എല്ലാവരും പോയപ്പോൾ നിലാവിന്റെ നീല വെളിച്ചത്തിൽ ഒരാൾ ഗേറ്റ് തുറന്ന് വീടിനകത്തേക്ക് കയറി... ആ കറുത്ത രൂപം മുന്നിലെ വാതിലിന് മുന്നിൽ നിലയുറപ്പിച്ചു... വാതിലിൽ ശക്തിയായി മുട്ടിവിളിക്കാൻ തുടങ്ങി...ശബ്ദം കേട്ട് എസ്തർ പ്രധാന വാതിലിന് അടുത്തേക്ക് വന്നു...അവൾ കതക് തുറന്നു...ആരുമില്ല ചുറ്റും ഇരുട്ട് മാത്രം പൊടുന്നനെ ചുണ്ടിലെ ബീഡിയിലേക്ക് തീപ്പെട്ടി കൊള്ളി കത്തിച്ചു പിടിച്ച അയാൾ അവളുടെ മുന്നിലേക്ക് വന്നു..
\" നീ ഞെട്ടി അല്ലേ....അവരൊക്കെ പോവുന്നത് ഞാൻ കണ്ടു \" അവളുടെ ചുണ്ടുകളിലേക്കും..കണ്ണിലേക്കും...ഒരു കഴുകനെ പോലെ നോക്കി നിൽക്കുകയാണ് ജോർജ്...
അവൾ തിടുക്കത്തിൽ കതകടയ്ക്കാൻ നോക്കി...
\" ആഹ്... നീ കതകടയ്ക്കാൻ വരട്ടെ ഞാൻ ഇന്നലെ കവലയിൽ വെച്ച് ഒരു രഹസ്യം കേട്ടു നീയും ആ ചത്തുപോയ ജെറിനുമായിട്ട് പ്രേമം ആയിരുന്നൂന്ന് ശെരി ആണോടി..\" അവൻ മുണ്ടു മടക്കി കുത്തി...ചുണ്ടിലെ ബീഡി തുപ്പികളഞ്ഞു കൊണ്ട് പറഞ്ഞു
\" അറിഞ്ഞിട്ട് നിനക്കെന്താ വേണ്ടത് \"
\" നീ വല്ലാതെ അങ്ങു വളർന്നല്ലോടി... ഭാവി ഭർത്താവിന് ഭാര്യയുടെ മുൻ കാമുകനെ കുറിച്ചറിയാൻ താല്പര്യം ഉണ്ടാകില്ലേ \"
അവൾ വാതിൽ ശക്തിയായി കൊട്ടിയടച്ചു..
അപ്പോൾ ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം അവൻ കേട്ടു.. ആൻസി അപ്പോഴേക്കും വീടിന് മുന്നിൽ എത്തിയിരുന്നു.....
\" ഹാ അമ്മച്ചിയോ മോള് ചില്ലറക്കാരി അല്ലല്ലോ ഞാൻ കവലയിൽ വെച്ച് അവളെ പറ്റി ചിലത് കേട്ടു..അതൊന്നു ചോദിക്കാൻ വന്നതാ അപ്പോ അവള് പറയുന്നു ഞാൻ എനിക്ക് ഇഷ്ടം ഉള്ളവന്റെ കൂടെ കിടക്കുമെന്നു...ഉള്ളത് പറയാലോ അവൾ ആരുടെ കൂടെ വേണേലും കിടന്നോട്ടെ എനിക്കൊരു കുഴപ്പവുമില്ലേ....അപ്പൊ പോവട്ടേഡി..\"
ജോർജ് അതും പറഞ്ഞു പോക്കറ്റിൽ നിന്ന് ബീഡി എടുത്ത് വായിൽ വച്ചു തീപ്പെട്ടി കൊണ്ട് കത്തിച്ചിട്ട് അവരെ നോക്കിയിട്ട് ഇറങ്ങി പോയി...
ആൻസി പെട്ടെന്ന് വാതിലിൽ ശക്തിയായി അടിച്ചു അതു കേട്ട് എസ്തർ വാതിൽ തുറന്നു...
