Aksharathalukal

STEREOTYPES - PART 21


\" അച്ഛാ ഏട്ടൻ...പെട്ടെന്ന് പുറത്തേക്ക് പോയി എന്നോടൊന്നും പറഞ്ഞില്ല കുറേ നേരം എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.. എന്താ ഉണ്ടായെ...അച്ഛാ...ഞാൻ പറയുന്നത് കേൾക്കുന്നില്ലേ \"പാറു അടുത്തു നിന്ന വിശ്വനാഥനെ തട്ടി വിളിച്ചു..

ഫ്ലാഷ്ബാക്ക്...

അഗസ്ത്യ ആ പെട്ടി തുറന്നു...
അതിനുള്ളിൽ മൂന്ന് അറകൾ ഉണ്ടായിരുന്നു ആദ്യത്തെ അറയിൽ വലിച്ചു കീറിയ നിലയിൽ പഴക്കം ചെന്ന ചുവന്ന പട്ട്സാരിയുടെ ശകലം ഉണ്ടായിരുന്നു.. കൂടെ ക്ലാവ് പിടിച്ചു മങ്ങി കരിമണി മുത്തു പിടിപ്പിച്ച താലിമാല
രണ്ടാമത്തെ അറയിൽ ഇന്ദ്രനീലം പതിപ്പിച്ച ഒരു സ്വർണ്ണ മോതിരവും...ചില്ല് പൊട്ടിയ പഴയ ഒരു വാച്ചും ഉണ്ടായിരുന്നു... മൂന്നാമത്തെ അറയിൽ ഒരു കത്തായിരുന്നു... പക്ഷേ അഗസ്ത്യ ആ കത്ത് തുറന്നു നോക്കിയില്ല...

\" അച്ഛാ ഇതൊക്കെ എന്താ.. ഇതാണോ ഇത്രയും കാലം സൂക്ഷിച്ചു വച്ചത്... \" അവൻ ആശ്ചര്യത്തിൽ ചോദിച്ചു

\" ഇനി ഇത് നിന്റേതാ \'

\" അച്ഛൻ പറയുന്നത്‌ എനിക്ക് മനസ്സിലാവുന്നില്ല.. \"

\" മോനെ നീ ഈ അച്ഛന് മാപ്പ് തരണം...
നീ..നീ ഞങ്ങളുടെ മകനല്ല....\"

അയാൾ കട്ടിലിൽ ഇരുന്ന അഗസ്ത്യയുടെ കാൽക്കൽ വീണു..അഗസ്ത്യ എഴുനേറ്റ് നിന്ന് അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു..
എന്നിട്ട് നിറകണ്ണുകളോടെ അവിടെ നിന്നും പുറത്തേക്ക് പോയി..

റിയാലിറ്റി...

\" അച്ഛാ...ദേ ശ്യാമേട്ടൻ വിളിക്കുന്നു ഫോൺ എടുക്ക്... \" വിശ്വനാഥൻ ഫോൺ അറ്റൻഡ് ചെയ്യ്തു..വീട്ടിൽ നടന്നതൊക്കെ ശ്യാം അറിഞ്ഞു അവൻ എസ്തറിനെ ഫോണിൽ വിളിച്ചു..

ഈ സമയം ബസ്സിൽ ആയിരുന്ന എസ്തർ തന്റെ ഫോണിന്റെ സ്ക്രീനിൽ ശ്യാമിന്റെ പേര് കണ്ടപ്പോൾ കാൾ കട്ട് ചെയ്തു....അവസാനം അവൾ അത് അറ്റൻഡ് ചെയ്യ്തു..

