എസ്തറിനെ തിരഞ്ഞു വന്ന അഗസ്ത്യ അവരെ കണ്ട് അവിടേക്ക് വന്നു..
\" എസ്തർ നീ വേഗം ചെന്ന് കാറിൽ ഇരിക്ക്.. നിന്റെ മമ്മ കുറേ തവണയായി വിളിക്കുന്നു... \" അഗസ്ത്യ ദർശനയെ ഒന്ന് നോക്കി..
\" അഖി ഞാൻ എസ്തറിന്റെ കാര്യം അറിഞ്ഞിട്ട് വന്നതാണ്.. പിന്നെ നിന്നോട് ചിലത് പറയാനും.. എന്നോട് സംസാരിക്കുന്നത് നിനക്ക് discomfort ആണെന്നറിയാം റിലേഷൻ ബ്രേക്അപ് ആയാലും we will be always ഗുഡ് ഫ്രണ്ട്‌സ്.. ആ ഒരു കംഫർട്ട്സോണിൽ നിന്ന് എനിക്ക് നിന്നോട് ഒരു important മാറ്റർ സംസാരിക്കാനുണ്ട്...\"
\" എനിക്ക് കേൾക്കാൻ താല്പര്യമില്ല \"
\" you should...എന്റെ പപ്പയുടെ ഫ്രണ്ടിന്റെ മകൻ വരുന്നുണ്ട് പപ്പ അവന്റെ പ്രൊപ്പോസലുമായി മുൻപോട്ട് പോകുകയാണ്... നമ്മുടെ കാര്യത്തിൽ നിന്റെ decision നിൽ എന്തെങ്കിലും മാറ്റമുണ്ടോന്ന് പപ്പ ചോദിച്ചു \"
\" ഇല്ല... എന്റെ തീരുമാനത്തിൽ മാറ്റമില്ല നിനക്ക് പോകാം \"
\" I expect this...സോ am ലീവിങ്...ഗുഡ് luck with your future...\"
അവൾ അവിടെ നിന്ന് പുറത്തേക്കു നടന്നു....
കാറിൽ തിരികെ വന്ന അഗസ്ത്യയുടെ മുഖത്തെ മാറ്റം കണ്ട് ശ്യാം ചോദിച്ചു...
\" അഖി ദർശനയല്ലേ ആ പോയത് ..നീ ദർശനയുമായി കോംപ്രമൈസ് ആയോ \"
\" ഇല്ല... അവളുടെ കല്യാണം ഉറപ്പിച്ചു \"
സൈമണും ശ്യാമും ഒന്നും പറഞ്ഞില്ല എസ്തർ പുറത്തേക്ക് നോക്കി കൊണ്ട് ഇരുന്നു... റോഡിലൂടെ മിന്നിമറയുന്ന കാഴ്ച്ച പോലെ അവളുടെ മനസ്സിൽ പലതും വന്നു പോകുന്നുണ്ടായിരുന്നു...
എസ്തർ വീട്ടിലെത്തിയപ്പോൾ എല്ലാവരും അവളെ കാത്തു നിൽക്കുകയായിരുന്നു...
രാത്രി ഭക്ഷണം കഴിക്കാൻ വരാതെ നിന്ന എസ്തറിനെ അവളുടെ അമ്മാമ്മ പോയി വിളിച്ചു....
\" മോളെ...എസ്തറെ നീ എന്താ ഭക്ഷണം കഴിക്കാൻ വരാത്തത് \"
\" എനിക്ക് വേണ്ട...\"
\" എന്നാ അമ്മാമ്മ ഇങ്ങോട്ട് കൊണ്ടു വരട്ടെ \"
\" എനിക്ക് ഒന്നും വേണ്ട നിങ്ങൾ എല്ലാവരും കഴിച്ചോ \"
\" പള്ളിയിൽ വച്ചു നടന്നത് നീ മറന്നു കളഞ്ഞേക്ക് എന്നിട്ട് മോള് വന്ന് എന്തെങ്കിലും കഴിക്ക് ആ അഗസ്ത്യ സാർ ഉള്ളത് കൊണ്ട് മാത്രമാണ് ജോർജിന്റെ ശല്യം ഒഴിവായത് \"
\" അമ്മാമ്മേ ഞാൻ ആ ജോലി വേണ്ടെന്ന് വെച്ചോട്ടെ \"
\" എന്താ ഇപ്പൊ അങ്ങനെ തോന്നാൻ \"
\" ഞാൻ അവർക്കൊരു ഭാരമായി മാറും എന്നുള്ള പേടി ആണെനിക്ക് \"
\" നിനക്ക് തോന്നുന്നത് നീ ചെയ്തോന്ന് ഞാൻ പറയില്ല... ആൻസി കൂലിപണിക്കും മറ്റും പോയിട്ടും എൽസയുടേയും എൽവിന്റേയും സ്കൂളിലെ ഫീസ് അടയ്ക്കാൻ കൂടി തികയാതെ നിൽക്കുകയാണ് നീ പെട്ടെന്ന് ജോലി വേണ്ടെന്ന് വെച്ചാൽ അവരുടെ കാര്യമോ മോളെ \"
\" ഹമ്മ്... ഞാൻ പോയിക്കൊള്ളാം പക്ഷേ ഞാൻ അവിടെ നിന്ന് മറ്റൊരു ജോലിക്ക് ശ്രെമിക്കും അത് കൂടി വേണ്ടെന്ന് പറയരുത് \"
\" നിന്നെ CA കാരി ആക്കി കാണണം എന്ന് സണ്ണിയുടെ ആഗ്രഹം ആയിരുന്നു...