\" നീ ഇതെന്തു ഭാവിച്ചാണ് മോളെ... നിന്റെ പപ്പയെ പോലെ കുടുംബത്തിന്റെ മാനം കളയുമോ നീയും\"
\" അയാൾ ഇവിടെ വന്ന് വായിൽ തോന്നിയത് വിളിച്ചു കൂവിയപ്പോൾ എവിടെ പോയിരുന്നു അമ്മയുടെ ഈ മാനം എന്റെ കാര്യത്തിൽ ഞാൻ ആണ് തീരുമാനം എടുക്കുന്നത് അല്ലാതെ അയാൾ അല്ല \"
\" ആ കൊമ്പൻ ജോർജ് പറഞ്ഞാൽ പറഞ്ഞതാ അല്ലെങ്കിലും അങ്ങേര് മാന്യമായിട്ടല്ലേ പെണ്ണ് ചോദിച്ചു വന്നത് അല്ലാതെ ആ ജെറിൻ ചേട്ടായിയെ പോലെ നട്ടെല്ലില്ലാത്ത കൂട്ടല്ലല്ലോ \" പിറകെ കയറി വന്ന എൽവിൻ പറഞ്ഞു
\" നീ എന്തിനാ ഇപ്പോഴും ജെറിൻ ചേട്ടായിയെ കുറിച്ചു പറയുന്നത് \" എൽസ ഇടയ്ക്ക് കയറി
\" ഞാൻ നന്ദി കേടല്ലല്ലോ പറഞ്ഞത് \"
\" മരിച്ചു പോയ ആ മനുഷ്യനെ ഇനിയും കൊല്ലണോ നിനക്ക്... നീ പനി പിടിച്ചു കിടന്നപ്പോൾ പെരുമഴയത് കൂടെ ഓടി വരാൻ ആ നട്ടെല്ലില്ലാത്തവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഓർമ്മ വേണം \" എസ്തറിന് ദേഷ്യം വന്നു
\" മോളെ നീ ഞാൻ പറയുന്നതൊന്നു കേൾക്ക് ജോർജിന് ഞാൻ വാക്ക് കൊടുത്തതല്ല നിന്നെ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് അല്ലെങ്കിൽ അവൻ.. \"
\" എന്തിനാ അമ്മേ ഇങ്ങനെ ഭയന്ന് ജീവിക്കുന്നെ ഇതിലും ഭേധം മരണമാണ്... അമ്മ വാക്ക് കൊടുത്തോ ഇല്ലേയെന്ന് എനിക്കറിയില്ല പക്ഷേ അയാള് മിന്ന് കെട്ടുന്നത് ഈ എസ്തറിന്റെ ശവത്തിലായിരിക്കും \"
_________________________
പിറ്റേന്ന് എസ്തർ വീട്ടിൽ നിന്ന് ഭക്ഷണം പോലും കഴിക്കാതെ രാവിലെ ഇറങ്ങി...വഴിയിലെ കടയിൽ നിന്ന് ചായ കുടിക്കുമ്പോൾ ദർശനയുടെ കാൾ അവൾക്ക് വന്നു... ദർശന കാറിൽ അവിടേക്ക് വന്നപ്പോൾ പെട്ടെന്ന് എസ്തറിന്റെ മുന്നിലേക്ക് ഒരു വാൻ പാഞ്ഞു കയറി അതിനുള്ളിൽ നിന്ന് വന്ന കയ്യ്കൾ അവളെ അതിനുള്ളിലേക്ക് വലിച്ചിട്ടു...നിർത്താതെ പോയ വാൻ കണ്ട് ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുകയാണ് ദർശന അവൾ അഗസ്ത്യയെ ഫോണിൽ
തുനിഞ്ഞു പെട്ടെന്ന് അവൾ ഫോൺ താഴ്ത്തി...
\" വേണ്ട ഇതു തന്നെയാണ് നല്ലത് അവളെ അവർ പിടിച്ചു കൊണ്ടു പോയി കൊല്ലട്ടെ.. \"
ഇതേ സമയം എസ്തറിനെ പിടിച്ചു കൊണ്ടു പോയവർ അവളെ ഒരു ഇരുട്ടു മുറിക്കുള്ളിലേക്ക് തള്ളിയിട്ടു..