\" എസ്തറെ പ്ളീസ് ഫോൺ കട്ട് ചെയ്യരുത്...ഞാൻ പറഞ്ഞത് താൻ വിശ്വസിക്കേണ്ട...എന്നാൽ താൻ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട് 
..അഖി ഇപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി പോയി...എവിടേക്ക് എന്നു പോലും പറഞ്ഞിട്ടില്ല..അവനും ജെറിനും എനിക്ക് ഒരുപോലെ ആയിരുന്നു...ജെറിൻ മരിച്ചത് തൊട്ട് ഞാൻ കാണുന്നതാണ് അവന്റെ ടെൻഷൻ...ഇന്നത്തെ സംഭവം കൂടി ആയപ്പോൾ ചിലപ്പോ അവന് താങ്ങാൻ പറ്റിയിട്ടുണ്ടാകില്ല...താൻ അവസാനമായിട്ട് എനിക്ക് ഒരു help ചെയ്യണം അഖിയെ താൻ എവിടെ കണ്ടാലും അപ്പോൾ തന്നെ എന്നെ inform ചെയ്യണം..ഞാൻ അവനെ വീട്ടിൽ എത്തിച്ചുകൊള്ളാം \"

അവൾ ഫോൺ കട്ട് ചെയ്തു ബാഗിൽ വച്ചപ്പോൾ ദൂരെ വഴി അരികിൽ അഗസ്ത്യ എടുത്തു കൊണ്ടു പോയ കാർ നിർത്തിയിട്ടുണ്ട്... ചുറ്റും ആളുകളും...
അവൾ അവിടെ ഇറങ്ങി കാറിന്റെ അടുത്തേക്ക് പോയി..
സംശയം തോന്നിയത് കൊണ്ട് അവൾ പെട്ടെന്ന് ഫോൺ എടുത്ത് ശ്യാമിനെ വിളിച്ചു...

\" എസ്തറെ എന്താ അഖിയെ നീ കണ്ടോ \"

\" ഇവിടെ നിർത്തിയിട്ട ഒരു കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഉണ്ട്.. ഞാൻ എന്താ വേണ്ടത് ആംബുലൻസ് വിളിച്ചു വരുത്താം അല്ലാതെ എനിക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാൻ താൽപര്യമില്ല \"

\" ഞാൻ ഒരു അര മണിക്കൂർ കൊണ്ട് അവിടെ എത്താം അവന് മറ്റ് കുഴപ്പം ഒന്നും ഇല്ലല്ലോ \"

\" എനിക്കറിയില്ല... \" അവൾ ഫോൺ കട്ട് ചെയ്തു 

ശ്യാമിനോട് അങ്ങനെ പറഞ്ഞെങ്കിലും കാറിൽ കിടക്കുന്ന അഗസ്ത്യയുടെ മുഖം കണ്ടപ്പോൾ എസ്തർ ഒരു നിമിഷം ആലോചിച്ചു..

\" ഈ സമയം പക വീട്ടുക അല്ല വേണ്ടത്..എനിക്ക് വേണ്ടി ഈ പാവം എല്ലാം സഹിച്ചു ...പകരം ഞാൻ തിരികെ കൊടുത്തതോ അപമാനവും വേദനകളും...\"

അവൾ എല്ലാവരെയും തട്ടി മാറ്റി കൊണ്ട് കാറിന്റെ അടുത്തേക്ക് പോയി...

\" വെള്ളം അടിച്ചു ഓരോന്ന് വണ്ടി ഓടിച്ചു വരും ആൾക്കാരെ കൊല്ലാൻ പോലീസിൽ വിവരം അറിയിക്ക് \" ഒരാൾ പറഞ്ഞു

അത് കേട്ടതും എസ്തർ ഇടയ്ക്ക് കയറി..

\" ചേട്ടാ ഒന്ന് ഇയാളെ അടുത്ത സീറ്റിലേക്ക് മാറ്റാൻ സഹായിക്കുമോ ഞങ്ങൾക്ക് പെട്ടെന്ന് വീട്ടിൽ എത്തേണ്ടതാണ്...\"

അവൾ ഡ്രൈവിങ് സീറ്റിൽ ഇരുന്നു..കാറിൽ മുഴുവൻ ബിയറിന്റെ ഗന്ധം ഉണ്ടായിരുന്നെങ്കിലും അവൾ അത് കാര്യമാക്കിയില്ല..അവൾ അവളുടെ ഫോൺ എടുത്തു ശ്യാമിനെ വിളിച്ചു..