അവൻ പോയതിൽ പിന്നെയാ ആൻസിയുടെ സ്വഭാവം മാറി പോയത്...പറഞ്ഞിട്ട് എന്ത് കാര്യം മോള് നല്ലൊരു ജോലിക്ക് തന്നെ ശ്രെമിക്ക് അമ്മാമ്മ കൂടെയുണ്ട് \"
\" എന്റെ ജെറിന്റ രക്തം അയാളുടെ കയ്യിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ അയാളെ ഞാൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നിരിക്കും ആ ലക്ഷ്യത്തിന് വേണ്ടിയാണ് ഞാൻ ഇനി അവിടെ ജോലി ചെയ്യുന്നത് \" എസ്തർ മനസ്സിൽ പറഞ്ഞു
________________________
ഇതേ സമയം രാത്രി അഗസ്ത്യയുടെ വീട്ടിൽ.. അഗസ്ത്യ ബാൽക്കണിയിലുള്ള സോഫയിൽ ഇരിക്കുകയായിരുന്നു.. അപ്പോൾ വിശ്വനാഥൻ അവന്റെ അടുത്തു വന്ന് ഇരുന്നു....
\" മോനെ അഖി... സഹദേവൻ എല്ലാം എന്നെ വിളിച്ചു പറഞ്ഞു മോനെ.. നിന്റെ തീരുമാനം തെറ്റായി പോയെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ \"
\" ഇല്ല...അവൾ ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചിട്ടില്ല ജെറിന്റ കാര്യം പോലും എന്നോട് ചോദിക്കുക പോലും ചെയ്തില്ല അപ്പോഴൊക്കെ ഞാൻ ഒറ്റയ്ക്കായിരുന്നു \"
\" നിന്റെ പ്രായത്തിൽ ഉള്ള എല്ലാവർക്കും ഉണ്ടാകും ഈ എടുത്തു ചാട്ടം പക്ഷേ അത് കാരണം പിന്നീട് നശിക്കുന്നത് മറ്റുള്ളവരുടെ ജീവിതമാണ് \"
\" വിശ്വാ നീ വീണ്ടും അവന്റെ മനസ്സ് മാറ്റാൻ നോക്കുകയാണോ \" ഭവാനിയമ്മ ആയിരുന്നു അത്..
\" അമ്മ പറയുന്ന പോലെ ഒന്നുമില്ല \"
\" അമ്മൂമ്മ എന്ത് പറഞ്ഞു എന്നാ \"
\" നീയും ദർശനയും ആയിട്ടുള്ള കല്യാണം കഴിഞ്ഞാൽ രണ്ട് പേരിൽ ഒരാൾക്ക് അപമൃത്യു സംഭവിക്കുമെന്ന്... ഇതുപോലുള്ള കള്ളമൊക്കെ ഈ നൂറ്റാണ്ടിൽ ആരും വിശ്വസിക്കില്ല \"
\" കള്ളമായാലും സത്യമായാലും അമ്മൂമ്മ പറഞ്ഞത് ശെരി തന്നെയല്ലേ \" അഗസ്ത്യ പറഞ്ഞു
വിശ്വനാഥൻ അതിന് മറുപടി കൊടുത്തില്ല..
\" എന്റെ കൊച്ചുമോന്റെ പെണ്ണ് ഇങ്ങെത്താൻ അധികം നാൾ വൈകില്ല നോക്കിക്കോ നീ \" അവർ വിശ്വനാഥന് മറുപടി കൊടുത്തു കൊണ്ട് അഗസ്ത്യയുടെ മുടിയിൽ തലോടി..
____________________________
പിറ്റേന്ന് ദർശനയെ പെണ്ണുകാണാൻ മാധവ് അവളുടെ വീട്ടിലേക്ക് വന്നു എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കാൻ തുടങ്ങി.. അപ്പോൾ അവരുടെ നിർബന്ധം കാരണം മാധവ് ദർശനയുടെ റൂമിലേക്ക് പോയി...