\" ഇവിടെ കിടന്നോണം...രക്ഷപ്പെടാനോ മറ്റോ നോക്കിയ.. \" ഒരാൾ റൂമിന് മുന്നിലെ സെല്ല് പൂട്ടി താഴിട്ടു
എസ്തറിനെ തട്ടികൊണ്ടു പോയ കാര്യം ദർശന മറച്ചുവെച്ചെങ്കിലും ശ്യാം ആ കാഴ്ച്ച കണ്ടിരുന്നു..അവരെ follow ചെയ്യാൻ പറ്റിയില്ലെങ്കിലും കാറിന്റെ നമ്പർ ട്രാക്ക് ചെയ്യ്തു വണ്ടി ജോർജിന്റെ ഗുണ്ടാ പടയുടെ ആണെന്ന് കണ്ടു പിടിച്ചു...
ശ്യാം അഗസ്ത്യയെ വിവരമറിയിച്ചു വൈകിട്ടോടെ അവർ എസ്തറിന്റെ വീട്ടിലെത്തി...
\" മമ്മ ദേ ആരോ വന്നിട്ടാ \" എൽസ പറഞ്ഞു
\" ആരാടി എസ്തർ ആണോ നേരം ഇത്ര വൈകിയെന്ന് അവൾക്ക് കാണുന്നില്ലേ \"
അവർ പുറത്തേക്ക് വന്നു
\" സാറുമാരൊക്കെ \" ആൻസി തന്റെ സാരി തുമ്പിൽ കയ്യിലെ വെള്ളം തോർത്തി കൊണ്ട് ചോദിച്ചു..
\" ഞാൻ ശ്യാം.. എസ്തർ ജോലി ചെയ്യുന്ന ഓഫീസിന്റെ ceo ആണ് \"
അവർ അവരെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി...
\" അഖി സൈമൺ ഇപ്പോ ഒരു കാര്യം അറിഞ്ഞു നാളെ ഇവിടത്തെ പള്ളിയിൽ വെച്ച് ഒരു മനസ്സമ്മതം നടക്കുന്നുണ്ട് \"
അഗസ്ത്യ വീടിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്നു..
\" അതിൽ പെണ്ണിന്റെ സ്ഥാനത്ത് നമ്മടെ എസ്തറിന്റെ ഫോട്ടോ കണ്ടെന്ന് \"
___________________________________
ജോർജിന്റെ ഗുണ്ടകൾ ബലമായി എസ്തറിനെ പള്ളിയിലെത്തിച്ചു.. എല്ലാം കീഴടക്കിയെന്ന ഭാവത്തിൽ ആയിരുന്നു ജോർജ്...ആകെ അലങ്കോലപ്പെട്ട മുടിയും മനസ്സമ്മത്തിന്റെ പുടവയും ഉടുത്തു നിന്ന എസ്തറിനെ കണ്ട് എല്ലാവരും അന്ധാളിച്ചു...
ഫാദർ ചടങ്ങുകൾ ആരംഭിച്ചു..
എസ്തർ അവളുടെ കഴുത്തിൽ കിടന്ന ജെറിന്റെ താലി മുറുകെ പിടിച്ചു കൊണ്ട് പ്രാർത്ഥിക്കുകയായിരുന്നു...
അപ്പോൾ വെളിച്ചം സ്പുരിക്കുന്ന പള്ളിയുടെ കതകിൽ കൂടി ഉയരം കൂടിയ ഒരു രൂപം അവിടേക്ക് പ്രവേശിച്ചു..
അത് മറ്റാരും ആയിരുന്നില്ല അഗസ്ത്യയായിരുന്നു കൂടെ ശ്യാമും സൈമണും...