\" സാർ പേടിക്കേണ്ട ഞാൻ അഗസ്ത്യയെ വീട്ടിൽ എത്തിച്ചു കൊള്ളാം.. എനിക്ക് ലൊക്കേഷൻ പറഞ്ഞു തന്നാൽ മതി...ഇത് അഗസ്ത്യ എനിക്ക് വേണ്ടി സഹിച്ച കുറേ കാര്യങ്ങൾക്കുള്ള പ്രത്യുപകാരമായിട്ട് കരുതിയാൽ മതി \" അവൾ അഗസ്ത്യയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ശ്യാമിനോട് മറുപടി പറഞ്ഞു

_____________________________

ഈ സമയം അഗസ്ത്യയുടെ വീട്ടിൽ..
എല്ലാവരും അഗസ്ത്യയേയും കാത്തു വരാന്തയിൽ ഇരിക്കുകയായിരുന്നു..
അവന് വേണ്ടി ഗേറ്റ് തുറന്ന്‌ വച്ചു പാറുവും മുറ്റത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു...


\"എന്റെ കുഞ്ഞ്.....അവൻ മനസ്സ് വിഷമിച്ചാ ഇവിടെ നിന്ന് പോയത് അവനെന്തെങ്കിലും പറ്റിയ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല \" കരഞ്ഞു കൊണ്ട് ദേവിക 
പറഞ്ഞ വാക്കുകൾ വിശ്വനാഥന് സഹിക്കാനായില്ല അയാൾ ഫോൺ എടുത്തു ശ്യാമിനെ വീണ്ടും വിളിക്കാൻ തുടങ്ങി...

\" ദേ ഏട്ടൻ വന്നല്ലോ \" ഗേറ്റ് കടന്നു വന്ന കാർ കണ്ട പാറു പറഞ്ഞു

\" എന്റെ പേര് എസ്തർ.. ഞാൻ അഗസ്ത്യയുടെ ഓഫീസിൽ...\" കാറിൽ നിന്ന് ഇറങ്ങിയ എസ്തർ പാറുവിന്റെ അടുത്തു ചെന്ന് പറഞ്ഞു.

\" എനിക്കറിയാം... അത് ഏട്ടൻ പെട്ടെന്ന് ഇറങ്ങി പോയതാണ് ഇവിടെ എല്ലാവരും നല്ല ടെൻഷനിലാ.. \" പാറു ഫ്രണ്ട് സീറ്റിലുള്ള അഗസ്ത്യയെ നോക്കി കൊണ്ട് പറഞ്ഞു

\" പേടിക്കേണ്ട നിന്റെ ഏട്ടന് മറ്റ് കുഴപ്പമൊന്നുമില്ല..ആൾ ഒഴിഞ്ഞ റോഡിൽ അഗസ്ത്യയെ കാറിനുള്ളിൽ കണ്ടപ്പോൾ ഞാൻ അപ്പോ തന്നെ ശ്യാം സാറിനെ വിവരം അറിയിച്ചു..\" എസ്തർ പാറുവിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു

\" അഖി..മോനെ.. \" വിശ്വനാഥൻ കാറിന്റെ അടുത്തു ചെന്ന് അകത്തു കിടക്കുന്ന അഗസ്ത്യയെ തട്ടി വിളിച്ചു

\" എന്റെ കുഞ്ഞ്...മോനെ കണ്ണ് തുറക്ക് \" അഗസ്ത്യയുടെ കിടപ്പ് കണ്ട ദേവികയ്ക്കും വെപ്രാളമായി..