\" wow ദർശന പെയിന്റിങ് ഒക്കെ ചെയ്യുമോ its awesome...\"
\" ഇല്ല അതൊക്കെ പണ്ട് ചെയ്ത വർക് ആണ് ഇപ്പോൾ ടൈം ഇല്ലാത്തത് കൊണ്ട്.. \"
\" okay lets talk.. ഏത് കമ്പനി എന്നാ പറഞ്ഞേ one which like coco..coco കമ്പനി right \"
\" yes ഇപ്പോ ഞാൻ അവിടെ work ചെയ്യുന്നില്ല...\"
\" ഞാൻ ദർശനയുടെ ഇൻസ്റ്റാഗ്രാമിലെ ഫോട്ടോസ് ഒക്കെ കണ്ടു you are in റിലേഷൻ with ആക്ടർ അഗസ്ത്യ \"
\" നോ now we are seperated ... \"
\" ഐ really want to know.. താൻ എന്നെ misunderstand ചെയ്യരുത്...did you guys had സെക്സ് \"
\" what ??? \"
\" ഐ Dont mind..റിലേഷൻഷിപ്പിൽ ഇതൊക്കെ നോർമൽ ആണല്ലോ...\"
\" please സ്റ്റോപ് മാധവ്..\"
\" Did ഐ said anything wrong...ഐ also had a ഗേൾഫ്രണ്ട് we also did that its നോർമൽ ദർശന \"
\" its a fact ഞാനും അഗസ്ത്യയും റിലേഷനിൽ ആയിരുന്നു എന്നത് but we didnt do സെക്സ് to prove our റിലേഷൻ \" ദർശന ദേഷ്യം കൊണ്ട് വിറച്ചു
\" why are you shouting..lets talk നമുക്ക് 5 minute അവർ തന്നത് ഇതു കൂടി പറയാൻ അല്ലേ...\"
\" മാധവ്..you have every right to know about me.. not like this..shattering my privacy for your pleasure I can\'t allow this....എനിക്ക് കൂടുതൽ സംസാരിക്കാൻ താൽപര്യമില്ല you can ലീവ് നൗ \"
മാധവ് റൂമിൽ നിന്ന് ഇറങ്ങി പോയി കൂടെ താഴെ ഇരുന്ന അവന്റെ ബന്ധുക്കളും..
\" എസ്തർ... നീ ഒരാൾ കാരണം എന്റെ ലൈഫ് ഇല്ലാതായി നിന്റെ മരണം മാത്രമാണ് എന്റെ മുന്നിലുള്ളത് അതിന് വേണ്ടി ഏത് വഴിയും ഞാൻ സ്വീകരിക്കും....\" ദർശന മനസ്സിൽ പറഞ്ഞു
_________________________________
അടുത്ത ദിവസം എസ്തർ വൈകിയാണ് ഓഫീസിലെത്തിയത് അവിടെ function നടക്കുന്നത് കൊണ്ട് ആരും ആരേയും ശ്രെദ്ധിക്കുന്നില്ലായിരുന്നു അഗസ്ത്യയുടെ റൂമിലെ cctv ക്യാമറ റിപ്പയർ ചെയ്യാൻ ഉണ്ടെന്ന് മനസ്സിലാക്കി അവൾ അകത്തേക്ക് കയറി ഷെൽഫിലും..ഡ്രോയറിലും ഒക്കെ തിരഞ്ഞിട്ടും അഗസ്ത്യയ്ക്ക് എതിരെ ഒന്നും തന്നെ കിട്ടിയില്ല...അപ്പോൾ അവളുടെ ഫോണിലേക്ക് ദർശനയുടെ കാൾ വന്നു..
\" എസ്തർ...നീ എവിടെയാ ഉള്ളത് \"
\" ഞാൻ..ഞാൻ തിരിച്ചു വിളിക്കാം \"
അവൾ ഓഫീസിന് പുറത്തേക്ക് വന്നു...
\" നിനക്ക് വല്ല evidence കിട്ടിയോ..\" ദർശന ചോദിച്ചു..
\" ഇല്ല...\"
\" ആ mechanic 5th floor യിലെ ഒഴിഞ്ഞ റൂമിൽ എന്തോ വർക് ചെയ്യ്തു കൊണ്ട് നിൽക്കുന്നുണ്ട് നമുക്ക് അവന്റെ statement വേണം.. പക്ഷേ എനിക്ക് അങ്ങോട്ട് വരാൻ ആകില്ല നീ ചെന്ന് അവനോടു കാര്യം പറയണം \"
\" നിൽക്ക് ഞാൻ ശ്യാം സാറിനോട് \"
\" നീ ഇതെവിടേക്കാ ശ്യാം സാർ...അയാളോടാണോ നീ പെർമിഷൻ ചോദിക്കുന്നത് അഗസ്ത്യ പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങുന്ന അയാൾക്ക് നമ്മളെ സഹായിക്കാൻ ആവില്ല \"
\" ശെരി ഞാൻ പോകാം \"
എസ്തർ ലിഫ്റ്റിൽ കയറി പോകുന്ന കണ്ട് സ്നേഹ അവിടേക്ക് വന്നു...
\" ഡി...5th ഫ്ലോർ അവിടേക്ക് നീ അവളെ എന്തിനാ പറഞ്ഞു വിട്ടത് അത് restricted area ആണ്...\" സ്നേഹ പറഞ്ഞു
\" അതറിഞ്ഞു തന്നെ ആണ് ഞാൻ അവളെ അങ്ങോട്ട് വിട്ടത് നീ കണ്ടോ ഇനി എന്താ സംഭവിക്കുന്നതെന്ന് \"
(തുടരും...)