\"ചടങ്ങു തുടങ്ങാൻ വരട്ടെ ഫാദറെ...ഒരാളെ തടങ്ങലിലിട്ടു കൊണ്ട് വന്ന് സമ്മതം ചൊല്ലിക്കാൻ ഏതവനെ കൊണ്ടും പറ്റും നിങ്ങൾക്ക് നിങ്ങളുടെ പള്ളിയുടെ ക്രെഡിബിലിറ്റി ആണ് പ്രധാനമെങ്കിൽ ഇതിപ്പോ തന്നെ നിർത്തിവെക്കണം \"
\" നിന്റെ ഈ ഹീറോ കളി നിന്റെ പടത്തിൽ തിരുകിയാൽ മതി ജോർജ് കെട്ടാൻ വെച്ചിരിക്കുന്നത് ഇവളെ ആണെങ്കിൽ അവളെ ഞാൻ കൊണ്ടു പോകും നീ ഒരാൾ വിചാരിച്ചാൽ ഒന്നും തടയാൻ കഴിയില്ല മോനെ...\" ജോർജ് പറഞ്ഞു
\" അപ്പോ ശെരി... എനിക്ക് അവളെ രക്ഷിക്കാൻ ആവില്ല പക്ഷേ ഇവരെ കൊണ്ടും ആവില്ല എന്നുണ്ടോ.. \"
എസ് ഐയും പോലീസിസുകാരേയും കണ്ട ജോർജ് അവിടെ നിന്ന് ഓടാൻ തുനിഞ്ഞു അവർ അവനെ പിടികൂടി...
\" കോടതിയിൽ റീഇൻവെസ്റ്റിഗേഷൻ നടക്കുന്ന കേസും വെച്ചോണ്ട് അവൻ വേറെ കെട്ട് നടത്താൻ വന്നിരിക്കുന്നു...
നിന്റെ ഭാര്യയെ കൊന്നത് നീ തന്നെ ആണെന്ന് ഞങ്ങൾ proof കൊടുത്തിട്ടുണ്ട് ഇനി നിനക്ക് രക്ഷയില്ല ജോർജേ...\" അവർ അവനെ വിലങ്ങണിയിച്ചു
\" എന്നെങ്കിലും ഞാൻ ഇതിനൊക്കെ പകരം വീട്ടിയിരിക്കും നിന്റെ അമ്മയ്ക്ക് കാണാൻ വേണ്ടി നിന്റെ ശവം പോലും ഞാൻ ബാക്കി വെക്കില്ല... \" ജോർജിന്റെ ക്രോധം നിറഞ്ഞ കണ്ണുകളിൽ അഗസ്ത്യയോടുള്ള പകയായിരുന്നു...
എല്ലാം കെട്ടടങ്ങിയപ്പോൾ അഗസ്ത്യ പള്ളിയുടെ പുറത്തേക്കിറങ്ങി..
സൈമൺ ഫാദറിനോട് ഉണ്ടായ കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു..
\" ശ്യാം എന്നാൽ നമുക്ക് പോകാം \" അഗസ്ത്യ പറഞ്ഞു
അഗസ്ത്യ തന്റെ കാർ സ്റ്റാർട്ട് ആക്കി സൈമണും ശ്യാമും കാറിൽ കയറി ...
\" അല്ല എസ്തർ എവിടെ \" ശ്യാം ചോദിച്ചു
______________________________
അപ്പോൾ എസ്തർ ജെറിന്റെ
കല്ലറയുടെ അടുത്ത് മുട്ടുകുത്തിയിരിക്കുകയായിരുന്നു...
അവളുടെ കവിൾ തടങ്ങളിൽ കൂടി കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു..ജെറിന്റെ ആത്മാവാണ് അഗസ്ത്യയെ അവിടെയെത്തിച്ചതും അവളെ രക്ഷിച്ചതുമെന്ന് അവൾ വിശ്വസിച്ചു...
കല്ലറയിൽ കയ്യ് വെച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ..ആരോ അവളെ തട്ടി വിളിച്ചു...അവൾ തിരിഞ്ഞു നോക്കി.. അത് ദർശനയായിരുന്നു.. അവൾ കണ്ണുതുടച്ച് എഴുനേറ്റു..