\" അമ്മേ..ഇപ്പോ വിളിക്കേണ്ട ആൾ നല്ലോണം മദ്യപിച്ചിട്ടുണ്ട് നാളേക്ക് എല്ലാം ശെരി ആവും... അച്ഛൻ വിഷമിക്കാതെ നിൽക്ക്..  \"

പാറുവും ദേവികയും ചേർന്ന് അഗസ്ത്യയെ അകത്തേക്ക് കൊണ്ടു പോയി... വരാന്തയിൽ ഇതൊക്കെ കണ്ടു പേടിച്ചു നിന്ന ഭാവനിയമ്മയെ എസ്തർ സമാധാനിപ്പിച്ചു..

\" മോള് ഇനി എങ്ങനെയാ തിരികെ പോവുക..\" അവർ ചോദിച്ചു..

\" വേണ്ട ഞാൻ കൊണ്ട് വിടാം \" വിശ്വനാഥൻ പറഞ്ഞു

അപ്പോഴാണ് അഗസ്ത്യയുടെ കാറിൽ ആരോ അവിടേക്ക് വന്നത്...വന്ന ആൾ കാറിൽ നിന്ന് പുറത്തേക്കിറങ്ങി..

\" വിശ്വേട്ടാ ഞാൻ അവളെ ഡ്രോപ്പ് ചെയ്യാം.. ഞാൻ അഖിയുടെ കാർ എടുക്കാൻ പോയതാണ് അപ്പോഴാണ് കാര്യം അറിഞ്ഞത്..\" ശ്യാം ആയിരുന്നു അത്..

\" ശ്യാം അവനെ എസ്തർ മോള് ആണ് ഇവിടെ കൊണ്ടു വന്നത്..\"

\" ഞാൻ പറഞ്ഞിട്ടാ.. ട്രാഫിക്കിൽ പെട്ടു പോയി.. late ആയത് കൊണ്ടാണ് അവനെ പിക്ക് ചെയ്യാൻ എസ്‌തറിനെ അയച്ചത്...അഖി എവിടെ അവന് ഇപ്പോ കുഴപ്പമുണ്ടോ..\"

\" ഇല്ല അവനെ അകത്തേക്ക് കൊണ്ട് പോയിട്ടുണ്ട് നിങ്ങൾ എന്നാൽ ഇറങ്ങിക്കോ സമയം ഒരുപാട് വൈകി \" 

എസ്തറും ശ്യാമും വീട്ടിലേക്ക് പോയി

________________________

പിറ്റേന്ന് രാവിലെ.. എല്ലാവരും പ്രഭാത ഭക്ഷണം കഴിച്ചു കഴിഞ്ഞ
വിശ്വനാഥൻ പുറത്തു പത്രം വായിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു അഗസ്ത്യ കുളിച്ചു ഡ്രെസ്സ് മാറി പുറത്തേക്ക് വന്നു...അവന്റെ കയ്യിൽ ആ പെട്ടിയും ഉണ്ടായിരുന്നു..

\" എനിക്ക് അവരെ നേരിൽ കാണണം അച്ഛാ...ഇത്രയും കാലം അവരുടെ മകൻ എവിടെയാണെന്ന് പോലും അറിയാതെ അവർ ജീവിച്ചു... \"

\" അപ്പോൾ നീ അവരെ കാണാൻ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ..\" അയാൾ ഇട്ടിരുന്ന കണ്ണട കയ്യ് കൊണ്ട് ഒന്നുകൂടി ഉയർത്തി..

\" അതേ...അച്ഛാ... \"

അപ്പോൾ വിശ്വനാഥന്റെ കണ്ണുകൾ നിറയുന്നത് കണ്ട് അഗസ്ത്യ അയാളുടെ കയ്യിൽ പിടിച്ചു..

