക്ക് നോക്കി അത് പറഞ്ഞപ്പോഴാണ് അവൻ തൊട്ടിടത്ത് അവൾക്ക് ഒരു തണുപ്പ് അനുഭവപ്പെട്ടത്. അവൾ ഞെട്ടി അവന്റെ കൈ പിടിച്ചു കൈയിലേക്ക് നോക്കി.