\" എസ്തർ കാര്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു... എനിക്ക് നിന്നോട് മറ്റ് ചില കാര്യങ്ങൾ പറയാനുണ്ട് അന്നത്തെ പോലെ അല്ല ഞാൻ ചെയ്ത തെറ്റ് എനിക്ക് തിരുത്തണം \"
\" തെറ്റോ ..\"
\" അതേ അഖിയും ഞാനുമായുള്ള ഇഷ്യൂ എസ്തറിന് അറിയാമല്ലോ ഞങ്ങൾ ഇപ്പോൾ ബ്രേക്ക് up ആയി...\"
\" ഞാൻ ആണ് നിങ്ങൾക്കിടയിലെ ഇഷ്യൂ എന്ന് എനിക്കറിയാം ഞാൻ അത് ശ്യാം സാറിനോട് സംസാരിച്ചിട്ടുണ്ട് \"
\" ശ്യാം സാറിന് ഒന്നും ചെയ്യാനാകില്ല കാരണം അഗസ്ത്യയുടെ ഈ മാറ്റത്തിന് തന്നെ കാരണം നീ ആണ്...നീ വന്നത് തൊട്ടാണ് എന്റെ അഖി എന്നിൽ നിന്ന് അകന്നു പോയത്... \"
\" എനിക്കുറപ്പുണ്ട് എന്നെ ഒരിക്കലും അങ്ങനെ ഒരു കണ്ണിൽ അഗസ്ത്യ കണ്ടിട്ടില്ല ആ മനുഷ്യൻ ഇപ്പോ എനിക്ക് ദൈവത്തെ പോലെയാണ്.. \"
\" എന്നാൽ നീ ദൈവത്തെ പോലെ വിശ്വസിക്കുന്ന ആ മനുഷ്യന്റെ കയ്യ് കൊണ്ടാണ് നിന്റെ ജെറിന്റെ ജീവൻ നഷ്ടമായത്...\"
\" അഗസ്ത്യ...എന്റെ ജെറിനെ \"
\" അന്ന് എല്ലാവരും കരുതിയത് ജെറിന് ബൈക്ക് ഓടിച്ചു experience ഇല്ലാത്തത് കൊണ്ടാണ് അവന് അപകടം പറ്റിയതെന്നാണ് പക്ഷേ അല്ല...
ആദ്യത്തെ ടേക്കിൽ അവൻ പെർഫെക്ട് ആയി ചെയ്തിരുന്നു..അത് കണ്ട് അഖിക്ക് തോന്നി കാണും തന്റെ സ്ഥാനം ജെറിൻ തട്ടിയെടുക്കുമെന്ന് അത് കൊണ്ടായിരിക്കണം ജെറിൻ ഓടിച്ച ബൈക്കിന്റെ ബ്രേക്ക് ജാം ആക്കി വെക്കാൻ മെക്കാനിക്കിനോട് അഖി പറഞ്ഞത് \"
\" ഇല്ല ഇതൊന്നും സത്യമാവില്ല \"
\" ജെറിന് പരിക്ക് പറ്റി അവൻ തിരിച്ചു പോവും എന്നുദ്ദേശിച്ചു അവൻ ചെയ്തതാകും എന്നാൽ എല്ലാം കയ്യ് വിട്ടു പോയ നിമിഷത്തിൽ ജെറിന്റ ജീവൻ തിരികെ പിടിക്കാൻ അവൻ ശ്രെമിച്ചു.... മനപൂർവ്വമല്ലെങ്കിലും അവൻ ഒരു കൊലപാതകിയായി...നീ ഇതൊക്കെ അറിഞ്ഞാൽ അവൻ ജയിലിൽ ആകുമെന്ന് അറിയാവുന്നത് കൊണ്ട് നിനക്ക് ജോലി വാങ്ങി തന്ന് നിന്നെ use ചെയ്യുകയായിരുന്നു അഗസ്ത്യ.. ഇനിയും അവനെ നീ വിശ്വസിക്കുന്നുണ്ടോ... നിന്റെ ജെറിനെ കൊലപ്പെടുത്തിയ അവനോട് നിനക്ക് ക്ഷമിക്കാൻ പറ്റുമോ
\"
ദർശനയുടെ ചോദ്യത്തിന് മുൻപിൽ മൗനം അല്ലാതെ എസ്തറിന് മറ്റൊരു ഉത്തരമുണ്ടായിരുന്നില്ല...
\" നീ എന്താ ഒന്നും പറയാത്തത് ഇത് courtൽ പ്രോസീഡ് ചെയ്യണം അതിന് സ്‌ട്രോങ് evidence വേണം മെക്കാനിക്കിന്റെ statement ഒക്കെ ഞാൻ വേണ്ട വിധത്തിൽ കയ്യ്കാര്യം ചെയ്തുകൊള്ളാം ബാക്കിയൊക്കെ നിന്റെ കയ്യിലാണ്...\" ദർശന അവളുടെ കയ്യിൽ പിടിച്ചു...
( തുടരും..)