\" ഞാൻ കാണാൻ പോകുന്നു എന്നല്ലേ പറഞ്ഞുള്ളു നിങ്ങളെ എല്ലാവരേയും  വിട്ടിട്ട് എനിക്ക് ഒരു ലോകമുണ്ടോ അച്ഛാ..അവരുടെ അനുഗ്രഹം വാങ്ങണം...മകൻ നഷ്ടപ്പെട്ട വേദനയിൽ ഇനിയും അവർ കഴിയാൻ പാടില്ല..\"

\" നീ അമ്മയോട് പറഞ്ഞോ \"

\" പറഞ്ഞു...അമ്മേ ഞാൻ അമ്മയെ വിട്ട് പോകുമോ അങ്ങനെ..എന്താ ഇത് വിഷമിക്കേണ്ട ഞാൻ നിങ്ങളെ വിട്ട് എവിടേക്കും പോവില്ല \" ഇത് കേട്ട് അടുത്തു നിന്ന ദേവികയെ അവൻ ചേർത്തു പിടിച്ചു

\" ഞാൻ ഇല്ലെന്ന് വച്ചു അമ്മയെ കൊണ്ട് എല്ലാ ജോലിയും ചെയ്യിക്കേണ്ട നീ...\" അഗസ്ത്യ പാറുവിന്റെ ചെവിക്ക് പിടിച്ചു

പെട്ടെന്ന് അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു...

\" ഞാൻ തിരിച്ചു വരൂലേടി പിന്നെ എന്താ ഈ പെണ്ണ്.. \"

\" അമ്മൂമ്മേ ഇവിടെ എല്ലാം നോക്കികൊള്ളണേ \"

\"ശെരി മോനെ..നീ പോയിട്ട് വാ..\" അവൻ അമ്മൂമ്മയുടെ അനുഗ്രഹം വാങ്ങി അവർ അവനെ തലയിൽ തൊട്ട് അനുഗ്രഹിച്ചു

അപ്പോഴേക്കും ശ്യാം വണ്ടിയുമായി എത്തി പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു...

\" ശ്യാം എന്നാൽ പോകാം \"

\" ഞാൻ അല്ല ഇന്ന് നിന്റെ കൂടെ വരുന്നത് \"

\" എസ്തർ \" അവൻ കാറിന്റെ ഫ്രണ്ട് സീറ്റിൽ എസ്തറിനെ കണ്ട് അത്ഭുതപ്പെട്ടു..

\" എസ്തറിന് എല്ലാം അറിയാം അവൾക്ക് ഇപ്പോൾ നിന്നോട് ദേഷ്യമൊന്നുമില്ല..\" 

അവർ ചെറുവരശ്ശേരിയിലേക്ക് യാത്ര  തിരിച്ചു..


( തുടരും...)


STEREOTYPES - PART 22

STEREOTYPES - PART 22

4.5
1265

അപ്പോഴേക്കും ശ്യാം വണ്ടിയുമായി എത്തി പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു...\" ശ്യാം എന്നാൽ പോകാം \"\" ഞാൻ അല്ല ഇന്ന് നിന്റെ കൂടെ വരുന്നത് \"\" എസ്തർ \" അവൻ കാറിന്റെ ഫ്രണ്ട് സീറ്റിൽ എസ്തറിനെ കണ്ട് അത്ഭുതപ്പെട്ടു..\" എസ്തറിന് എല്ലാം അറിയാം അവൾക്ക് നിന്നോട് ദേഷ്യമൊന്നുമില്ല..\" അവർ ചെറുവരശ്ശേരിയിലേക്ക് യാത്ര  തിരിച്ചു..അഗസ്ത്യയും എസ്തറും യാത്ര തിരിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞു..അവനോടു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു എസ്തർ...\"കുറേ നേരം ആയല്ലോ പുറത്തേക്ക് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എന്താ ഇപ്പോളും എന്നോട് ദേഷ്യമാണോ...അല്ലെങ്കിലും